"നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

15:49, 7 മാർച്ച് 2024-നു നിലവിലുള്ള രൂപം

പരിസ്ഥിതി

പ്രകൃതി അമ്മയാണ് അമ്മയെ മാനഭംഗപെടുത്തരുത്.
പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാരണമാകുന്നു.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഓര്മിക്കാനുള്ള അവസരമാണ് ലോകം പരിസ്ഥിതി ദിനമായി ആചരിക്കുന്നത്.
എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവ വൈവിധ്യത്തിന്റെ ആനുകൂല്യങ്ങൾ അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട് എന്ന സങ്കൽപ്പം ആണ് ലോക പരിസ്ഥിതി ദിനം.
പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരായി വനനശീകരണത്തി നെതിരായും പ്രവർത്തിക്കുകയാണ് പരിസ്ഥിതി സുസ്ഥിരത ഉറപ്പു വരുത്താനുള്ള ഒരു മാർഗം.
നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചുതുടങ്ങിയിരിക്കുന്നു.
ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസകേന്ദ്രമായി നിലനിർത്തുകയും സുഖവും ശീതളവുമായ ഒരു ഹരിതകേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്.
മനുഷ്യൻ വിചാരിച്ചാൽ മാത്രമേ നമ്മുടെ പരിസ്ഥിതിയെ രക്ഷിക്കാനാവു.
 

ഭഗത് എസ് പി
4 എ നിയോ ഡെയ്ൽ സെക്കന്ററി സ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - ലേഖനം