ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ്. കാളോത്ത്, നെടിയിരുപ്പ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nabeehanas (സംവാദം | സംഭാവനകൾ)
പഴയങ്ങാടി പള്ളി
Nabeehanas (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ ( പഴയ ഏറനാട് താലൂക്ക് ) നെടിയിരുപ്പ് ഗ്രാമപഞ്ചായത്തിലെ വടക്ക് പടിഞ്ഞാറ് ഭാഗത്തായാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് .
== മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ ( പഴയ ഏറനാട് താലൂക്ക് ) നെടിയിരുപ്പ് ഗ്രാമപഞ്ചായത്തിലെ വടക്ക് പടിഞ്ഞാറ് ഭാഗത്തായാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് . ==
 
സ്ഥാപകനായിരുന്ന ശ്രീ. അബ്ദുളള മൊല്ലയുടെ ത്യാഗോജ്ജ്വലമായ പ്രവർത്തനങ്ങളുടെ ചരിത്രം ഈ സ്ഥാപനത്തിന് പറയാനുണ്ട്.ബ്രിട്ടീഷുകാരുടെ കാലത്ത് ലഭിച്ചിരുന്ന സർക്കാർ ഗ്രാന്റ് മാത്രമായിരുന്നു വരുമാനം.ബ്രിട്ടീഷുകാരോടും അതുവഴി ഇംഗ്ളീഷ് ഭാഷയോടും സാധാരണജനം പുറം തിരിഞ്ഞു നിന്നിരുന്ന അക്കാലത്ത് വിദ്യാഭ്യാസത്തിനായി കുട്ടികളെ ലഭിക്കുവാൻ വലിയ കടമ്പ കടക്കേണ്ടതുണ്ടായിരുന്നു.വിദ്യാർഥികളെ തേടി അധ്യാപകർ വീടുവീടാന്തരം കയറി ഇറങ്ങുകയും, അധ്യാപകരെ കണ്ടാൽ വിദ്യാർഥികൾ ഓടുകയും ചെയ്തിരുന്ന അക്കാലത്തെ ജനജീവിതവും അങ്ങേയറ്റം ദുസ്സഹമായിരുന്നു. ത്യാഗപൂർണ്ണമായ അധ്യാപന ജീവിതം നയിച്ചിരുന്ന നിഷ്കളങ്കരായ അധ്യാപകർക്കും പ്രതിമാസ വരുമാനം നൽകുവാൻ മാനേജ സഹിചിരുന്ന ബുദ്ധിമുട്ടുകൾ വിവരണാതീതമായിരുന്നു. ക്ലാസ്സ് മുറികളാണെങ്കിൽ സൗകര്യം കുറഞ്ഞവയും ഓല മേഞ്ഞവയും .....

വരി 18: വരി 17:

                                                ചരിത്ര പ്രധാന സ്ഥലങ്ങൾ  
 
== '''ചരിത്ര പ്രധാന സ്ഥലങ്ങൾ''' ==
മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരകം
മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരകം

08:22, 17 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ ( പഴയ ഏറനാട് താലൂക്ക് ) നെടിയിരുപ്പ് ഗ്രാമപഞ്ചായത്തിലെ വടക്ക് പടിഞ്ഞാറ് ഭാഗത്തായാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് .

സ്ഥാപകനായിരുന്ന ശ്രീ. അബ്ദുളള മൊല്ലയുടെ ത്യാഗോജ്ജ്വലമായ പ്രവർത്തനങ്ങളുടെ ചരിത്രം ഈ സ്ഥാപനത്തിന് പറയാനുണ്ട്.ബ്രിട്ടീഷുകാരുടെ കാലത്ത് ലഭിച്ചിരുന്ന സർക്കാർ ഗ്രാന്റ് മാത്രമായിരുന്നു വരുമാനം.ബ്രിട്ടീഷുകാരോടും അതുവഴി ഇംഗ്ളീഷ് ഭാഷയോടും സാധാരണജനം പുറം തിരിഞ്ഞു നിന്നിരുന്ന അക്കാലത്ത് വിദ്യാഭ്യാസത്തിനായി കുട്ടികളെ ലഭിക്കുവാൻ വലിയ കടമ്പ കടക്കേണ്ടതുണ്ടായിരുന്നു.വിദ്യാർഥികളെ തേടി അധ്യാപകർ വീടുവീടാന്തരം കയറി ഇറങ്ങുകയും, അധ്യാപകരെ കണ്ടാൽ വിദ്യാർഥികൾ ഓടുകയും ചെയ്തിരുന്ന അക്കാലത്തെ ജനജീവിതവും അങ്ങേയറ്റം ദുസ്സഹമായിരുന്നു. ത്യാഗപൂർണ്ണമായ അധ്യാപന ജീവിതം നയിച്ചിരുന്ന നിഷ്കളങ്കരായ അധ്യാപകർക്കും പ്രതിമാസ വരുമാനം നൽകുവാൻ മാനേജ സഹിചിരുന്ന ബുദ്ധിമുട്ടുകൾ വിവരണാതീതമായിരുന്നു. ക്ലാസ്സ് മുറികളാണെങ്കിൽ സൗകര്യം കുറഞ്ഞവയും ഓല മേഞ്ഞവയും .....

പ്രാദേശിക ചരിത്രം 

ഖൽഹത്ത്‌ എന്ന കാളോത്ത് ,ഹസ്‌റത്‌ മുഹമ്മദ്‌ഷാ തന്റെ ദൈവിക വെളിപാടിനെ തുടർന്ന് കൊണ്ടോട്ടിയുടെ മണ്ണിൽ എത്തിയപ്പോൾ കുറച്ചുദിവസം മലയിൽ കഴിഞ് വിശ്രമത്തിനും പ്രാർത്ഥനക്കുമായി മലയുടെ അടിവാരത്തെ പ്രകൃതി സുന്ദരമായ ഒരു സ്ഥലത്തെത്തി താമസിച്ചു എന്നറിയപ്പെടുന്നു .ആ സ്ഥലമാണ് കൊണ്ടോട്ടിയിൽ നിന്നും അരീക്കോട്ടേക്ക് പോകുന്ന ഭാഗത്തെ ഒരുക്കിലോമീറ്ററോളം ചെന്നാൽ കാണുന്ന സമതലപ്രദേശം .ഇന്ന് ആ പ്രദേശമാണ് കാളോത്ത് എന്ന പേരിൽ അറിയപ്പെടുന്നത്.ഖൽഹത്ത് (വിശ്രമ കേന്ദ്രം )എന്ന പേർഷ്യൻ സംജ്ഞതയിൽ നിന്നാണ് കാളോത്ത്‌ ന്റെ ഉത്ഭവമെന്ന്  കൊണ്ടോട്ടിയുടെ വിഖ്യാത ചരിത്രകാരനായ കരീം മാസ്റ്റർ എന്ന കെ.കെ അബ്ദുൽ കരീം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് .ഈ സുന്ദരമായ പ്രദേശത്താണ് നമ്മുടെ സ്കൂൾ സ്ഥിതിചെയ്യുന്നത്.

നെടിയിരുപ്പ് 

സാമൂതിരി വംശത്തിന്റെ മൂലസ്ഥാനം മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിൽ "നെടിയിരുപ്പ് "ആയിരുന്നു.അതുകൊണ്ട് സാമൂതിരിമാരെ "നെടിയിരുപ്പ് മൂപ്പ്" എന്നും ഈ വംശത്തെ "നെടിയിരുപ്പ് സ്വരൂപം" എന്നും വിളിക്കുന്നു. നെടിയിരുപ്പ് സ്വരൂപം രാജാക്കന്മാർ സാമൂതിരിമാർ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.നെടിയിരുപ്പ് ആയിരുന്നു അവരുടെ ആസ്ഥാനം. ചില ചരിത്രകാരന്മാർ പറയുന്നതനുസരിച്ച് നാമവിക്രമ രാജകുടുംബത്തിന്റെ സമ്പത്ത് നെടിയിരുപ്പിൽ സൂക്ഷിച്ചിരുന്നതായും അവർ ആ സ്ഥലത്തെ നെടി-ഇരുപ്പ് എന്ന വിളിച്ചതായും പറയുന്നു. നെടിയിരുപ്പിലെ വരുത്തിയിൽ പറമ്പിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. നിലവിൽ കൊണ്ടോട്ടി മുനിസിപ്പാലിറ്റിയുടെ ഭാഗമാണ് നെടിയിരുപ്പ് ഗ്രാമം. കൊളോണിയൽ കേരളത്തിൽ സാമൂതിരിയുടെ തലസ്ഥാനമായിരുന്നു നെടിയിരുപ്പ് അക്കാലത്തു ഇത് "നെടിയിരുപ്പ് സ്വരൂപം" എന്നറിയപ്പെട്ടിരുന്ന.

മൊയിൻകുട്ടിവൈദ്യർ സ്മാരകം.

ചരിത്ര പ്രധാന സ്ഥലങ്ങൾ

മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരകം

                                        മൊയിൻകുട്ടിവൈദ്യർ സ്മാരകം.

പ്രശസ്ത മാപ്പിളപ്പാട്ടുകവി ശ്രീ മൊയിൻകുട്ടിവൈദ്യരുടെ ജന്മസ്ഥലമാണ് കൊണ്ടോട്ടി.അദ്ദേഹത്തിന്റെ ഓർമക്കായി നിർമ്മിച്ച മോയിൻകുട്ടി വൈദ്യർ സ്മാരകം ഈ സ്കൂളിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്നത്

                                        കൊണ്ടോട്ടി നേർച്ച 

ചരിത്ര പ്രശസ്തമായ കൊണ്ടോട്ടി നേർച്ച ഇവിടെ പഴയങ്ങാടി ജുമാ മസ്ജിദിൽവെച്ചാണ് നടക്കാറ്

പഴയങ്ങാടി പള്ളി

പഴയങ്ങാടി പള്ളി