"ജി.ഡബ്ലിയു.എൽ.പി.എസ്. എഴക്കാട്/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Ashaa എന്ന ഉപയോക്താവ് ജി.ഡബ്ലി.എൽ.പി.എസ്. എഴക്കാട്/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം എന്ന താൾ ജി.ഡബ്ലിയു.എൽ.പി.എസ്. എഴക്കാട്/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം എന്നാക്കി മാറ്റിയിരിക്കുന്നു: name correction in malayalam ) |
(വ്യത്യാസം ഇല്ല)
|
14:48, 8 മാർച്ച് 2024-നു നിലവിലുള്ള രൂപം
പരിസ്ഥിതി മലിനീകരണം
പരിസ്ഥിതി മലിനീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പുറത്താണ് വിപത്താണ്. ഇന്ന് ലോകത്തെമ്പാടുമുള്ള മാധ്യമങ്ങളിലും പരിസ്ഥിതിയെ പരാമർശിക്കാത്ത ഒരു വാർത്ത പോലും ഉണ്ടാകാറില്ല. എന്നാൽ ഇന്ന് പരിസ്ഥിതി എന്നത് അതിന്റെ വിശാലമായ കാഴ്ചപ്പാടിൽനിന്ന് മാറി വളരെ ചെറിയ തലത്തിൽ ഒതുങ്ങി തീർന്നതായി ആണ് ലോകം കാണുന്നത്. പരിസ്ഥിതി നശീകരണം എന്നാൽ പാടം ചതുപ്പുകൾ എന്നിവ നികത്തൽ, മരങ്ങൾ വെട്ടി നശിപ്പിക്കൽ, കുന്നിടിക്കൽ, അമിതമായി കുഴൽക്കിണറുകൾ കുഴിക്കൽ, വ്യവസായശാലകൾ ഉണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണം, വ്യവസായശാലകളിൽ നിന്നും ജലാശയങ്ങളിലേക്ക് ഒഴുക്കിവിടുന്ന മലിനജലം, ഇതുകൂടാതെ ഈ മാലിന്യം എന്നിവയെല്ലാം പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നവയാണ്. അന്തരീക്ഷ മലിനീകരണം പ്ലാസ്റ്റിക്കിനെ ഉപയോഗം, രാസകീടനാശിനികളുടെ ഉപയോഗം തുടങ്ങിയവയും മാധ്യമങ്ങൾ നിരന്തരം ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇതൊന്നുമല്ല പരിസ്ഥിതിക്ക് ദോഷകരമായി ഭവിക്കുന്നത്. അതിനെ തിരിച്ചറിയണമെങ്കിൽ നിരന്തരമായ സ്വതന്ത്ര അന്വേഷണ ബുദ്ധി ഉൾക്കാമ്പുള്ള ചിന്തകൾ വേദനകളില്ലാത്ത മനസ്സ് എന്നിവയും അനിവാര്യമാണ്. എങ്കിൽ മാത്രമേ പരിസ്ഥിതി പ്രശ്നങ്ങൾ എല്ലാം തടയാൻ നമുക്കു കഴിയൂ. മനുഷ്യൻ എന്തിനുവേണ്ടി ജീവിക്കുന്നു? അവന്റെ ജീവിത ലക്ഷ്യം എന്ത്? ഇതിനെക്കുറിച്ച് യാഥാർഥ്യബോധത്തോടെ നോക്കിക്കാണാൻ കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി മനുഷ്യന് കഴിഞ്ഞിട്ടില്ല. ഇതിനൊക്കെ കഴിയണമെങ്കിൽ സംഘർഷം ഇല്ലാത്ത മനസ്സും, അഹങ്കാരമില്ലാത്ത വ്യക്തിത്വവും മനുഷ്യനു കൂടിയേതീരൂ. അടുത്ത തലമുറയെങ്കിലും സ്വയം തിരിച്ചറിയുകയും വ്യക്തമായ കാഴ്ചപ്പാട് കൂടി പരിസ്ഥിതിയെ സമീപിക്കുകയും ചെയ്താൽ പരിസ്ഥിതിയെ നമുക്ക് തിരിച്ചുപിടിക്കാനും അതുവഴി ഭാവിതലമുറയെ രക്ഷിക്കാനും നമുക്ക് കഴിഞ്ഞേക്കാം Nayana M N std5
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 08/ 03/ 2024 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 08/ 03/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ