"ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/പോരാടാം ഒത്തൊരുമിച്ച്..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

13:51, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം

പോരാടാം ഒത്തൊരുമിച്ച്...

ചൈനയില് നിന്ന് തുടങ്ങി ഇന്ന് ലോകത്ത് നാം അടങ്ങുന്ന സമൂഹത്തെ പിടിച്ച് കുലുക്കി കൊണ്ട് സഞ്ചരിച്ച് കൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ്‌ കൊറോണ... ലോകത്ത് രണ്ട് ലക്ഷത്തോളം മനുഷ്യ ജീവനുകൾ ഇൗ രോഗം കവർന്നെടുത്തു കഴിഞ്ഞു.. ലോകത്തെ തന്നെ നിശ്ചലമാക്കി കൊണ്ട് കൊറോണ വിലസുന്ന ഇൗ സാഹചര്യം ഏറെ ഭയാനകമാണ്... ആളൊഴിഞ്ഞ ആരാധനാലയങ്ങൾ... അടഞ്ഞ് കിടക്കുന്ന വിദ്യാലയങ്ങൾ.. ശൂന്യമായി കിടക്കുന്ന പൊതു സ്ഥലങ്ങൾ.. അങ്ങനെ എല്ലാ മേഖലകളിലും കൊറോണ കാരണം നിയന്ത്രണങ്ങൾ... മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് ഇന്ന് കേരളം എന്ന ഇൗ കൊച്ചു സംസ്ഥാനത്തെ ലോകം ഉറ്റുനോക്കുകയാണ്... അധിജീവനത്തിൻെറ മാതൃക സൃഷ്ടിക്കുകയാണ് ഇൗ ദൈവത്തിന്റെ സ്വന്തം നാട്... അതിനായ് പ്രയത്‌നിക്കുന്ന നമ്മുടെ ആരോഗ്യ പ്രവർത്തകരും പോലീസും ഭരണകൂടവും ഒക്കെ കഠിനമായി പ്രവർത്തിക്കുന്നു... അവർക്ക് ഒരായിരം നന്ദി... ഇനിയും നാം ഇൗ മഹാമാരിയില് നിന്ന് രക്ഷപ്പടാനായി പോരാട്ടം തുടരണം.. അതിനായി നമുക്ക് എല്ലാ നിയന്ത്രണങ്ങളും നിർദേശങ്ങളും അനുസരിച്ച് ഈ വൈറസിനെ നേരിടാം.. അതിനായി സാമൂഹിക അകലം പാലിച്ച്, മാസ്കും മറ്റ് സുരക്ഷാ ക്രമീകരണങ്ങളും ഏർപെടുത്തി നമുക്ക് നേരിടാം..ഒറ്റക്കെട്ടായി... ഒരുമയോടെ.. ഈ മഹാമാരിയെ

ഫാത്തിമ രിഫ്‌നിയ 
7A ജി എം യു പി സ്കൂൾ ചീരാൻകടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - ലേഖനം