"സെന്റ് തോമസ് എച്ച്.എസ്.എസ്. തോമാപുരം/അക്ഷരവൃക്ഷം/ പുതുമയിൽ നിന്നും പഴമയിലേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പുതുമയിൽ നിന്നും പഴമയിലേക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് സെന്റ് തോമാസ് എച്ച്.എസ്.എസ്. തോമാപുരം/അക്ഷരവൃക്ഷം/ പുതുമയിൽ നിന്നും പഴമയിലേക്ക് എന്ന താൾ സെന്റ് തോമസ് എച്ച്.എസ്.എസ്. തോമാപുരം/അക്ഷരവൃക്ഷം/ പുതുമയിൽ നിന്നും പഴമയിലേക്ക് എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
13:35, 27 മാർച്ച് 2024-നു നിലവിലുള്ള രൂപം
പുതുമയിൽ നിന്നും പഴമയിലേക്ക്
"അമ്മു നീ എവിടെയാ” അമ്മുവിൻറെ 'അമ്മ അവളോട് ചോദിച്ചു .ഞാൻ ഇവിടെയുണ്ടമ്മേ അമ്മു മറുപടി പറഞ്ഞു. അമ്മുവിൻറെ 'അമ്മ അമ്മുവിൻറെ അടുത്തെത്തി. ഒരു വശത്തു ടീവി പ്രവർത്തിക്കുന്നു, അമ്മുവിൻറെ കൈയ്യിൽ ഒരു ടാബും അതിൽ ഗൈയമും. അതുകണ്ടു അമ്മുവിൻറെ 'അമ്മ ഒന്ന് ഞെട്ടി. പക്ഷെ 'അമ്മ ഞെട്ടിയത് അവളുടെ കോലം കണ്ടിട്ടാണ്. ക്ഷീണിച്ച ശരീരം, കുഴിഞ്ഞ കണ്ണുകൾ. സ്കൂളിൽ പോകുകയായിരുന്നു ഇതിലും നല്ലത്. കൊറോണ നാട്ടിൽ കലിതുള്ളി നിൽക്കുന്നതുകൊണ്ടു പുറത്തിറങ്ങാൻ സാധിക്കുന്നില്ല.'അമ്മ ആലോചനയിൽനിന്നുണര്ന്നു അവളുടെ കൈയ്യിൽ നിന്നും ആ ടാബ് വാങ്ങിച്ചു , ടീവി ഓഫാക്കി. അവൾ അമ്മയെ ഒരു വിളി. അമ്മേ!. 'അമ്മ അവളെ അടുക്കളയിലേക്കു വിളിച്ചു എന്നിട്ടു ചോദിച്ചു. നിനക്ക് ഏതു പലഹാരമാണ് ഏറ്റവും ഇഷ്ടം അവൾ ഒറ്റ വായിൽ പറഞ്ഞു. പൂരി!. 'അമ്മ അവൾക്കു പൂരിയുണ്ടാക്കുന്നതു എങ്ങനെ എന്ന് പറഞ്ഞു കൊടുത്തു. അവളോട് പൂരിഉണ്ടാക്കാൻ പറഞ്ഞു.അമ്മു പൂരിയുണ്ടാക്കി പഠിച്ചു. അതിനു ശേഷം 'അമ്മ അവളെ കൈതുന്നൽ പഠിപ്പിച്ചു. അമ്മു അതും പഠിച്ചു. അവൾ ഒരു തലയിണയുണ്ടാക്കി അമ്മയെ കാണിച്ചു. അങ്ങനെ അവൾ ടീവിയുടെയും ഫോണിൻറെയും അടിമത്തത്തിൽ നിന്ന് മോചനം നേടി.അങ്ങനെ പുതുമയിൽ നിന്നും പഴമയിലേക്കു ഒരു യാത്ര. ഈ കോവിഡ് കാലത്തു ഇതുപോലെ നമ്മുക്കും ചെയ്യാം.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 27/ 03/ 2024 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചിറ്റാരിക്കാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചിറ്റാരിക്കാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കാസർഗോഡ് ജില്ലയിൽ 27/ 03/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ