"മൂങ്ങോട് എസ്.എം.യു.പി.എസ്./അക്ഷരവൃക്ഷം/ "കൊറോണയെന്ന മഹാവിപത്ത്.”" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

13:20, 13 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

"കൊറോണയെന്ന മഹാവിപത്ത്.”

ഭീതിപറക്കുന്നു ഭയാനമാവുന്നു
വീണ്ടുമൊരു മഹാമാരി
ഭീകരനാവുന്ന വിനാശകാരൻ
കൊറോണയെന്ന നാശകാരി
താണ്ഡവനടനം തുടരുന്ന വേളയിൽ
ഭൂലോകമാകെ വിറകൊള്ളുന്നിപ്പോൾ
പ്രാണനായി കേഴും മർത്യകുലം
മാനുഷരെല്ലാരും ഒന്നാണെന്ന്
ഓർമിപ്പാൻ വന്നൊരു സൂചകമോ അതോ
മർത്യരെ തുടച്ചുനീക്കും മഹാമാരിയോ
പേമാരി പെയ്തു വന്നനാളിൽ
പ്രളയം പെരുങ്കളി ആട്ടമാടി
ജാതി ഏതുമില്ല മതമൊന്നുമില്ല
പ്രാണനായി കേഴുന്നു ഞങ്ങൾ
കാണാനായി കേഴുന്ന ഒറ്റപ്പെടലിൽ
എല്ലാരും ഒന്നെന്ന വാഴ്ത്തുകൾ മാത്രം
ഓർമിപ്പാൻ വന്നൊരു സൂചകമോ
മുച്ചൂടും മർത്യരെ തീർക്കാൻ
പാഠം പഠിക്കാത്ത മർത്യന്റെ ചിന്തകൾ
പാകപ്പെടുത്താൻ അടയാളരൂപമോ
ഭീതി പരക്കുന്നു ഭയാനകമാവുന്നു
വീണ്ടുമൊരു മഹാമാരി

ലക്ഷ്മി വിജയ്
6A മൂങ്കോടു.എസ്.എം.യു.പി.എസ്.
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 13/ 02/ 2024 >> രചനാവിഭാഗം - കവിത