"ഇൻഫന്റ് ജീസസ്സ് ബഥനി സി.ജി.എച്ച്.എസ്സ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(വിനോദസഞ്ചാരം) |
|||
വരി 33: | വരി 33: | ||
== നാലുമണികാറ്റ് == | == നാലുമണികാറ്റ് == | ||
<big>മണർകാട്- ഏറ്റുമാനൂർ ബിപാസ്സ് റോഡിൽ ആണ് നാലുമണിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ആദ്യത്തെ വഴിയോര ഗ്രാമീണ വിനോദസഞ്ചാര കേന്ദ്രമാണ് നാലുമണികാറ്റ്. 2011 ജനുവരി 13 -ന് ചെയ്യപ്പെട്ട ഈ വിനോദ സഞ്ചാരകേന്ദ്രം നാട്ടുകാർ മുന്കൈയിയെടുത്തു നിർമിച്ചതാണ് .</big> | |||
[[വർഗ്ഗം:എന്റെ ഗ്രാമം]] | [[വർഗ്ഗം:എന്റെ ഗ്രാമം]] |
04:40, 25 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
മണർകാട്
കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ പുതുപ്പള്ളി നിയോജകമണ്ഡലത്തിലാണ് മണർകാട് ഗ്രാമം സ്ഥിതി ചെയുന്നത്.
കോട്ടയം ടൗണിൽ നിന്ന് കിഴക്കോട്ടു ഒൻപതു കിലോമീറ്റർ മാറി കൊല്ലം-തേനി ഹൈവേയിൽ ആണ് മണർകാട് ഗ്രാമത്തിന്റെ കേന്ദ്രം.
ഇവിടെ നിന്ന് കിഴക്കോട്ടു യാത്ര ചെയ്‌താൽ പാമ്പാടിയിലും, തെക്കോട്ടു പോയാൽ പുതുപ്പള്ളിയിലും, വടക്കോട്ടു പോയാൽ പാലായിലും, പടിഞ്ഞാറോട്ടു യാത്ര ചെയ്‌താൽ കോട്ടയം ടൗണിലും എത്തും.
ആധുനിക കാലഘട്ടത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് പ്രകൃതി രമണീയത കാത്തുസൂക്ഷിക്കുന്ന ഗ്രാമമാണ് മണർകാട്.
പ്രധാന പൊതുസ്ഥാപനങ്ങൾ
- സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ
- ഇൻഫന്റ് ജീസസ് ബഥനി കോൺവെന്റ് സ്കൂൾ
- സെന്റ് മേരീസ് കോളേജ്
- സെന്റ് മേരീസ് ഹോസ്പിറ്റൽ
- ഗവണ്മെന്റ് യു പി എസ് ,മണർകാട്
- ഗവണ്മെന്റ് യു പി എസ് ,മാലം
- സെന്റ് മേരീസ് സ്കൂൾ ഓഫ് നഴ്‌സിംഗ്
ആരാധനാലയങ്ങൾ
മണർകാട് പള്ളി
കേരളത്തിലെ പ്രസിദ്ധമായ പുരാതന ദേവാലയങ്ങളിൽ ഒന്നാണ് ആഗോള തീർത്ഥാടനകേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ കത്തീഡ്രൽ .എല്ലാ വർഷവും സെപ്തംബർ ഒന്നിനും എട്ടിനും ഇടയിൽ ഇവിടെ പെരുന്നാൾ ആഘോഷിക്കുന്നു. മണർകാട് പള്ളിയുടെ പെരുന്നാൾ ഘോഷയാത്രയും, ആയിരകണക്കിന് ഭക്തർ വരുന്ന ആകർഷകമായ വിരുന്നും പേര് കേട്ടതാണ്.
ദേവി ക്ഷേത്രം
മണർകാട് ദേവീക്ഷേത്രത്തിലെ പത്താമുദയ ഉത്സവം വളരെ പ്രസിദ്ധമാണ് . സ്രീകളുടെ പ്രത്യേക വഴിപാടായ കലം കരിക്കൽ ഇവിടെ നടന്നു വരുന്നു .കൊടുങ്ങലൂർ ദേവിയാണ് പ്രതിഷ്‌ഠ.
വിനോദസഞ്ചാരം
നാലുമണികാറ്റ്
മണർകാട്- ഏറ്റുമാനൂർ ബിപാസ്സ് റോഡിൽ ആണ് നാലുമണിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ആദ്യത്തെ വഴിയോര ഗ്രാമീണ വിനോദസഞ്ചാര കേന്ദ്രമാണ് നാലുമണികാറ്റ്. 2011 ജനുവരി 13 -ന് ചെയ്യപ്പെട്ട ഈ വിനോദ സഞ്ചാരകേന്ദ്രം നാട്ടുകാർ മുന്കൈയിയെടുത്തു നിർമിച്ചതാണ് .