"എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
AncyMA2024 (സംവാദം | സംഭാവനകൾ) (chempola temple വർഗ്ഗം:25105) |
AncyMA2024 (സംവാദം | സംഭാവനകൾ) |
||
വരി 3: | വരി 3: | ||
= '''<small>ആമുഖം</small>''' = | = '''<small>ആമുഖം</small>''' = | ||
= <small>എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ ആലങ്ങാട് പഞ്ചായത്തിലെ ശാന്തസുന്ദരമായ, ഹരിതാഭമായ, പ്രകൃതിരമണീയമായ കൊച്ചുഗ്രാമമാണ് പാനായിക്കുളം. ഇവിടെയാണ് അനേകമായിരങ്ങൾക്ക് വിദ്യ പകർന്നുകൊടുത്ത് അവരെ വിജ്ഞാനത്തിന്റെയും വിവേകചിന്തകളുടെയും ലോകത്തിലേക്ക് കൈപിടിച്ചുയർത്തുന്ന ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ നിലകൊള്ളുന്നത്. ചരിത്രസ്മാരകങ്ങളുടെയും ആരാധനാലയങ്ങളുടെയും വിദ്യാലയങ്ങളുടെയും സാന്നിദ്ധ്യം ഈ ഗ്രാമത്തെ യശസ്സിലേക്ക് ഉയർത്തുന്നു.</small> = | = <small>എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ ആലങ്ങാട് പഞ്ചായത്തിലെ ശാന്തസുന്ദരമായ, ഹരിതാഭമായ, പ്രകൃതിരമണീയമായ കൊച്ചുഗ്രാമമാണ് പാനായിക്കുളം. ഇവിടെയാണ് അനേകമായിരങ്ങൾക്ക് വിദ്യ പകർന്നുകൊടുത്ത് അവരെ വിജ്ഞാനത്തിന്റെയും വിവേകചിന്തകളുടെയും ലോകത്തിലേക്ക് കൈപിടിച്ചുയർത്തുന്ന ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ നിലകൊള്ളുന്നത്. ചരിത്രസ്മാരകങ്ങളുടെയും ആരാധനാലയങ്ങളുടെയും വിദ്യാലയങ്ങളുടെയും സാന്നിദ്ധ്യം ഈ ഗ്രാമത്തെ യശസ്സിലേക്ക് ഉയർത്തുന്നു.</small> =[[https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:25105_field_3.jpg|Thumb|Panayikulam village]] | ||
= '''ചരിത്രം''' = | = '''ചരിത്രം''' = |
09:56, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
പാനായിക്കുളം
ആമുഖം
= എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ ആലങ്ങാട് പഞ്ചായത്തിലെ ശാന്തസുന്ദരമായ, ഹരിതാഭമായ, പ്രകൃതിരമണീയമായ കൊച്ചുഗ്രാമമാണ് പാനായിക്കുളം. ഇവിടെയാണ് അനേകമായിരങ്ങൾക്ക് വിദ്യ പകർന്നുകൊടുത്ത് അവരെ വിജ്ഞാനത്തിന്റെയും വിവേകചിന്തകളുടെയും ലോകത്തിലേക്ക് കൈപിടിച്ചുയർത്തുന്ന ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ നിലകൊള്ളുന്നത്. ചരിത്രസ്മാരകങ്ങളുടെയും ആരാധനാലയങ്ങളുടെയും വിദ്യാലയങ്ങളുടെയും സാന്നിദ്ധ്യം ഈ ഗ്രാമത്തെ യശസ്സിലേക്ക് ഉയർത്തുന്നു. =[village]
ചരിത്രം
ആലങ്ങാട്ട് രാജാവിന്റെതായി കണക്കാക്കപ്പെട്ടിരുന്ന ചെമ്പോല വക എന്ന സ്ഥലത്ത് പാണൻ നോക്കി നടത്തിയിരുന്ന, ധാരാളം കുളങ്ങൾ ഉണ്ടായിരുന്ന പ്രദേശമാണ് കാലക്രമേണ പാനായിക്കുളം എന്ന് അറിയപ്പെട്ടത്.
കുന്നേൽ പള്ളി, ചെമ്പോല കളരി, തിരുവാലൂർ ക്ഷേത്രം, പഴന്തോട് തുടങ്ങി ധാരാളം ചരിത്രസ്മാരകങ്ങൾ നിലകൊള്ളുന്ന ഈ പ്രദേശം മതസൗഹാർദ്ദത്തിന്റെ വിളനിലമായി നിലകൊള്ളുന്നു.
ആലുവ ടൗണിൽനിന്നും ഏഴുകിലോമീറ്റർ അകലെയായി ഈ ഗ്രാമം സ്ഥിതിചെയ്യുന്നു. ഇവിടെനിന്ന് നെടുമ്പാശ്ശേരിയിലേക്ക് ഏഴുകിലോ മീറ്റർ ദൂരവും കൊച്ചിയിലേക്ക് പതിനഞ്ചു കിലോമീറ്റർ ദൂരവുമാണുള്ളത്. ഇവിടുത്തെ ആളുകൾ ഉപജീവനമാർഗ്ഗമായി പ്രധാനമായും കൃഷിയെയാണ് ആശ്രയിക്കുന്നത്. പൊട്ടുവെള്ളരി കൃഷിക്ക് ഈ ഗ്രാമം ഏറെ പ്രശസ്തിയാർജ്ജിച്ചിരിക്കുന്നു.
പൊതുസ്ഥാപനങ്ങൾ
പാനായിക്കുളം ഗ്രാമത്തിലെ പ്രധാനപ്പെട്ട പൊതുസ്ഥാപനങ്ങൾ ഇവയാണ്.
തപാലാപ്പീസ് പ്രമാണം:25105 Post Office Panaikulam.jpg
ജനകീയ ആരോഗ്യകേന്ദ്രം, ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രമാണം:25105 Health Centre Alangad panchayat.jpg
റേഷൻ കട പ്രമാണം:25105 Ration Shop.jpg
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
പാനായിക്കുളത്തെ ജനങ്ങളുടെ വളർച്ചയിൽ ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നല്ലൊരു പങ്കുവഹിക്കുന്നു.
ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ പ്രമാണം:25105 school.jpg
അൽ-ഹുദ പബ്ളിക് സ്കൂൾ
ഗവ: എൽ പി സ്കൂൾ പ്രമാണം:25105 Govt.L P S Panaikulam.jpg
വിശ്വദീപ്തി വിദ്യാലയ പബ്ളിക് സ്കൂൾ
സെന്റ് ബെനഡിക്ട് നഴ്സറി സ്കൂൾ : പ്രമാണം:25105 St Benedict School.jpg
ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ പ്രമാണം:25105 little flower LP School,Panaikulam..jpg
ആരാധനാലയങ്ങൾ
മതസൗഹാർദ്ദത്തോടെ, ഒത്തൊരുമയോടെ ജീവിക്കുന്ന ഇവിടുത്തെ ജനങ്ങൾ ദൈവാനുഗ്രഹം പ്രാപിക്കാനായി അണയുന്ന ആരാധനാലയങ്ങളാണ് താഴെക്കൊടുത്തിരിക്കുന്നത്.
ലിറ്റിൽ ഫ്ളവർ ചർച്ച് പ്രമാണം:25105 St.Little flower church.jpg
ചെമ്പോല കളരി ക്ഷേത്രംപ്രമാണം:25105 chempola temple.jpg
പാനായിക്കുളം ജുമാ മസ്ജിദ്
സലഫി മസ്ജിദ്
സെന്റ്. മേരീസ് ചർച്ച് പ്രമാണം:25105 Alangad church.jpg
കുന്നേൽ പള്ളി പ്രമാണം:Kunnel palli history.jpg