"സെന്റ് ജോസഫ് എച്ച് എസ് പടപ്പക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 21: | വരി 21: | ||
* കൊല്ലം ജില്ലാ പഞ്ചായത്തിന്റെ ഓപ്പൺ ജിം | * കൊല്ലം ജില്ലാ പഞ്ചായത്തിന്റെ ഓപ്പൺ ജിം | ||
* ഗവണ്മെന്റ് ഹോമിയോ ഡിസ്‌പെൻസറി | * ഗവണ്മെന്റ് ഹോമിയോ ഡിസ്‌പെൻസറി | ||
==== '''പ്രമുഖ വ്യക്തികൾ''' ==== | ==== '''പ്രമുഖ വ്യക്തികൾ''' ==== | ||
വരി 27: | വരി 28: | ||
* എ.പി.ഫ്രാൻസീസ് | * എ.പി.ഫ്രാൻസീസ് | ||
* ബാബു അഗസ്റ്റിൻ | * ബാബു അഗസ്റ്റിൻ | ||
* പ്രദീപ് കെ എ എസ് | |||
* കവയത്രി ഫിലിസ് | |||
* ആശിഷ് ദാസ് ഐ എ എസ്,മണിപ്പൂർ കളക്ടർ | |||
* അനുഷ്യ്‌മ-സ്റ്റേറ്റ് പവർ ലിഫ്റ്റിങ് സിൽവർ മെഡലിസ്റ് | |||
== മതം == | == മതം == |
10:29, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
പടപ്പക്കര
കൊല്ലം ജില്ലയിലെ പേരയം പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് പടപ്പക്കര. അഷ്ടമുടി കായലിലെ ഒരു ഉപദ്വീപാണ് ഈ പ്രദേശം. പടപ്പക്കരയിൽ പേരയം പഞ്ചായത്തിലെ നാലു വാർഡുകൾ ഉൾപ്പെടുന്നു.ടൂറിസം സാധ്യതകൾ വളരെയേറെയേറെയുള്ള ഈ ഉപദ്വീപ് മണക്കടവ് പളളിയാതുരുത്ത് കുതിര മുനമ്പ് എന്നീ ദ്വീപുകളുമായി സമീപസ്ഥമാണ് കായൽ ടൂറിസത്തിന് പേരുകേട്ടതാണ് അഷ്ടമുടിക്കായലിന്റെ ഈ തീരഭൂമി.പടക്കപ്പൽക്കര ലോപിച്ചാണ് പടപ്പക്കര എന്ന പേര് ഉണ്ടായത്.ടൂറിസത്തിന് പേരുകേട്ടതാണ് അഷ്ടമുടി കായലിന്റെ ഈ തീരഭൂമി.പടക്കപ്പൽക്കര ലോപിച്ചാണ് പടപ്പക്കര എന്ന പേര് ഉണ്ടായത്.പടക്കപ്പലുകളുടെ നിർമ്മാണവും അറ്റകുറ്റപ്പണികളും ഇവിടെ നടന്നിരുന്നു എന്നും മധ്യകാലത്ത് ചൈനാക്കാരുടെ വ്യാപാരക്കപ്പലുകൾ അഷ്ടമുടിക്കായലിൽ എത്തിയിരുന്നു എന്നും അഭ്യൂഹങ്ങളുണ്ട്. പ്രധാനമായും ലത്തീൻ കത്തോലിക്കർ ആണ് ഇവിടെയുള്ളത് ഒട്ടേറെ ടൂറിസം പ്രോജക്ടുകൾ, അഷ്ടമുടിക്കായലിന്റെ ഈ തീരഭൂമിയിലുണ്ട് മണക്കടവ് പളളിയാതുരുത്ത് കുതിര മുനമ്പ് എന്നീ തുരുത്തുൾ ഈ ഉപ ദ്വീപിനോട് ചേർന്നാണ് " സുന്ദരതീരം " ടൂറിസം പ്രോജക്ട് പടപ്പക്കരയിലാണ് കായൽ സൗന്ദര്യം ആസ്വദിക്കുവാനും പ്രകൃതിയുടെ അകൃത്രിമ ഭംഗി നേരിൽ കാണുവാനും ഒട്ടേറെ സ്വദേശികളും വിദേശിയരുമായ ടൂറിസ്റ്റുകൾ പടപ്പക്കരയിൽ എത്താറുണ്ട്
ചരിത്രം
ബാബു അഗസ്റ്റിൻ എഴുതിയ പടക്കപ്പൽ എന്ന മലയാളം പുസ്തകം പടപ്പക്കരയുടെ ചരിത്രവും മിത്തും വിശദമായി പ്രതിപാദിക്കുന്നു. പടക്കപ്പലിൽ എഴുതിയിരിക്കുന്നതുപോലെ, തിരുവിതാംകൂർ രാജാവ് രാജഭരണത്തെ രക്ഷിക്കാനുള്ള മഹത്തായ പ്രവർത്തനത്തെത്തുടർന്ന് ഒരു മാന്ത്രികന് ഭൂമി സമ്മാനമായി നൽകി. പടപ്പക്കരയെക്കുറിച്ചുള്ള പല വിവരങ്ങളും കടയാട്ടുവീട്ടിൽ നിന്നാണെന്ന് അഗസ്റ്റിൻ പരാമർശിക്കുന്നു. പടപ്പക്കര 1880 വരെ ജനവാസമില്ലാത്ത പ്രദേശമായിരുന്നു. 1950-കളുടെ അവസാനത്തിലാണ് കൂട്ട കുടിയേറ്റം ആരംഭിച്ചത്. പടപ്പക്കരയിലെ പല പ്രദേശങ്ങളും ഇപ്പോൾ ഒരു പ്രാന്തപ്രദേശത്തോട് സാമ്യമുള്ളതാണ്. കൊടുവിള, കല്ലട, ശിങ്കാരപ്പള്ളി, മന്ത്രോത്തുരുത്ത്, പട്ടക്കടവ്, കുമ്പളം, ചെമ്മക്കാട്, വെള്ളിമൺ, പേരയം, മുളവന, കാഞ്ഞിരോട് തുടങ്ങിയ സമീപ പ്രദേശങ്ങളിൽ നിന്നുള്ള കർഷകരും കെട്ടിട തൊഴിലാളികളും മത്സ്യത്തൊഴിലാളികളുമാണ് പടപ്പക്കരയിലേക്കുള്ള ആദ്യകാല കുടിയേറ്റക്കാർ. താരതമ്യേന കുറഞ്ഞ ഭൂമി വിലയാണ് കുടിയേറ്റത്തിന് പിന്നിലെ പ്രേരക ഘടകം. കുടിയേറ്റം 1986 വരെ കുടുംബങ്ങൾക്കിടയിൽ നിരവധി സമരങ്ങൾക്ക് കാരണമായി.അതിനുശേഷം, 2005 വരെ ഇത് ഒരു രാഷ്ട്രീയ സമരമായി മാറി. 1981 ലെ സെൻസസ് പ്രകാരം പടപ്പക്കരയിലെ ഭൂരിഭാഗം ആളുകളും മിനിമം ബിരുദം നേടിയിട്ടുണ്ട്.
വിദ്യാഭ്യാസം
പടപ്പക്കരയിലെ പ്രധാന വിദ്യാലയമാണ് കത്തോലിക്കാ സഭയുടെ കീഴിലുള്ള സെന്റ് ജോസഫ്സ് ഹൈസ്കൂൾ.പടപ്പക്കരയിൽ (എൻഎസ് നഗർ) ഒരു സർക്കാർ എൽപി സ്കൂളുണ്ട്. കോൺഗ്രിഗേഷൻ ഓഫ് കർമ്മലീറ്റ്സ് നടത്തുന്ന ഒരു ഇംഗ്ലീഷ് മീഡിയം പ്രൈമറി സ്കൂളും ഇവിടെയുണ്ട്.
= പൊതുസ്ഥാപനങ്ങൾ
- സെന്റ്.ജോസഫ്സ് എച്ച്.എസ്.പടപ്പക്കര
- പേരയം കൃഷിഭവൻ
- പേരയം വില്ലേജ് ഓഫീസ്
- പടപ്പക്കര പോസ്റ്റ് ഓഫീസ്
- സർക്കാർ മൃഗാശുപത്രി
- സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രം
- കൊല്ലം ജില്ലാ പഞ്ചായത്തിന്റെ ഓപ്പൺ ജിം
- ഗവണ്മെന്റ് ഹോമിയോ ഡിസ്‌പെൻസറി
പ്രമുഖ വ്യക്തികൾ
- ശ്രീ മനപൊയ്കയിൽ തമ്പി സാർ
- എ.പി.ഫ്രാൻസീസ്
- ബാബു അഗസ്റ്റിൻ
- പ്രദീപ് കെ എ എസ്
- കവയത്രി ഫിലിസ്
- ആശിഷ് ദാസ് ഐ എ എസ്,മണിപ്പൂർ കളക്ടർ
- അനുഷ്യ്‌മ-സ്റ്റേറ്റ് പവർ ലിഫ്റ്റിങ് സിൽവർ മെഡലിസ്റ്
മതം
ജനസംഖ്യയിൽ കൂടുതൽ പേരും ലാറ്റിൻ കാതോലിക്കാരാണ്.1963-ൽ കുമ്പളം ഇടവകയിൽ നിന്നും മാറി കൊല്ലം രൂപതയുടെ കീഴിൽ പടപ്പക്കര ഇടവകയായി. 1973 ജൂൺ 10-ന് വാഴ്ത്തപ്പെട്ട സെന്റ് ജോസഫ് പള്ളി ആണ് ഇടവക ദേവാലയം.
ആരാധനാലയങ്ങൾ
- സെന്റ്.ജോസഫ്സ് ചർച്ച്,പടപ്പക്കര
- കാർമ്മൽഗിരി ലാറ്റിൻ കാത്തലിക്ക് ചർച്ച്
- സെന്റ് സെബാസ്റ്റ്യൻ ചാപ്പൽ
ക്ലബ്ബുകൾ
സെഞ്ച്വറി പടപ്പക്കര, കോസ്റ്ററിക്ക പടപ്പക്കര, സിൻസിയർ പടപ്പക്കര, യുവശക്തി ചലഞ്ചേഴ്‌സ് കുതിരമുനമ്പ്, സരിഗ എൻ.എസ്. തുടങ്ങി നിരവധി യൂത്ത് ക്ലബ്ബുകൾ പടപ്പക്കരയിൽ സ്ഥിതി ചെയ്യുന്നു