"എ.സി. കണ്ണൻ നായർ സ്മാരക ജി.യു.പി.എസ്. മേലാങ്കോട്ട്/അക്ഷരവൃക്ഷം/ പ്രകൃതിയെസ്നേഹിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയെസ്നേഹിക്കാം | color= 2 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എസികെഎൻഎസ് ജിയുപിഎസ് മേലാങ്കോട്ട്/അക്ഷരവൃക്ഷം/ പ്രകൃതിയെസ്നേഹിക്കാം എന്ന താൾ എ.സി. കണ്ണൻ നായർ സ്മാരക ജി.യു.പി.എസ്. മേലാങ്കോട്ട്/അക്ഷരവൃക്ഷം/ പ്രകൃതിയെസ്നേഹിക്കാം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
11:00, 21 ഡിസംബർ 2023-നു നിലവിലുള്ള രൂപം
പ്രകൃതിയെസ്നേഹിക്കാം
ചെറിയ ചെറിയ കുറ്റിക്കാടുകളും പച്ചപ്പുല്ലും നിറഞ്ഞ വലിയ മൈതാനത്തിനടുത്താണ് അമ്മുവിന്റെ താമസം. ആ ഗ്രാമം അതി മനോഹരമായിരുന്നു. അമ്മുവിന്റെ അച്ഛനും അമ്മയും എല്ലാ ദിവസവും രാവിലെ ജോലിക്കായി പട്ടണത്തിലേക്ക് പോകും. അപ്പോൾ അവിടെ അമ്മു ഒറ്റയ്ക്കാണ്. ആ ഗ്രാമത്തിൽ അമ്മു ഒറ്റയ്ക്കായിരുന്നു. ആ ഗ്രാമത്തിൽ അമ്മുവിന്റെ കുഞ്ഞു വീട് മാത്രമേ ഉണ്ടായിരുന്നുള്ളു. അവിടെ കുഞ്ഞു പൂക്കളും തണലായി നിൽക്കുന്ന ആടിയുലയുന്ന മരങ്ങളും കളകളം പാടുന്ന കുഞ്ഞു അരുവികളും തേൻ നുകരാൻ വരുന്ന പൂമ്പാറ്റകളും മൂളിപ്പാട്ടുമായി വരുന്ന വണ്ടുകളും. ഹായ് എന്തു രസം! ഇവരൊക്കെയായിരുന്നു അമ്മുവിന്റെ കൂട്ടുകാർ. അവൾക്ക് ചെടി നടാൻ വളരെ ഇഷ്ടമാണ്. ആ ഗ്രാമം പ്രകൃതി രമണീയമായിരുന്നു.അങ്ങനെയിരിക്കെ അമ്മുവിന്റെ അച്ഛനും അമ്മയും ഒരു റോസാപ്പൂവിന്റെ ചെടി നൽകി. അവൾ അതിനെ വളരെയധികം പരിപാലിച്ചു. ആ ഗ്രാമത്തിലെ പൂക്കളും പൂമ്പാറ്റകളും അവളുടെ ഉറ്റ സുഹൃത്തുക്കളായിരുന്നു. അവൾ എപ്പോഴും പക്ഷികളുടെ കലപില ശബ്ദങ്ങൾ കേട്ടാണ് ഉണരുന്നത്.ഇന്നും പതിവ് പോലെ പക്ഷികളുടെ കലപില ശബ്ദങ്ങൾ കേട്ടാണ് ഉണർന്നത് എന്നും എഴുന്നേൽക്കുന്നത് പോയ ഇന്നും എഴുന്നേൽക്കാൻ അവൾ ശ്രമിച്ചു.കുഞ്ഞു പുതപ്പിലെ ആർദ്രമായ തണുപ്പ് അവളെ സ്പ്നത്തിലേക്ക് കൊണ്ടുപോയി. മനസ്സില്ലാ മനസ്സോടെ അവൾ എഴുന്നേറ്റു. ഉമ്മറത്തിലെ വാതിൽ തുറന്ന് അവൾ പൂന്തോട്ടത്തിലേക്ക് പോയി. പൂക്കൾ അവളെ നോക്കി ചിരിച്ചു. അവൾ തന്റെ പുഞ്ചിരി വിടർത്തി നിൽക്കുന്ന തന്റെ ഏറ്റവും പ്രിയങ്കരിയായ റോസാപ്പൂവിന്റെ അടുത്തേക്ക് മന്ദം മന്ദം നടന്നു നീങ്ങി. റോസാച്ചെടിയുടെ മുള്ള് അവളെ നോവിച്ചു. ഇതൊന്നും നോക്കാതെ കുഞ്ഞിക്കൈ വിരൽ കൊണ്ട് തലോടി. അപ്പോൾ അടുക്കളയിൽ നിന്ന് അമ്മ വിളിച്ചു പറഞ്ഞു. "മോളേ മഴ കൊള്ളല്ലേ പനിപിടിക്കും". അപ്പോഴാണ് അവൾ ഓർത്തത് മഴ പെയ്യുന്നുണ്ടെന്ന്. അപ്പോഴും മഴ പെയ്തു കൊണ്ടിരിക്കുകയായിരുന്നു. ശക്തമായ കാറ്റിലും മഴയിലും റോസാച്ചെടി ഒടിഞ്ഞു പോയി. തൊടിയിലെ മഴവെള്ളം ചെടിയെയും വലിച്ച് യാത്രയാകുന്ന ആ കാഴ്ച കണ്ണീർ വാർത്ത് കൊണ്ട് അവൾ നോക്കി നിന്നു. അവളുടെ സങ്കടത്തിൽ അവളുടെ കൂട്ടുകാരും ചേർന്നു. അവരെ തലോടി അവൾ വീട്ടിലേക്ക് ഓടിപ്പോയി. അവളുടെ സങ്കടം കണ്ട് അവളുടെ അമ്മ വളരെയധികം വിഷമിച്ചു നാളെ അവളുടെ പിറന്നാൾ ആയിരുന്നു. അങ്ങനെ അവളുടെ പിറന്നാളെത്തി.അന്ന് അവൾ റോസാച്ചെടി ഓർത്ത് വളരെയധികം സങ്കടത്തിൽ ആയിരുന്നു. അവളുടെ സങ്കടം കണ്ട് അവളുടെ അമ്മ അവൾക്ക് പിറന്നാൾ സമ്മാനമായി ഒരു കുഞ്ഞ് റോസാച്ചെടി നൽകി. അവൾ വളരെയധികം സന്തോഷവതിയായിരുന്നു. അവൾ ആ റോസാപ്പൂവിനെ ചുംബിച്ചു. അവൾ ആ റോസാപ്പൂവിനെ തലോടിയും പരിപാലിച്ചും അതിനെ വളർത്തി. അവൾ അങ്ങനെ സന്തോഷമായി ജീവിച്ചു.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 21/ 12/ 2023 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കാസർഗോഡ് ജില്ലയിൽ 21/ 12/ 2023ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ