"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ആഘോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
വരി 1: വരി 1:


വി പി എസിന്റെ നൂറ്റിനാലാമത് വാർഷികം
 
ബിപിഎസ് മലങ്കര ഹയർ സെക്കൻഡറി സ്കൂളിന്റെ 104 ആമത് വാർഷികാഘോഷം ജനുവരി 12 2024ന് നടന്നു.
== വി പി എസിന്റെ നൂറ്റിനാലാമത് വാർഷികം ==
 
വി പിഎസ് മലങ്കര ഹയർ സെക്കൻഡറി സ്കൂളിന്റെ [https://www.youtube.com/watch?v=DXBrU3YegcM 104 ആമത് വാർഷികാഘോഷം] ജനുവരി 12 2024ന് നടന്നു.
 
== നൂറ്റിമൂന്നാമത് വാർഷികാഘോഷങ്ങൾ ==
== നൂറ്റിമൂന്നാമത് വാർഷികാഘോഷങ്ങൾ ==
നൂറ്റിമൂന്നാമത് സ്കൂൾ വാർഷികവും പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനവും  ജനുവരി 18 2023 ന് സ്കൂൾ ആഡിറ്റോറിയത്തിൽ നടന്നു. ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. പ്രമുഖ സീരിയൽ താരം സിദ്ധാർത്ഥ് വേണുഗോപാൽ മുഖ്യ അതിഥി ആയിരുന്നു.
നൂറ്റിമൂന്നാമത് സ്കൂൾ വാർഷികവും പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനവും  ജനുവരി 18 2023 ന് സ്കൂൾ ആഡിറ്റോറിയത്തിൽ നടന്നു. ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. പ്രമുഖ സീരിയൽ താരം സിദ്ധാർത്ഥ് വേണുഗോപാൽ മുഖ്യ അതിഥി ആയിരുന്നു.

11:07, 31 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം


വി പി എസിന്റെ നൂറ്റിനാലാമത് വാർഷികം

വി പിഎസ് മലങ്കര ഹയർ സെക്കൻഡറി സ്കൂളിന്റെ 104 ആമത് വാർഷികാഘോഷം ജനുവരി 12 2024ന് നടന്നു.

നൂറ്റിമൂന്നാമത് വാർഷികാഘോഷങ്ങൾ

നൂറ്റിമൂന്നാമത് സ്കൂൾ വാർഷികവും പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനവും ജനുവരി 18 2023 ന് സ്കൂൾ ആഡിറ്റോറിയത്തിൽ നടന്നു. ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. പ്രമുഖ സീരിയൽ താരം സിദ്ധാർത്ഥ് വേണുഗോപാൽ മുഖ്യ അതിഥി ആയിരുന്നു.

വി.പി.എസ്.എച്ച്.എസ്.എസ് വെങ്ങാനൂർ-ശതാബ്ദിയുടെ നിറവിൽ

ഒരുപ്രദേശത്തെയാകെ അറിവിന്റെയും നന്മയുടെയും പ്രഭയിലേയ്ക്കാനയിച്ച ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നൂറാം പിറന്നാളാഘോഷങ്ങൾക്ക് തിരശ്ശീല വീണിരിക്കുകയാണ്. ഒരു നൂറ്റാണ്ടു മുമ്പ് വെങ്ങാനൂർ എന്ന പ്രകൃതിരമണീയമായ ഗ്രാമത്തിൽ തുടങ്ങിയ ഒരു പുണ്യക൪മ്മം ഇന്ന് പടർന്നുപന്തലിച്ച് പല തലമുറകൾക്ക് താങ്ങും തണലുമായി. ശതാബ്ദിയൂടെ നിറവിൽനില്ക്കുന്ന സ്ക്കൂളിന്റെ പുരോഗതിയിലേയ്ക്കുള്ള പ്രയാണത്തിൽഉത്തമരായ വ്യക്തിത്ത്വങ്ങൾ മാർഗ്ഗദീപങ്ങളായി. ശതാബ്ദിയോടനുബന്ധിച്ച് വിപുലമായ ആഘോഷങ്ങൾക്ക് നമ്മുടെ വിദ്യാലയം വേദിയായി. ശതാബ്ദി ആഘോഷങ്ങളുടെ തുടക്കം കുറിച്ചുക്കൊണ്ടുള്ള വിളംബരഘോഷയാത്രയും സാംസ്കാരികഘോഷയാത്രയും  ആഗസ്റ്റ് 19നും,  ഉദ്ഘാടനം 20നും   നടക്കുകയുണ്ടായി. 19-ാം തീയതി രാവിലെ 10 ന് സ്കൂൾ സ്ഥാപകനായ ശ്രീ. വിക്രമൻപിള്ള അവർകളുടെ സ്മൃതിമണ്ഡപത്തിൽ നിന്നാരംഭിച്ച വിളംബര ഘോഷയാത്ര,സാംസ്കാരികഘോഷയാത്രയുടെ അകമ്പടിയോടെ 4 മണിക്ക് സ്കൂൾ അങ്കണത്തിൽ സമാപിച്ചു. 20-ാം തീയതി നടന്ന ഉദ്ഘാടന സമ്മേളനത്തിൽ മലങ്കര കത്തോലിക്കാ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് ക്ലിമ്മീസ് കത്തോലിക്കാ ബാവ അധ്യക്ഷനായിരുന്നു.  ബഹു.കേരളാ വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് ഉദ്ഘാടകനായി. ശതാബ്ദിയൂടെ നിറവിൽ ആണീ സ്ഥാപനം.

സെന്റിനറി - പ്രമുഖരുടെ സന്ദേശങ്ങൾ
ചിത്രശാല-സെന്റിനറി ആഘോഷം

ഓണം

ആഘോഷങ്ങൾ വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയ്സ് വെങ്ങാനൂരിൽ വിപുലമായി നടന്നുവരുന്നു. ഓണാഘോഷങ്ങൾ ക്ലിക്ക്ചെയ്യുകഎല്ലാവർഷവും വളരെഭംഗിയായിത്തന്നെ ആഘോഷിക്കുന്നു. അത്തപ്പൂക്കളമത്സരം, ഡിജിററൽ പൂക്കളമിടൽ, ഓണപ്പാട്ടാലാപനം,ഓണസദ്യ എന്നിവ സജീവമായിനടത്തുന്നു.

23-24 ഓണാഘോഷം

=

ചിത്രശാല - ഓണം-ഡിജിറ്റൽ അത്തപ്പൂക്കളം

ക്രിസ്തുുമസ്

ക്രിസ്തുമസ് ആഘോഷങ്ങൾ എല്ലാവ൪ഷവും നന്നായി ആഘോഷിക്കുന്നു. പുല്ക്കൂട് നി൪മ്മിച്ച് ഇക്കൊല്ലവും ഉണ്ണിയേശുവിനെ സ്ക്കൂളങ്കണത്തിലേയ്ക്ക് വരവേറ്റു. ഉണ്ണിക്കുറിയിട്ടു. സ്കൂൾ നക്ഷത്രങ്ങളാലങ്കൃതമായി. ക്രിസ്തീയഗാനാപനത്താൽ ഭക്തിനിർഭരമായി.


വിരമിക്കൽ ചടങ്ങ്

തങ്ങളുടെ സുദീ൪ഘമായ സേവനത്തിനു ശേഷം 31/03/23ന് വിരമിച്ച പ്രിൻസിപ്പൽ വിൻസെന്റ് സാർ അജിത് സാർ ലാബ് അസിസ്റ്റൻഡ് കൃഷ്ണകുമാർ എന്നിവർക്കായുള്ള അനുമോദന ചടങ്ങിൽ സ്കൂൾ മാനേജർ മാർ ഔസേബിയസ് തിരുമേനി പൊന്നാട അണിയിച്ചു.

തന്റെ സുദീ൪ഘമായ സേവനത്തിനു ശേഷം 31/03/22ന് വിരമിച്ച ശ്രീലതടീച്ചറിന് 24-02-20022 ന് സ്കൂൾ മാനേജ൪ മൊമന്റോ നല്കി ആദരിച്ചു. ചടങ്ങിന് അധ്യക്ഷ സ്ഥാനം മാനേജ൪ ബിഷപ്പ് മാ൪ യൗസേബിയസ് തിരുമേനി ആയിരുന്നു. സ്വാഗതപ്രസംഗം പ്രി൯സിപ്പൽ വി൯സെന്റ് സാ൪ ആയീരുന്നു. ഹെഡ്മിസ്ട്രസ് ബിന്ദുടീച്ച൪ ആശംസയും സ്റ്റാഫ് സെക്രട്ടറി ജെയ്സൺ സാ൪ കൃതജ്ഞതയും നേ൪ന്നു.

പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകൾ

ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയവർ വീണ്ടു ഇവിടെ ഒരു മിച്ചു കൂടുവാൻ അവസരം കണ്ടെത്തുന്നുണ്ട് എന്നത് അഭിനന്ദനാർഹമാണ്. ആ ധന്യ നിമിഷങ്ങളിൽ ഓർമ്മകൾ, അനുഭവങ്ങൾ, സന്തോഷങ്ങൾ എന്നിവ അവർ പങ്കുവയ്ക്കുന്നു. വിവിധങ്ങളായ പരിപാടികൾ നടത്തുന്നു. അതോടൊപ്പം ഗുരുവന്ദനം പരിപാടികളും സംഘടിപ്പിക്കുന്നു.

സംഗമ ചിത്രങ്ങൾ