"സെന്റ് തെരേസാസ് ജി.എച്ച്.എസ്. നെടുങ്കുന്നം/ജൂനിയർ റെഡ് ക്രോസ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
==ചിത്രശാല== | ==ചിത്രശാല== | ||
<gallery> | <gallery> | ||
</gallery> | </gallery> |
19:42, 7 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
ജൂനിയർ റെഡ്ക്രോസ്സ് ( JRC )
വിദ്യാർത്ഥികൾ കരുണയും, സേവനമനോഭാവവും വളർത്തുന്നതിനു വേണ്ടി ആരോഗ്യം, സേവനം,സൗഹൃദം എന്നീ തത്വങ്ങളെ അടിസ്ഥാനമാക്കി ലോകാരോഗ്യ സംഘടനയുടെ കീഴിൽ പ്രവർത്തിക്കുന്ന ജൂനിയർ റെഡ് ക്രോസ് ( JRC) 2011 -12 അധ്യയന വർഷത്തിൽ ശ്രീമതി സിസി മാത്യു ഹെഡ്മിസ്ട്രസായിരുന്ന കാലഘട്ടത്തിൽ,എട്ടാം ക്ലാസിലെ 25 കുട്ടികളുമായി ഈ വിദ്യാലയത്തിൽ പ്രവർത്തനമാരംഭിച്ചു. നിലവിൽ സി. ലിൻഡ തെരേസ് സിഎംസി യൂണിറ്റ് പ്രസിഡന്റായും, ശ്രീമതി. പ്രിൻസി ഫിലിപ്പ് യൂണിറ്റ് കൗൺസിലറായും സേവനം ചെയ്തുവരുന്നു.ഇപ്പോൾ ഈ വിദ്യാലയത്തിൽ എട്ടിലും,ഒമ്പതിലും, പത്തിലുമായി 91 അംഗങ്ങളുണ്ട്. JRC യുടെ സി ലെവൽ പരീക്ഷ പാസാകുകയും, ക്യാമ്പ് സർട്ടിഫിക്കറ്റ് നേടുകയും ചെയ്യുന്ന വിദ്യാർഥികൾക്ക് എസ്എസ്എൽസി പരീക്ഷയിൽ ഗ്രേസ് മാർക്കിന് അർഹതയുണ്ട്. ഈ വർഷം പത്താംതരത്തിൽ പഠിക്കുന്ന 29 കുട്ടികൾ സി ലെവൽ പരീക്ഷ പാസായി ഗ്രേസ് മാർക്കിന് അർഹത നേടിയിട്ടുണ്ട്. ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, സെമിനാറുകൾ എന്നീ പ്രവർത്തനങ്ങളിൽ JRC കേഡറ്റ്സ് സജീവമാണ്. ജീൻ ഹെൻട്രി ഡ്യൂനന്റ് ക്വിസ് മത്സരത്തിൽ സംസ്ഥാനതലത്തിൽ കുമാരി റംസാന ഷാഹുൽ, കുമാരി കാതറിൻ ആൻ സെബാസ്റ്റ്യൻ എന്നിവർ രണ്ടാം സ്ഥാനം നേടുകയുണ്ടായി.