"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2023- 24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ഉപജീവനം) |
(ചെ.) (→പുസ്തകത്തണൽ) |
||
വരി 257: | വരി 257: | ||
==''പുസ്തകത്തണൽ''== | ==''പുസ്തകത്തണൽ''== | ||
എൻഎസ്എസിന്റെ ആഭിമുഖ്യത്തിൽ "പുസ്തകത്തണൽ" ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ബിന്ദു റാണി ടീച്ചർ ഉദ്ഘാടനം ചെയ്തു. | |||
എൻഎസ്എസിന്റെ ആഭിമുഖ്യത്തിൽ "പുസ്തകത്തണൽ" ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ബിന്ദു റാണി ടീച്ചർ ഉദ്ഘാടനം | |||
==''റിപ്പബ്ലിക് ദിനാചരണം''== | ==''റിപ്പബ്ലിക് ദിനാചരണം''== |
13:31, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
2023-24 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ആദരണീയനായ പാറശ്ശാല എം എൽ എ ശ്രീ സി കെ ഹരീന്ദ്രൻ അവർകൾ ഉദ്ഘാടനം ചെയ്‍തു.പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുരേന്ദ്രൻ,ജില്ലാ ഡിവിഷൻ മെംപർ ശ്രീ വി എസ് ബിനു,ബ്ലോക്ക് മെംപർ ശ്രീമതി എൻ റ്റി ഷീലകുമാരി,പെരുങ്കടവിള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ബിന്ദു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പരിസ്ഥിതി ദിനാചരണം
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഹെഡ്‍മിസ്‍ട്രസ്സ് ശ്രീമതി കവിത ജോൺ ടീച്ചർ സ്‍കൂൾ പരിസരത്ത് വൃക്ഷത്തൈ നടുകയുണ്ടായി. തുടർന്ന് വിദ്യാർത്ഥികൾ സ്‍കൂൾ മൈതാനത്തിലുള്ള വൃക്ഷമുത്തശ്ശിയെ നമസ്‍ക്കരിക്കുകയും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുക്കുകയും ചെയ്‍തു. എൻ എസ് എസ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ സ്‍കൂൾ പരിസരത്തുള്ള വീടുകളിൽ വൃക്ഷത്തൈ വിതരണം നടത്തുകയും സ്കൂൾ മൈതാനത്തിൽ വൃക്ഷത്തൈ നടുകയും ചെയ്‍തു.
പെൺകുട്ടികൾക്കായി ബോധവത്ക്കരണക്ളാസ്സ്
ഹെഡ്‍മിസ്‍ട്രസ്സ് ശ്രീമതി കവിത ജോൺ ടീച്ചറും സ്‍കൂളിലെ കൗൺസിലിംഗ് ടീച്ചർ ശ്രീമതി ചിത്രയും ചേർന്ന് പെൺകുട്ടികൾക്കായി ശുചിത്വത്തിനെ കുറിച്ച് ബോധവത്ക്കരണ ക്ലാസ്സ് എടുക്കുകയുണ്ടായി.
വായന ദിനാചരണം
സ്‍കൂളിലെ എല്ലാ ക്ലബ്ബുകളും ചേർന്ന് വായന ദിനം സമുചിതമായി ആഘോഷിച്ചു.വായന ദിനത്തിന്റെ ഭാഗമായി കവിതാ രചന,കഥാ രചന,ക്വിസ്സ് എന്നീ മത്സരങ്ങൾ നടത്തുകയും ലൈബ്രറി സന്ദർശനം, പുസ്തക വണ്ടി, പുസ്തകം വിതരണം, പുസ്തകം ശേഖരിക്കൽ, ലൈബ്രറി നവീകരിക്കൽ, പുസ്തക പ്രദർശനം എന്നീ പ്രവർത്തനങ്ങളും അമ്മമാർക്കായി കഥാരചന, കവിതാ രചന എന്നീ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്‍തു.
കുട്ടികൾക്കായി മനോരമപത്രം
വായന ദിനാചരണത്തിന്റെ ഭാഗമായി ആങ്കോട് സർവ്വീസ് സഹകരണ സൊസൈറ്റി കുട്ടികൾക്കായി മലയാള മനോരമ പത്രം സ്‍പോൺസർ ചെയ്‍തു.
വിവിധ ക്ളബ്ബുകളുടെ ഉദ്ഘാടനം
കവിയും പത്രപ്രവർത്തകനുമായ ശ്രീ ഗിരീഷ് പരുത്തിമഠം വിവിധ ക്ളബ്ബുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പൽ ശ്രീമതി ബിന്ദുറാണി ടീച്ചർ,ഹെഡ്‍മിസ്‍ട്രസ്സ് ശ്രീമതി കവിത ജോൺ ടീച്ചർ എന്നിവർ സംസാരിച്ചു.
ആരോഗ്യ അസംബ്ലിയും ശുചീകരണ പ്രവർത്തനങ്ങളും
ജൂൺ 21-ാം തീയതി സ്പെഷ്യൽ ആരോഗ്യ അസംബ്ളിയും അതിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങളും നടന്നു.
വിജയോത്സവം
2022-23 അധ്യയന വർഷത്തിൽ എസ് എസ് എൽ സി, പ്ലസ്‍ടൂ പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.പ്രിൻസിപ്പൽ ശ്രീമതി ബിന്ദുറാണി ടീച്ചർ സ്വാഗത പ്രാസംഗികയും പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുരേന്ദ്രൻ അവർകൾ അധ്യക്ഷനുമായിരുന്ന പ്രസ്‍തുത ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് ആദരണീയനായ പാറശ്ശാല എം എൽ എ ശ്രീ സി കെ ഹരീന്ദ്രൻ അവർകൾ ആയിരുന്നു.തദവതരത്തിൽ വിശിഷ്ടാതിഥിയായി സിവിൽ സർവ്വീസ് ജേതാവായ കുമാരി ആഷ്‍നിയും മുഖ്യാതിഥികളായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ലാൽകൃഷ്‍ണ, ജില്ലാ ഡിവിഷൻ മെംപർ ശ്രീ വി എസ് ബിനു എന്നിവരും പങ്കെടുത്തു.ശ്രീമതി എസ് ബിന്ദു( വൈസ് പ്രസിഡന്റ്, പെരുങ്കടവിള ഗ്രാമപഞ്ചായത്ത്), ശ്രീമതി എൻ റ്റി ഷീലകുമാരി( ബ്ലോക്ക് മെംപർ), ശ്രീമതി ഷീലാമ്മ കെ ഇ( മുൻ ഹെഡ്‍മിസ്‍ട്രസ്സ്), ശ്രീമതി ശ്രീകല ജി കെ( മുൻ സീനിയർ അസിസ്റ്റന്റ് ),ശ്രീമതി കവിത ജോൺ( ഹെഡ്‍മിസ്‍ട്രസ്സ്),ശ്രീമതി നന്ദിനി (സീനിയർ ടീച്ചർ) എന്നിവർ ആശംസകൾ നേർന്നു. ശ്രീ ബിനു വി (സ്റ്റാഫ് സെക്രട്ടറി) കൃതജ്ഞത അറിയിച്ചു.
ലഹരി വിരുദ്ധദിനാചരണം
ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ റാലി,ലഹരി വിരുദ്ധ പ്രതിജ്ഞ,ബോധവത്ക്കരണ ക്ലാസ്സ്,പോസ്റ്റർ രചന മത്സരം, ഉപന്യാസ രചനമത്സരം എന്നിവ സംഘടിപ്പിച്ചു.
പകർച്ചവ്യാധി ബോധവത്ക്കരണക്ലാസ്സ്
സ്കൂളിലെ ജെആർസി യൂണിറ്റിന്റെ നേതൃത്വത്തിൽ പകർച്ചവ്യാധി ബോധവത്ക്കരണ ക്ലാസ്സ് നടത്തി. പെരുങ്കടവിള സി എച്ച് സി യിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആയ ശ്രീമതി നീനു ആണ് ക്ളാസ് നയിച്ചത്.
ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
2023-26 ബാച്ച് ലിറ്റ്ൽകൈറ്റ്സിന്റെ പ്രിലിമിനറി ക്യാമ്പ് 08/07/2023 ശനിയാഴ്ച നടന്നു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി കവിത ജോൺ ക്യാമ്പ് ഉദ്ഘാടനം ചെയ്‍തു. കൈറ്റ് മാസ്റ്റർട്രെയിനറായ ശ്രീ മോഹൻകുമാർ സാറാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തത്.
ചാരിറ്റി ഫണ്ട് ശേഖരണം
സ്കൂളിലെ ജെ. ആർ.സി യൂണിറ്റിന്റെ നേതൃത്വത്തിൽ പെരുങ്കടവിള പഞ്ചായത്തിലെ പാലിയേറ്റീവ് കെയർ സെന്ററിനായി ചാരിറ്റി ഫണ്ട് കളക്ഷൻ നടത്തുകയുണ്ടായി.ശേഖരിച്ച തുകയായ Rs.10000 /-(പതിനായിരം രൂപ ) സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സുരേന്ദ്രൻ അവർകൾക്ക് കൈമാറുകയും ചെയ്‌തു.
ലോക ജനസംഖ്യാദിനാചരണം
ലോക ജനസംഖ്യാ ദിനാചരണത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളും ചേർന്ന് സ്കൂൾ ഗ്രൗണ്ടിൽ ഇന്ത്യയുടെ ഭൂപടം തയ്യാറാക്കി.അതിനോടൊപ്പം പോസ്റ്റർ രചന മത്സരവും നടത്തി.
GOTEC ഉദ്ഘാടനം
ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ബിനു അവർകൾ GOTEC ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ്സ് കവിത ജോൺ ടീച്ചർ,സീനിയർ അസിസ്റ്റന്റ് നന്ദിനി ടീച്ചർ, എസ് ആർ ജി കൺവീനർ റോഷ്‍നി ടീച്ചർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. GOTEC ട്രെയിനർ ശ്രീമതി വത്സല ലത ടീച്ചർ നന്ദി അർപ്പിച്ചു.
ലോക പ്രകൃതി സംരക്ഷണദിനാചരണം
ലോക പ്രകൃതി സംരക്ഷണദിനാചരണത്തോടനുബന്ധിച്ച് ലിറ്റിൽകൈറ്റ്സ് ഐടി ക്ളബ്ബിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ രചന മത്സരവും സയൻസ് ക്ളബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്റർ രചന മത്സരവും സംഘടിപ്പിച്ചു.
ഇംഗ്ലീഷ് - ഏകദിന ശില്പശാല
04/08/2023 വെള്ളിയ്ഴ്ച സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് ഇംഗ്ലീഷ് ഏകദിന ശില്പശാല നടത്തുയുണ്ടായി. വെയ്യാറ്റിൻകര ബിപിഒ ശ്രീ അയ്യപ്പൻ സർ ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്‌തു.
പ്രേംചന്ദ് ജയന്തി ദിനാചരണം
ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രേംചന്ദ് ജയന്തി ദിനാചരണം സമുചിതമായി തന്നെ ആഘോഷിച്ചു. പ്രേംചന്ദിന്റെ രചനകൾ പരിചയപ്പെടുത്തൽ, പ്രേംചന്ദിനെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശനം, പ്രേംചന്ദ് രചനകളിലെ കഥാപാത്രങ്ങളുടെ പുനരാവിഷ്ക്കരണം എന്നിവ ദിനാചരണത്തിനെ മോടിപ്പെടുത്തി.
ഫ്രീഡം ഫെസ്റ്റ് 2023
ഫ്രീഡം ഫെസ്റ്റ് 2023 ന്റെ ഭാഗമായി 09/08/2023 ബുധനാഴ്ച ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി നടത്തി. അസംബ്ലിയിൽ സ്വതന്ത്ര വീജ്ഞാനോത്സവം 2023 - നോടനുബന്ധിച്ചുള്ള പ്രതിജ്ഞ വായിച്ചു. സ്വതന്ത്ര സോഫ്റ്റ്വെയറുകളെ കുറിച്ച് ഒരു വിവരണം നല്കുകയും അതിനെ തുടർന്ന് ക്വിസ് മത്സരം നടത്തുകയും വിജയികൾക്ക് സമ്മാനം നല്കുകയും ചെയ്‌തു. തുടർന്ന് സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത കെവിൻ പോറസിനെ അനുമോദിച്ചു. ലിറ്റിൽ കൈറ്റ് ആയതിലൂടെ എന്തൊക്കെ നേട്ടങ്ങളാണ് തനിക്ക് ഉണ്ടായതെന്ന് കെവിൻ മറ്റു കുട്ടികളേയും ബോധ്യപ്പെടുത്തി. തുടർന്ന് ഫ്രീഡം ഫെസ്റ്റ് 2023 എന്ന വിഷയത്തിൽ ഡിജിറ്റൽ പോസ്റ്റർ രചന മത്സരം നടത്തി. 10/08/2023 വ്യാഴാഴ്ച റോബോട്ടിക് മാതൃകകളുടെ പ്രദർശനം സംഘടിപ്പിച്ചു. 11/08/2023 വെള്ളിയാഴ്ച പൊതുജനങ്ങൾക്കായി ഉബണ്ഡു ഇൻസ്റ്റലേഷൻ ഫെസ്റ്റ് സംഘടിപ്പിച്ചു. തുടർന്ന് യുപി വിഭാഗം കുട്ടികൾക്കായി ലിറ്റിൽകൈറ്റ്സ് കമ്പ്യൂട്ടർ പരിശീലനം നൽകി.
സ്വാതന്ത്യദിനാഘോഷം
77-ാം സ്വാതന്ത്യദിനം സമുചിതമായി തന്നെ ആഘോഷിച്ചു.രാവിലെ 9 മണിക്ക് പ്രിൻസിപ്പൽ ബിന്ദുറാണി ടീച്ചറും ഹെഡ്മിസ്ട്രസ്സ് കവിത ജോൺ ടീച്ചറും ചേർന്ന് പതാകയുയർത്തി.തുടർന്ന് പിറ്റിഎ പ്രസിഡന്റ് ശ്രീ രജികുമാർ, പ്രിൻസിപ്പൽ ബിന്ദുറാണി ടീച്ചർ, ഹെഡ്‌മിസ്‌ട്രസ്സ് കവിത ജോൺ ടീച്ചർ , സ്റ്റാഫ് സെക്രട്ടറി ശ്രീ ബിനു സാർ എന്നിവർ സ്വാതന്ത്യദിന സന്ദേശം നല്കി. തുടർന്ന് ലിറ്റിൽ കൈറ്റ്സ്, എസ്‍ പി സി , ജെ ആർ സി, എൻ എസ്സ് എസ്സ് , ഗോടെക്, വിദ്യാരംഗം, മാത്‌സ് ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവയിലെ അംഗങ്ങളും സ്വാതന്ത്യദിന സന്ദേശം നല്കി. അതിനെ തുടർന്ന് മാരായമുട്ടം ജംഗ്ഷൻ വരെ സ്വാതന്ത്യദിന റാലി സംഘടിപ്പിച്ചു. റാലിയെ തുടർന്ന് കുട്ടികൾക്ക് പായസം വിതരണം ചെയ്‌തു.
ലോക ഫോട്ടോഗ്രഫി ദിനാചരണം
ലോക ഫോട്ടോഗ്രഫി ദിനാചരണത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സെൽഫി മത്സരം നടത്തുകയുണ്ടായി.വിദ്യാർത്ഥികളും അധ്യാപകരും മത്സരത്തിൽ പങ്കാളികളായി. ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങൾ നേടിയ ഫോട്ടോകൾ സ്കൂൾ ഫേസ്ബുക്ക് പേജിൽ പ്രദർശിപ്പിക്കുകയുണ്ടായി.
ഓണാഘോഷം
ഓണാഘോഷം വിപുലമായ രീതിയിൽ നടന്നു. കുട്ടികളുടെ മെഗാതിരുവാതിര,അധ്യാപികമാരുടെ തിരുവാതിര,ഓണപ്പാട്ട്,ഓണസന്ദേശം, ഓണസദ്യ എന്നിവ ഉണ്ടായിരുന്നു.
ലിറ്റിൽകൈറ്റ്സ് സ്കൂൾ ലെവൽ ക്യാമ്പ്
01/09/2023 വെള്ളിയാഴ്ച ലിറ്റിൽ കൈറ്റ്സ് ( 2022-25 ബാച്ച്)സ്കൂൾ ലെവൽ ക്യാമ്പ് നടന്നു.നെയ്യാറ്റിൻകര ബോയ്സ് ഹയർസെക്കന്ററി സ്കൂൾ അധ്യാപികയായ ശ്രീമതി ഷൈലജ ടീച്ചർ ആണ് ക്യാമ്പിന് നേതൃത്വം നല്കിയത്. സ്ക്രാച്ച് 3, ഓപ്പൺ ടൂൺസ് എന്നീ സോഫ്റ്റ് വെയറുകൾ കുട്ടികൾ ആവേശത്തോടെയാണ് സ്വീകരിച്ചത്. മത്സരബുദ്ധിയോടെയാണ് കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തത്.
എസ് പി സി ഓണം ക്യാമ്പ്
എസ് പി സി കുട്ടികളുടെ ഓണം ക്യാമ്പ് 01/09/2023 മുതൽ 3/09/2023 വരെ സ്കൂളിൽ വച്ച് നടക്കുകയുണ്ടായി.
അധ്യാപക ദിനാചരണം
സെപ്തംബർ 5 അധ്യാപക ദിനത്തിൽ സ്കൂളിലെ മുൻ ഹെഡ്മാസ്റ്റർ ആയ ശ്രീ റോബർട്ട് ദാസ് സാറിനെ പൊന്നാട അണിയിച്ച് ആദരിച്ചു.പെരുങ്കടവിള എസ് ബി ഐയുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ ശ്രീമതി ബിന്ദുറാണി ടീച്ചറിനേയും ,ഹെഡ്മിസ്ട്രസ്സ് ശ്രീമതി കവിത ടീച്ചറിനേയും പൊന്നാട അണിയിച്ച് ആദരിച്ചു. ഒപ്പം സ്കൂളിലെ മുഴുവൻ അധ്യാപകരേയും റോസാപ്പൂവ് നല്കി ആദരിക്കുകയുണ്ടായി.
സ്കൂൾതല ശാസ്ത്രമേള
2023-24 അധ്യയന വർഷത്തിലെ സ്കൂൾതല ശാസ്ത്രമേള 21/09/2023 വ്യാഴാഴ്ച നടന്നു.പ്രിൻസിപ്പൽ ശ്രീമതി ബിന്ദുറാണി ടീച്ചറും ഹെഡ്മിസ്ട്രസ്സ് കവിത ടീച്ചറും ചേർന്ന് ശാസ്ത്രമേളയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
സ്കൂൾ കായികമേള
2023-24 അധ്യയന വർഷത്തിലെ സ്കൂൾതല കായികമേള സെപ്തംബർ 18,19 തീയതികളിൽ നടന്നു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി കവിത ടീച്ചർ സ്കൂൾതല കായികമേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
എൻ എം എം എസ് ക്ലാസ്സുകളുടെ ഉദ്ഘാടനം
2023-24 അധ്യയന വർഷത്തിലെ NMMS ക്ലാസ്സുകളുടെ ഉദ്ഘാടനം സ്കൂളിലെ മുൻ സീനിയർ അധ്യാപികയും റിട്ടയേർഡ് പ്രിൻസിപ്പലുമായ ശ്രീമതി വിനിതകുമാരി ടീച്ചർ നിർവ്വഹിച്ചു.
ഗാന്ധിജയന്തി ദിനാചരണം
ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൻ ഗാന്ധിജയന്തി ദിനാചരണം നടത്തി. ദിനാചരണത്തിന്റെ ഭാഗമായി സർവ്വമത പ്രാർത്ഥന, പുസ്തക പരിചയം, ഗാന്ധി വചനങ്ങൾ പരിചയപ്പെടുത്തൽ എന്നിവയും നടത്തി. സ്കൂളിലെ മുൻ സീനിയർ അധ്യാപികയായ ശ്രീമതി ശ്രീകല ടീച്ചർ ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
സ്കൂൾ കലോത്സവം
2023-24 അധ്യയന വർഷത്തിലെ സ്കൂൾ കലോത്സവം ഒക്ടോബർ 17,18 തീയതികളിൽ നടന്നു.പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുരേന്ദ്രൻ അവർകൾ കലോത്സവം ഉദ്ഘാടനം ചെയ്തു.
സബ്ജില്ലാ ശാസ്ത്രമേളയിലെ നേട്ടങ്ങൾ
സബ്ജില്ലാ ശാസ്ത്രമേളയോടനുബന്ധിച്ച് ഗണിതശാസ്ത്ര മേളയിൽ ഹൈസ്ക്കൂൾ വിഭാഗം ഓവറോൾ ട്രോഫി നേടിയെടുത്തു.പ്രവൃത്തി പരിചയ മേളയിലും , ശാസ്ത്രമേളയിലും,ഐടി മേളയിലും സ്കൂളിലെ ചുണക്കുട്ടികൾ മികവാർന്ന പ്രകടനം കാഴ്ച വച്ചു.
കേരളീയം 23
കേരളപിറവി ദിനാചരണത്തിന്റെ ഭാഗമായി ( കേരളീയം-23) മെഗാ ഓൺലൈൻ ക്വിസ് സംഘടിപ്പിച്ചു. കൃത്യം 7 മണിക്ക് ക്ലാസ്സ് അധ്യാപകർ ക്ലാസ്സ് ഗ്രൂപ്പുകളിലേക്ക് ക്വിസ്സിന്റെ ഗൂഗിൾ ഫോം ഷെയർ ചെയ്തു.7.10 ന് സമയം അവസാനിക്കുന്ന തരത്തിലായിരുന്നു ഗൂഗിൾ ഫോം സെറ്റ് ചെയ്തത്. ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ്, മലയാളം, സയൻസ്, സോഷ്യൽ സയൻസ് എന്നീ ക്ലബ്ബുകളാണ് ഇതിന് നേതൃത്വം നല്കിയത്.
ശിശുദിനാചരണം
ശിശുദിനാചരണം സമുചിതമായ രീതിയിൽ തന്നെ ആഘോഷിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ളി സംഘടിപ്പിച്ചു. കുട്ടികളുടെ പ്രധാനമന്ത്രിയും പ്രസിഡന്റുമൊക്കെ മറ്റ് കുട്ടികളുമായി സംസാരിച്ചു. കുട്ടികൾക്ക് ശിശുദിന ആശംസകൾ നേർന്നു. ഹെഡ്‌മിസ്ട്രസ്സ് കവിത ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പായസം വിതരണം ചെയ്തു.
സബ്ജില്ലാ കലോത്സവ വിജയികൾക്ക് സമ്മാനദാനം
സബ്‌ജില്ലാ കലോത്സവത്തിൽ മികച്ച വിജയം നേടിയ കുട്ടികളെ സ്‌കൂൾ അസംബ്ലിയിൽ വച്ച് അനുമോദിക്കുകയും സമ്മാനദാനം നല്കുകയും ചെയ്തു. അത് മറ്റു കുട്ടികൾക്ക് ഒരു പ്രേരണയായി.
പൊതിച്ചോർ വിതരണം
NSS ന്റെ പൊതിച്ചോർ വിതരണം എന്ന പദ്ധതിയുടെ ഭാഗമായി സ്‌കൂളിലെ NSS വോളന്റിയേഴ്സിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പൊതിച്ചോർ വിതരണം നടത്തി. നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയുടെ എഡ്യൂക്കേഷൻ സ്റ്റന്റിംഗ് മക്കറ്റി ചെയർമാനായ ഡോ. എം എ സദത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു.
സഹപാഠിക്കൊരു കൈത്താങ്ങ്
സ്കൂളിലെ NSS യൂണിറ്റിന്റെ നേതൃത്വത്തിൽ 'സഹപാഠിയ്ക്കൊരു കൈത്താങ്ങ്' എന്നതിന്റെ ഭാഗമായി പഠനോപകരണങ്ങൾ വാങ്ങി നല്കി. പിറ്റിഎ പ്രസിഡന്റ് ശ്രീ രജികുമാർ അവർകളാണ് പഠനോപകരണങ്ങൾ കൈമാറിയത്.
സ്വയം പ്രതിരോധത്തിനായി.....
കരാട്ടെ മാസ്റ്റർ അബിതയുടെ നേതൃത്വത്തിൽ സ്കൂളിലെ NSS യൂണിറ്റിലെ പെൺകുട്ടികൾക്കായി സ്വയം പ്രതീരോധത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിക്കുകയുണ്ടായി. അതിനോടൊപ്പം സ്കൂളിലെ എട്ടാം ക്ലാസ്സിലെ പെൺകുട്ടികളെയും സ്വയം പ്രതിരോധത്തിന്റെ ബാലപാഠങ്ങൾ ( കരാട്ടെ പരിശീലനം ) പരിശീലിപ്പിച്ച് വരുന്നു.
മാത്സ് അസംബ്ലി
മാത്‌സ് ക്ളബ്ബിന്റെ നേതൃത്വത്തിൽ മാത്‌സ് അസംബ്ലി സംഘടിപ്പിച്ചു. അസംബ്ളിയിൽ കുട്ടികൾ തയ്യാറാക്കിയ മാത്‌സ് മാഗസിൻ ഹെഡ്‌മിസ്ട്രസ്സ് കവിത ടീച്ചർ പ്രകാശനം ചെയ്തു. സബ്‌ജില്ലാ ശാസ്ത്ര മേളയിൽ ഗണിത ശാസ്ത്രമേളയ്ക്ക് നേടിയ ഓവറാൾ ട്രോഫി കുട്ടികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു.
രക്തദാന ക്യാമ്പ്
സ്‌കൂളിലെ NSS യൂണിറ്റും ശ്രീചിത്രാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് ' ജീവദ്യുതി ' എന്ന പേരിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്
2023-24 അധ്യയന വർഷത്തിലെ സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 04/12/2023 തിങ്ക്ലാഴ്ച നടന്നു. ലാപ്ടോപ്പുകളെ വോട്ടിംഗ് മെഷീനുകളാക്കി നടന്ന സ്കൂൾ പാർലമെന്റ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‌കിയത് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റും സോഷ്യൽ സയൻസ് ക്ലബ്ബുമാണ്. തികച്ചും ജനാധിപത്യപരമായ രീതിയിൽ ക്യൂവിൽ നിന്ന് ,തിരിച്ചറിയൽ രേഖയായി സ്‌കൂൾ ഐഡി കാർഡ് കാണിച്ച് വോട്ടേഴ്‌സ് രജിസ്റ്ററിൽ ഒപ്പിട്ട് ,ചൂണ്ടുവിരലിൽ മഷി പതിപ്പിച്ച് വോട്ടിംഗ് മെഷീനടുത്തേക്ക്.............. തന്റെ ഇഷ്ട സ്ഥാനാർത്ഥിയുടെ പേരിന് പുറത്തോ, ചിഹ്നത്തിന് പുറത്തോ മൌസ് വച്ച് ക്ലിക്ക് ചെയ്യുമ്പോൾ നീണ്ട ഒരു ബീപ്പ് ശബ്‌ദത്തോടെ വോട്ട് രേഖപ്പെടുത്തുന്നു. ശേഷം തന്റെ ഇഷ്ട സ്ഥാനാർത്ഥിയ്ക്ക് വോട്ട് രേഖപ്പെടുത്താനായ ചാരിതാർത്ഥ്യവുമായി പുറത്തേക്ക്...... ക്ലാസ്സിലെ എല്ലാ കുട്ടികളും വോട്ട് രേഖപ്പെടുത്തി കഴിയുമ്പോൾ കുട്ടികളുടെ മുന്നിൽ വച്ച് തന്നെ ഓരോ സ്ഥാനാർത്ഥിയ്ക്കും ലഭിച്ച വോട്ടുകളുടെ എണ്ണം കാണിക്കുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്യുന്നു.
സ്കൂൾ പാർലമെന്റ് ഭാരവാഹികളുടെ സത്യപ്രതിജ്ഞ
2023- 24 അധ്യയന വർഷത്തിൽ സ്കൂൾ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ഡിസംബർ 5 ന് സ്കൂൾ അസംബ്ലിയിൽ വച്ച് നടത്തി.
പൂർവ്വ വിദ്യാർത്ഥിയ്ക്കൊരു കൈത്താങ്ങ്
പൂർവ വിദ്യാർത്ഥിയായ അനന്ദു അശോകിന്റെ ചികിത്സാ സഹായ നിധിയിലേക്ക് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സമാഹരിച്ച 86000/- രൂപ ഹെഡ്മിസ്ട്രസ്സ് കവിത ടീച്ചർ അനന്ദുവിന്റെ ചേച്ചിയ്ക്ക് കൈമാറി.
ക്രിസ്തുമസ് ആഘോഷം
പുൽക്കൂട് ഒരുക്കിയും , ക്രിസ്‌തുമസ് കേക്ക് വിതരണം ചെയ്തും, ക്രിസ്തുമസ് കരോൾ ഗാനങ്ങൾ ആലപിച്ചും വളരെ വിപുലമായി തന്നെ ക്രിസ്‌തുമസ് ആഘോഷിച്ചു.
സ്കൂൾ ടൂർ
2023-24 അധ്യയന വർഷത്തിലെ എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായുള്ള പഠനയാത്ര ജനുവരി 5 മുതൽ ജനുവരി 8 വരെ സംഘടിപ്പിച്ചു. കൊടൈക്കനാൽ, വാഗമൺ,വയനാട് എന്നീ സ്ഥലങ്ങളിലേക്കാണ് നാല് ദിവസത്തെ വിനോദയാത്ര സംഘടിപ്പിച്ചത്.
പുതുവത്സര ആഘോഷം
പുതുവത്സരത്തെ ഞങ്ങൾ വരവേറ്റത് സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെ പഠിക്കുന്ന കുട്ടികൾക്ക് ചിക്കൻ ബിരിയാണി നല്‌കിയാണ്.
സയൻസ് ഫെസ്റ്റ്
യുപി വിഭാഗം അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് 2024 ജനുവരി 25 ന് സ്കൂളിൽ സയൻസ് ഫെസ്റ്റ് സംഘടിപ്പിച്ചു. നെയ്യാറ്റിൻകര ബിആർസി ബിപിഒ ആയ ശ്രീ അയ്യപ്പൻ സാർ ഫെസ്‌റ്റ് ഉദ്ഘാടനം ചെയ്തു. കുട്ടികൾ തങ്ങളുടെ പരീക്ഷണങ്ങൾ,കണ്ടെത്തലുകൾ എന്നിവ മറ്റ് കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു. ചുറ്റുപാടുമുള്ള എൽപി, യുപി സ്‌കൂളുകളിലെ വിദ്യാർത്ഥികളും സയൻസ് ഫെസ്റ്റ് കാണാനായി സ്‌കൂളിൽ എത്തിച്ചേർന്നു.
ഉപജീവനം
NSS ന്റെ "ഉപജീവനം" എന്ന പ്രോഗ്രാമിന്റെ ഭാഗമായി വെള്ളിക്കുഴി വാർഡിലെ ശ്രീമതി അമ്പിക്ക് ആട്ടിൻകുട്ടിയെ നൽകിയപ്പോൾ.....
പുസ്തകത്തണൽ
എൻഎസ്എസിന്റെ ആഭിമുഖ്യത്തിൽ "പുസ്തകത്തണൽ" ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ബിന്ദു റാണി ടീച്ചർ ഉദ്ഘാടനം ചെയ്തു.
റിപ്പബ്ലിക് ദിനാചരണം
റിപ്പബ്ലിക് ദിനത്തിൽ പ്രിൻസിപ്പൽ ശ്രീമതി ബിന്ദുറാണി ടീച്ചർ പതാക ഉയർത്തി. എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ പരേഡും ഉണ്ടായിരുന്നു.