"എൽ.വി.എച്ച്.എസ്. പോത്തൻകോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 7: | വരി 7: | ||
'''കുന്നുകളും, ചരിവുകളും, താഴ് വരകളും, സമതലങ്ങളും പാറക്കെട്ടുകളും നിറഞ്ഞതാണ് ഈ പഞ്ചായത്തിലെ ഭൂപ്രകൃതി. വെട്ടിക്കല്ല് മണ്ണും, ചരൽ മണ്ണും, ചെമ്മണ്ണും അടങ്ങിയതാണ് മണ്ണിനങ്ങൾ കുളങ്ങളും തോടുകളും നീറുറവകളും ഉൾപ്പെട്ടതാണ് ഈ പഞ്ചായത്തിലെ ജലപ്രകൃതി. പാറയുൾപ്പെടുന്ന വലിയ ഒരു പ്രദേശം പഞ്ചായത്തിൽ ഉണ്ട്. മലയകോണം ചിറ , ചിറ്റിക്കര ചിറ , കരൂർ കോണം കുളം, പണിമൂല ക്ഷേത്രം കുളം, പോത്തൻകോട് കുളം , ശാന്തിഗിരി കുളം , കല്ലുവെട്ടി നീന്തൽ കുളം , നാറാണത്തു കോണം ചിറ ഇതൊക്കെയാണ് പോത്തൻകോടിൻ്റെ നീർത്തടങ്ങൾ. പോത്തൻകോട് വളരെ ശ്രദ്ധേയമായ സ്ഥലമാണ് വാവറ അമ്പലം പ്രദേശത്തുള്ള ആയിരവല്ലി കുന്ന്. മലയാളത്തിലെ പ്രശസ്ത കഥാകൃത്തായ നന്ദനാർ ഈ കുന്നുകളുടെ പശ്ചാത്തലത്തിൽ എഴുതിയ ആയിരവല്ലിയുടെ താഴ്‌വരകൾ എന്ന പുസ്തകം വളരെ ശ്രദ്ധിക്കപ്പെട്ടതാണ്. വെള്ളാണിക്കൽ പാറ അഥവാ പാറമുകൾ എന്ന പ്രദേശവും നമ്മുടെ പഞ്ചായത്തിലാണ്. പ്രകൃതി ഭംഗി കൊണ്ട് വളരെ ശ്രദ്ധിക്കപ്പെട്ട ഈ പ്രദേശത്ത് പാറ തുരന്ന് നിർമ്മിക്കപ്പെട്ട ഒരു ഗുഹ ( പുലി ചാണി ) ഏവരെയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.''' | '''കുന്നുകളും, ചരിവുകളും, താഴ് വരകളും, സമതലങ്ങളും പാറക്കെട്ടുകളും നിറഞ്ഞതാണ് ഈ പഞ്ചായത്തിലെ ഭൂപ്രകൃതി. വെട്ടിക്കല്ല് മണ്ണും, ചരൽ മണ്ണും, ചെമ്മണ്ണും അടങ്ങിയതാണ് മണ്ണിനങ്ങൾ കുളങ്ങളും തോടുകളും നീറുറവകളും ഉൾപ്പെട്ടതാണ് ഈ പഞ്ചായത്തിലെ ജലപ്രകൃതി. പാറയുൾപ്പെടുന്ന വലിയ ഒരു പ്രദേശം പഞ്ചായത്തിൽ ഉണ്ട്. മലയകോണം ചിറ , ചിറ്റിക്കര ചിറ , കരൂർ കോണം കുളം, പണിമൂല ക്ഷേത്രം കുളം, പോത്തൻകോട് കുളം , ശാന്തിഗിരി കുളം , കല്ലുവെട്ടി നീന്തൽ കുളം , നാറാണത്തു കോണം ചിറ ഇതൊക്കെയാണ് പോത്തൻകോടിൻ്റെ നീർത്തടങ്ങൾ. പോത്തൻകോട് വളരെ ശ്രദ്ധേയമായ സ്ഥലമാണ് വാവറ അമ്പലം പ്രദേശത്തുള്ള ആയിരവല്ലി കുന്ന്. മലയാളത്തിലെ പ്രശസ്ത കഥാകൃത്തായ നന്ദനാർ ഈ കുന്നുകളുടെ പശ്ചാത്തലത്തിൽ എഴുതിയ ആയിരവല്ലിയുടെ താഴ്‌വരകൾ എന്ന പുസ്തകം വളരെ ശ്രദ്ധിക്കപ്പെട്ടതാണ്. വെള്ളാണിക്കൽ പാറ അഥവാ പാറമുകൾ എന്ന പ്രദേശവും നമ്മുടെ പഞ്ചായത്തിലാണ്. പ്രകൃതി ഭംഗി കൊണ്ട് വളരെ ശ്രദ്ധിക്കപ്പെട്ട ഈ പ്രദേശത്ത് പാറ തുരന്ന് നിർമ്മിക്കപ്പെട്ട ഒരു ഗുഹ ( പുലി ചാണി ) ഏവരെയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.''' | ||
വളരെയേറെ ടൂറിസ്റ്റുകൾ വന്നുകൊണ്ടിരിക്കുന്ന വെള്ളാനിക്കൽ കുന്ന് മലമുകൾ മൈലാടിക്കുന്ന കൊടിത്തോക്കിന്ന് മഞ്ഞമലക്കുന്ന് ആയിരവല്ലിക്കുന്ന് മണ്ഡപ കുന്ന് അഷ്ടമലക്കുന്ന് എന്നിവയാണ് പ്രധാന കുന്നുകൾ | |||
വളരെയേറെ ടൂറിസ്റ്റുകൾ വന്നുകൊണ്ടിരിക്കുന്ന വെള്ളാനിക്കൽ കുന്ന് മലമുകൾ മൈലാടിക്കുന്ന കൊടിത്തോക്കിന്ന് മഞ്ഞമലക്കുന്ന് ആയിരവല്ലിക്കുന്ന് മണ്ഡപ കുന്ന് അഷ്ടമലക്കുന്ന് എന്നിവയാണ് പ്രധാന കുന്നുകൾ. | |||
ഇടവപ്പാതിയിലും തുലാവർഷത്തിലും ഭേദപ്പെട്ട രീതിയിൽ മഴ ലഭിക്കുന്ന പ്രദേശം ആണ് ഇവിടെയുള്ളത് പണ്ട് കുന്നുകളിൽ നിലനിന്നിരുന്ന ജൈവ പ്രകൃതി റബ്ബർ കൃഷിയുടെ ആവിർഭാവത്തോടെ നഷ്ടപ്പെട്ടിരിക്കുകയാണ് ഭൂ പ്രകൃതിയുടെ മൊത്തം പരിസ്ഥിതിയിൽ ഈ മാറ്റം സാരമായി ബാധിച്ചിട്ടുണ്ട് നമ്മുടെ പഞ്ചായത്തിൻറെ ഭൂപ്രകൃതിയിൽ ചെറുതല്ലാത്ത ഒരു പങ്കാണ് കുന്നുകൾക്ക് ഉള്ളത് പാറപ്രദേശം ഒഴികെയുള്ള ഭാഗങ്ങളിൽ ചെമ്മണ്ണാണ് ഉള്ളത് കുത്തനെയുള്ള ചരിവുകളും ചെറിയ ചരിവുകളും പഞ്ചായത്തിന്റെ ഭൂപ്രകൃതിയിൽ കാണാം കുന്നിൻ മുകളിൽ ഉള്ളതുപോലെ ചരിവുകളിലും വ്യാപകമായി റബ്ബർ കൃഷി ചെയ്തിട്ടുണ്ട് ഫലവൃക്ഷങ്ങൾ വ്യാപകമായി മുറിച്ചുമാറ്റപ്പെടുന്ന പരിസ്ഥിതി പ്രശ്നം ചരിഞ്ഞ പ്രദേശത്ത് ഉണ്ട് ഇതുമൂലം മണ്ണൊലിപ്പ് വ്യാപകമായ തോതിൽ ഈ പ്രദേശത്ത് അനുഭവപ്പെടാറുണ്ട് വിവിധയിനം കൃഷികൾക്ക് അനുയോജ്യമായ വെട്ടുകല്ല് മണ്ണും ചരൽ മണ്ണുമാണ് കുത്തനെ ചരിഞ്ഞ പ്രദേശങ്ങളിൽ ഉള്ളത്. | |||
പച്ച പുതച്ച നെൽപ്പാടങ്ങൾ ഏതാണ്ട് പൂർണ്ണമായും നികത്തപ്പെട്ടു കഴിഞ്ഞു മരച്ചീനിയും തെങ്ങും വാഴയുമൊക്കെ വ്യാപകമായി കൃഷി ചെയ്തിരുന്ന പ്രദേശങ്ങളാകെ റബ്ബർ കൃഷി വ്യാപിച്ചിരിക്കുകയാണ് എല്ലാകാലത്തും ഈർപ്പമുള്ള ഈ പ്രദേശം ഇന്ന് ഊഷരമാകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെ കൊണ്ടുചെന്ന് എത്തിച്ചിരിക്കുന്നു കളിമണ്ണുമാണ് ഈ പ്രദേശത്ത് ഉള്ളത് അയിരൂപാറ പണിമൂല കരൂർ തച്ചപ്പള്ളി പ്രദേശങ്ങളിൽ ധാരാളമായി പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്. | |||
== ആരാധനാലയങ്ങൾ == | == ആരാധനാലയങ്ങൾ == |
22:36, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
പോത്തൻകോട്
പോത്തൻകോട് എന്ന സ്ഥലനാമത്തിന്റെ ഉൽപത്തിയെക്കുറിച്ച് പറയുമ്പോൾ സംഘകാലത്തേയ്ക്ക് നമുക്ക് പോകേണ്ടി വരും. ബുദ്ധൻകാട് പുത്തൻകാടായും പുത്തൻകാട് പുത്തൻകോടായും പുത്തൻകോട് കാലങ്ങൾക്കുശേഷം പോത്തൻകോടായും രൂപാന്തരം പ്രാപിച്ചു എന്നു വിശ്വസിക്കുന്നു. പോത്തൻകോടിന്റെ പരിസര പ്രദേശങ്ങളിൽ കാണപ്പെടുന്ന ശാസ്താ ക്ഷേത്രങ്ങളും, അടുത്ത പ്രദേശമായ ശാസ്ത വട്ടം എന്ന സ്ഥലനാമവും, മടവൂർപ്പാറയിലെ ഗുഹാക്ഷേത്രവും, അതിന്റെ പഴക്കവും പരിശോധിക്കുമ്പോൾ ഇവിടങ്ങളില് ബുദ്ധമത കേന്ദ്രങ്ങളുണ്ടായിരുന്നു എന്ന അഭിപ്രായത്തിനു പിന്തുണ നൽകുന്നു. ഒരുകാലത്ത് ഈ പ്രദേശത്തിന്റെ നല്ലൊരുഭാഗവും വനങ്ങളായിരുന്നു. മലമുകൾ, വെള്ളാണിക്കൽ തുടങ്ങിയ പ്രദേശങ്ങളിൽ ആദിവാസികളായ കാണിക്കാർ പാർത്തിരുന്നതായി തെളിവുകളുണ്ട്. വനഭൂമി ഏകദേശം ആറു പതിറ്റാണ്ടുകൾക്ക് മുമ്പ് വെട്ടി വെളിവാക്കപ്പെട്ടതോടെ പട്ടിക വർഗ്ഗക്കാരുടെ സാന്നിദ്ധ്യവും ഇല്ലാതായി. എന്നിരുന്നാലും അവർ പൂജിച്ചു വന്നിരുന്ന ക്ഷേത്രങ്ങളും, ക്ഷേത്രാനുഷ്ടാനങ്ങളും ഇന്നും നിലനിൽക്കുന്നു.
ഭൂമിശാസ്ത്രം
കുന്നുകളും, ചരിവുകളും, താഴ് വരകളും, സമതലങ്ങളും പാറക്കെട്ടുകളും നിറഞ്ഞതാണ് ഈ പഞ്ചായത്തിലെ ഭൂപ്രകൃതി. വെട്ടിക്കല്ല് മണ്ണും, ചരൽ മണ്ണും, ചെമ്മണ്ണും അടങ്ങിയതാണ് മണ്ണിനങ്ങൾ കുളങ്ങളും തോടുകളും നീറുറവകളും ഉൾപ്പെട്ടതാണ് ഈ പഞ്ചായത്തിലെ ജലപ്രകൃതി. പാറയുൾപ്പെടുന്ന വലിയ ഒരു പ്രദേശം പഞ്ചായത്തിൽ ഉണ്ട്. മലയകോണം ചിറ , ചിറ്റിക്കര ചിറ , കരൂർ കോണം കുളം, പണിമൂല ക്ഷേത്രം കുളം, പോത്തൻകോട് കുളം , ശാന്തിഗിരി കുളം , കല്ലുവെട്ടി നീന്തൽ കുളം , നാറാണത്തു കോണം ചിറ ഇതൊക്കെയാണ് പോത്തൻകോടിൻ്റെ നീർത്തടങ്ങൾ. പോത്തൻകോട് വളരെ ശ്രദ്ധേയമായ സ്ഥലമാണ് വാവറ അമ്പലം പ്രദേശത്തുള്ള ആയിരവല്ലി കുന്ന്. മലയാളത്തിലെ പ്രശസ്ത കഥാകൃത്തായ നന്ദനാർ ഈ കുന്നുകളുടെ പശ്ചാത്തലത്തിൽ എഴുതിയ ആയിരവല്ലിയുടെ താഴ്‌വരകൾ എന്ന പുസ്തകം വളരെ ശ്രദ്ധിക്കപ്പെട്ടതാണ്. വെള്ളാണിക്കൽ പാറ അഥവാ പാറമുകൾ എന്ന പ്രദേശവും നമ്മുടെ പഞ്ചായത്തിലാണ്. പ്രകൃതി ഭംഗി കൊണ്ട് വളരെ ശ്രദ്ധിക്കപ്പെട്ട ഈ പ്രദേശത്ത് പാറ തുരന്ന് നിർമ്മിക്കപ്പെട്ട ഒരു ഗുഹ ( പുലി ചാണി ) ഏവരെയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.
വളരെയേറെ ടൂറിസ്റ്റുകൾ വന്നുകൊണ്ടിരിക്കുന്ന വെള്ളാനിക്കൽ കുന്ന് മലമുകൾ മൈലാടിക്കുന്ന കൊടിത്തോക്കിന്ന് മഞ്ഞമലക്കുന്ന് ആയിരവല്ലിക്കുന്ന് മണ്ഡപ കുന്ന് അഷ്ടമലക്കുന്ന് എന്നിവയാണ് പ്രധാന കുന്നുകൾ.
ഇടവപ്പാതിയിലും തുലാവർഷത്തിലും ഭേദപ്പെട്ട രീതിയിൽ മഴ ലഭിക്കുന്ന പ്രദേശം ആണ് ഇവിടെയുള്ളത് പണ്ട് കുന്നുകളിൽ നിലനിന്നിരുന്ന ജൈവ പ്രകൃതി റബ്ബർ കൃഷിയുടെ ആവിർഭാവത്തോടെ നഷ്ടപ്പെട്ടിരിക്കുകയാണ് ഭൂ പ്രകൃതിയുടെ മൊത്തം പരിസ്ഥിതിയിൽ ഈ മാറ്റം സാരമായി ബാധിച്ചിട്ടുണ്ട് നമ്മുടെ പഞ്ചായത്തിൻറെ ഭൂപ്രകൃതിയിൽ ചെറുതല്ലാത്ത ഒരു പങ്കാണ് കുന്നുകൾക്ക് ഉള്ളത് പാറപ്രദേശം ഒഴികെയുള്ള ഭാഗങ്ങളിൽ ചെമ്മണ്ണാണ് ഉള്ളത് കുത്തനെയുള്ള ചരിവുകളും ചെറിയ ചരിവുകളും പഞ്ചായത്തിന്റെ ഭൂപ്രകൃതിയിൽ കാണാം കുന്നിൻ മുകളിൽ ഉള്ളതുപോലെ ചരിവുകളിലും വ്യാപകമായി റബ്ബർ കൃഷി ചെയ്തിട്ടുണ്ട് ഫലവൃക്ഷങ്ങൾ വ്യാപകമായി മുറിച്ചുമാറ്റപ്പെടുന്ന പരിസ്ഥിതി പ്രശ്നം ചരിഞ്ഞ പ്രദേശത്ത് ഉണ്ട് ഇതുമൂലം മണ്ണൊലിപ്പ് വ്യാപകമായ തോതിൽ ഈ പ്രദേശത്ത് അനുഭവപ്പെടാറുണ്ട് വിവിധയിനം കൃഷികൾക്ക് അനുയോജ്യമായ വെട്ടുകല്ല് മണ്ണും ചരൽ മണ്ണുമാണ് കുത്തനെ ചരിഞ്ഞ പ്രദേശങ്ങളിൽ ഉള്ളത്.
പച്ച പുതച്ച നെൽപ്പാടങ്ങൾ ഏതാണ്ട് പൂർണ്ണമായും നികത്തപ്പെട്ടു കഴിഞ്ഞു മരച്ചീനിയും തെങ്ങും വാഴയുമൊക്കെ വ്യാപകമായി കൃഷി ചെയ്തിരുന്ന പ്രദേശങ്ങളാകെ റബ്ബർ കൃഷി വ്യാപിച്ചിരിക്കുകയാണ് എല്ലാകാലത്തും ഈർപ്പമുള്ള ഈ പ്രദേശം ഇന്ന് ഊഷരമാകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെ കൊണ്ടുചെന്ന് എത്തിച്ചിരിക്കുന്നു കളിമണ്ണുമാണ് ഈ പ്രദേശത്ത് ഉള്ളത് അയിരൂപാറ പണിമൂല കരൂർ തച്ചപ്പള്ളി പ്രദേശങ്ങളിൽ ധാരാളമായി പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്.
ആരാധനാലയങ്ങൾ
പണിമൂല ദേവീക്ഷേത്രം, അരിയോട്ടുകോണം ശ്രീ തമ്പുരാൻ ക്ഷേത്രം ,കരൂർ ക്ഷേത്രം, തച്ചപ്പള്ളി ക്ഷേത്രം, കല്ലൂർ പളളി, കുന്നത്തു ശ്രീഭഗവതീക്ഷേത്രം സാൽവേഷൻ ആർമിചർച്ച്, ആനയ്ക്കോട് ക്രിസ്ത്യൻപള്ളി, ആനയ്ക്കോടു ക്ഷേത്രം എന്നിവയാണ് പ്രധാനപ്പെട്ട ആരാധനാലയങ്ങൾ.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ലോവർ പ്രൈമറി സ്കൂളുകൾ ,അപ്പർ പ്രൈമറി സ്കൂളുകൾ ,ഹൈസ്കൂളുകൾ ,ഹയർ സെക്കന്ററി സ്കൂൾ, അങ്കണവാടികൾ, ഭിന്നശേഷി കുട്ടികൾക്കുള്ള സ്കൂളുകൾ, ബി ഡ കോളേജ് , ആയുർവേദ സിദ്ധ മെഡിക്കൽ കോളേജ് എന്നിങ്ങനെ അനവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പോത്തൻകോട് ഗ്രാമത്തിൽ ഉണ്ട്. ഗവണ്മെന്റ് എൽ പി എസ് തച്ചപ്പള്ളി, ഗവണ്മെന്റ് യു പി എസ് പോത്തൻകോട് , ഈശ്വരവിലാസം യു പി എസ് തോന്നയ്ക്കൽ, ഗവണ്മെന്റ് എൽ പി എസ് മണലകം ,ഗവണ്മെന്റ് യു പി എസ് കല്ലൂർ , ലക്ഷ്മി വിലാസം ഹൈസ്കൂൾ പോത്തൻകോട് , ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ അയിരൂപ്പാറ എന്നിവയാണ് ഈ പഞ്ചായത്തിൽ ഉൾപ്പെട്ട സ്കൂളുകൾ. ഇതിൽ ഈശ്വരവിലാസം യു പി എസ്, ലക്ഷ്മി വിലാസം ഹൈസ്കൂൾ എന്നീ രണ്ടു സ്കൂളുകൾ എയിഡഡ് സ്കൂളുകളും മറ്റുള്ളവ ഗവണ്മെന്റ് സ്കൂളുകളും ആണ്.മറ്റു നിരവധി അൺ എയിഡഡ് സ്കൂളുകളും ഈ പഞ്ചായത്തിൽ ഉണ്ട്.
ശ്രദ്ധേയരായ വ്യക്തികൾ
- കരൂർ മാധവകുരുക്കൾ ( സാഹിത്യകാരൻ )
- പോത്തൻകോട് സത്യൻ ( നാടക കലാകാരൻ )
- ദാമോദരൻ വൈദ്യൻ , വേലുക്കുട്ടി നായർ ( ഓട്ടൻതുള്ളൽ കലാകാരന്മാർ )
- കെ പ്രഭുല്ലചന്ദ്രൻ ( ലക്ഷ്മി വിലാസം സ്കൂൾ പ്രഥമ അദ്ധ്യാപകൻ ,മാനേജർ )
- കരൂർ ശശി ( കവി )
- സുധാകരൻ ചന്തവിള ( കവി )
- വി എസ് ബിന്ദു ( കവയത്രി )