"ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/ മാറാത്ത ചിന്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

13:51, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം

മാറാത്ത ചിന്തകൾ

കരഞ്ഞു കലങ്ങിയ കണ്ണുമായി ക്ഷീണിച്ച ഉമ്മയെ കണ്ട് ഞാൻ പേടിച്ചു പോയി. കോവിഡ് വാർഡിൽ തിരക്കിട്ട ഒാട്ടത്തിൽ വളരെ ക്ഷീണിച്ചു , വീട്ടിലേയ്ക്ക് നടന്നു വരികയായിരുന്നു ആശുപത്രി ശുചീകരണ തൊഴിലാളിയായ എന്റെ ഉമ്മ. വഴിയിൽ കൂറച്ചു പേർ ഉമ്മയെ തടഞ്ഞു നിർത്തി ചീത്ത പറഞ്ഞു, വെറുതെ എന്തിനാ ഇങ്ങനെ ഇറങ്ങി നടക്കുന്നതെന്നൊക്കെയുള്ള ചോദ്യങ്ങൾ ചുറ്റിലും മുഴങ്ങി. നോമ്പും പിടിച്ചു വീട്ടിൽ എത്തിയിട്ടും ഉമ്മ അന്ന് ഒന്നും കഴിച്ചില്ല. പിറ്റേ ദിവസം പത്രത്തിലൊക്കെ വലിയ വാർത്തയായി ഈ സംഭവം. അതിനടുത്ത ദിവസം കുറച്ചു പേർ വന്ന് ഉമ്മയെ പൊന്നാട ഒക്കെ അണിയിച്ച് ആദരിച്ചു. നിറഞ്ഞ ചിരിയിലും ഉമ്മയുടെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു...

ഷിബില നർബീസ്
7F ജി എം യു പി സ്കൂൾ ചീരാൻകടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കഥ