"എൻ എസ് എസ് എച്ച് എസ് കുടശ്ശനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (added Category:36038 using HotCat) |
|||
വരി 24: | വരി 24: | ||
==പ്രശസ്തരായ വൃക്തികൾ== | ==പ്രശസ്തരായ വൃക്തികൾ== | ||
''സൈറ'' സിനിമ സംവിധായകൻ ഡോ ബിജുകുമാർ,കുടശ്ശനാട് കനകം തുടങ്ങി ധാരാളം പ്രശസ്തരായ വൃക്തികളെ കുടശ്ശനാട് സംഭാവന ചെയ്തിട്ടുണ്ട്. | ''സൈറ'' സിനിമ സംവിധായകൻ ഡോ ബിജുകുമാർ,കുടശ്ശനാട് കനകം തുടങ്ങി ധാരാളം പ്രശസ്തരായ വൃക്തികളെ കുടശ്ശനാട് സംഭാവന ചെയ്തിട്ടുണ്ട്. | ||
[[വർഗ്ഗം:36038]] |
10:37, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
പൗരാണികതയുറങ്ങുന്ന കുടശ്ശനാട്
നാനാ ജാതി മതങ്ങളുടെ സംഗമ ഭൂമിയായ കുടശ്ശനാട് ആലപ്പുഴ ജില്ലയുടെ കിഴക്കു ഭാഗത്ത് സ്ഥിതിചെയ്യുന്ന ചെറു ഗ്രാമമാണ്. പന്തളത്തിനടുത്തുളള ഒരു ഗ്രാമമാണ് കുടശ്ശനാട്.പാലമേൽ പഞ്ചായത്തിലാണ് കുടശ്ശനാട് സ്ഥിതിചെയ്യുന്നത്.
ചരിത്രം
കുടശ്ശനെന്നാൽ ബുദ്ധനെന്നാണ് അർത്ഥം. ധാരാളം ബുദ്ധമതാനുയായികൾ ഉണ്ടായിരുന്നതിനാലാണ് കുടശ്ശനാട് എന്ന പേരു വന്നത് എന്നും പറയപ്പെടുന്നു.ഒരു കാലത്ത് കായംകുളം പന്തളം രാജ്യങ്ങളുടെ നെല്ലറയായിരുന്നു ഇവിടം. ഗതകാല സ്മൃതിയുണർത്തി കരിങ്ങാലി പുഞ്ച ഇന്നും പഴയതലയെടുപ്പോടെ നിലനിൽക്കുന്നു.രാജഭരണക്കാലത്ത് കായംകുളം പന്തളം രാജ്യങ്ങളുടെ അതിർത്തി പ്രദേശമായിരുന്ന കുടശ്ശനാട് കായംകുളം രാജാവിന്റെ അധീശ്വത്വത്തിലായിരുന്നു. കായംകുളം രാജാവ് സന്ദർശനത്തിനെത്തുമ്പോൾ കുട വെച്ചിരുന്ന സ്ഥലമാണ് കുടശ്ശനാടായി മാറിയത് എന്നും അഭിപ്രായമുണ്ട്. പരശുരാമൻ കേരളത്തെ പതിനാറ് നാടുകളായി വിഭജിച്ചതിലൊരുനാടായ കുടനാടുമായി ബന്ധപ്പെട്ടാണ് കുടശ്ശനാട് ഉണ്ടായത് എന്നും പറയപ്പെടുന്നു. കായംകുളം രാജാവിന്റ പ്രധാനികളിൽ പലരും ഇവിടെ താനസിച്ചിരുന്നവരാണെന്ന് പറയപ്പെടുന്നു.രാജാവന്റെ ചന്ദ്രക്കാരൻ(കണക്കെഴുത്തുകാരൻ) കുടശ്ശനാട്ടുകാരനായിരുന്നു.ഈ പ്രദേശത്തെ ഭടന്മാരുടെ തലവനായ വീരമാർത്താണ്ഡപ്പിള്ള കേൾവികേട്ട യോദ്ധാവായി അറിയപ്പെട്ടിരുന്ന ആളാണ്.
ഭൂമിശാസ്ത്രം
കുടശ്ശനാടിനെ മറ്റു രാജ്യങ്ങളിൽ നിന്നും സംരക്ഷിച്ചു നിർത്തുവാൻ കായംകുളം രാജാവ് നിർമ്മിച്ച കിടങ്ങാണ് ഇന്ന് ഈ നാടിന്റെ മുഖ്യ ജലസ്രോതസ്സുകളിൽ ഒന്നായ തോണ്ടുകണ്ടം തോടായി മാറിയത് എന്നു പറയപ്പെടുന്നു. കരിങ്ങാലി പാടശേഖരങ്ങളിൽ ജലസേചനത്തിനായി1964ൽ തോണ്ടുകണ്ടം തോടിന് വീതി കൂട്ടി.ഇന്ന് ആലപ്പുഴ ജില്ലയേയും പത്തനംതിട്ട ജില്ലയേയും വേർതിരിക്കുന്ന അതിരാണ് തോണ്ടുകണ്ടം തോട്.ഗ്രാമത്തിന്റെ മൂന്നുവശവും വ്യാപിച്ചു കിടക്കുന്ന കരിങ്ങാലിപ്പുഞ്ച കുടശ്ശനാടിന്റെ കാർഷിക സമൃദ്ധിയുടെ അടയാളമാണ്.കുടശ്ശനാടിന്റെ പ്രകൃതി സൗന്ദര്യത്തിന്റെ അടയാളം കൂടിയാണ് ഈ പുഞ്ച.
ദേവാലയങ്ങൾ
തിരുമണിമംഗലം മഹാദേവ-മഹാവിഷ്ണു ക്ഷേത്രം, സെന്റ് സ്റ്റീഫൻസ് ഓർത്ത് ഡോക്സ് കത്ത്രീഡൽ ദേവാലയം, സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളി, വലിയമീട്ടിൽ മദർ ദനഹാ ദേവാലയം എന്നിവ കുടശ്ശനാടിന്റെ മതസൗഹാർദ്ദത്തിന്റെ പ്രതീകങ്ങളാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
കുടശ്ശനാട്ടിൽ ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ട്.എൻ.എസ്.എസ് ഹൈസ്കൂൾ,ഗവ എൽ.പി സ്കൂൾ,തുടങ്ങിയവ.
സാക്ഷരത
5000-ത്തിലധികം ജനസംഖ്യയുളള കുടശ്ശനാട് സാക്ഷരതയിൽ മുൻപന്തിയിൽ നിൽക്കുന്നു.
പ്രശസ്തരായ വൃക്തികൾ
സൈറ സിനിമ സംവിധായകൻ ഡോ ബിജുകുമാർ,കുടശ്ശനാട് കനകം തുടങ്ങി ധാരാളം പ്രശസ്തരായ വൃക്തികളെ കുടശ്ശനാട് സംഭാവന ചെയ്തിട്ടുണ്ട്.