ജി.യു.പി.എസ്. ചീക്കോട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:04, 20 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 മാർച്ച്→ലോക പരിസ്ഥിതി ദിനം
No edit summary റ്റാഗ്: Manual revert |
|||
വരി 17: | വരി 17: | ||
18232-environment day.jpg|ലോക പരിസ്ഥിതി ദിനം | 18232-environment day.jpg|ലോക പരിസ്ഥിതി ദിനം | ||
</gallery> | </gallery> | ||
== അന്താരാഷ്ട്ര യോഗദിനം == | |||
യോഗയുടെ ഗുണങ്ങളെക്കുറിച്ച് കുട്ടികൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി ജൂൺ 21ന് ജി യു പി സ്കൂളിൽ അന്താരാഷ്ട്ര യോഗദിനം ആഘോഷിച്ചു .സ്പോർട്സ് അധ്യാപികയായ റീന ടീച്ചർ 5, 6, 7 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് യോഗയെ കുറിച്ച് ക്ലാസ്സെടുക്കുകയും വിവിധ യോഗമുറകൾ അഭ്യസിപ്പിക്കുകയും ചെയ്തു. യോഗ അഭ്യസിക്കുന്നതിലൂടെ ശരീരം ,മനസ്സ് ,ആത്മാവ് എന്നിവ സന്തുലിതാവസ്ഥയിൽ കൊണ്ടുവരുന്നതിന് സാധിക്കുമെന്ന് കുട്ടികൾ തിരിച്ചറിഞ്ഞു. | |||
== പകർച്ചവ്യാധികളും ശുചിത്വബോധവും == | |||
സംസ്ഥാന ആരോഗ്യവകുപ്പിന്റെ കീഴിൽ പൊതുജന ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്താനും പകർച്ചവ്യാധികൾ തടയാനും ശക്തമായ സംവിധാനങ്ങൾ നടപ്പിലാക്കുന്ന സാഹചര്യത്തിൽ ജി . യു . പി എസ് ചീക്കോടിൽ രക്ഷിതാക്കളെയും കുട്ടികളെയും ബോധവൽക്കരിക്കുന്നതിനായി 20/06/23 22/06/23 എന്നീ തീയതികളിൽ ബോധവൽക്കരണ ക്ലാസ് നടത്തി. | |||
പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ സ്വാഗതം ആശംസിച്ചു. പൊന്നാട് ഹെൽത്ത് ഇൻസ്പെക്ടർ പത്മനാഭൻ സാറുടെ നേതൃത്വത്തിൽ നടന്ന ബോധവൽക്കരണ ക്ലാസിൽ മുഴുവൻ രക്ഷിതാക്കളും പങ്കെടുത്തു. പ്രസ്തുത പരിപാടിയിൽ നല്ല ആരോഗ്യ ശീലനങ്ങളെക്കുറിച്ചും മികച്ച ഭക്ഷണരീതിയെക്കുറിച്ചും രക്ഷിതാക്കളിൽ അവബോധം സൃഷ്ടിക്കാൻ സാധിച്ചു. ബോധവൽക്കരണ ക്ലാസിനു ശേഷം ഓരോ ക്ലാസിന്റെയും CPTA യോഗവും നടന്നു. | |||
== ആരോഗ്യ അസംബ്ലി == | |||
24. 6. 2003 ന് ചേർന്ന് ആരോഗ്യ അസംബ്ലിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ അബൂബക്കർ സാർ പരിസരശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളോട് സംസാരിച്ചു. ക്ലബ്ബ് കൺവീനർമാരായ നിമിഷ ടീച്ചർ, ഹസീന ടീച്ചർ എന്നിവർ കുട്ടികൾക്ക് രോഗങ്ങൾക്കെതിരെ | |||
സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് ക്ലാസ് നൽകി . തുടർന്ന് ഹെൽത്ത് ക്ലബ്ബിൻറെ കീഴിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. | |||
== ലഹരിക്കെതിരെ == | |||
ചീക്കോട് ഗവൺമെൻറ് യുപി സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ വ്യത്യസ്ത ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു .ലഹരി വിരുദ്ധ ദിനത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പ്രത്യേക അസംബ്ലിയും റാലിയും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. അസംബ്ലിയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ജുമാന നസ്റിൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് ആറാം ക്ലാസ് വിദ്യാർത്ഥിനി ദിയ ഫസ്ലി ലഹരി വിരുദ്ധ പ്രസംഗം നടത്തി. റാലി പ്രഥമ അധ്യാപകൻ അബൂബക്കർ സാർ ഉദ്ഘാടനം ചെയ്തു .അധ്യാപകരുടെ നേതൃത്വത്തിൽ അങ്ങാടിയിലൂടെ റാലിയും പ്രതിജ്ഞയും നടത്തി. | |||
== പഠനോപകരണ ശില്പശാല == | |||
ഒന്ന് ,രണ്ട് ക്ലാസുകളുടെ പഠനോപകരണ ശില്പശാല 09/06/23 , 12/06/23 എന്നീ തീയതികളിൽ സംഘടിപ്പിച്ചു . സ്കൂൾ പ്രഥമ അധ്യാപകൻ ശ്രീ ചിന്നക്കുട്ടൻ സാർ പരിപാടിക്ക് സ്വാഗതം ആശംസിച്ചു .പത്താം വാർഡ് മെമ്പർ ശ്രീ അബ്ദുൽ കരീം ശില്പശാല ഉദ്ഘാടനം ചെയ്തു. ഒന്ന് ,രണ്ട് ക്ലാസുകളിലെ രക്ഷിതാക്കളുടെ നിറഞ്ഞ പങ്കാളിത്തം പരിപാടിക്ക് മിഴിവേകി. വ്യത്യസ്ത പഠനോപകരണങ്ങൾ ക്ലാസുകൾ അലങ്കൃതമായി. | |||
== ക്ലബ്ബ് ഉദ്ഘാടനം == | |||
ചീക്കോട് ഗവൺമെൻറ് യുപി സ്കൂളിൽ കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം ജൂൺ 27 ചൊവ്വാഴ്ച കവിയും പരിസ്ഥിതി പ്രവർത്തകനുമായ എംപി ചന്ദ്രൻ നിർവഹിച്ചു. ചടങ്ങിൽ സീനിയർ അധ്യാപകൻ മോയിൻകുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി നൗഷാദ് സാർ അധ്യാപകരായ അസ്ലം, നിതിൻ, കൃഷ്ണപ്രിയ, മഞ്ജുഷ എന്നിവർ ആശംസകൾ അറിയിച്ചു .കഥപറഞ്ഞും പാട്ടുപാടിയും ചന്ദ്രൻ മാഷ് കുട്ടികളെ രസിപ്പിച്ചു. എഴുത്തിനെക്കുറിച്ചും വായനയുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം കുട്ടികളെ ബോധവാന്മാരാക്കി . തുടർന്ന് അൽ അമീൻ സാർ നന്ദി രേഖപ്പെടുത്തി. | |||
== ബഷീർ ദിനം == | |||
ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിൻറെ ചരമദിനമായ ജൂലൈ 5 ബഷീർ അനുസ്മരണ പരിപാടികൾ വളരെ ഗംഭീരമായി തന്നെ സ്കൂളിൽ ആചരിച്ചു .വൈക്കം മുഹമ്മദ് ബഷീറിൻറെ വിവിധ കഥാപാത്രങ്ങളെ ആസ്പദമാക്കിയുള്ള വിദ്യാർത്ഥികളുടെ സ്കിറ്റ് ബഷീറിൻറെ ഓർമ്മകൾക്ക് നിറമേകി. ബഷീർ കൃതിമരം ,ബഷീർ പുസ്തക പരിചയം എന്നീ പരിപാടികളിലൂടെ ബഷീറിനെ കുറിച്ച് കുട്ടികൾക്ക് കൂടുതൽ അടുത്തറിയാൻ സാധിച്ചു. എൽ പി തലത്തിലും യുപിതലത്തിലും ബഷീർ ദിന ക്വിസ് മത്സരം നടത്തുകയും ചെയ്തു. | |||
== അലിഫ് ടാലൻറ് ടെസ്റ്റ് == | |||
അലിഫ് അറബിക് ക്ലബ്ബിൻറെ നേതൃത്വത്തിൽ എൽ പി തലത്തിലും യുപിതലത്തിലും അലിഫ് അറബിക് ടാലൻറ് ടെസ്റ്റ് സംഘടിപ്പിച്ചു. LP തലത്തിൽ നിന്ന് 4 സി ക്ലാസിലെ ശാക്കിറയും യുപി തലത്തിൽ നിന്ന് 6c ക്ലാസിലെ ഹിബ ആയിഷയും തിരഞ്ഞെടുക്കപ്പെട്ടു. സബ്ജില്ലാ മത്സരത്തിൽ പങ്കെടുക്കുകയും സബ്ജില്ലയിൽ നിന്ന് എ ഗ്രേഡോടെ രണ്ടുപേരും സമ്മാനാർഹരായി.അലിഫ് അറബിക് ക്ലബ്ബിൻറെ കീഴിൽ നടന്ന വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സ്കൂൾ ഹെഡ്മാസ്റ്റർ അവാർഡ് വിതരണം ചെയ്തു .നൗഷാദ് മാസ്റ്റർ, അസ്‌ലം മാസ്റ്റർ അറബിക് അധ്യാപകരായ ഖമറുന്നീസ ടീച്ചർ ,നാസിയ ടീച്ചർ , അൽ അമീൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. | |||
== സ്കൂൾ പാർലമെൻറ് ഇലക്ഷൻ == | |||
ചീക്കോട് ഗവൺമെൻറ് യുപി സ്കൂളിന്റെ പാർലമെൻറ് തിരഞ്ഞെടുപ്പ് 12/7 /2023 ബുധനാഴ്ച നടന്നു.സ്കൂൾ ലീഡർ ,ഡെപ്യൂട്ടി ലീഡർ എന്നീ സ്ഥാനങ്ങളിലേക്ക് ആയിരുന്നു മത്സരം. 4 /7 /2023 ചൊവ്വ നാലുമണിക്ക് മുൻപായിരുന്നു നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള സമയം .സ്കൂൾ ലീഡർ സ്ഥാനത്തേക്ക് മൂന്ന് കുട്ടികളും ഡെപ്യൂട്ടി ലീഡർ സ്ഥാനത്തേക്ക് നാല് കുട്ടികളും മത്സരിച്ചു .മൂന്ന് പോളിംഗ് ബൂത്തുകൾ ആണ് ഉണ്ടായിരുന്നത് ഓരോ പോളിംഗ് ബൂത്തിലേക്ക് അഞ്ചു ഉദ്യോഗസ്ഥരെ നിയമിച്ചു .12 മണിക്ക് വോട്ടിംഗ് ആരംഭിച്ചു 1.30ന് അവസാനിച്ചു. അന്ന് തന്നെ 3. 30ന് ഫലപ്രഖ്യാപനം നടത്തി .സ്കൂൾ ലീഡറായി 7Cയിലെ മുഹമ്മദ് റയാനയും ഡെപ്യൂട്ടി ലീഡറായി 7 cയിലെത്തന്നെ റിൻഷാ ഫാത്തിമയെയും തിരഞ്ഞെടുത്തു .13/7/2013 വ്യാഴാഴ്ച ചേർന്ന സ്കൂൾ അസംബ്ലിയിൽ സ്കൂൾ ലീഡറും ഡെപ്യൂട്ടി ലീഡറും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. | |||
== ചാന്ദ്രദിനം == | |||
മനുഷ്യരാശിയുടെ ചന്ദ്രനിലേക്കുള്ള കുതിച്ചുചാട്ടത്തിന്റെ ഓർമ്മ പുതുക്കി ജൂലൈ 21 ചീക്കോട്ട ഗവൺമെൻറ് യുപി സ്കൂളിൽ ചാന്ദ്രദിനം വിവിധ പരിപാടികളോടുകൂടി ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ ബഹിരാകാശ യാത്രകരുമായുള്ള അഭിമുഖം നടത്തി .തുടർന്ന് എൽ പി തലത്തിൽ അമ്പിളി പാട്ടുകൾ ,റോക്കറ്റ് നിർമ്മാണം ,"ബഹിരാകാശം അത്ഭുതങ്ങളുടെ ലോകം"ഡോക്യുമെൻററി പ്രദർശനം എന്നിവ നടത്തി .യുപിതലത്തിൽ ചാന്ദ്രദിന ക്വിസ് ,റോക്കറ്റ് നിർമ്മാണം ,ഡോക്കുമെന്ററി പ്രദർശനം ,തൽസമയ റോക്കറ്റ് വിക്ഷേപണം എന്നിവ നടത്തി. | |||
== ലോക പ്രകൃതി സംരക്ഷണ ദിനം == | |||
ഗവൺമെൻറ് യുപി സ്കൂളിൽ ഹരിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് ഹരിത ക്ലബ്ബ് അംഗങ്ങൾക്കായി പേപ്പർ ബാഗ് നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു .സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അബൂബക്കർ സാർ ഉദ്ഘാടനം നിർവഹിച്ചു .BRC ട്രെയിനർ രൺജീഷ് ,സ്കൂൾ സ്റ്റാഫ് സെക്രട്ടറി നൗഷാദ് സാർ എന്നിവർ ആശംസകൾ അറിയിച്ചു .ക്ലബ്ബ് കോഡിനേറ്റർ സ്വാഗതം പറഞ്ഞു. പ്രവർത്തിപരിചയ അധ്യാപിക സീനത്ത് ശില്പശാലയ്ക്ക് നേതൃത്വം നൽകി. | |||
== പ്രേംചന്ദ് ദിനം == | |||
ഹിന്ദി സാഹിത്യത്തിലെ പ്രശസ്ത കഥാകൃത്ത് പ്രേംചന്ദിന്റെ 143 ജന്മദിനം ചീക്കോട ഗവൺമെൻറ് യുപി സ്കൂളിൽ വിവിധ പരിപാടികളോടുകൂടി ആചരിച്ചു .ഹിന്ദി ക്ലബ്ബിന്റെ കീഴിൽ ഹിന്ദി അസംബ്ലി നടത്തി .അസംബ്ലിയിൽ ഹിന്ദി അധ്യാപിക ശ്രീമതി കൃഷ്ണപ്രിയ ടീച്ചർ ഈ ദിനത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. UP തലത്തിൽ പോസ്റ്റർ നിർമ്മാണം ,പതിപ്പ് നിർമ്മാണം ,ക്വിസ് മത്സരം എന്നിവയും നടത്തി. | |||
== വിദ്യാഭ്യാസ ശില്പശാല == | |||
ലോകോത്തര നിലവാരം ആഗ്രഹിക്കുന്ന ഗവൺമെൻറ് യുപി സ്കൂളിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചുള്ള വിദ്യാഭ്യാസ ശില്പശാല ആഗസ്റ്റ് 4 ശനിയാഴ്ച ചീക്കോട് മദ്രസ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു .വൈവിധ്യമാർന്ന പ്രവർത്തന പദ്ധതികൾ ചർച്ച ചെയ്ത ശില്പശാലയിൽ വിദ്യാലയത്തിലെ മുഴുവൻ അധ്യാപകർ ,ജനപ്രതിനിധികൾ ,തിരഞ്ഞെടുത്ത പിടിഎ ,എസ് എം സി അംഗങ്ങൾ , വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന തദ്ദേശീയർ എന്നിവർ ഇതിൽ പങ്കാളികളായി .ഹെഡ്മാസ്റ്റർ അബൂബക്കർ സാർ സ്വാഗതം ആശംസിച്ചു. കൊണ്ടോട്ടി ഗവർമെന്റ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ലത്തീഫ് സാർ ,പഞ്ചായത്ത് വൈസ് പ്രസിഡൻറ് ,എസ് എം സി ചെയർമാൻ ചന്ദ്രഹാസൻ മാഷ് തുടങ്ങിയ പ്രമുഖർ ചർച്ചയിൽ പങ്കെടുത്തു. കോഴിക്കോട് ഡയറ്റ് മുൻ ഫാക്കൽറ്റി യോഗം നിയന്ത്രിച്ചു .പ്രസ്തുത ശില്പശാലയിൽ അക്കാദമികം, ഭൗതികം ,പൊതുജന സമ്പർക്കം, സി പി ടി എ ,കലാകായികം, ആരോഗ്യം ,ശുചിത്വം തുടങ്ങിയ മേഖലകളിൽ ഗ്രൂപ്പ് ചർച്ചയും പദ്ധതി പ്രവർത്തനങ്ങൾ അവതരിപ്പിക്കുകയും ചെയ്തു .മൊത്തം 101 പ്രവർത്തന പദ്ധതികളുടെ ആശയരൂപീകരണം നടത്തി. | |||
== വിജയത്തിളക്കത്തിൽ എൽ എസ് എസ് , യു എസ് എസ് == | |||
2022-23 അധ്യായനവർഷത്തിൽ ചീക്കോട് ഗവൺമെൻറ് യുപി സ്കൂളിൽ എൽ എസ് എസ് ,യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷ എഴുതിയ കുട്ടികളിൽ നാല് കുട്ടികൾ എൽഎസ്എസും 6 കുട്ടികൾ യുഎസ്എസും നേടി സ്കൂളിൻറെ അഭിമാന താരങ്ങളായി മാറി. ലിയാന ,ജല്ല ഫാത്തിമ ,മുഹമ്മദ് സിയാദ് ,ഫൈഹ ഫാത്തിമ എന്നിവരാണ് എൽഎസ്എസിന് അർഹരായത് .ഫർഹാന വി പി ,ഫാത്തിമ ഹാദിയ ,അസീം മുഹമ്മദ് ,മിത്ര,മാസിൻ അമൻ ,ഫാത്തിമ റുഷ്‌ദ എന്നീ കുട്ടികൾ യുഎസ്എസിന് അർഹരായി. LSS ,USS നേടിയ കുട്ടികൾക്ക് പിടിഎയും അധ്യാപകരും ചേർന്ന് മധുരം നൽകുകയും സമ്മാനവിതരണം നടത്തുകയും ചെയ്തു. | |||
== സ്വാതന്ത്ര്യ ദിനം == | |||
സ്വാതന്ത്ര്യത്തിന്റെ 76 വാർഷികം ഇന്ത്യ ആകമാനം കൊണ്ടാടിയപ്പോൾ 15/8 /2023 ചീക്കോട് ഗവൺമെൻറ് യുപി സ്കൂളിലും വിവിധ പരിപാടികൾ നടത്തുകയുണ്ടായി .കൃത്യം 9 മണിക്ക് തന്നെ ഹെഡ്മാസ്റ്റർ അബൂബക്കർ സാർ ദേശീയ പതാക ഉയർത്തി .തുടർന്ന് ഹെഡ്മാസ്റ്ററുടെ സ്വാതന്ത്ര്യദിന സന്ദേശം ,പിടിഎ അംഗങ്ങളുടെ ആശംസാ പ്രസംഗം എന്നിവ നടന്നു .അതിനുശേഷം യുപി വിദ്യാർഥികളുടെ മാസ് ഡ്രില്ലും എൽ പി ,യു പി വിദ്യാർത്ഥികളുടെ ദേശഭക്തിഗാനവും വിവിധ കലാപരിപാടികളും നടന്നു .അമ്മയും കുഞ്ഞും മെഗാ ക്വിസ് വളരെ ശ്രദ്ധയാകർഷിക്കപ്പെട്ടു .7A ക്ലാസിലെ ജുമാന നസ്‌റിൻ ആൻഡ് ടീം ഒന്നാം സ്ഥാനവും 5B ക്ലാസിലെ ജുനൈന ആൻഡ് ടീം രണ്ടാം സ്ഥാനവും 7cക്ലാസിലെ ആന്ഡ്രിയ ആൻഡ് ടീം മൂന്നാം സ്ഥാനവും നേടി. വിജയികൾക്കുള്ള ആകർഷകമായ സമ്മാനവിതരണവും മധുരവിതരണവും നടന്നു. | |||
{| class="wikitable" | |||
| | |||
|} |