"ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി/അക്ഷരവൃക്ഷം/ഒരു വേനലവധിയുടെ നഷ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എച്ച്.എസ്.എസ്. മുളംതുരത്തി/അക്ഷരവൃക്ഷം/ഒരു വേനലവധിയുടെ നഷ്ടം എന്ന താൾ ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി/അക്ഷരവൃക്ഷം/ഒരു വേനലവധിയുടെ നഷ്ടം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
11:37, 6 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
ഒരു വേനലവധിയുടെ നഷ്ടം ....
ഹായ് കൂട്ടുകാരെ ഈ അവധിക്കാലം വലിയൊരു ആഘോഷമാക്കാൻ ആയിരുന്നു എന്റെ തീരുമാനം. പക്ഷേ കൊറോണ എല്ലായിടത്തേക്കും വ്യാപിച്ചതിനെ തുടർന്ന് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തുടനീളം ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. അതോടെ വെക്കേഷനെ കുറിച്ച് കണ്ട സ്വപ്നങ്ങളും ഇല്ലാതായി. അച്ഛൻ പറഞ്ഞതായിരുന്നു വെക്കേഷന് തൊമ്മൻകുന്നിൽ പോകാം എന്ന്. അതുകൊണ്ട് സന്തോഷിച്ചരിക്കുകയായിരുന്നു. യാത്രകൾ ഞങ്ങൾക്ക് വളരെ ഇഷ്ടമാണ്. അരീക്കൽ വെള്ളച്ചാട്ടം, മലയാറ്റൂർ, ഭൂതത്താൻകെട്ട് ,കോടനാട് ശിവഗിരി ,പാപനാശിനി തുടങ്ങിയ സ്ഥലങ്ങളിൽ പോയിട്ടുണ്ടെങ്കിലും വളരെ ഇഷ്ടം തോന്നിയ സ്ഥലമാണിത്. അവിടെ ഒരു തവണ ഞങ്ങൾ പോയിട്ടുണ്ട് അവിടെ ചെന്നപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി. അതിന്റെ ഉള്ളിലേക്ക് കടക്കാൻ ഒരു വലിയ കവാടം ഉണ്ട്. അത് മുളകൊണ്ട് ആണ് ഉണ്ടാക്കിയിരിക്കുന്നത് .ഞങ്ങൾ അകത്തേക്ക് കയറിയപ്പോൾ അവിടെ കുറേ വനിത സ്റ്റാഫുകൾ ഉണ്ടായിരുന്നു. അവർ ഞങ്ങളുടെ ബാഗ് പരിശോധിച്ചു. പിന്നെ ഞങ്ങളോട് പറഞ്ഞു ഇവിടെ ക്യാമറ ഉപയോഗിക്കാൻ പാടില്ല എന്ന് .ഞങ്ങൾ അകത്തേക്ക് നടന്നു. ഒരു കാട്ടിലൂടെ നടക്കുന്നത് പോലെ തോന്നി. പോകുന്ന വഴിയിൽ ഒരു നദി ഒഴുകുന്നത് പോലുള്ള ശബ്ദം ഞാൻ കേട്ടു. മരങ്ങളിൽ ഇടയ്ക്കിടെ കുരങ്ങുകൾ നടക്കുന്നതും കാണാം. ഞാൻ എന്റെ കുഞ്ഞനുജന്റെ കൂടെ ശബ്ദം കേട്ട സ്ഥലത്തേക്ക് ഓടി. അപ്പോഴാണ് ആ മനോഹരമായ കാഴ്ച ഞങ്ങൾ കണ്ടത്. വൃക്ഷക്കൂട്ടങ്ങളുടെ നടുവിൽ വലിയ വലിയ പാറകൾ അതിൽനിന്ന് അനർഗനിർഗളമായി വെള്ളമൊഴുകി കുറച്ചു ദൂരം സഞ്ചരിച്ച് താഴേക്ക് പതിച്ചു കൊണ്ടിരിക്കുന്നു. നോക്കിയപ്പോൾ ആ വെള്ളത്തിന് നല്ല തണുപ്പുണ്ടായിരുന്നു ഞങ്ങൾ വെള്ളത്തിൽ ചവിട്ടിയപ്പോൾ അതിലെ പാറകൾക്ക് നല്ല വഴുക്കൽ ഉണ്ടായിരുന്നു. പിന്നെ ഞങ്ങൾ മുന്നോട്ടു പോയപ്പോൾ അതിമനോഹരമായ വെള്ളച്ചാട്ടം കാണുവാൻ സാധിച്ചു.അവിടെ ഇറങ്ങുവാൻ ആർക്കും അനുവാദമുണ്ടായിരുന്നില്ല .അവിടെ നിന്ന് കുറച്ചു മാറി പാറക്കൂട്ടങ്ങൾക്കിടയിൽ കുളം കണക്കെ തോന്നിയ സ്ഥലത്താണ് ആളുകൾ ഇറങ്ങിയിരുന്നത് .അവിടെ ഞങ്ങളും ഇറങ്ങി . ഞങ്ങൾ വെള്ളത്തിൽ കളിച്ചു കൊണ്ടിരിക്കുമ്പോൾ കുറേ മത്സ്യങ്ങളെ കണ്ടു .എന്റെ അമ്മ അനിയന് വേണ്ടി കൊണ്ടുവന്ന തോർത്തു കൊണ്ട് ഞങ്ങൾ ആ മീനുകളെ പിടിച്ചു .അച്ഛൻ എല്ലാ മീനുകളുടെയും പേര് പറഞ്ഞു തന്നു. കുറേനേരം തണുത്ത വെള്ളത്തിൽ ഞങ്ങൾ കളിച്ചു. വളരെ രസകരമായി തോന്നി. ഞങ്ങൾ യാത്ര പോയിട്ടുള്ളതതിൽ വെച്ച് ഏറ്റവും മനോഹരമായ തോന്നിയ സ്ഥലം ഇതായിരുന്നു. അത് ഞങ്ങളുടെ ജീവിതത്തിൽ ഏറ്റവും നല്ല ദിവസമായിരുന്നു. പ്രകൃതിയുടെ നിശബ്ദതയും കിളികളുടെ കളകളാരവവും പിന്നെ വെള്ളം പാറയിൽ തട്ടി ഒഴുകുന്ന ശബ്ദവുമെല്ലാം കണ്ട് മനസിന് കുളിർമ നൽകുന്ന അന്തരീക്ഷം. ഇവിടെ വീണ്ടും വരണം എന്ന ആഗ്രഹത്തോടെയാണ് ഞങ്ങൾ അവിടെ നിന്നിറങ്ങിയത്. നിങ്ങൾക്കും ഇതുപോലെയുള്ള യാത്രയെ കുറിച്ച് വിവരിക്കാൻ ഉണ്ടായിരിക്കും. അവസരം കിട്ടിയാൽ തൊമ്മൻകുത്തിൽ പോകണം കേട്ടോ. പക്ഷേ കൊറോണയും ലോക്ക് ഡൗണും വന്നപ്പോൾ വെക്കേന്റെ നഷ്ടം നികത്താനാവാതെ ആയി. പക്ഷേ നമ്മുടെ നന്മയ്ക്ക് വേണ്ടിയാണ് എന്ന ചിന്ത എല്ലാം നഷ്ടങ്ങൾ ഇല്ലാതാക്കുന്നു. എന്ന് പറഞ്ഞുകൊണ്ട് സന്തോഷത്തോടെ ഞാൻ നിർത്തുന്നു.
സാങ്കേതിക പരിശോധന - pvp തീയ്യതി: 06/ 02/ 2024 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 06/ 02/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം