"ജി. എച്ച്. എസ്. എസ്. പള്ളിക്കര/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 2: വരി 2:
==വിദ്യാരംഗം കലാ-സാഹിത്യവേദി പ്രവർത്തനങ്ങൾ (2022-23) ==
==വിദ്യാരംഗം കലാ-സാഹിത്യവേദി പ്രവർത്തനങ്ങൾ (2022-23) ==
==വിദ്യാരംഗം കലാ-സാഹിത്യവേദി പ്രവർത്തനങ്ങൾ (2021-22) ==
==വിദ്യാരംഗം കലാ-സാഹിത്യവേദി പ്രവർത്തനങ്ങൾ (2021-22) ==
>ജ‍ൂൺ 19, വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനവും വായനാപക്ഷാചരണവും

വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനവും വായനാപക്ഷാചരണവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഡോ: സന്തോഷ് പനയാൽ പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീ: അംബികാസുതൻ മാങ്ങാട് വായനാസന്ദേശം നൽകി. വിദ്യാരംഗം കൺവീനർ ശ്രീമതി. വിദ്യ ടീച്ചർ സ്വാഗത ഭാഷണം നടത്തി. ഹെഡ്‍മിസ്ട്രസ്സ് ദീപ ടീച്ചർ, വിശ്വനാഥൻ മാസ്ററർ, പി ടി എ പ്രസിഡണ്ട് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വിദ്യാർത്ഥി പ്രതിനിധി ആതിര ആർ നന്ദി പ്രകാശിപ്പിച്ചു. കഥാവായനാ മത്സരം, പുസ്തകാസ്വാദനം, കവിതാപാരായണം, കാരിക്കേച്ചർ രചന, പ്രശ്നോത്തരി, പ്രസംഗം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്കുള്ള അനുമോദനം ക്ലാസ്സ് ഗ്രൂപ്പ‍ുകളിൽ അറിയിച്ചു.

===വായനാ പക്ഷാചരണം 2021: പുസ്തകയാനം_19_06_2021===
===വായനാ പക്ഷാചരണം: കുടുംബ വായന:ഉദ്ഘാടനം_20-06-2021===

22:25, 9 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാരംഗം കലാ-സാഹിത്യവേദി പ്രവർത്തനങ്ങൾ (2023-24)

വിദ്യാരംഗം കലാ-സാഹിത്യവേദി പ്രവർത്തനങ്ങൾ (2022-23)

വിദ്യാരംഗം കലാ-സാഹിത്യവേദി പ്രവർത്തനങ്ങൾ (2021-22)

>ജ‍ൂൺ 19, വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനവും വായനാപക്ഷാചരണവും

വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനവും വായനാപക്ഷാചരണവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഡോ: സന്തോഷ് പനയാൽ പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീ: അംബികാസുതൻ മാങ്ങാട് വായനാസന്ദേശം നൽകി. വിദ്യാരംഗം കൺവീനർ ശ്രീമതി. വിദ്യ ടീച്ചർ സ്വാഗത ഭാഷണം നടത്തി. ഹെഡ്‍മിസ്ട്രസ്സ് ദീപ ടീച്ചർ, വിശ്വനാഥൻ മാസ്ററർ, പി ടി എ പ്രസിഡണ്ട് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വിദ്യാർത്ഥി പ്രതിനിധി ആതിര ആർ നന്ദി പ്രകാശിപ്പിച്ചു. കഥാവായനാ മത്സരം, പുസ്തകാസ്വാദനം, കവിതാപാരായണം, കാരിക്കേച്ചർ രചന, പ്രശ്നോത്തരി, പ്രസംഗം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്കുള്ള അനുമോദനം ക്ലാസ്സ് ഗ്രൂപ്പ‍ുകളിൽ അറിയിച്ചു.

വായനാ പക്ഷാചരണം: അമ്മവായന:ഉദ്ഘാടനം_21-06-2021

വിദ്യാരംഗം കലാ-സാഹിത്യവേദി പ്രവർത്തനങ്ങൾ (2020-21)

വിദ്യാരംഗം കലാസാഹിത്യവേദി 2021-21 വർഷത്തെ പ്രവത്തനോത്ഘാടനം ഓൺലൈനായി സംഘടിപ്പിച്ചു. പ്രശസ്ത സാഹിത്യകാരൻ സി വി ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. യുവ കവി സുമേഷ് കൃഷ്ണൻ മുഖ്യാതിഥി ആയിരുന്നു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

വിദ്യാരംഗം കലാ-സാഹിത്യവേദി പ്രവർത്തനങ്ങൾ (2015-16)

വിദ്യാരംഗം രൂപീകരണ യോഗം 12.06.2015നു 2.30നു നടന്നു. 10D യിലെ സയന വിദ്യാരംഗത്തിന്റെ കൺവീനർ ആയി തിരഞ്ഞെടുക്കപ്പെട്ടു. വായനാവാരാചരണത്തിന്റെ ഭാഗമായി വായന ക്വിസ് നടന്നു. വിദ്യാരംഗം ഉദ്ഘാടനം ശ്രീ ഉദയൻ കുണ്ടംകുഴി നടത്തി. ശ്രീ ബാഹുലേയൻ മണ്ടൂരിന്റെ സാന്നിധ്യത്തിൽ ജൂൺ 17നു ചങ്ങമ്പുഴ അനുസ്മരണം നടന്നു. സുകുമാരൻ മാസ്റ്റർ, ചങ്ങമ്പുഴ കവിതകളെ കുട്ടികൾക്ക് പരിചയപ്പെടുത്തി. ശ്രീമതി ജയ ടീച്ചർ ചങ്ങമ്പുഴയുടെ 'വാഴക്കുല' അവതരിപ്പിച്ചു. ജൂൺ 25നു വായനാവാരാചരണം സമാപനം നടന്നു. ചടങ്ങിൽ ഡോ. പൂമണി ടീച്ചർ 'വായനയും സമൂഹവും' എന്ന വിഷയത്തെ അടിസ്ഥാനമാക്കി സംസാരിച്ചു. ഒപ്പം ഡോക്ടറേറ്റ് ലഭിച്ച ടീച്ചറെ ചടങ്ങിൽ ആദരിച്ചു. കുട്ടികൾക്ക് ക്ലാസ് തലത്തിൽ ലൈബ്രറി വിതരണം ആരംഭിച്ചു. ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെ നടത്തുന്ന വായനാമത്സരം --- സ്കൂൾ തലം -- ജൂലൈ 2നു 2 മണി മുതൽ 3 മണി വരെ നടത്തി. ബഷീർ അനുസ്മരണം ശ്രീ കാടങ്കോട് സുരേന്ദ്രൻ നിർവഹിച്ചു. തുടർന്ന് 'ബഷീർ ദ മാൻ' എന്ന ഹ്രസ്വ ചിത്രം പ്രദർശിപ്പിച്ചു. പരിപാടി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വാർദ്ധക്യം പ്രമേയമായി വരുന്ന കഥകളും കവിതകളും ഉൾപ്പെടുത്തി കഥയരങ്ങു്, കവിയരങ്ങു് എന്നിവ സംഘടിപ്പിച്ചു. വായനാശേഷി വർധിപ്പിക്കുന്നതിനായി 'വായിക്കാനൊരു കൂട്ട്' എന്ന പ്രവർത്തനത്തിന് തുടക്കമിട്ടു. പൊൻപുലരിയുമായി സഹകരിച്ചു വ്യക്തിത്വ വികസന ക്യാമ്പ് സംഘടിപ്പിച്ചു. മോഡേൺ ടൈംസ് സിനിമ പ്രദർശനം നടത്തി.

വിദ്യാരംഗം കലാ-സാഹിത്യവേദി പ്രവർത്തനങ്ങൾ (2014-15)

സ്വാതന്ത്ര്യദിനാഘോഷ പരിപാടികളോടനുബന്ധിച്ചു ദേശഭക്തി ഗാനാലാപനം സംഘടിപ്പിച്ചു. 'അന്നവിചാരം'-- കഥാപാനൽ ചർച്ച വിജയപ്രദമായി നടത്തി. വിദ്യാരംഗം സബ്ജില്ലാ കലോത്സവത്തിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു.

വിദ്യാരംഗം കലാ-സാഹിത്യവേദി പ്രവർത്തനങ്ങൾ (2013-14)

2013-14 അക്കാദമിക വർഷത്തെ സ്കൂൾ തല വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരണ യോഗം 13/06/2013നു വൈകുന്നേരം 3 മണിക്ക് നടന്നു. 19/06/2013നു വായനാവാരാചരണത്തിന്റെ ഉദ്‌ഘാടനവും കലാസാഹിത്യ വേദി ഉദ്ഘാടനവും നടന്നു. ഉദ്‌ഘാടനം നിർവഹിച്ചത് യുവകവി സുരേന്ദ്രൻ കാടങ്കോട് ആണ്. വായനാവാരാചരണത്തിന്റെ ഭാഗമായി താഴെ പറയുന്ന പ്രവർത്തനങ്ങൾ നടന്നു. ജൂൺ 19- വിദ്യാരംഗം ഉദ്‌ഘാടനവും വായനാദിനാചരണവും ജൂൺ 20-കഥാരചന മത്സരം ജൂൺ 21- നാടൻ കല CD പ്രദർശനം ജൂൺ 24- സാഹിത്യ ക്വിസ്, കുട്ടികളുടെ ലൈബ്രറി കൌൺസിൽ ജൂൺ 25- "എന്നെ സ്വാധീനിച്ച പുസ്തകം" വായനാകുറിപ്പു തയ്യാറാക്കൽ മത്സരം ജൂൺ 26-സ്കൂൾതല വായനശാല ഒരുക്കൽ- സമാപനം എട്ടാം ക്ലാസ്സിൽ അക്ഷരങ്ങൾ, ചിഹ്നങ്ങൾ എന്നിവ ഉറപ്പിക്കുവാനുള്ള പ്രവർത്തനങ്ങൾ, "വായിക്കാൻ ഒരു കൂട്ട്" എന്ന പേരിൽ നടത്തി.