"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2022-2023 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 49: വരി 49:


"ലഹരി മരുന്നുകളുടെ ഉപയോഗം - അവയുടെ ദൂഷ്യ വശങ്ങൾ" എന്ന വിഷയത്തെ ആസ്പദമാക്കി പത്താം ക്ലാസ്സിൽ പഠിക്കുന്ന റിഫ ഫൈസൽ കുട്ടികളോട് സംസാരിച്ചു. സിരകളിൽ നിറയുന്ന ലഹരിയിൽ തകരുന്ന വ്യക്തിത്വങ്ങളെ കാണികൾക്ക് മുന്നിൽ അവതരിപ്പിച്ച നൃത്തം ഏറെ ആകർഷകമായിരുന്നു. ഗൈഡിംഗ് വിദ്യാർത്ഥിനികൾ ആലപിച്ച കവിതയിലൂടെ ലഹരിയുടെ മാസ്മരികതയിൽ തളർന്നു വീഴുന്ന യുവത്വം കുട്ടികൾ പരിചയപ്പെട്ടു. എസ്.പി.സി.  വിദ്യാർത്ഥിനികൾ ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലകാർഡുകളുമായി മുന്നോട്ടു വന്നു. സ്കൂൾ അസംബ്ലിയ്ക്കു ശേഷം കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി ലഭ്യമായ ലഹരി വിരുദ്ധ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം പ്രൊജക്ടറിന്റെ   സഹായത്തോടെ ഒരോ ക്ലാസ്സ്  മുറികളിലും പ്രദർശിപ്പിച്ചു കൊണ്ട് ലഹരിയ്ക്ക് എതിരെ എങ്ങനെ പൊരുതാം എന്ന അവബോധം കുട്ടികളിൽ സൃഷ്ടിച്ചു. തികച്ചും ആകർഷണീയമായ മുന്നേറ്റത്തോടെ ലഹരിവിരുദ്ധ ക്യാമ്പയിന് തോപ്പുംപടി ഔവർ ലേഡീസ്കോൺവെന്റ്  ഹൈസ്കൂൾ തുടക്കം കുറിച്ചു.
"ലഹരി മരുന്നുകളുടെ ഉപയോഗം - അവയുടെ ദൂഷ്യ വശങ്ങൾ" എന്ന വിഷയത്തെ ആസ്പദമാക്കി പത്താം ക്ലാസ്സിൽ പഠിക്കുന്ന റിഫ ഫൈസൽ കുട്ടികളോട് സംസാരിച്ചു. സിരകളിൽ നിറയുന്ന ലഹരിയിൽ തകരുന്ന വ്യക്തിത്വങ്ങളെ കാണികൾക്ക് മുന്നിൽ അവതരിപ്പിച്ച നൃത്തം ഏറെ ആകർഷകമായിരുന്നു. ഗൈഡിംഗ് വിദ്യാർത്ഥിനികൾ ആലപിച്ച കവിതയിലൂടെ ലഹരിയുടെ മാസ്മരികതയിൽ തളർന്നു വീഴുന്ന യുവത്വം കുട്ടികൾ പരിചയപ്പെട്ടു. എസ്.പി.സി.  വിദ്യാർത്ഥിനികൾ ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലകാർഡുകളുമായി മുന്നോട്ടു വന്നു. സ്കൂൾ അസംബ്ലിയ്ക്കു ശേഷം കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി ലഭ്യമായ ലഹരി വിരുദ്ധ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം പ്രൊജക്ടറിന്റെ   സഹായത്തോടെ ഒരോ ക്ലാസ്സ്  മുറികളിലും പ്രദർശിപ്പിച്ചു കൊണ്ട് ലഹരിയ്ക്ക് എതിരെ എങ്ങനെ പൊരുതാം എന്ന അവബോധം കുട്ടികളിൽ സൃഷ്ടിച്ചു. തികച്ചും ആകർഷണീയമായ മുന്നേറ്റത്തോടെ ലഹരിവിരുദ്ധ ക്യാമ്പയിന് തോപ്പുംപടി ഔവർ ലേഡീസ്കോൺവെന്റ്  ഹൈസ്കൂൾ തുടക്കം കുറിച്ചു.
=== ഭിന്നശേഷി ദിനം ===
ഭിന്ന ശേഷി ദിനത്തോടാണ് അനുബന്ധിച്ച് കുട്ടികളിൽ ഒരു സാമൂഹിക അവബോധം സൃഷ്ടിക്കുന്നത്തിനായി എസ്.എസ്.കെ. സംഘടിപ്പിച്ച ഷോർട്ട്  ഫിലിം മത്സരത്തിനു വേണ്ടി പ്രധാന അദ്ധ്യാപിക സിസ്റ്റർ മോളി  ദേവസ്സിയുടെയും   ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി മമത  മാർട്ടിന്റെയും നേതൃത്വത്തിൽ ഒരു ഷോർട് ഫിലിം തയ്യാറാക്കി എസ്.എസ്.കെ. യിലേക്ക് അയച്ചുകൊടുത്തു.  


=== മില്ലറ്റ് ഡേ ആചരണം (07/12/2022) ===
=== മില്ലറ്റ് ഡേ ആചരണം (07/12/2022) ===

18:30, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

SPC സമ്മർ camp

25 26 27 തീയതികളിലായി എസ്പിസി ക്യാരറ്റിനു വേണ്ടിയുള്ള സമ്മർ ക്യാമ്പ് സ്കൂൾ ലെവലിൽ വെച്ച് നടത്തപ്പെട്ടു തോപ്പുംപടി സ്റ്റേഷൻ ആയ ശ്രീ മാർട്ടിൻ സാർ ക്യാമ്പ് ഉദ്ഘാടനം നടത്തി മട്ടാഞ്ചേരി അസിസ്റ്റൻറ് കമ്മീഷണർ ഓഫ് പോലീസ് ശ്രീ രവീന്ദ്രനാഥ് ശ്രീമതി ഷീബറോൺ പതിനൊന്നാം ഡിവിഷൻ പിടിഎ കൗൺസിലർ പ്രസിഡൻറ് സുമിത്ത് ഹെഡ്മിസ്ട്രസ് ശ്രീ മോളി ദേവസി എന്നിവർ സന്നിഹിതരായിരുന്നു ശ്രീ രവീന്ദ്രനാഥ് എസിപി മട്ടാഞ്ചേരി സോഷ്യൽ മീഡിയയുടെ ഉപയോഗത്തെപ്പറ്റി കുട്ടികൾക്ക് ക്ലാസ് എടുത്തു വിവിധ ഡിപ്പാർട്ട്മെൻറ് ഹോൾഡ് ചെയ്യുന്ന ഉദ്യോഗസ്ഥർ മൂന്നു ദിവസങ്ങളിലായി കുട്ടികൾക്ക് ക്ലാസ് എടുത്തു 27ആം തീയതി ശ്രീ ഇൻസ്പെക്ടർ

27ആം തീയതി ശ്രീ സിംഗ് സാർ സബ് ഇൻസ്പെക്ടർ തോപ്പുംപടി പോലീസ് സ്റ്റേഷൻ സമാപന ചടങ്ങിന് നേതൃത്വം നൽകി സിസ്റ്റർ മോളി അലക്സ് പിടിഎ പ്രസിഡൻറ് സുമി തുടങ്ങിയവർ സന്നിഹിതരായിരുന്നു

ഗൈഡിങ്  ക്യാമ്പ്

സി ജി എച്ച് എസ് എസ് സ്കൗട്ട് ആൻഡ് ഗൈഡിങ് കുട്ടികളുടെ വാർഷിക ക്യാമ്പ് 27 28 തീയതികളിലായി നടത്തുകയുണ്ടായി ക്യാമ്പിന്റെ പതാക ഉയർത്തൽ ജില്ലയുടെ തന്നെ വൈസ് പ്രസിഡണ്ട് ആയ നിർവഹിച്ചു ഉദ്ഘാടനകർമ്മം സ്കൂൾ മാനേജർ മോളി അലക്സ് നിർവഹിച്ചു അവർ ലേഡീസ് സ്കൂളിലെ പ്രധാന അധ്യാപിക സിസ്റ്റർ മോഡി ദേവസ്യ അധ്യക്ഷ പ്രസംഗം നടത്തുകയും കുട്ടികൾക്ക് മോട്ടിവേഷൻ നൽകുകയും ചെയ്തു ജില്ലാ സെക്രട്ടറി ശ്രീ ശ്രീ രാജേന്ദ്ര സാർ ക്യാമ്പ് ദർശിക്കുകയും സന്ദർശിക്കുകയും കുട്ടികൾക്ക് ക്ലാസ് എടുക്കുകയും ചെയ്തു ജില്ലയുടെ ഓർഗനൈസിംഗ് കമ്മീഷണർ ടീച്ചർ ക്യാമ്പിൽ വന്ന കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു സ്കൂളിലെ ക്യാമ്പിന് നേതൃത്വം കൊടുത്തത് സ്കൂളിലെ ക്യാപ്റ്റനും ജില്ലാ കമ്മീഷണറുമായ ക്യാപ്റ്റൻമാരായ അന്ന റോജിപ്പോള് ശിലാബി എന്നിവർ ക്യാമ്പ് പ്രവർത്തനങ്ങൾ സഹായിച്ചു 27 തുടങ്ങിയ ക്യാമ്പ് 28ന് സമീപിച്

പ്രവേശനോത്സവം (01-06-2022)

പുതിയ തുടക്കം ലോകത്തെ ഉലച്ച കോവിഡ് മഹാമാരിയിൽ നിന്നും രണ്ടു വർഷക്കാലം ഓൺലൈൻ പ്രവേശനോത്സവം മാത്രം കണ്ട കുട്ടികൾക്ക് പുത്തൻ അനുഭവം നൽകി പ്രവേശനോത്സവം സ്കൂളുകൾ സമുദ്രമായി ആഘോഷിച്ച പ്രവേശനോത്സവം സ്കൂളിൽ പ്രവേശനം നേടിയ പകരുന്ന തരത്തിൽ ആയിരുന്നു അധ്യാപകരും മുതിർന്ന വിദ്യാർത്ഥികളും പ്രത്യേകം ശ്രദ്ധിച്ചു ചടങ്ങിൽ സന്നിഹിതരായിരുന്ന ഏവർക്കും സ്വാഗതം ആശംസിച്ചുകൊണ്ട് സിസ്റ്റർ മോഡി ദേവസ്സി ആരംഭം കുറിക്കുകയും ഉണ്ടായി സ്കൂൾ മാനേജർ അധ്യക്ഷ പ്രസംഗം നടത്തി ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നത് മട്ടാഞ്ചേരി എസിപി കുരുന്നുകൾക്ക് അർത്ഥവത്തായ സന്ദേശം നൽകുകയുണ്ടായി മറ്റു വിശിഷ്ടാതിഥികളായിരുന്ന സിസ്റ്റർ ജോസഫ് തുടങ്ങിയവർ ആശംസകൾ

വർണ്ണാഭമായ നൃത്ത പ്രകടനങ്ങളും കാഴ്ചയുടെ വസന്തവും ഒരുക്കി കുരുന്നുകളെ വരവേറ്റു റോൾസ് കുരുന്നുകൾക്ക് മധുരം നൽകിയ മാരോടൊപ്പം ക്ലാസുകളിലേക്ക് അയച്ചു

പരിസ്ഥിതി ദിനാചരണം (05-06-2022

പരിസ്ഥിതി ദിനം സ്കൂൾ തലത്തിൽ 04-06-2021 വെള്ളിയാഴ്ച വിദ്യാലയത്തിൽ സംഘടിപ്പിച്ചു. ഡിവിഷൻ കൗൺസിലർ ഷീബ ഡുറോം മുഖ്യാതിഥിയായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ എല്ലാ നിയന്ത്രണങ്ങളും പാലിച്ചു കൊണ്ടായിരുന്നു പരിസ്ഥിതി ദിനാചരണം നടന്നത്. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ മോളി ദേവസി പരിസ്ഥിതി ദിന സന്ദേശം നൽകി. സീഡ് ക്ലബ് കോ-ഓർഡിനേറ്റർ ഡിസ്റ്റർ റാണിമോൾ അലക്സ്‌ 'Soil-less Cultivation' എങ്ങനെ നടത്താം എന്നതിനെ കുറിച്ച് വിശദീകരിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി യുപി,ഹൈസ്കൂൾ വിഭാഗത്തിലെ വിദ്യാർഥികൾക്കായി പോസ്റ്റർ നിർമ്മാണം, കവിതാരചന തുടങ്ങിയ മത്സരങ്ങൾ ഓൺലൈൻ വഴി സംഘടിപ്പിക്കുകയും വിജയികളായ കുട്ടികളെ പ്രത്യേകം അനുമോദിക്കുകയും ചെയ്തു. കൂടാതെ ബയോ-ഡൈവേഴ്സിറ്റി രജിസ്റ്റർ പ്രകാശന കർമ്മം ഡിവിഷൻ കൗൺസിലർ ശ്രീമതി ഷീബ ഡുറോം നിർവഹിച്ചു.

വായനാദിനാചരണം(09-07-2022)

ഈ വർഷവും നമ്മുടെ വിദ്യാലയം പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനദിനമായി ആചരിക്കുകയും വായന ദിനപ്രതിജ്ഞ എടുക്കുകയും ചെയ്യതു. വളരുന്ന യുവതലമുറയ്ക്ക് വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന നിരവധിയായ പ്രവർത്തനങ്ങൾ പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരുന്നു. ഈ അധ്യയന വർഷം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ജൂലൈ 18 വരെ വയന മാസാചരണമായി കൊണ്ടാടുകയായിരുന്നു . അധ്യാപകവൃന്ദത്തിന് അഭിമാനമായ ബഹുമാനപ്പെട്ട ശ്രീ. ജെർലി സാർ ദീപം തെളിയിച്ചു കൊണ്ട് വായന മാസാചരണത്തിന് തുടക്കം കുറിച്ചതും കത്തിച്ചു വച്ച ദീപത്തിൽ നിന്നും പ്രകാശ കിരണങ്ങൾ ഒരോ അധ്യാപകരിലേക്കും കുട്ടികളിലേയ്ക്കും കൈമാറിയതും നമുക്കേവർക്കും ഹൃദ്യമായ കാഴ്ച്ചയായിരുന്നല്ലോ . വായനയുടെ വസന്തം വിരിയിക്കുന്ന നല്ല പുസ്തകങ്ങളിലൂടെ കയറിയിറങ്ങാനുള്ള പ്രചോദനമായി നമ്മുടെ വിദ്യാലയം എന്നും നമ്മോടൊപ്പമുണ്ട്. നവീകരിച്ച ലൈബ്രറിയും ക്ലാസ്സ് മുറികളിൽ നമ്മളെ തേടിയെത്തുന്ന ലൈബ്രറി പുസ്തകങ്ങളും ഇതിന് ഉദാഹരണങ്ങളാണ്.. വായന മാസാചരണത്തിൽ മലയാള ഭാഷയ്ക്കു മാത്രമല്ല ഇംഗ്ലീഷ്, ഹിന്ദി , സംസ്കൃതം എന്നീ ഭാഷകൾക്കും തുല്യ പ്രാധാന്യം നൽകി കൊണ്ട് നടത്തിയനിരവധിയായ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നുവല്ലോ. കഥയും കവിതയും പുസ്തകാസ്വാദനവും സ്കിറ്റുമെല്ലാം നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യു.. ബഷീർ അനുസ്മരണ ദിനത്തിലെ നാരായണി എന്ന കഥാപാത്രത്തെ നമുക്ക് മറക്കാനാകുമോ: വായനയുടെയും വരകളുടേയും ലോകത്ത് ബഷീറിന്റെ എത്രയെത്ര കഥാപാത്ര ങ്ങളാണ് പുനർജ്ജനിച്ചത്. വിദ്യാരംഗം കലാ സാഹിതൃവേദിയുടെ . ആഭിമുഖ്യത്തിൽ മട്ടാഞ്ചേരി ഉപജില്ല വായന മാസാചരണത്തോടനുബന്ധിച്ച് നടത്തിയ മത്സരയിനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ നമ്മുടെ വിദ്യാലയത്തിന് സാധിച്ചു എന്നത് ഏറെ അഭിമാനത്തോടെ ഓർക്കേണ്ട ഒന്നാണ്. 2022 ... 23അധ്യയന വർഷത്തെ വയന മാസാചരണ പ്രവർത്തനങ്ങൾക്ക് തിരശ്ശീല വീഴുമ്പോൾ ആരോടൊക്കെയാണ് നന്ദി പറയേണ്ടത്..

ഒരോ മനസ്സിലും വായനയുടെ വെളിച്ചം നിറഞ്ഞു കത്തി ജ്വലിക്കണമെന്ന് തീവ്രമായി ആഗ്രഹിച്ചു കൊണ്ട് വായനയുടെ തിരിനാളം കൊളുത്തിവച്ച് വായന മാസാചരണത്തിന്റെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ച അധ്യാപന കലയിലെ മികവുറ്റ ഗുരുശ്രേഷ്ഠൻ ശ്രീ. ജെർലി സാറിന്...

വായനയുടെ മഴവില്ലുതീർക്കുന്ന നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനകർമ്മം. നിർവ്വഹിച്ച റവ. ബ്രദർ ടോമി യോട് ...

പാഠ പുസ്തകങ്ങൾക്കപ്പുറം വായനയുടെ ലോകം വിശാലമാക്കണമെന്നും അത് ജീവിത വിജയത്തിന് അത്യന്താപേക്ഷിതമാണെന്നും ഒരോ ദിവസവും നമ്മെ ഓർമ്മപ്പെടുത്തുന്ന  എഴുത്തിന്റേയും വായനയുടേയും ലോകം ഏറെ പരിചിതയായ നമ്മുടെ ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ മോളി ദേവസി യോട്....

വായന മാസാചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വിദ്യാരംഗം കലാ സാഹിത്യ വേദിയിലെ ഭാഷാധ്യാപകരോട്....

വിദ്യാരംഗം കലാ സാഹിത്യ വേദിയിൽ അംഗങ്ങളായ വിദ്യാർത്ഥി സമൂഹത്തോട് ......

ഞങ്ങളുടെ പ്രിയ അധ്യാപകരോട്.. അനധ്യാപകരോട് :..

എന്റെ പ്രിയ കൂട്ടുകാരോട്.

ഹൃദയം നിറഞ്ഞ ഒരായിരം നന്ദി....

കർഷകദിനം (17/08/2022)

മണ്ണിൻറെ മണം അറിയുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 2022 ഓഗസ്റ്റ് 17 ചിഹ്നം ഒന്നാം തീയതി എച്ച് എസ് കർഷകദിനം ആചരിച്ചു സ്കൂൾ ഹെഡ്മിസ്ട്രസ് റവറ സിസ്റ്റർ മോഡി ദേവസ്സി അധ്യക്ഷത വഹിച്ച ചടങ്ങിൽ ചെല്ലാനം പഞ്ചായത്തിന്റെ കർഷകശ്രീ അവാർഡ് കരസ്ഥമാക്കിയ ശ്രീ ലൂയി സേവിയർ എന്ന കർഷകനെ ദിനത്തിൽ ആദരിച്ചു പുതിയ തലമുറയ്ക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന കൃഷി അറിവുകൾ അദ്ദേഹം വിദ്യാർത്ഥികൾക്ക് പകർന്നു നൽകി സ്കൂളിൽ പ്രവർത്തിക്കുന്ന സീഡ് ക്ലബ്ബും പരിസ്ഥിതി ക്ലബ്ബും സംയുക്തമായാണ് ഈ ദിനത്തിന് നേതൃത്വം നൽകിയത് ഇന്നത്തെ തലമുറയ്ക്ക് കൃഷിയുടെ പ്രാധാന്യം വ്യക്തമാക്കി കൊടുക്കുന്നതിനുവേണ്ടി തൃശ്ശൂർ ഉപകരണങ്ങളുടെയും പണി ആയുധങ്ങളുടെയും പ്രദർശനവും കർഷകനും പ്രാധാന്യവും ആരോഗ്യ സംരക്ഷണവും മുൻനിർത്തി ഔഷധ സസ്യങ്ങളുടെ പ്രദർശനവും

കർഷക റാണി രാജാവ് മത്സരംവും നടത്തിരുംശാസ്ത്ര അധ്യാപികയും ആയ ശ്രീമതി ആശാ മോൾ ഉദ്ഘാടനം ചെയ്തു

സ്വാതന്ത്ര്യദിനാചരണം (15/08/22)

സ്വാതന്ത്ര്യത്തിന്റെ 75 വാർഷികം വളരെ ആഘോഷമായി ആണ് കൊണ്ടാടിയത് പതാക ഉയർത്തൽ കർമ്മം ബഹുമാനപ്പെട്ട ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സിസ്റ്റർ ലിസി ചക്കാലക്കൽ നിർവഹിച്ചു ഇൻഡിപെൻഡൻസ് ഡേ റാലി ഉദ്ഘാടനം ചെയ്തു ചടങ്ങിലെ മുഖ്യാതിഥിയും ഫ്രാൻസിന് അതിഥിയും ഡോ . ബ്രാൻഡ്സൺ  കോറിയ  (ഐ എഫ് എസ്‌. റിട്ടയേർഡ് ഓഫീസർ ) പൊതു ചടങ്ങിൽ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു ബഹുമാനപ്പെട്ട സ്കൂൾ മാനേജർ റവറൻസ് സിസ്റ്റർ അലക്സ് ആയിരുന്നുമെസ്സേജ് 11ആം ഡിവിഷൻ കൗൺസിലർ മിസ്റ്റർ എംഎച്ചൻ അഷറഫ് ചെയർപേഴ്സൺ പ്ലാനിങ് കമ്മിറ്റി ടൗൺ പ്ലാനിങ് കമ്മിറ്റി സിസ്റ്റർ ലിസി ചക്കാലക്കൽ  റോണി റാഫേൽ എൽപിജി പി പി പ്രസിഡന്റ് എന്നിവർ പ്രസംഗിച്ചു കുട്ടികളുടെ ദ ദേശീയ ഭക്തി ഉണർത്തുന്ന ഗാനങ്ങളും നൃത്തവും.ചടങ്ങിലെ മിഴിവേകി ചടങ്ങുകളിൽ മുഖ്യാതിഥിയായിരുന്ന സ്വാതന്ത്ര്യം ദിന സന്ദേശം ഹൃദ്യമായിരുന്നു 75 വർഷം പൂർത്തിയായ ഇന്ന് 75 വയസ്സായ അഞ്ച് വ്യക്തികളെ ആദരിക്കുകയും \ MMOVHS-ൽ നടന്ന ക്വിസ് മത്സരത്തിലും വിജയിയായവർക്കും.. സ്വാതന്ത്ര്യം ദിനത്തോടനുബന്ധിച്ച .സ്കൂൾതലത്തിൽ നടന്ന മത്സരങ്ങളിൽ വിജയായവർക്ക് സമ്മാനം നൽകുകയുണ്ടായി അവർക്ക് സമ്മാനം മധുരം നൽകി

വിജയോത്സവം

തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിന് അഭിമാന നിമിഷങ്ങൾ സ്കൂൾ മാനേജ്മെന്റും പി ടി എ യും സംയുക്തമായി നടത്തിയ വിജയോത്സവ ചടങ്ങിൽ 2021. 2022 അധ്യയന വർഷത്തെ full A+ കിട്ടിയ 49 കുട്ടികളേയും 9 A+ കിട്ടിയ 34 കുട്ടികളേയും സ്നേഹോപഹാരം നൽകി ആദരിച്ചു. തുടർച്ചയായി 15 വർഷങ്ങൾ നൂറു മേനി കൊയ്യ്തെടുക്കുന്ന ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ ഇത്തവണ 311 കുട്ടികളാണ് പരീക്ഷ എഴുതിയത്. പി ടി എ പ്രസിഡണ്ട് ശ്രീ. ജോസഫ് സുമീത് അധ്യക്ഷത വഹിച്ച വിജയോത്സവ ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ മോളി ദേവസ്സി  ഏവരേയുംസ്വാഗതം ചെയ്യതു. മുഖ്യാതിഥിയായിരുന്നഷെവലിയർ ഡോക്ടർ പ്രിമ്യൂസ് പെരിഞ്ചേരി മുഖപ്രഭാഷണം നടത്തുകയും 11-ാം വാർഡ് കൗൺസിലർ ശ്രീമതി ഷീബ ഡ്യൂറോo സ്കൂൾ മാനേജർ റവ. സിസ്റ്റർ മോളി അലക്സ് എന്നിവർ ആശംസകളർപ്പിക്കുകയും ചെയ്തു. പിടി എ സെക്രട്ടറി ശ്രീമതി ഫ്ലോറി പി.എ ഏവർക്കും നന്ദി പറഞ്ഞു

നവകേരള മുന്നേറ്റം ക്യാമ്പയിൻ(06/10/2022)

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഒക്ടോബർ 6 മുതൽ നവംബർ 1 വരെ നടത്തുന്ന നവകേരള മുന്നേറ്റം ക്യാമ്പയിന് ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ തുടക്കം കുറിച്ചു. ഡെപ്യൂട്ടി എച്ച്.എം. ശ്രീമതി ജെസ്സി ജോസഫ് കുട്ടികൾക്കായി ലഹരി വിരുദ്ധ സന്ദേശങ്ങൾ പങ്കുവച്ചു. കൂടാതെ കുട്ടികൾ ആകർഷകമായ നിരവധി പരിപാടികൾ സ്കൂൾ അസംബ്ലിയിൽ അവതരിപ്പിച്ചു.

"ലഹരി മരുന്നുകളുടെ ഉപയോഗം - അവയുടെ ദൂഷ്യ വശങ്ങൾ" എന്ന വിഷയത്തെ ആസ്പദമാക്കി പത്താം ക്ലാസ്സിൽ പഠിക്കുന്ന റിഫ ഫൈസൽ കുട്ടികളോട് സംസാരിച്ചു. സിരകളിൽ നിറയുന്ന ലഹരിയിൽ തകരുന്ന വ്യക്തിത്വങ്ങളെ കാണികൾക്ക് മുന്നിൽ അവതരിപ്പിച്ച നൃത്തം ഏറെ ആകർഷകമായിരുന്നു. ഗൈഡിംഗ് വിദ്യാർത്ഥിനികൾ ആലപിച്ച കവിതയിലൂടെ ലഹരിയുടെ മാസ്മരികതയിൽ തളർന്നു വീഴുന്ന യുവത്വം കുട്ടികൾ പരിചയപ്പെട്ടു. എസ്.പി.സി. വിദ്യാർത്ഥിനികൾ ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലകാർഡുകളുമായി മുന്നോട്ടു വന്നു. സ്കൂൾ അസംബ്ലിയ്ക്കു ശേഷം കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി ലഭ്യമായ ലഹരി വിരുദ്ധ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം പ്രൊജക്ടറിന്റെ   സഹായത്തോടെ ഒരോ ക്ലാസ്സ് മുറികളിലും പ്രദർശിപ്പിച്ചു കൊണ്ട് ലഹരിയ്ക്ക് എതിരെ എങ്ങനെ പൊരുതാം എന്ന അവബോധം കുട്ടികളിൽ സൃഷ്ടിച്ചു. തികച്ചും ആകർഷണീയമായ മുന്നേറ്റത്തോടെ ലഹരിവിരുദ്ധ ക്യാമ്പയിന് തോപ്പുംപടി ഔവർ ലേഡീസ്കോൺവെന്റ് ഹൈസ്കൂൾ തുടക്കം കുറിച്ചു.

ഭിന്നശേഷി ദിനം

ഭിന്ന ശേഷി ദിനത്തോടാണ് അനുബന്ധിച്ച് കുട്ടികളിൽ ഒരു സാമൂഹിക അവബോധം സൃഷ്ടിക്കുന്നത്തിനായി എസ്.എസ്.കെ. സംഘടിപ്പിച്ച ഷോർട്ട്  ഫിലിം മത്സരത്തിനു വേണ്ടി പ്രധാന അദ്ധ്യാപിക സിസ്റ്റർ മോളി  ദേവസ്സിയുടെയും   ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി മമത  മാർട്ടിന്റെയും നേതൃത്വത്തിൽ ഒരു ഷോർട് ഫിലിം തയ്യാറാക്കി എസ്.എസ്.കെ. യിലേക്ക് അയച്ചുകൊടുത്തു.  

മില്ലറ്റ് ഡേ ആചരണം (07/12/2022)

ഐകരാഷ്‌ട്രസഭ 2023  അന്താരാഷ്‌ട്ര ചെറു ധാന്യവർഷം ആയി പ്രഖ്യാപിക്കുകയുണ്ടായി.   കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണശീലം രൂപപ്പെടുത്തുന്നതിനുള്ള  അവബോധം നല്കുന്നതിനായി വിദ്യാലയത്തിൽ മില്ലറ്റ് ഡേ ആചരിച്ചു. നൂൺ മീൽസ്  ഓഫീസർ  ചെറു ധാന്യങ്ങളുടെ പോഷക ഗുണങ്ങളേയും, ഭാവിയിൽ ഭക്ഷ്യാവശ്യങ്ങളിൽ ഇവയുടെ പങ്കിനെക്കുറിച്ചും ആവശ്യമായ അറിവ് കുട്ടികൾക്ക് പകർന്നു നൽകി. മില്ലറ്റിന്റെ പ്രധ്യാന്യത്തെകുറിച്ച് കുട്ടികളിൽ പലരും സംസാരിച്ചു. ചെറു ധ്യാന്യങ്ങൾ ഉപയോഗിച്ചുണ്ടാക്കിയ വിവിധതരം ഭക്ഷണ പദാർത്ഥങ്ങൾ കുട്ടികൾ വീടുകളിൽ നിന്ന് ഉണ്ടാക്കി കൊണ്ടുവരുകയും അവയുടെ പ്രദർശനം നടത്തുകയും ചെയ്തു.

നേത്രദാന സമ്മതപത്രം (07/12/2022)

അവയവദാനത്തിന്റെ മാഹാത്മ്യം കുട്ടികളിൽ എത്തിക്കുന്നതിനായി വിദ്യാലയത്തിലെ സീഡ് ക്ലബ്ബിന്റെ  നേതൃത്വത്തിൽ  ഒരു ബോധവൽക്കരണ ക്ലാസും ക്യാമ്പും കുട്ടികൾക്കായി സംഘടിപ്പിക്കുകയുണ്ടായി. അങ്കമാലി ലിറ്റിൽ ഫ്ലവർ  ഐ ഹോസ്പിറ്റലിലെ ഡോക്ടറുമാരും സംഘവും ആണ് ക്ലാസ് നടത്തിയത്. ഇതിന്റെ ഭാഗമായി 180 കുട്ടികൾ നേത്രദാനാം നല്കുന്നതിനുള്ള  സമ്മതപത്രത്തിൽ ഒപ്പുവയ്‌ക്കുകയുണ്ടായി. ഈ സമ്മതപത്രം ബഹുമാനപെട്ട ഹെഡ് മിസ്ട്രസ് ഹോസ്പിറ്റൽ ഡയറക്ടർക്ക്‌ കൈമാറി.