"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
44228ramla (സംവാദം | സംഭാവനകൾ) No edit summary |
44228ramla (സംവാദം | സംഭാവനകൾ) No edit summary |
||
വരി 65: | വരി 65: | ||
ചാന്ദ്രദിനത്തിന്റെ ഭാഗമായി 21- 7 - 23 സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. ചാന്ദ്രയാത്രികരായി നീൽ ആംസ്ട്രോങ്ങ്, എഡ്വിൻ ആൾഡ്രിൻ, മൈക്കിൾ കോളിൻസ് എന്നിവരുടെ ഡോക്യുമെൻററി പ്രദർശിപ്പിച്ചു. കുട്ടികൾ നിർമ്മിച്ച വിവിധ ബഹിരാകാശ ഉല്പന്നങ്ങളുടെ പ്രദർശനവും നടന്നു തുടർന്ന് ക്ലാസ് സ്ഥലത്തിൽ ചാന്ദ്രദിന പതിപ്പുകളുടെ പ്രദർശനം നടന്നു. കൂടാതെ ചാന്ദ്രദിനത്തെക്കുറിച്ച് കൊച്ച് കൂട്ടുകാർക്ക് മനസ്സിലുറയ്ക്കുന്ന രീതിയിൽ ശ്രീമതി. പ്രീത ടീച്ചർ തയ്യാറാക്കിയ കഥാവിഷ്കാരം വീഡിയോ രൂപത്തിൽ പ്രദർശിപ്പിച്ചു. | ചാന്ദ്രദിനത്തിന്റെ ഭാഗമായി 21- 7 - 23 സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. ചാന്ദ്രയാത്രികരായി നീൽ ആംസ്ട്രോങ്ങ്, എഡ്വിൻ ആൾഡ്രിൻ, മൈക്കിൾ കോളിൻസ് എന്നിവരുടെ ഡോക്യുമെൻററി പ്രദർശിപ്പിച്ചു. കുട്ടികൾ നിർമ്മിച്ച വിവിധ ബഹിരാകാശ ഉല്പന്നങ്ങളുടെ പ്രദർശനവും നടന്നു തുടർന്ന് ക്ലാസ് സ്ഥലത്തിൽ ചാന്ദ്രദിന പതിപ്പുകളുടെ പ്രദർശനം നടന്നു. കൂടാതെ ചാന്ദ്രദിനത്തെക്കുറിച്ച് കൊച്ച് കൂട്ടുകാർക്ക് മനസ്സിലുറയ്ക്കുന്ന രീതിയിൽ ശ്രീമതി. പ്രീത ടീച്ചർ തയ്യാറാക്കിയ കഥാവിഷ്കാരം വീഡിയോ രൂപത്തിൽ പ്രദർശിപ്പിച്ചു. | ||
* കൂടുതലറിയാൻ വീഡിയോ കാണുക- [https://youtu.be/hh47hJB-MrE?si=__aDimNTKIhSi8tl '''ചാന്ദ്രദിനം'''] | * കൂടുതലറിയാൻ വീഡിയോ കാണുക- [https://youtu.be/hh47hJB-MrE?si=__aDimNTKIhSi8tl '''ചാന്ദ്രദിനം'''] | ||
<gallery mode="packed-overlay" heights="250"> | |||
പ്രമാണം:44228-lunarday.jpg | |||
</gallery> | |||
വരി 75: | വരി 80: | ||
സബ്ജില്ലാ ശാസ്ത്രമേളയിൽ സയൻസ് കളക്ഷന് A ഗ്രേഡ് രണ്ടാംസ്ഥാനവും, ഗണിതം പസിലിന് എ ഗ്രേഡും, ഓൺ ദ സ്പോട്ടിൽ തകിടിൽ കൊത്തുപണി, തകിട് കൊണ്ടുള്ള ഉൽപ്പന്നം, ബാഡ്മിൻ്റൺ നെറ്റ് നിർമ്മാണം എന്നിവയ്ക്ക് ഒന്നാം സ്ഥാനവും, തടിയിൽ കൊത്തുപണിക്ക് രണ്ടാം സ്ഥാനവും, പങ്കെടുത്ത മറ്റ് ഇനങ്ങൾക്ക് വിവിധ ഗ്രേഡുകൾ ലഭിച്ചു. | സബ്ജില്ലാ ശാസ്ത്രമേളയിൽ സയൻസ് കളക്ഷന് A ഗ്രേഡ് രണ്ടാംസ്ഥാനവും, ഗണിതം പസിലിന് എ ഗ്രേഡും, ഓൺ ദ സ്പോട്ടിൽ തകിടിൽ കൊത്തുപണി, തകിട് കൊണ്ടുള്ള ഉൽപ്പന്നം, ബാഡ്മിൻ്റൺ നെറ്റ് നിർമ്മാണം എന്നിവയ്ക്ക് ഒന്നാം സ്ഥാനവും, തടിയിൽ കൊത്തുപണിക്ക് രണ്ടാം സ്ഥാനവും, പങ്കെടുത്ത മറ്റ് ഇനങ്ങൾക്ക് വിവിധ ഗ്രേഡുകൾ ലഭിച്ചു. | ||
=='''ആഗസ്റ്റ് 6 ഹിരോഷിമ ദിനം'''== | |||
ആഗസ്റ്റ് 6, 9 ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം, വീഡിയോ പ്രദർശനം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. | |||
* ഈ ദിനം കൊച്ചു കൂട്ടുകാർക്ക് മനസ്സിലുറക്കാൻ ശ്രീമതി പ്രീത ടീച്ചർ തയ്യാറാക്കിയ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക- [https://youtu.be/hi6GbqTDHfM?si=C4za02Crn8n4Lknh '''ആഗസ്റ്റ് 6 ഹിരോഷിമ ദിനം'''] | |||
=='''യുഡൈസ് പരിശീലനം'''== | |||
കേരളത്തിലെ മുഴുവൻ സ്കൂളുകളുടെയും ഡാറ്റാബേസ് ആയ UDISE ഡാറ്റാ ബേസിനെ കുറിച്ചുള്ള പരിശീലനം സ്കൂളിൽ നടന്നു. എല്ലാ വർഷങ്ങളിലും ബിആർസി കേന്ദ്രീകരിച്ചുകൊണ്ട് UDISE ഡാറ്റാബേസ് തയ്യാറാക്കുന്നുണ്ടെങ്കിലും ഈ വർഷം അതിൽ നിന്നും വ്യത്യസ്തമായി എല്ലാ വിദ്യാർത്ഥികളുടെയും വ്യക്തിഗത ഡാറ്റ അപ്ഡേറ്റ് ചെയ്യേണ്ടതിനാൽ ബി ആർ സി തലത്തിൽ നടന്ന പരിശീലനത്തിൽ ഹെഡ്മാസ്റ്ററും എസ് ഐ ടി സിയും പങ്കെടുത്തു. തുടർന്ന് മുഴുവൻ ക്ലാസ് അധ്യാപകർക്കും ഡാറ്റ എങ്ങനെ ശേഖരിച്ച് അപ്‌ലോഡ് ചെയ്യാം എന്നതിനെ കുറിച്ചുള്ള ഒരു പരിശീലനം എസ് ഐ ടി സിയുടെ നേതൃത്വത്തിൽ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. മുഴുവൻ കുട്ടികളുടെയും വ്യക്തിഗത ഡാറ്റ യൂടൈസിൽ അപ്ഡേറ്റ് ചെയ്യാൻഅധ്യാപകർ പ്രാപ്തരായി. | |||
=='''സ്വാതന്ത്ര്യദിനാഘോഷം'''== | |||
മുൻ വർഷങ്ങളെ അപേക്ഷിച്ച് അതിഗംഭീരമായി നടന്ന സ്വാതന്ത്ര്യദിനാഘോഷങ്ങൾ ആ പ്രദേശത്തിന്റെ ദേശസ്നേഹത്തിന്റെ വെളിപ്പെടുത്തലും പ്രഖ്യാപനവുമായി മാറി. 2023 ഓഗസ്റ്റ് മാസം 15 ന് രാവിലെ 9 ന് ബഹു.ഹെഡ്മാസ്റ്റർ ശ്രീ.ഭക്തവത്സലൻ സാർ, ബഹു.പി.ടി.എ പ്രസിഡന്റ് ശ്രീ ഹാദിയും ചേർന്ന് ത്രിവർണ പതാക കുട്ടികളുടെ സല്യൂട്ടോടെയും ദേശീയഗാനത്തിന്റെ അകമ്പടിയോടെയും നിർവഹിച്ചതോടെ ദേശസ്നേഹം വിളിച്ചോതുന്ന സ്വാതന്ത്ര്യദിപരിപാടികൾക്ക് തുടക്കമിട്ടു.<br/> | |||
പതാക വന്ദന ഗാനം നമ്മുടെ സ്കൂളിൽ പ്രീത ടീച്ചർ ആലപിച്ചു. | |||
* കൂടുതലറിയാൻ വീഡിയോ കാണുക- [https://youtu.be/oqejgTMkLGg?si=v0CcxbOpXLncybW4 '''സ്വാതന്ത്ര്യദിനാഘോഷം'''] | |||
വരി 86: | വരി 107: | ||
പ്രമാണം:44228-onam3.jpg | പ്രമാണം:44228-onam3.jpg | ||
</gallery> | |||
=='''നവംബർ 14 ശിശുദിനാഘോഷം'''== | |||
ശിശു ദിനം വളരെ വർണ്ണാഭ പരമായ രീതിയിൽ ആഘോഷിച്ചു. പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു. ശ്രീമതി അജിത ടീച്ചർ കുട്ടികൾക്ക് ശിശുദിന സന്ദേശം നൽകി. തുടർന്ന് വിവിധ മത്സരങ്ങളും ശിശുദിന റാലിയും നടത്തി. കലാപരിപാടികൾക്ക് ശേഷം മധുരം വിതരണം ചെയ്തു. | |||
<gallery mode="packed-overlay" heights="250"> | |||
പ്രമാണം:44228-childrensday.jpg | |||
പ്രമാണം:44228-childrensday (2).jpg | |||
പ്രമാണം:44228-childrensday (3).jpg | |||
</gallery> | </gallery> | ||
=='''അറബിക് ഡേ ( ഡിസംബർ 18 )'''== | |||
== | അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ചുള്ള അറബിക് ക്വിസ് ഉപജില്ലാ മത്സരത്തിൽ നമ്മുടെ സ്കൂളിലെ നാലാം ക്ലാസിലെ മുഹമ്മദ് ആരിഫ് ഒന്നാം സ്ഥാനം നേടി. കൂടാതെ രക്ഷിതാക്കൾക്കായി കാലിഗ്രാഫി മത്സരം സംഘടിപ്പിച്ചു. കുട്ടികൾക്കായി അറബിക് വായനാ മത്സരം, പോസ്റ്റർ നിർമ്മാണം എന്നിവയും നടന്നു.അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ അലിഫ് ടാലെന്റ് ടെസ്റ്റ് നടത്തി. നാൽപ്പതോളം കുട്ടികൾ പങ്കെടുത്തു. അധ്യാപിക റംലാബീവി ടീച്ചർ നേതൃത്വം നൽകി. അറബിക് മാഗസിൻ നിർമ്മാണത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നമുക്ക് ലഭിച്ചു. | ||
<gallery mode="packed-overlay" heights="250"> | |||
പ്രമാണം:44228-arabicday.jpg | |||
പ്രമാണം:44228-arabicday (2).jpg | |||
പ്രമാണം:44228-arabicday (3).jpg | |||
</gallery> | |||
* മത്സരിച്ച രക്ഷിതാക്കളുടെ അറബി കാലിഗ്രാഫികൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.- [https://youtu.be/RB0e4f3xZnI?si=CtH7u996yDosQeoI '''അറബിക് ഡേ'''] | |||
=='''ക്രിസ്മസ് ആഘോഷം'''== | =='''ക്രിസ്മസ് ആഘോഷം'''== | ||
ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. സ്റ്റാർ നിർമ്മാണം, സാൻ്റാക്ലോസിനെ വരയ്ക്കൽ, കരോൾ ഗാനം, പുൽക്കൂട് നിർമ്മാണം എന്നിവയിൽ വിജയിച്ചവർക്ക് അന്ന് തന്നെ സമ്മാനം നൽകി. എല്ലാ ടീച്ചർമാരും കുട്ടികളും ചേർന്ന് പൂൽക്കൂടൊരുക്കി. ക്രിസ്മസ് അപ്പൂപ്പനും കുട്ടികളും കരോൾ സംഘമായി ആടുകയും പാടുകയും സമ്മാനങ്ങൾ കൊടുക്കുകയും ചെയ്തു. എല്ലാ കുട്ടികളും വിവിധ തരം പരിപാടികൾ അവതരിപ്പിച്ചു. ഈ വിദ്യാലയത്തിലെ മുൻ നേഴ്സറി അദ്ധ്യാപിക സമീന ടീച്ചറിൻ്റെ വകയായി ക്രിസ്മസ് കേക്ക് കുട്ടികൾക്ക് വിതരണം ചെയ്തു. | ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. സ്റ്റാർ നിർമ്മാണം, സാൻ്റാക്ലോസിനെ വരയ്ക്കൽ, കരോൾ ഗാനം, പുൽക്കൂട് നിർമ്മാണം എന്നിവയിൽ വിജയിച്ചവർക്ക് അന്ന് തന്നെ സമ്മാനം നൽകി. എല്ലാ ടീച്ചർമാരും കുട്ടികളും ചേർന്ന് പൂൽക്കൂടൊരുക്കി. ക്രിസ്മസ് അപ്പൂപ്പനും കുട്ടികളും കരോൾ സംഘമായി ആടുകയും പാടുകയും സമ്മാനങ്ങൾ കൊടുക്കുകയും ചെയ്തു. എല്ലാ കുട്ടികളും വിവിധ തരം പരിപാടികൾ അവതരിപ്പിച്ചു. ഈ വിദ്യാലയത്തിലെ മുൻ നേഴ്സറി അദ്ധ്യാപിക സമീന ടീച്ചറിൻ്റെ വകയായി ക്രിസ്മസ് കേക്ക് കുട്ടികൾക്ക് വിതരണം ചെയ്തു. | ||
* കൂടുതലറിയാൻ വീഡിയോ കാണുക- [https://youtu.be/wB-i-n7HqKM?si=AfdHMjMjEtNHy68d '''ക്രിസ്മസ് ആഘോഷം'''] | * കൂടുതലറിയാൻ വീഡിയോ കാണുക- [https://youtu.be/wB-i-n7HqKM?si=AfdHMjMjEtNHy68d '''ക്രിസ്മസ് ആഘോഷം'''] | ||
വരി 161: | വരി 199: | ||
സ്കൂളിലെ എൽ.കെ.ജി മുതൽ നാലാം ക്ലാസ് വരെ പഠിക്കുന്ന എല്ലാ കുട്ടികളുടെയും വീട്ടുകളിൽ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ സന്ദർശിച്ച് കുട്ടികളുടെ പഠന അന്തരീക്ഷം മനസിലാക്കുകയും അവരെ കൂടുതൽ അടുത്തറിയാനുമുള്ള പ്രവർത്തനത്തിന് സ്കൂളിൽ തുടക്കം കുറിച്ചു. ഇതിലൂടെ പുതുതായി ചേരാനാഗ്രഹിക്കുന്ന രക്ഷിതാക്കളെയും പരിചയപ്പെടാൻ സാധിച്ചു. | സ്കൂളിലെ എൽ.കെ.ജി മുതൽ നാലാം ക്ലാസ് വരെ പഠിക്കുന്ന എല്ലാ കുട്ടികളുടെയും വീട്ടുകളിൽ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ സന്ദർശിച്ച് കുട്ടികളുടെ പഠന അന്തരീക്ഷം മനസിലാക്കുകയും അവരെ കൂടുതൽ അടുത്തറിയാനുമുള്ള പ്രവർത്തനത്തിന് സ്കൂളിൽ തുടക്കം കുറിച്ചു. ഇതിലൂടെ പുതുതായി ചേരാനാഗ്രഹിക്കുന്ന രക്ഷിതാക്കളെയും പരിചയപ്പെടാൻ സാധിച്ചു. | ||
=='''മെഗാ ക്വിസ്'''== | |||
സ്കൂൾ വാർഷികത്തിന് മുന്നോടി ആയി കെ ജി മുതൽ നാല് വരെയുള്ള കുട്ടികൾക്കായി ഒരു മെഗാക്വിസ് സംഘടിപ്പിച്ചു. 1 മുതൽ 4 വരെ ഉള്ള ക്ലാസുകൾ ഒറ്റ വിഭാഗമായിട്ടും, പ്രീ പ്രൈമി മറ്റൊരു വിഭാഗമായിട്ടാണ് ക്വിസ് മത്സരം നടത്താൻ തീരുമാനിച്ചത്. മത്സരത്തിൽ 1 , 2 , 3 സ്ഥാനങ്ങൾ ലഭിക്കുന്ന കുട്ടികൾക്ക് ക്യാഷ് പ്രൈസാണ് നൽകുന്നത്.ക്വിസിൽ ആനുകാലിക വിഷയങ്ങൾ, പ്രകൃതി, നമ്മുടെ ചുറ്റുപ്പാട്, കേരളം, ഇന്ത്യ, ഗണിതം, കടങ്കഥ, കായികം, കല, ദിനങ്ങൾ എന്നിവയാണ് ഉൾപ്പെടുത്തിയിരുന്നത്.<br/> | |||
വിജയികൾ<br/> | |||
അർച്ചന (ഒന്നാം സ്ഥാനം)<br/> | |||
വിഘ്നേഷ് (രണ്ടാം സ്ഥാനം)<br/> | |||
ആദിത്യ (മൂന്നാം സ്ഥാനം)<br/> | |||
<gallery mode="packed-overlay" heights="250"> | |||
പ്രമാണം:44228-megaquiz.jpg | |||
</gallery> | |||
12:45, 24 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രവേശനോത്സവം
2023 ജൂൺ 1 നു പ്രവേശനോൽസവം വർണ്ണാഭപരമായി സംഘടിപ്പിക്കപ്പെട്ടു. ഇത്തവണ ഒന്നാം ക്ലാസിൽ 42 കുട്ടികൾ ആണ് പുതുതായി പ്രവേശനം നേടിയത്. നവാഗതരെ സ്വാഗതം ചെയ്യാൻ സ്കൂൾ അങ്കണം ഒരുങ്ങി. ഹെഡ്മാസ്റ്ററിൻ്റെ അധ്യക്ഷതയിൽ ലോക്കൽ മാനേജർ, വാർഡ് മെമ്പർ, പി.ടി.എ പ്രസിഡൻ്റ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കുട്ടികൾക്കായി ഒരു സ്നേഹവിരുന്നും സംഘടിപ്പിക്കപ്പെട്ടു. പുതിയതായി ജോയിൻ ചെയ്ത അധ്യാപകരേയും സ്വാഗതം ചെയ്തു.പൂർവകാലങ്ങളെ അപേക്ഷിച്ച് ഈ വർഷം നവാഗതരുടെ എണ്ണം കൂടിയത് സ്കൂൾ മികവിനുള്ള അംഗീകാരമാണെന്ന് ഹെഡ്മാസ്റ്റർ ഓർമ്മപ്പെടുത്തി. അധ്യക്ഷ പ്രസംഗത്തിൽ കഴിഞ്ഞ അധ്യയന വർഷത്തിൽ സ്കൂൾ കൈവരിച്ച നേട്ടങ്ങളെ പരാമർശിച്ചുകൊണ്ട് പി റ്റി എ പ്രസിഡൻ്റ് ശ്രീ.ഹാദി സംസാരിച്ചു. വാർഡ് മെമ്പർ.ശ്രീ.ഫ്രെഡറിക് ഷാജി ഉദ്ഘാടന കർമ്മം നിർവഹിച്ചു. ശേഷം കുട്ടികൾക്കു മുൻപാകെ പ്രവേശനോത്സവ ഗാനം അവതരിപ്പിച്ചു. തുടർന്ന് നവാഗതരായ കുട്ടികളെ വർണത്തൊപ്പികളും മധുരപലഹാരങ്ങളും, പൂക്കളും നൽകി സ്വീകരിച്ചു. നവാഗതർ അക്ഷരമരം ഒട്ടിച്ചു. തുടർന്ന് കുട്ടികളെല്ലാം പുതിയ ക്ലാസ് മുറികളിലേക്ക് പ്രവേശിക്കുകയും ചെയ്തു.
ലോക പരിസ്ഥിതി ദിനാഘോഷം
പരിസ്ഥിതി ദിനാഘോഷം വിവിധ പരിപാടികളോടെ ആചരിച്ചു. പരിസ്ഥിതി ദിന പ്രത്യേക അസംബ്ലിയിൽ കുട്ടികളും അധ്യാപകരും പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി. സ്കൂൾ പരിസരത്ത് വൃക്ഷതൈ നടുകയും, ക്വിസ്, പതിപ്പ് നിർമ്മാണ മത്സരം സംഘടിപ്പിക്കുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു. കുട്ടികൾ അവരവരുടെ വീടുകളിൽ വൃക്ഷ തൈകൾ വച്ചുപിടിപ്പിച്ചു. തുടർന്ന് പരിസ്ഥിതി ക്ലബ്ബ് രൂപീകരിച്ചു. കോർഡിനേറ്റർ സുപ്രഭ ടീച്ചർ സംസാരിച്ചു.
സചിത്ര നോട്ട്
ഒന്നാം ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും സ്വന്തം ആശയം തെറ്റില്ലാതെ മാതൃഭാഷയിൽ എഴുതുവാനും, ലളിതമായ ബാല സാഹിത്യ കൃതികൾ വായിക്കുവാനും കഴിവുള്ളവരാക്കുക എന്ന ലക്ഷ്യം നടപ്പിലാക്കുന്നതിനായി ഈ അധ്യയന വർഷം നടപ്പിലാക്കിയ പഠന പ്രവർത്തനമാണ് സചിത്ര പഠനം. സചിത്ര നോട്ട് ബുക്ക്, സംയുക്ത ഡയറി എന്നിവയുടെ സഹായത്തോടെ ശക്തമായ ദൃശ്യാനുഭവത്തിന്റെ പിന്തുണയോടെ തയാറാക്കുന്നു. അക്ഷരങ്ങളുടെ പുനരനുഭവത്തിന് സചിത്ര കുറിപ്പുകളും സഹായിക്കുന്നു. കുട്ടികൾക്ക് പാഠഭാഗത്തു നിന്നും ഉറയ്‍ക്കേണ്ട അക്ഷരങ്ങൾക്ക് ഊന്നൽ നൽകി ആണ് സചിത്ര പാഠം ക്ലാസ്സിൽ മുന്നേറുന്നത്. അക്ഷരങ്ങളുടെ ഘടന പറഞ്ഞുള്ള എഴുത്ത് ആ അക്ഷരങ്ങളും അതു മൂലം രൂപപ്പെടുന്ന ചെറു വാക്യങ്ങളും കുട്ടികളിൽ ഉറയ്ക്കുവാനും മറ്റൊരു സന്ദർഭത്തിൽ പുനരനുഭവ സാധ്യത ഒരുക്കുവാനും അവസരം ഒരുക്കുകയും ചെയ്യുന്നു. ടീച്ചർ ക്ലാസ്സിൽ അവതരിപ്പിക്കുന്ന വാക്യങ്ങൾ ഘടന പറഞ്ഞു വടിവിൽ ആദ്യം ചാർട്ടിലും, പിന്നീട് ഓരോ വാക്യങ്ങളും ബോർഡിൽ എഴുതുകയും ചെയ്യുന്നു. തുടർന്ന് കുട്ടികൾക്ക് എഴുതുവാൻ ഉള്ള അവസരം നൽകുന്നു. കുട്ടിയെഴുത്തിന് വളരെ അധികം സാധ്യതകൾ തുറന്നു നൽകുന്ന ഒന്നാണ് ഈ പ്രവർത്തനം. സംയുക്ത ഡയറിയുടെ പ്രവർത്തനം കുട്ടിയും, രക്ഷാകർത്താവും ചേർന്നുള്ളതാണ്. ഡയറിൽ കുട്ടിയുടെ അനുഭവങ്ങളാണ് എഴുതുന്നത്. കുട്ടി സചിത്ര പുസ്‌തകം വഴി പരിചയപ്പെട്ട അക്ഷരങ്ങൾ, വാക്യങ്ങൾ എന്നിവ വരുമ്പോൾ കുട്ടി തനിയെ പെൻസിൽ കൊണ്ട് എഴുതുന്നു. കുട്ടിക്ക് പരിചയം ഇല്ലാത്ത അക്ഷരങ്ങൾ വാക്യങ്ങൾ തുടങ്ങിയവ രക്ഷിതാവ് എഴുതി കൊടുക്കുന്നു. ക്രമേണ രക്ഷിതാവിന്റെ പിന്തുണ ഇല്ലാതെ തന്നെ കുട്ടി സ്വയം എഴുതുന്ന ഒരു രീതിയിലേക്ക് എത്തിക്കുക എന്നതാണ് ഈ പ്രവർത്തനത്തിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. സചിത്ര പാഠത്തിൻ്റെ മാതൃക വീഡിയോ ലിങ്ക് താഴെ നൽകുന്നു.
- കൂടുതലറിയാൻ വീഡിയോ കാണുക- സചിത്ര നോട്ട്
മാസ്റ്റർ പ്ലാൻ
എല്ലാ ക്ലാസിലും അക്കാദമിക മാസ്റ്റർ പ്ലാൻ ചിട്ടപ്പെടുത്തി. വിദ്യാലയത്തിലെത്തിച്ചേരുന്ന അവസാന കുട്ടിയുടേയും ഗുണമേന്മാ വിദ്യാഭ്യാസമെന്ന അവകാശം ഉറപ്പുവരുത്തുന്നതിനുള്ള കർമ്മപരിപാടികളും അവ ഏത് രീതിയിൽ നടപ്പാക്കുമെന്നതുമായ വിദ്യാലയത്തിന്റെ പ്രകടന പത്രികയാണ് അക്കാദമിക മാസ്റ്റർ പ്ലാൻ. വിദ്യാലയത്തിലെ ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസുകളിലും അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കി.
വായന ദിനം
ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനവാരമായും ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി.എൻ.പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കേരള സർക്കാർ 1996 മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു. 19-6-23 തിങ്കളാഴ്ച വായന ദിനത്തിന്റെ ഭാഗമായി അജിത ടീച്ചറിൻ്റെ നേതൃത്വത്തിൽ സ്കൂൾ അസംബ്ലി നടന്നു. 3 എ ക്ലാസ്സിലെ കുട്ടികൾ വായനദിനത്തെ കുറിച്ചും, വായനയുടെ പ്രാധാന്യം വിളിച്ചോതുന്നതുമായ പരിപാടികൾ അവതരിപ്പിച്ചു. അന്നേ ദിവസം നാലാം ക്ലാസ്സിലെ കുട്ടികൾ സ്കൂൾ മുറ്റത്ത് അക്ഷരമരം ഉണ്ടാക്കി.വായന ദിനത്തിന്റെ ഭാഗമായി എല്ലാ ക്ലാസ്സിലും ക്ലാസ്സ് തല ലൈബ്രറി ഉദ്ഘാടനം ചെയ്തു. വായനയുടെ പ്രാധാന്യത്തെ കുറിച്ച് ശ്രീമതി അജിത ടീച്ചർ സംസാരിച്ചു, വായന ദിന സന്ദേശവും കൈമാറി. എല്ലാ ക്ലാസ്സുകളിൽ വായന മത്‌സരം നടത്തി. സ്കൂൾ വിദ്യാരംഗം ക്ലബ്ബ് കോർഡിനേറ്റർ സുപ്രഭ ടീച്ചറുടെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്.
ക്ലാസ് ലൈബ്രറി
ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസുകളിലും വായനമൂല ഒരുക്കുന്ന പ്രവർത്തനം സ്കൂളിൽ നടന്നു. ഓരോ ക്ലാസിലെയും ലൈബ്രറി ഉദ്ഘാടനം ചെയ്തത് മറ്റ് ക്ലാസിലെ അധ്യാപകർ ആയിരുന്നു. സ്വാഗതവും അധ്യക്ഷനും എല്ലാം വിദ്യാർത്ഥികൾ തന്നെയായിരുന്നു.
ചാന്ദ്രദിനം
ചാന്ദ്രദിനത്തിന്റെ ഭാഗമായി 21- 7 - 23 സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. ചാന്ദ്രയാത്രികരായി നീൽ ആംസ്ട്രോങ്ങ്, എഡ്വിൻ ആൾഡ്രിൻ, മൈക്കിൾ കോളിൻസ് എന്നിവരുടെ ഡോക്യുമെൻററി പ്രദർശിപ്പിച്ചു. കുട്ടികൾ നിർമ്മിച്ച വിവിധ ബഹിരാകാശ ഉല്പന്നങ്ങളുടെ പ്രദർശനവും നടന്നു തുടർന്ന് ക്ലാസ് സ്ഥലത്തിൽ ചാന്ദ്രദിന പതിപ്പുകളുടെ പ്രദർശനം നടന്നു. കൂടാതെ ചാന്ദ്രദിനത്തെക്കുറിച്ച് കൊച്ച് കൂട്ടുകാർക്ക് മനസ്സിലുറയ്ക്കുന്ന രീതിയിൽ ശ്രീമതി. പ്രീത ടീച്ചർ തയ്യാറാക്കിയ കഥാവിഷ്കാരം വീഡിയോ രൂപത്തിൽ പ്രദർശിപ്പിച്ചു.
- കൂടുതലറിയാൻ വീഡിയോ കാണുക- ചാന്ദ്രദിനം
വിദ്യാരംഗം കലാസാഹിത്യവേദി
2023 ആഗസ്റ്റ് മാസം വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തന ഉദ്ഘാടനം നടന്നു. പിടിഎ പ്രസിഡൻറ് ശ്രീ ഹാദി പരിപാടിക്ക് അധ്യക്ഷൻ വഹിച്ചു. പ്രധാന അധ്യാപകൻ ഭക്തവത്സലൻ ചടങ്ങിൽ സ്വാഗതവും, വിദ്യാരംഗം കൺവീനർ സുപ്രഭ ടീച്ചർ നന്ദിയും രേഖപ്പെടുത്തി. ആടിയും പാടിയും വേദിയെ ഒന്നടങ്കംഇളക്കിമറിച്ചു കൊണ്ടുള്ള ഉദ്ഘാടന പരിപാടി കുട്ടികളെ കയ്യിലെടുക്കുന്നത് ആയിരുന്നു.
സബ്ജില്ലാ ശാസ്ത്രമേള
സബ്ജില്ലാ ശാസ്ത്രമേളയിൽ സയൻസ് കളക്ഷന് A ഗ്രേഡ് രണ്ടാംസ്ഥാനവും, ഗണിതം പസിലിന് എ ഗ്രേഡും, ഓൺ ദ സ്പോട്ടിൽ തകിടിൽ കൊത്തുപണി, തകിട് കൊണ്ടുള്ള ഉൽപ്പന്നം, ബാഡ്മിൻ്റൺ നെറ്റ് നിർമ്മാണം എന്നിവയ്ക്ക് ഒന്നാം സ്ഥാനവും, തടിയിൽ കൊത്തുപണിക്ക് രണ്ടാം സ്ഥാനവും, പങ്കെടുത്ത മറ്റ് ഇനങ്ങൾക്ക് വിവിധ ഗ്രേഡുകൾ ലഭിച്ചു.
ആഗസ്റ്റ് 6 ഹിരോഷിമ ദിനം
ആഗസ്റ്റ് 6, 9 ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം, വീഡിയോ പ്രദർശനം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.
- ഈ ദിനം കൊച്ചു കൂട്ടുകാർക്ക് മനസ്സിലുറക്കാൻ ശ്രീമതി പ്രീത ടീച്ചർ തയ്യാറാക്കിയ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക- ആഗസ്റ്റ് 6 ഹിരോഷിമ ദിനം
യുഡൈസ് പരിശീലനം
കേരളത്തിലെ മുഴുവൻ സ്കൂളുകളുടെയും ഡാറ്റാബേസ് ആയ UDISE ഡാറ്റാ ബേസിനെ കുറിച്ചുള്ള പരിശീലനം സ്കൂളിൽ നടന്നു. എല്ലാ വർഷങ്ങളിലും ബിആർസി കേന്ദ്രീകരിച്ചുകൊണ്ട് UDISE ഡാറ്റാബേസ് തയ്യാറാക്കുന്നുണ്ടെങ്കിലും ഈ വർഷം അതിൽ നിന്നും വ്യത്യസ്തമായി എല്ലാ വിദ്യാർത്ഥികളുടെയും വ്യക്തിഗത ഡാറ്റ അപ്ഡേറ്റ് ചെയ്യേണ്ടതിനാൽ ബി ആർ സി തലത്തിൽ നടന്ന പരിശീലനത്തിൽ ഹെഡ്മാസ്റ്ററും എസ് ഐ ടി സിയും പങ്കെടുത്തു. തുടർന്ന് മുഴുവൻ ക്ലാസ് അധ്യാപകർക്കും ഡാറ്റ എങ്ങനെ ശേഖരിച്ച് അപ്‌ലോഡ് ചെയ്യാം എന്നതിനെ കുറിച്ചുള്ള ഒരു പരിശീലനം എസ് ഐ ടി സിയുടെ നേതൃത്വത്തിൽ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. മുഴുവൻ കുട്ടികളുടെയും വ്യക്തിഗത ഡാറ്റ യൂടൈസിൽ അപ്ഡേറ്റ് ചെയ്യാൻഅധ്യാപകർ പ്രാപ്തരായി.
സ്വാതന്ത്ര്യദിനാഘോഷം
മുൻ വർഷങ്ങളെ അപേക്ഷിച്ച് അതിഗംഭീരമായി നടന്ന സ്വാതന്ത്ര്യദിനാഘോഷങ്ങൾ ആ പ്രദേശത്തിന്റെ ദേശസ്നേഹത്തിന്റെ വെളിപ്പെടുത്തലും പ്രഖ്യാപനവുമായി മാറി. 2023 ഓഗസ്റ്റ് മാസം 15 ന് രാവിലെ 9 ന് ബഹു.ഹെഡ്മാസ്റ്റർ ശ്രീ.ഭക്തവത്സലൻ സാർ, ബഹു.പി.ടി.എ പ്രസിഡന്റ് ശ്രീ ഹാദിയും ചേർന്ന് ത്രിവർണ പതാക കുട്ടികളുടെ സല്യൂട്ടോടെയും ദേശീയഗാനത്തിന്റെ അകമ്പടിയോടെയും നിർവഹിച്ചതോടെ ദേശസ്നേഹം വിളിച്ചോതുന്ന സ്വാതന്ത്ര്യദിപരിപാടികൾക്ക് തുടക്കമിട്ടു.
പതാക വന്ദന ഗാനം നമ്മുടെ സ്കൂളിൽ പ്രീത ടീച്ചർ ആലപിച്ചു.
- കൂടുതലറിയാൻ വീഡിയോ കാണുക- സ്വാതന്ത്ര്യദിനാഘോഷം
ഓണാഘോഷം
പൂവിളി 2024 എന്ന പേരിൽ ഓണാഘോഷം. വിപുലമായ ഒരുക്കങ്ങളോടെ 25 ഓഗസ്റ്റ് 2023 ന് നടത്തുകയുണ്ടായി എല്ലാവരുടെ മികച്ച സഹായ സഹകരണത്തോടെ നടന്ന ഓണാഘോഷം ഒന്നിനൊന്ന് മികച്ചതായിരുന്നു. പൂക്കളമത്സരവും വടംവലിയും സ്കൂളിൽ നടത്തി. മത്സരാർത്ഥികൾ രാവിലെ തന്നെ സ്കൂളിലെത്തുകയും ക്ലാസിൽ അവരവരുടെ അത്തം ഒരുക്കുകയും ചെയ്തു. അത്തത്തിനുള്ള ഒരുക്കങ്ങളുമായി കുട്ടികൾ വർണാഭമായ പ്രപഞ്ചം സ്കൂളിലൊരുക്കി. പുത്തനുടുപ്പും, ഊഞ്ഞാലാട്ടവും, സദ്യവട്ടവും ഓണത്തിന് മാറ്റു കൂട്ടി.
നവംബർ 14 ശിശുദിനാഘോഷം
ശിശു ദിനം വളരെ വർണ്ണാഭ പരമായ രീതിയിൽ ആഘോഷിച്ചു. പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു. ശ്രീമതി അജിത ടീച്ചർ കുട്ടികൾക്ക് ശിശുദിന സന്ദേശം നൽകി. തുടർന്ന് വിവിധ മത്സരങ്ങളും ശിശുദിന റാലിയും നടത്തി. കലാപരിപാടികൾക്ക് ശേഷം മധുരം വിതരണം ചെയ്തു.
അറബിക് ഡേ ( ഡിസംബർ 18 )
അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ചുള്ള അറബിക് ക്വിസ് ഉപജില്ലാ മത്സരത്തിൽ നമ്മുടെ സ്കൂളിലെ നാലാം ക്ലാസിലെ മുഹമ്മദ് ആരിഫ് ഒന്നാം സ്ഥാനം നേടി. കൂടാതെ രക്ഷിതാക്കൾക്കായി കാലിഗ്രാഫി മത്സരം സംഘടിപ്പിച്ചു. കുട്ടികൾക്കായി അറബിക് വായനാ മത്സരം, പോസ്റ്റർ നിർമ്മാണം എന്നിവയും നടന്നു.അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ അലിഫ് ടാലെന്റ് ടെസ്റ്റ് നടത്തി. നാൽപ്പതോളം കുട്ടികൾ പങ്കെടുത്തു. അധ്യാപിക റംലാബീവി ടീച്ചർ നേതൃത്വം നൽകി. അറബിക് മാഗസിൻ നിർമ്മാണത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നമുക്ക് ലഭിച്ചു.
- മത്സരിച്ച രക്ഷിതാക്കളുടെ അറബി കാലിഗ്രാഫികൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.- അറബിക് ഡേ
ക്രിസ്മസ് ആഘോഷം
ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. സ്റ്റാർ നിർമ്മാണം, സാൻ്റാക്ലോസിനെ വരയ്ക്കൽ, കരോൾ ഗാനം, പുൽക്കൂട് നിർമ്മാണം എന്നിവയിൽ വിജയിച്ചവർക്ക് അന്ന് തന്നെ സമ്മാനം നൽകി. എല്ലാ ടീച്ചർമാരും കുട്ടികളും ചേർന്ന് പൂൽക്കൂടൊരുക്കി. ക്രിസ്മസ് അപ്പൂപ്പനും കുട്ടികളും കരോൾ സംഘമായി ആടുകയും പാടുകയും സമ്മാനങ്ങൾ കൊടുക്കുകയും ചെയ്തു. എല്ലാ കുട്ടികളും വിവിധ തരം പരിപാടികൾ അവതരിപ്പിച്ചു. ഈ വിദ്യാലയത്തിലെ മുൻ നേഴ്സറി അദ്ധ്യാപിക സമീന ടീച്ചറിൻ്റെ വകയായി ക്രിസ്മസ് കേക്ക് കുട്ടികൾക്ക് വിതരണം ചെയ്തു.
- കൂടുതലറിയാൻ വീഡിയോ കാണുക- ക്രിസ്മസ് ആഘോഷം
സബ് ജില്ലാ കലോത്സവം, അറബികലോത്സവം
ഈ വർഷത്തെ അറബിക് കലോത്സവത്തിൽ 45/45 മാർക്കും നേടി തുടർച്ചയായി മൂന്നാം തവണയും ഓവറോൾ നമ്മുടെ സ്കൂൾ സ്വന്തമാക്കി. കൂടാതെ കലോത്സവത്തിൽ മാപ്പിളപ്പാട്ട്, തമിഴ്, ഉറുദു, അറബി കവിതയ്ക്ക് എ ഗ്രേഡും, മോണോ ആക്ടിന് എ ഗ്രേഡും നേടി.
"ലെൻസ്" ബാലശാസ്ത്ര കോൺഗ്രസ്
"ലെൻസ്" ബാലശാസ്ത്ര കോൺഗ്രസിന് നമ്മുടെ സ്കൂളിലെ ആസിയ എസ് ഹാജ, അൽത്താഫ് വിജയികളായി. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും പുസ്തകങ്ങളും വിതരണം ചെയ്തു. കുട്ടികളിൽ ശാസ്ത്രബോധവും ശാസ്ത്രീയ സമീപനവും വളർത്തുകയാണ് ലക്ഷ്യം. സ്കൂൾ തല മത്സരങ്ങളിൽ വിജയിച്ച പത്ത് കുട്ടികൾ കോൺഗ്രസിൽ പങ്കെടുത്തു.
അധ്യാപകദിനം
സെപ്റ്റംബർ അഞ്ചിന് അധ്യാപകദിനത്തിൽ രാവിലെ 9.30 ന് കുട്ടികളുടെ അസംബ്ലിയിൽ അധ്യാപകരെ കുട്ടികൾ ആദരിക്കുകയും തുടർന്നുള്ള ക്ലാസ് റൂം പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളാകുകയും ചെയ്തു.
കലാകായിക മത്സരങ്ങൾ
സ്കൂൾ വാർഷികത്തോടനുബന്ധിച്ച് കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനവും നൽകി.
ഫീൽഡ് ട്രിപ്പ്
2023 ജനുവരി മാസം ഇരുപത്തിയഞ്ചാം തീയതി 65 കുട്ടികളും, 10 ടീച്ചേഴ്സും കൺവീനർ അജിത ടീച്ചറിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മ്യൂസിയം, കുതിര മാളിക, പത്മനാഭസ്വാമി ക്ഷേത്രം, ലൈറ്റ് ഹൗസ്, മിൽമ, കോവളം എന്നിവ സന്ദർശിച്ചു.
സ്റ്റാഫ് ടൂർ
സ്റ്റാഫിന്റെ മാനസികോല്ലാസത്തിനും ഈ വർഷം വിരമിക്കുന്ന ഹെഡ്മാസ്റ്റർ ശ്രീ.ഭക്തവത്സലൻ സാറിനും, ശ്രീമതി.അജിതകുമാരി ടീച്ചറിനും സമ്മാനമായും സ്റ്റാഫ് ഒരുമിച്ച് ഒരു അവധിദിനം ചെലവിടാൻ തീരുമാനിച്ചു. 2024 ഡിസംബർ 15 ന് സ്റ്റാഫ് സെക്രട്ടറി ശ്രീമതി. ബിന്ദു ടീച്ചറിൻ്റെ സാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ടൂറിൽ പൊന്മുടി സന്ദർശനവും, റെസ്റ്റോറന്റിലെ ഭക്ഷണവും ഒരുക്കി. ഏകദേശം എല്ലാ സ്റ്റാഫും പങ്കെടുത്ത വൺഡേ ടൂർ എല്ലാവരും ആസ്വദിച്ചു.
ഭവന സന്ദർശനം
സ്കൂളിലെ എൽ.കെ.ജി മുതൽ നാലാം ക്ലാസ് വരെ പഠിക്കുന്ന എല്ലാ കുട്ടികളുടെയും വീട്ടുകളിൽ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ സന്ദർശിച്ച് കുട്ടികളുടെ പഠന അന്തരീക്ഷം മനസിലാക്കുകയും അവരെ കൂടുതൽ അടുത്തറിയാനുമുള്ള പ്രവർത്തനത്തിന് സ്കൂളിൽ തുടക്കം കുറിച്ചു. ഇതിലൂടെ പുതുതായി ചേരാനാഗ്രഹിക്കുന്ന രക്ഷിതാക്കളെയും പരിചയപ്പെടാൻ സാധിച്ചു.
മെഗാ ക്വിസ്
സ്കൂൾ വാർഷികത്തിന് മുന്നോടി ആയി കെ ജി മുതൽ നാല് വരെയുള്ള കുട്ടികൾക്കായി ഒരു മെഗാക്വിസ് സംഘടിപ്പിച്ചു. 1 മുതൽ 4 വരെ ഉള്ള ക്ലാസുകൾ ഒറ്റ വിഭാഗമായിട്ടും, പ്രീ പ്രൈമി മറ്റൊരു വിഭാഗമായിട്ടാണ് ക്വിസ് മത്സരം നടത്താൻ തീരുമാനിച്ചത്. മത്സരത്തിൽ 1 , 2 , 3 സ്ഥാനങ്ങൾ ലഭിക്കുന്ന കുട്ടികൾക്ക് ക്യാഷ് പ്രൈസാണ് നൽകുന്നത്.ക്വിസിൽ ആനുകാലിക വിഷയങ്ങൾ, പ്രകൃതി, നമ്മുടെ ചുറ്റുപ്പാട്, കേരളം, ഇന്ത്യ, ഗണിതം, കടങ്കഥ, കായികം, കല, ദിനങ്ങൾ എന്നിവയാണ് ഉൾപ്പെടുത്തിയിരുന്നത്.
വിജയികൾ
അർച്ചന (ഒന്നാം സ്ഥാനം)
വിഘ്നേഷ് (രണ്ടാം സ്ഥാനം)
ആദിത്യ (മൂന്നാം സ്ഥാനം)
വാട്ടർ ബെൽ
സമയം രാവിലെ 10.30. നമ്മുടെ സ്കൂളിൽ വാട്ടൽ ബെൽ മുഴങ്ങി. എല്ലാ കുട്ടികളും കുടിവെള്ള ബോട്ടിൽ തുറന്ന് വെള്ളം കുടിച്ചു. ഉച്ചക്ക് 2:30 നുള്ള പ്രത്യേക മണി മുഴക്കത്തിലും ഇതേ പ്രക്രിയ ആവർത്തിച്ചു.
കേരളത്തിലെ മാറിയ കാലാവസ്ഥയിൽ ചൂട് കൂടി വരുന്നതിനാൽ ക്ലാസ് സമയത്ത് കുട്ടികൾ മതിയായ അളവിൽ ശുദ്ധജലം കുടിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് മണി മുഴക്കം. ഇതിനായി രാവിലെ 10.30 നും ഉച്ചക്ക് ശേഷം 2:30 നും അഞ്ചു മിനിട്ട് വീതം പ്രത്യേകം ഇടവേളകൾ അനുവദിച്ചു. ഈ ഘട്ടത്തിൽ കുട്ടികൾ വെള്ളം കുടിക്കണം. വെള്ളം വീട്ടിൽ നിന്ന് കൊണ്ടുവരാത്ത വിദ്യാർഥികൾക്ക് ശുദ്ധജലം ലഭ്യമാക്കുകയും ചെയ്യും. ഉദ്ഘാടനം HM നിർവഹിച്ചു.
മാതൃഭാഷാദിനം, 21/2/2024
മലയാളമെന്നുടെ
ഓമനതായാണ്
താരാട്ട് പാടുന്ന
അമ്മയാണ്.
മാതൃഭാഷാ ദിനം ഓർമ്മപ്പെടുത്തി കൊണ്ട് അന്താരാഷ്ട്ര മാതൃഭാഷാ ദിനം ആചരിച്ചു. അന്നേ ദിവസം സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. മലയാളത്തിന് പ്രാധാന്യം നൽകി കൊണ്ടുള്ള വിവിധ പ്രവർത്തനങ്ങൾ ക്ലാസ് തലത്തിൽ നടന്നു.
ഫെബ്രുവരി 22(വ്യാഴം) മെഡിക്കൽ ക്യാമ്പ്- 2024
കിംസ് ഹോസ്പിറ്റൽ പീഡിയാട്രിക് വിഭാഗം നമ്മുടെ സ്കൂളിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.
വാർഷികാഘോഷം
2024-ലെ സ്കൂൾ വാർഷികാഘോഷം മാർച്ച് 7 ന് നടത്താൻ തീരുമാനിച്ചു. പുതുമയാർന്ന പല പരിപാടികൾ ആസൂത്രണം ചെയ്ത് പരിശീലനം നൽകി വരുന്നു.