"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/എന്റെ ഗ്രാമം/കാർഷികസംസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Soumya V S (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 17: | വരി 17: | ||
പ്ലാവുകൾ രണ്ടുതരമുണ്ട് കൂഴയും വരിക്കയും. അതിൽ തന്നെ തേൻവരിക്ക ,ചെമ്പരത്തി വരിക്ക, സാധാരണ വരിക എന്നിങ്ങനെ പല വരിക്കകൾ കാണാം.ഇവ വളരെ രുചികരമായ ചക്കയാണ് .പാകമാകാത്ത ചക്കയെ കൊത്തൻ ചക്ക എന്നാണ് വിളിച്ചിരുന്നത്. | പ്ലാവുകൾ രണ്ടുതരമുണ്ട് കൂഴയും വരിക്കയും. അതിൽ തന്നെ തേൻവരിക്ക ,ചെമ്പരത്തി വരിക്ക, സാധാരണ വരിക എന്നിങ്ങനെ പല വരിക്കകൾ കാണാം.ഇവ വളരെ രുചികരമായ ചക്കയാണ് .പാകമാകാത്ത ചക്കയെ കൊത്തൻ ചക്ക എന്നാണ് വിളിച്ചിരുന്നത്. | ||
== ആനാകോട് == | |||
വീണകാവിലെ ഒരു പ്രധാന വാർഡ് ആണ് ആനാകോട്. പണ്ട് ഇത് ഒരു കാർഷിക കേന്ദ്രം ആയിരുന്നു. ഇന്ന് കേരളം മുഴുവൻ മാറിയത് പോലെ ആനാകോടും കാർഷിക സംസ്കൃതിയിൽ നിന്ന് വളരെയേറെ മാറിയിട്ടുണ്ടെങ്കിലും ഇന്നും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ധാരാളം സാധാരണക്കാർ ഇവിടെ ഒരു ഗ്രാമീണ വിശുദ്ധിയിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. ഗവൺമെൻറ് വിഎച്ച്എസ്എസ് വീരണകാവ് ആനാകോട് വാർഡിലാണ് സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തിൻ്റെ സാംസ്കാരിക ചരിത്രം രൂപീകരിക്കുന്നതിൽ സ്കൂൾ വലിയ പങ്കുവഹിക്കുന്നുണ്ട്. സ്കൂളിലെ ധാരാളം പ്രവർത്തനങ്ങൾ ഈ ഗ്രാമത്തിൻ്റെ കാർഷിക സംസ്കൃതിയോട് ചേർന്നു പോകുന്നവയാണ്. |
13:16, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
വീരണകാവിന് സ്വന്തമായ ഒരു കാർഷിക സംസ്കൃതി ഉണ്ട്.ആനകോട് പണ്ട് നെൽവയലുകൾ ആയിരുന്നു. കാർഷിക സംസ്കാരത്തിന്റെ അലയൊലികൾ ഇന്നും നമുക്ക് ഇവിടെ ദർശിക്കാം. കുറിഞ്ചി, മുല്ലൈ ,മരുതം എന്നിവ കൂടിച്ചേർന്ന ഈ പ്രദേശം കേരളത്തിന്റെ കാർഷിക ചരിത്രത്തിലെ തന്നെ ഒരു സുപ്രധാന സ്ഥലമായിരുന്നു.
നെൽകൃഷിയുടെ സംസ്കാരത്തിന് ദ്രാവിഡ സംസ്കാരത്തോളം പഴക്കമുണ്ട്.ആനാകോട് നെൽകൃഷി വ്യാപകമായിരുന്നു പല പ്രദേശങ്ങളും നല്ല നെൽവയലുകൾ ആയിരുന്നു .ഗോത്ര സംസ്കാരത്തിന്റെ ശേഷിപ്പുകൾ ഉള്ള അഗസ്ത്യവനത്തിലെ കാണിക്കാർക്കിടയിൽ കരനെൽകൃഷി നിലനിൽക്കുന്നുണ്ട്. വയലിനും കരയ്ക്കും ഇടയിൽ വരുന്ന സ്ഥലങ്ങളിൽ പലതരം കൃഷി ചെയ്തിരുന്നു .ചതുപ്പുകൾ ആയ സ്ഥലങ്ങൾ പാടങ്ങൾ ആയി മാറി അങ്ങനെ മാറിയ ചെറുതും വലുതുമായ നിരവധി പാടങ്ങൾ ഈ പ്രദേശത്ത് കാണാമായിരുന്നു. വയലുകൾ നിറഞ്ഞ പ്രദേശ ഏലാ എന്നാണ് വിളിച്ചിരുന്നത് .ജലസേചനത്തിന് ഉപയോഗിച്ചിരുന്നത് കുളങ്ങളും തോടുകളുമാണ്.
വയലുകളെ പ്രധാനമായും മൂന്നായി തരം തിരിച്ചിരുന്നു ഒന്നു നന്നിലം,ഓരുനിലം പടുവം.നന്നായി വിളവ് നൽകുന്ന വയലാണ് നന്നിലം.ചേറു മൂടിയ വലിയ കുഴികൾ ഉള്ള ചതുപ്പുകൾ ആണ് പടുവം നിലങ്ങൾ ഉപയോഗശൂന്യമായ നിലങ്ങളാണ് ഓരു നിലങ്ങൾ.വീരണകാവിൽ കൂടുതലും നന്നിലങ്ങളാണ് ഉണ്ടായിരുന്നത്.പണ്ട് നിരവധി വയലുകൾ ഉണ്ടാകും ഇവയുടെ ഉടമകൾ പലരും ആയിരിക്കും. മീനം മേടം മാസങ്ങളിൽ ഇറക്കുന്ന കൃഷി ചിങ്ങത്തിലും, കന്നി തുലാം മാസങ്ങളിൽ നടക്കുന്ന കൃഷി മകരത്തിലുമാണ് കൊയ്യുന്നത്. മകരക്കൊയ്ത്ത് കഴിഞ്ഞാൽ അടുത്ത കൃഷി വരെ പാടങ്ങളിൽ ഇടക്ക് കൃഷി ഉണ്ടായിരുന്നു പയർ, ഉഴുന്ന് ,കപ്പലണ്ടി ,പച്ചക്കറികൾ എന്നിവഇടവിളയായി കൃഷി ചെയ്തിരുന്നു.
വയൽ കൊയ്യുന്നതിന് വയൽ അറക്കുക എന്നാണ് പറയുന്നത് .പുല്ലറുപത്തി( അരിവാൾ) ഉപയോഗിച്ചാണ് കൊയ്തിരുന്നത്. അടി താഴ്ത്തി അറുത്തെടുത്ത നെൽച്ചെടികൾ കൈമടക്കിൽ ഇരിക്കുന്നവിധം കൊയ്തെടുക്കതിനെ പാട്ട എന്നാണ് പറഞ്ഞിരുന്നത് .എട്ടും പത്തും പാട്ടകൾ ചേരുമ്പോൾ ഒരു കെട്ടാകും.
തെക്കൻ തിരുവിതാംകൂറിൽ തെങ്ങ് കൃഷിക്ക് വലിയ പ്രചാരമുണ്ടായിരുന്നു. വലിയ വ്യാപകം അല്ലെങ്കിലും തെങ്ങുകൃഷി ഈ പ്രദേശത്തുണ്ടായിരുന്നു .ആപ്പ് ഉപയോഗിച്ച് ഏണി വച്ചാണ് തേങ്ങ പറിക്കാൻ തെങ്ങിൽ കയറുന്നത്. തെങ്ങുകയറ്റക്കാർക്ക് തേങ്ങയാണ് കൂലിയായി നൽകിയിരുന്നത്. ഒരു ദിവസത്തെ തേങ്ങ വെട്ടിന് പുറമെ വെട്ടുകാരന് ഒരു തേങ്ങ കൂടി എടുക്കാൻ അവകാശമുണ്ട് . മുളപൊട്ടിയ തേങ്ങക്കുള്ളിലെ പരിപ്പ് കഴിക്കാൻ ഏറെ രുചികരമാണ് .തേങ്ങ ഉണക്കിയതിനെ കൊട്ടത്തേങ്ങ എന്നാണറിയപ്പെട്ടിരുന്നത് .ഇതിൽ നിന്ന് എണ്ണ ആട്ടിയെടുക്കന്നത്.
കപ്പ എന്നറിയപ്പെടുന്ന മരച്ചീനി ഒരുകാലത്ത് ആളുകളുടെ വിശപ്പ് അകറ്റിയിരുന്ന പ്രധാനപ്പെട്ട് ഒരു കാർഷിക വിഭവമാണ്. മരച്ചീനി കൂടുതൽ ഉള്ള സമയങ്ങളിൽ അത് അരിഞ്ഞ് ഉണക്കി പിന്നീട് ഉപയോഗിക്കാനായി സൂക്ഷിച്ചിരുന്നു .തൊലി നീക്കി എടുത്ത് വെള്ളത്തിൽ കഴുകുമ്പോൾ ലഭിക്കുന്ന കട്ട് ഉപ്പും തേങ്ങയും ചേർത്ത് ദോശ പോലെ ചുട്ടെടുത്ത് ഭക്ഷിക്കാറുണ്ടായിരുന്നു.ഇത് പണ്ട് ഒരു പ്രധാന നാലുമണിപലഹാരമായിരുന്നു.
വാഴ ഇടവിളയായി ആണ് മുമ്പ് കൃഷി ചെയ്തിരുന്നത് .എന്നാൽ ഇന്ന് വാഴയാണ് പ്രധാന കാർഷിക വിള .കപ്പ.ഏത്തൻ ,കദളി, രസകദളി ,പാളയംകോടൻ തുടങ്ങിയവയാണ് ഈ പ്രദേശത്ത് കാണപ്പെടുന്ന പ്രധാന വാഴയിനങ്ങൾ. വാഴക്കൂപ്പ്,വാഴത്തട തുടങ്ങിയവ ഔഷധഗുണമുള്ള ഭക്ഷ്യവസ്തുക്കളാണ്.ഇന്നും ഇതിന് ആവശ്യക്കാരുണ്ട്.
പ്ലാവുകൾ രണ്ടുതരമുണ്ട് കൂഴയും വരിക്കയും. അതിൽ തന്നെ തേൻവരിക്ക ,ചെമ്പരത്തി വരിക്ക, സാധാരണ വരിക എന്നിങ്ങനെ പല വരിക്കകൾ കാണാം.ഇവ വളരെ രുചികരമായ ചക്കയാണ് .പാകമാകാത്ത ചക്കയെ കൊത്തൻ ചക്ക എന്നാണ് വിളിച്ചിരുന്നത്.
ആനാകോട്
വീണകാവിലെ ഒരു പ്രധാന വാർഡ് ആണ് ആനാകോട്. പണ്ട് ഇത് ഒരു കാർഷിക കേന്ദ്രം ആയിരുന്നു. ഇന്ന് കേരളം മുഴുവൻ മാറിയത് പോലെ ആനാകോടും കാർഷിക സംസ്കൃതിയിൽ നിന്ന് വളരെയേറെ മാറിയിട്ടുണ്ടെങ്കിലും ഇന്നും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ധാരാളം സാധാരണക്കാർ ഇവിടെ ഒരു ഗ്രാമീണ വിശുദ്ധിയിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. ഗവൺമെൻറ് വിഎച്ച്എസ്എസ് വീരണകാവ് ആനാകോട് വാർഡിലാണ് സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തിൻ്റെ സാംസ്കാരിക ചരിത്രം രൂപീകരിക്കുന്നതിൽ സ്കൂൾ വലിയ പങ്കുവഹിക്കുന്നുണ്ട്. സ്കൂളിലെ ധാരാളം പ്രവർത്തനങ്ങൾ ഈ ഗ്രാമത്തിൻ്റെ കാർഷിക സംസ്കൃതിയോട് ചേർന്നു പോകുന്നവയാണ്.