"ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/കുരുവിയിൽനിന്നുൾക്കൊണ്ട പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Gmlpspkpm എന്ന ഉപയോക്താവ് ജി.എം.യു.പി.സ്കൂൾ ചീരൻകടപ്പുറം/അക്ഷരവൃക്ഷം/കുരുവിയിൽനിന്നുൾക്കൊണ്ട പാഠം എന്ന താൾ ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം./അക്ഷരവൃക്ഷം/കുരുവിയിൽനിന്നുൾക്കൊണ്ട പാഠം എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം./അക്ഷരവൃക്ഷം/കുരുവിയിൽനിന്നുൾക്കൊണ്ട പാഠം എന്ന താൾ ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/കുരുവിയിൽനിന്നുൾക്കൊണ്ട പാഠം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
13:51, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം
കുരുവിയിൽ നിന്നുൾകൊണ്ട പാഠം....
എന്തൊരു ഭംഗിയാ ആ തേൻ കുരുവിയെ കാണാൻ . അതിനെന്തേ ഒരു lock down ഉം ബാധിക്കുന്നില്ല. വീട്ടിലെ മഞ്ഞ പൂമരത്തിന്റെ കൊമ്പിൽ ആ പക്ഷി വന്നിരിക്കുമ്പോ അതിന്റെ കൂടെ വേറെയും രണ്ട് മൂന്നു പക്ഷികൾ ഉണ്ടാവുമല്ലോ. കൂട്ടം കൂടി നടക്കരുതെന്ന് നമ്മോട് നിർദേശിക്കുന്നത് പോലെ അവരോടെന്തേ കൂട്ടം കൂടി പറക്കരുത് എന്ന് സർക്കാർ നിർദേശിക്കുന്നില്ല. ഈ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ ഉപ്പ ഒരാഴ്ചത്തേക്കുള്ള ഭക്ഷ്യ വസ്തുക്കൾ ഒരുമിച്ച് കൊണ്ട് വരുന്നത് കാണുമ്പോ ഞാനാ പക്ഷിയെ ഓർക്കാറുണ്ട്. അത് ദിവസവും വരുന്നു, ആവശ്യമുള്ളത്ര പൂന്തേn നുകർന്നു തിരിച്ചു പോവുന്നു. വീടിന്റെ ഉമ്മറത്തിരുന്ന് കൊണ്ട് ഞാനാ പക്ഷിയെ നിരീക്ഷിചിരിക്കെ ആ പക്ഷി നീട്ടി ഒന്ന് ചിലച്ചു. എന്ത് മധുരിമയാർന്ന ശബ്ദം. പ്രകൃതി ദേവി കനിഞ്ഞു നൽകിയത് തന്നെ. ആ ശബ്ദത്തിന്റെ മാധുര്യം നുകർന്നു ഞാനങ്ങനെ ഇരിക്കവേ എന്തോ പറഞ്ഞു കൊണ്ട് വാബി അവിടേക്ക് വന്നു. എന്റെ അനുജനാ. ആളൊരു തമാശക്കാരൻ കൂടിയാ. ഞാൻ തമാശ ഭാവത്തിൽ തന്നെ അവനോട് ചോദിച്ചു വാബീ... ആ പക്ഷിടെ ശബ്ദം കേട്ടില്ലേ.... അതെന്താ പറയുന്നത് നിനക്കറിയോ ആ എനിക്കറിയാം.. അത് കൊറൊണയെ ക്കുറിച്ച് ഒരു പാട്ട് പാടുകയാ. അവന്റെ ഉത്തരം കേട്ടപ്പോൾ ഞാൻ കുറച്ചു കൂടെ ആ ശബ്ദത്തിനു കാതോർത്തു. അതെ, അത് ശരിയാണെന്ന് എനിക്കും തോന്നി. പക്ഷെ, ആ പക്ഷി പാട്ടു പാടുകയല്ല. കഥ പറയുകയാ. ഒരു ഇളം കാറ്റ് അതിലൂടെ അടിച്ചു വീശി. കാറ്റിൽ ആ പക്ഷി ഇരുന്ന കൊമ്പ് ഒന്ന് കുലുങ്ങി. ആ പക്ഷിയും കുലുങ്ങിയ പോലെ എനിക്ക് തോന്നി. ഈ കുലുക്കം ചിരിക്കുമ്പോൾ ശരീരത്തിനുണ്ടാവുന്ന കുലുക്കം പോലെ എനിക്ക് തോന്നി. അതെ, ആ പക്ഷി കളിയാക്കി ചിരിക്കയാണ്. എന്തിനാ കളിയാക്കി ചിരിക്കുന്നത്കുറച്ചൂടെ ആഴത്തിൽ ചിന്തിച്ചപ്പോൾ... ആ.. ഒരു പക്ഷെ ഇതു വരെ ഇല്ലാത്ത ഒരു പ്രത്യേക വൃത്തിയും ശുചിത്വ ശീലങ്ങളും മറ്റുള്ള കാര്യത്തിലുള്ള നിയന്ത്രണവും ഒക്കെ കണ്ടപ്പോൾ കളിയാക്കിയത്ആവും...എന്നാലും അതിനെന്തിനാ കളിയാക്കുന്നെ... ഞാനാ പക്ഷിയുടെ കഥക്ക് അല്പം കൂടി ശ്രദ്ധ കൊടുത്തു. ഇതൊക്കെ അന്നും നിലനിർത്തിയിരുന്നെങ്കിൽ ഈ ഗതി ഉണ്ടാവില്ലായിരുന്നു. അല്ലേലും മനുഷ്യനിങ്ങെനെയാ........
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 13/ 03/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ