"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PKZ1985 (സംവാദം | സംഭാവനകൾ)
PKZ1985 (സംവാദം | സംഭാവനകൾ)
വരി 32: വരി 32:


== '''<big>ഓർമ്മകളുടെ നീരുറവ</big>''' ==
== '''<big>ഓർമ്മകളുടെ നീരുറവ</big>''' ==
<big>'''ഒരു അനുഭവക്കുറിപ്പ്'''</big><blockquote>[[പ്രമാണം:44223 farsana old student.jpg|ലഘുചിത്രം|200x200ബിന്ദു|'''''ഫർസാന''''' '''''ജാസ്മിൻ.എസ്''''']]'''''ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ ലക്ഷ്യമില്ലാതെ നമ്മൾ ഓരോരുത്തരും അലയുകയാണ്. ഒറ്റപ്പെടലിന്റെയും ഒറ്റപ്പെടുത്തലുകളുടെയും ഈ പാതയിൽ നമുക്ക് ചിലപ്പോഴെങ്കിലും ഒരു ആശ്വാസമാകുന്നത് കഴിഞ്ഞുപോയ കാലത്തെ ഒരുപിടി നല്ല ഓർമ്മകളാണ്. അതുപോലെ എനിക്കും ലഭിച്ച നല്ല ഓർമ്മകൾ തുടങ്ങുന്നത് എന്റെ വിദ്യാലയമായ ഗവൺമെന്റ് എച്ച്. എ.എൽ.പി.എസ്. സ്കൂളിൽ നിന്നുമാണ്. സ്കൂളിൽ പോകാനേ ഇഷ്ടമല്ലാതിരുന്ന എനിക്ക് അവിടെ പോകാൻ ഒരു പ്രചോദനമായത് എന്റെ അമ്മൂമ്മ അവിടെ ജോലി ചെയ്തിരുന്നു എന്ന് ഒരൊറ്റ  കാരണമാണ്. എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഓടി ചെല്ലാൻ ഒരാളുണ്ടല്ലോ എന്ന് ഒരു ശുഭാപ്തി വിശ്വാസവും അതിന് ആക്കം കൂട്ടിയിരുന്നു. എന്നിരുന്നാലും പിന്നെയങ്ങോട്ട് അത് മാറി എന്നതാണ് വാസ്തവമായ  കാര്യം. ആദ്യമായി ഒന്നാം ക്ലാസിലേക്ക് കയറി ചെല്ലുമ്പോൾ പരിചിത മുഖങ്ങളെക്കാൾ കൂടുതൽ അപരിചിത മുഖങ്ങൾ ആയിരുന്നു കണ്ടത്. ആരൊക്കെയാണ് ഇവർ എന്ന് ആലോചിച്ച സമയങ്ങളിൽ നിന്ന് ഇന്നവരിൽ പലരും എന്റെ എല്ലാമാണ് എന്ന ചിന്ത എന്റെ ഉള്ളം  സന്തോഷം കൊണ്ട് നിറയ്ക്കുന്നു. ആദ്യത്തെ ക്ലാസ്സിൽ തന്നെ തന്റെ എല്ലാ കുട്ടികളെയും കയ്യിലെടുത്ത ഒന്നാം ക്ലാസിലെ ലൈല ടീച്ചർ മുതൽ ക്ലാസിലെ മുഴുവൻ കുട്ടികൾയും സ്റ്റേജിൽ കയറ്റി ഡാൻസ് കളിപ്പിച്ച നാലാം ക്ലാസിലെ എന്റെ മഞ്ജുലക്ഷ്മി ടീച്ചർ വരെയുള്ളവർ എന്നും എനിക്ക് പ്രചോദനമാണ്. ഒരുപാട് ഇണക്കങ്ങളും പിണക്കങ്ങളും സന്തോഷവും സങ്കടങ്ങളും കളിചിരികളും നിറഞ്ഞ നാല് വർഷങ്ങൾ. ഒന്നിനെക്കുറിച്ചും വേവലാതികൾ ഇല്ലാതെ എന്നെ ജീവിതം ആസ്വദിക്കാൻ പഠിപ്പിച്ച ആ ദിനങ്ങൾ. ഇന്ന് അതിനെക്കുറിച്ച് ആലോചിക്കുമ്പോൾ വീണ്ടും അവിടേക്ക് തിരിച്ചു പോയിരുന്നെങ്കിൽ, വീണ്ടും ആ കാലം ആസ്വദിക്കാൻ കഴിഞ്ഞിരുന്നുവെ ങ്കിൽ, വീണ്ടും തന്റെ പഴയ കൂട്ടുകാർക്കൊപ്പം സൗഹൃദം പങ്കിടാൻ സാധിച്ചിരുന്നുവെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചു പോകുന്നു. പക്ഷേ അത് ഒരിക്കലും നടക്കാത്ത ഒരു അതിമോഹം ആണെന്ന് മനസ്സിനെ പലപ്പോഴും പറഞ്ഞു പഠിപ്പിക്കേണ്ടി വരുന്നു. ഇവിടെ നിന്നും ലഭിച്ച ഓരോ കാര്യങ്ങളും എന്നെ ജീവിതത്തിൽ മുന്നേറാൻ പഠിപ്പിച്ചു. ഇവിടെനിന്നും ലഭിച്ച ഓരോരോ അനുഭവങ്ങളും എനിക്ക് മുന്നോട്ട് നടക്കാനുള്ള പാത തെളിയിച്ചു നൽകുന്നു. ഇവിടെ നിന്നും എനിക്ക് കിട്ടിയ എല്ലാ കാര്യങ്ങളും ഞാൻ എന്നും പുഞ്ചിരിയോടെ ഓർക്കുന്നു. എന്റെ പ്രിയ വിദ്യാലയമേ നിന്നെക്കുറിച്ച് ഓർക്കുമ്പോൾ എനിക്ക് ലഭിക്കുന്ന സന്തോഷത്തിന് അതിരുകളില്ല. നിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ വളരെയധികം അഭിമാനിക്കുന്നു. നന്ദി എനിക്ക് ഒരുപിടി നല്ല ഓർമ്മകൾ സമ്മാനിച്ചതിന്, നന്ദി എന്റെ സർഗാത്മകതയെ വളർത്തിയതിന്, നന്ദി എന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകാൻ സഹായിച്ചതിന്, നന്ദി എനിക്ക് പറക്കാൻ ആകാശം നൽകിയതിന്, നന്ദി ഇന്നും ഞാൻ കാത്തുസൂക്ഷിക്കുന്ന കുറെ സൗഹൃദങ്ങൾ നൽകിയതിന്. നിനക്ക് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു.'''''</blockquote>         <big>ഫർസാന ജാസ്മിൻ.എസ് (2006-2010) Batch, BA, B. Ed</big>
<big>'''ഒരു അനുഭവക്കുറിപ്പ്'''</big><blockquote>[[പ്രമാണം:44223 farsana old student.jpg|ലഘുചിത്രം|200x200ബിന്ദു|'''''ഫർസാന''''' '''''ജാസ്മിൻ.എസ്''''']]'''''ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ ലക്ഷ്യമില്ലാതെ നമ്മൾ ഓരോരുത്തരും അലയുകയാണ്.'''''  


'''''ഒറ്റപ്പെടലിന്റെയും ഒറ്റപ്പെടുത്തലുകളുടെയും ഈ പാതയിൽ നമുക്ക് ചിലപ്പോഴെങ്കിലും ഒരു ആശ്വാസമാകുന്നത് കഴിഞ്ഞുപോയ കാലത്തെ ഒരുപിടി നല്ല ഓർമ്മകളാണ്. അതുപോലെ എനിക്കും ലഭിച്ച നല്ല ഓർമ്മകൾ തുടങ്ങുന്നത് എന്റെ വിദ്യാലയമായ ഗവൺമെന്റ് എച്ച്. എ.എൽ.പി.എസ്. സ്കൂളിൽ നിന്നുമാണ്. സ്കൂളിൽ പോകാനേ ഇഷ്ടമല്ലാതിരുന്ന എനിക്ക് അവിടെ പോകാൻ ഒരു പ്രചോദനമായത് എന്റെ അമ്മൂമ്മ അവിടെ ജോലി ചെയ്തിരുന്നു എന്ന് ഒരൊറ്റ  കാരണമാണ്. എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഓടി ചെല്ലാൻ ഒരാളുണ്ടല്ലോ എന്ന് ഒരു ശുഭാപ്തി വിശ്വാസവും അതിന് ആക്കം കൂട്ടിയിരുന്നു. എന്നിരുന്നാലും പിന്നെയങ്ങോട്ട് അത് മാറി എന്നതാണ് വാസ്തവമായ  കാര്യം.'''''


     
                '''''ആദ്യമായി ഒന്നാം ക്ലാസിലേക്ക് കയറി ചെല്ലുമ്പോൾ പരിചിത മുഖങ്ങളെക്കാൾ കൂടുതൽ അപരിചിത മുഖങ്ങൾ ആയിരുന്നു കണ്ടത്. ആരൊക്കെയാണ് ഇവർ എന്ന് ആലോചിച്ച സമയങ്ങളിൽ നിന്ന് ഇന്നവരിൽ പലരും എന്റെ എല്ലാമാണ് എന്ന ചിന്ത എന്റെ ഉള്ളം  സന്തോഷം കൊണ്ട് നിറയ്ക്കുന്നു. ആദ്യത്തെ ക്ലാസ്സിൽ തന്നെ തന്റെ എല്ലാ കുട്ടികളെയും കയ്യിലെടുത്ത ഒന്നാം ക്ലാസിലെ ലൈല ടീച്ചർ മുതൽ ക്ലാസിലെ മുഴുവൻ കുട്ടികൾയും സ്റ്റേജിൽ കയറ്റി ഡാൻസ് കളിപ്പിച്ച നാലാം ക്ലാസിലെ എന്റെ മഞ്ജുലക്ഷ്മി ടീച്ചർ വരെയുള്ളവർ എന്നും എനിക്ക് പ്രചോദനമാണ്. ഒരുപാട് ഇണക്കങ്ങളും പിണക്കങ്ങളും സന്തോഷവും സങ്കടങ്ങളും കളിചിരികളും നിറഞ്ഞ നാല് വർഷങ്ങൾ. ഒന്നിനെക്കുറിച്ചും വേവലാതികൾ ഇല്ലാതെ എന്നെ ജീവിതം ആസ്വദിക്കാൻ പഠിപ്പിച്ച ആ ദിനങ്ങൾ.'''''


            
                                                  '''''ഇന്ന് അതിനെക്കുറിച്ച് ആലോചിക്കുമ്പോൾ വീണ്ടും അവിടേക്ക് തിരിച്ചു പോയിരുന്നെങ്കിൽ, വീണ്ടും ആ കാലം ആസ്വദിക്കാൻ കഴിഞ്ഞിരുന്നുവെ ങ്കിൽ, വീണ്ടും തന്റെ പഴയ കൂട്ടുകാർക്കൊപ്പം സൗഹൃദം പങ്കിടാൻ സാധിച്ചിരുന്നുവെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചു പോകുന്നു. പക്ഷേ അത് ഒരിക്കലും നടക്കാത്ത ഒരു അതിമോഹം ആണെന്ന് മനസ്സിനെ പലപ്പോഴും പറഞ്ഞു പഠിപ്പിക്കേണ്ടി വരുന്നു. ഇവിടെ നിന്നും ലഭിച്ച ഓരോ കാര്യങ്ങളും എന്നെ ജീവിതത്തിൽ മുന്നേറാൻ പഠിപ്പിച്ചു. ഇവിടെനിന്നും ലഭിച്ച ഓരോരോ അനുഭവങ്ങളും എനിക്ക് മുന്നോട്ട് നടക്കാനുള്ള പാത തെളിയിച്ചു നൽകുന്നു. ഇവിടെ നിന്നും എനിക്ക് കിട്ടിയ എല്ലാ കാര്യങ്ങളും ഞാൻ എന്നും പുഞ്ചിരിയോടെ ഓർക്കുന്നു.'''''
 
                                              '''''എന്റെ പ്രിയ വിദ്യാലയമേ നിന്നെക്കുറിച്ച് ഓർക്കുമ്പോൾ എനിക്ക് ലഭിക്കുന്ന സന്തോഷത്തിന് അതിരുകളില്ല. നിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ വളരെയധികം അഭിമാനിക്കുന്നു. നന്ദി എനിക്ക് ഒരുപിടി നല്ല ഓർമ്മകൾ സമ്മാനിച്ചതിന്, നന്ദി എന്റെ സർഗാത്മകതയെ വളർത്തിയതിന്, നന്ദി എന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകാൻ സഹായിച്ചതിന്, നന്ദി എനിക്ക് പറക്കാൻ ആകാശം നൽകിയതിന്, നന്ദി ഇന്നും ഞാൻ കാത്തുസൂക്ഷിക്കുന്ന കുറെ സൗഹൃദങ്ങൾ നൽകിയതിന്. നിനക്ക് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു.'''''</blockquote>         <big>'''ഫർസാന ജാസ്മിൻ.എസ് (2006-2010) Batch, BA, B. Ed'''</big>
 
== <big>'''എൻറെ കാട്ടുപള്ളിക്കൂഠം'''</big> ==
<blockquote><big>മരിക്കാത്ത ഓർമ്മകൾ</big>
 
    എൻറെ ജീവിതത്തിൽ മറക്കാൻ കഴിയാത്തതും എന്നാൽ ഒരിക്കലും തിരിച്ചു കിട്ടാത്തതുമായ ഓർമ്മകളാണ് എന്റെ വിദ്യാലയ ജീവിതം. അന്നത്തെ അനുഭവങ്ങൾ മയിൽപീലി പോലെ അവ എന്നും എന്റ മനസ്സിന്റെ താളുകൾക്കിടയിൽ ഞാൻ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. എൻറെ കാട്ടു പള്ളിക്കൂടത്തിലെ  ചങ്ങാതിമാരെയും  പ്രിയപ്പെട്ട അധ്യാപകരെയും ഞാൻ ഇന്നും ഓർക്കുന്നു. എനിക്ക് മലയാളം പഠിപ്പിച്ചിരൂന്നത് ഇന്ദിര ടീച്ചർ ആണ്. പാവമാണ് ഞങ്ങൾ കുട്ടികൾക്ക് ടീച്ചർ അമ്മയാണ്. വീട്ടിൽ ഞങ്ങടെ ഉമ്മ മക്കളുടെ അടുത്ത് എങ്ങനെയാണ് അതുപോലെയാണ് ഞങ്ങളുടെ ഇന്ദിര ടീച്ചർ. ടീച്ചർ ഇപ്പോൾ എവിടെയാണെന്ന് അറിയില്ല. അറബി പഠിപ്പിക്കാൻ സാറായിരുന്നു ഒരു കൈക്ക് സ്വാധീനമില്ലാത്ത പാവം സാർ.
 
അങ്ങിനെ ഞാൻ മൂന്നാം ക്ലാസ്സിൽ എത്തി . ഞങ്ങൾ കുടുംബ വീട്ടിൽ നിന്നും താമസം മാറി ടൗൺഷിപ്പ് വടുവച്ചാൽ വീട്ടിൽ വാടകയ്ക്ക് താമസിച്ചു.സ്കൂൾ മാറ്റാൻ ഉമ്മയും ബാപ്പയും നിബന്ധിച്ചു.  ജംഗ്ഷനിലെ സ്കൂളിൽ പോകണം. എന്റെ കാട്ടു പള്ളിക്കൂടം എന്റെ കൂട്ടുകാർ എന്ത് ഇന്ദിര ടീച്ചർ. മനസ്സ് വരുന്നില്ല.ഞാൻ ഭയങ്കര കരച്ചിൽ ..എന്നെ ഇവിടെ തന്നെ തുടരാൻ അനുവദിച്ചു .സ്കൂൾ തുറക്കുന്നതും മഴയും ഒരുമിച്ചായിരുന്നു. മഴ വന്നപ്പോൾ ഉമ്മാക്ക് വലിയ സങ്കടം ആയി. കാരണം മക്കൾ സ്കൂൾ വിട്ടു എങ്ങനെ വീട്ടിൽ വരും എന്നായി. സ്കൂൾവിട്ട് ഞങ്ങൾ സ്കൂളിന്റെ താഴെ വശത്തു കൂടിയാണ് പോകുന്നത്. അവിടെ വലിയ നീളമുള്ള ഒരാറുണ്ട്. നല്ല ഒഴുക്കാണ്. ആ വഴി കൂടി പോകുമ്പോൾ താഴെ നോക്കാൻ പേടിയാണ്. വീഴുന്നത് പോലെ തോന്നും.ആറ്റിലിറങ്ങി ആമ്പൽപൂവ് പറിക്കാൻ പലരും പോകും. ആ പൂവിൻറെ ഇതൾ മാറ്റിയിട്ടു അതിന്റെ അടിഭാഗത്ത് ഉള്ളത് ഞങ്ങൾ കഴിക്കും. …ഞാനും പറിച്ചിട്ടുണ്ട്. അങ്ങനെയിരിക്കെ ഒരു കുട്ടി ആമ്പൽ പൂ പറിക്കാൻ ഇറങ്ങിയതാണ്. പിന്നീട് ആ കുട്ടിയെ ജീവനോടെ കിട്ടിയില്ല. കുട്ടി മരിച്ചു. ഇതുപോലെ ഒരുപാട് സംഭവങ്ങൾ ഉണ്ടായി. അവിടെ ഭയങ്കര ചെളിനിറഞ്ഞ സ്ഥലമാണ്. ഈ ഭയം കാരണം എന്റെ ഉമ്മ ഞങ്ങളെ കാട്ടുപള്ളി കൂടത്ത് നിന്ന് മാറ്റി. വിഴിഞ്ഞം സ്കൂളിലേക്ക് ചേർത്തി. എനിക്ക് പനി വന്നു . ആരോടും  ഞാൻ മിണ്ടുന്നില്ല. പിന്നെ ഉമ്മ അടുത്ത് വന്നിരുന്നു. എന്നോട് സങ്കടം പറഞ്ഞു. "മക്കളെ അവിടുത്തെ ആ വലിയ ആറ് കണ്ടില്ലേ...!!? നിങ്ങളെ ഞാൻ വിടാത്തത്..!!! ആ കുട്ടി ആമ്പല്പൂ പറിക്കാൻ പോയപ്പോൾ കണ്ടാ...!!! എന്താണ് സംഭവിച്ചത്. എനിക്ക് നിങ്ങൾ അല്ലേ ഉള്ളൂ ..." ഉമ്മ ഞങ്ങളെ ചേർത്തുപിടിച്ചു. എനിക്ക് കാര്യം ചെറുതായി മനസ്സിലായി .
 
പിന്നെ പെട്ടെന്ന് എനിക്ക് രണ്ടു സന്തോഷകരമായ കാര്യങ്ങൾ സംഭവിച്ചു. മഴ നിന്നു. ഞങ്ങൾ വീട് മാറി കുടുംബ വീട്ടിൽ വന്നു. ഞങ്ങളെ ജംഗ്ഷനിലെ സ്കൂളിൽ നിന്നും ഞങ്ങളുടെ സ്വന്തം കാട്ടു പള്ളിക്കൂടത്തിലേക്ക് ചേർത്തി. ജംഗ്ഷനിലെ ടീച്ചർ ഉമ്മയെ വഴക്കുപറഞ്ഞു. "മഴ വന്നപ്പോൾ കുട്ടികളെ ഇവിടെ ചേർത്തു.മഴ പോയപ്പോൾ അവിടെയും.." . അപ്പോൾ ഉമ്മ ഇവിടുത്തെ വലിയ ആറിനെക്കുറിച്ച് പറഞ്ഞു. ടീച്ചർക്ക് കാര്യം മനസ്സിലായി.
 
സ്കൂൾ വാർഷികം വന്നു എനിക്ക് മൈക്കിനെയും സ്റ്റേജിനെയും എന്റെ ഇന്ദിര ടീച്ചർ പരിചയപ്പെടുത്തിത്തന്നു. മലയാളത്തിലെ ഒരു പദ്യം. അത് ഇന്നും എനിക്ക് നല്ല ഓർമ്മയാണ് . കുട്ടിയും തിരമാലയും തമ്മിലുള്ള സംഭാഷണ പദ്യം.
 
' '''കടലിലും ഒരു മറു കരയുണ്ടോ''' ...!!?' എന്ന പദ്യം .
 
വെള്ളി പാദസരങ്ങളുമായി തുള്ളി മറിഞ്ഞു കളിച്ചീടും...
 
തിരമാലകളെ നിങ്ങളെ തീ കളി താരു പഠിപ്പിച്ചു...
 
ഞാൻ കരഞ്ഞു പാടി. ഫസ്റ്റ് സമ്മാനവും കിട്ടി .ചായ കുടിക്കുന്ന ഒരു സ്റ്റീൽ  കപ്പ്...!!!
 
പിന്നെ റമളാൻ വന്നു. എല്ലാ കുട്ടികൾക്കുംനോമ്പാണ്. അന്ന് എൽ.കെ.ജി., യു.കെ.ജി. കലാസുകളില്ല. സ്കൂൾ വിടുന്ന സമയത്താണ് കഞ്ഞി വെക്കുന്നത്. പയറു വേറെ ,കഞ്ഞി വേറെ, (വെറും ചോറ്) ഇങ്ങനെയാണ് കൊടുക്കുന്നത്. പയർ ഇല്ലെങ്കിൽ കറുത്ത പെരുംപയർ കടലവേവിച്ച് തരും. ഞങ്ങൾ വാങ്ങി നോമ്പു തുറക്കുമ്പോൾ കഴിക്കും. യാത്രക്കിടയിൽ നോമ്പ് ഉണ്ടെങ്കിലും വഴിനീളെ കഴിക്കുന്ന ചെറിയ കുട്ടികൾ. അന്നത്തെ കാട്ടു പള്ളിക്കൂടം ഒരു ഓല മേഞ്ഞ കെട്ടിടം. ഒരു മൂത്രപ്പുര. ബാത്റൂമില്ല. അങ്ങനെ പോകേണ്ടി വന്നാൽ കുട്ടികൾ താഴത്തെ വയലിലാണ് പോകുന്നത്.ഒരു കുളമുണ്ട്. അവിടെ കാട്ടു പള്ളിക്കൂടത്തിലെ കാട് എല്ലാവർക്കും ഒരുപാട് പ്രയോജനം ഉള്ളതായി . കുട്ടികൾക്ക് സ്ലേറ്റും മായിക്കുന്ന മഷിത്തണ്ട്. വലിയവർക്ക് അത് ഏതെങ്കിലും മരുന്നിനു വേണ്ടി ഉപയോഗിക്കാൻ ഉള്ളത്.
 
ഇപ്പോഴത്തെ എന്റെ കാട്ടു പള്ളികൂടം ഹാർബാർ ഏരിയ എൽ.പി.സ്കൂൾ കാണുമ്പോൾ എനിക്ക് അസൂയയും സന്തോഷവുമുണ്ട്. പണ്ടത്തെ ജനങ്ങളുടെ പേടിസ്വപ്നമായ ആറില്ല. വലിയ കാടില്ല. ഒരുപാട് ഒരുപാട് മാറ്റങ്ങൾ ഉണ്ടായി. എന്റെ കാട്ടു പള്ളിക്കൂടം എന്ന പേര് തന്നെ മാറി. എനിക്ക് കിട്ടാത്ത സൗകര്യം എന്റെ മക്കൾക്ക് ലഭിച്ചലോ എന്ന സന്തോഷവും.
 
''ചിതലരിക്കാതെ വിദ്യാലയ കാലഘട്ടത്തെ കുറിച്ചുള്ള മധുരമായ ഓർമ്മകൾ ഇവിടെ സമർപ്പിക്കുന്നു...''[[പ്രമാണം:44223 mumthas old student.jpg|ലഘുചിത്രം|144x144ബിന്ദു|'''''മുതാസ് .എസ്''''' ]]                                                                                                    <big>മുംതാസ്.എസ്</big>
 
                                                                                                  <big>(1996 - 2000 ബാച്ച് )</big></blockquote>