"ജി.എച്ച്.എസ്സ്. മാമലശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 8: വരി 8:

== ആരാധനാലയങ്ങൾ ==
== ആരാധനാലയങ്ങൾ ==
പുഴയോരത്ത് രാമഭക്തർ പണിത്തീർത്ത ശ്രീരാമ ക്ഷേത്രം ഗ്രാമത്തിന് സർവ്വഥാ മംഗളമരുളുന്നു.
മാമ്മലശ്ശേരിയിൽ നെടുങ്ങാട്ട് ശത്രുഘ്ന സ്വാമി ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് നടന്നു വരുന്ന ഒരാചാരമാണ് കുടമാറ്റം.
മാമ്മലശ്ശേരിക്ക് ആത്മീയ ചൈതന്യം ചാർത്തുന്ന മാർ മിഖായേൽ പളളി. ദേവാലയത്തിലെ പ്രധാന പെരുന്നാളിനോടനുബന്ധിച്ച് പളളിപറമ്പിൽ മാറ്റക്കച്ച    വടം പതിവായിരുന്നു.

00:22, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

മാമ്മലശ്ശേരി

എറണാകുളം ജില്ലയിലെ മുവാറ്റുപുഴ താലൂക്കിൽ രാമമംഗലം ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് മാമ്മലശ്ശേരി.

കൊച്ചിയുടെയും തിരുവിതാംകൂറിന്റെയും അതിർത്തി പങ്കിട്ടിരുന്ന നാടിന്റെ കിഴക്കു ഓണക്കൂറും പടിഞ്ഞാറ് രാമമംഗലവും തെക്ക് കക്കാടും വടക്ക് പാമ്പാക്കുടയുമാണ്.

ഭൂമി ശാസ്ത്രം

രാമായണത്തിലെ രാമന്റെ മംഗലമാണ് രാമമംഗലം. വനവാസകാലത്ത് മാരിചനെ രാമൻ അമ്പെയ്ത് വീഴ്ത്തിയപ്പോൾ കീഴ്ഭാഗം ചെന്നുവീണിടം കിഴുമുറിയായും മേൽഭാഗം വീണിടം മേമ്മുറിയായും ഊരഭാഗം വീണത് ഊരമനയായും മാറിയെന്നാണ് ഐതീഹ്യം. ഇങ്ങനെ മാൻ മലച്ചചേരി മാമ്മലശ്ശേരിയായി മാറുകയും ചെയ്തു.ഗ്രാമത്തിന്റെ മദ്ധ്യഭാഗത്തു കൂടി കടന്നു പോകുന്ന കൊച്ചി-തിരുവിതാംകൂർ കോട്ട മാർത്താണ്ഡവർമ്മയുടെ സർവ്വസൈന്യാധിപൻ രാമയ്യൻ ദളവയാൽ നിർമ്മിക്കപ്പെട്ടതാണ്.

ആരാധനാലയങ്ങൾ