"പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/പ്രവേശനോത്സവം 2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
പുതിയ കുട്ടികളെ അവരുടെ ക്ലസ് ടീച്ചർ പേര് വിളിച്ച് മധുര പലഹാരം നൽകി അവരവരുടെ ക്ലസുകളിലിരുത്തി. പഴയ കുട്ടികളേയും ക്ലാസ് ടീച്ചർ പേര് വിളിച്ച് പുതിയ ക്ലാസുകളിലേക്ക് കൊണ്ടു പോകുകയും മധുര പലഹാരങ്ങൾ നൽകുകയും ചെയ്തു. മീറ്റിങ്ങിനിടെ കുട്ടികൾ സർവമത വായന നടത്തുകയുണ്ടായി. അധ്യാപക പ്രതിനിധി ആയ ശ്രീമതി മറിയമ്മ ഐസക്ക് എല്ലാവർക്കം നന്ദ പറയുകയും ചെയ്തു. ഉച്ചഭക്ഷണം കൊടുത്തതിനുന ശേഷം കുട്ടികളെ വീടുകളിലേക്ക് വിട്ടു. | പുതിയ കുട്ടികളെ അവരുടെ ക്ലസ് ടീച്ചർ പേര് വിളിച്ച് മധുര പലഹാരം നൽകി അവരവരുടെ ക്ലസുകളിലിരുത്തി. പഴയ കുട്ടികളേയും ക്ലാസ് ടീച്ചർ പേര് വിളിച്ച് പുതിയ ക്ലാസുകളിലേക്ക് കൊണ്ടു പോകുകയും മധുര പലഹാരങ്ങൾ നൽകുകയും ചെയ്തു. മീറ്റിങ്ങിനിടെ കുട്ടികൾ സർവമത വായന നടത്തുകയുണ്ടായി. അധ്യാപക പ്രതിനിധി ആയ ശ്രീമതി മറിയമ്മ ഐസക്ക് എല്ലാവർക്കം നന്ദ പറയുകയും ചെയ്തു. ഉച്ചഭക്ഷണം കൊടുത്തതിനുന ശേഷം കുട്ടികളെ വീടുകളിലേക്ക് വിട്ടു. | ||
[[പ്രമാണം:26064 praveshnolsavam1.JPG|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|പുതിയ കുട്ടികൾ]] |
11:01, 13 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
ജൂൺ 1-ാം തിയതി കൊച്ചുകൂട്ടുകാരുടെ സ്ക്കൂളിലേക്കുള്ള തിരിച്ചുവരവിന്റെ ദിനമാണല്ലോ! പയസ് ഗേൾസ് സ്ക്കൂളും കുട്ടികളുടെ തിരിച്ചുവരവ് ആഘോഷിക്കുവാൻ അണിഞ്ഞൊരുങ്ങി. മെയ് 31-ാം തിയതി തന്നെ സ്ക്കൂൾകെട്ടിടങ്ങളെല്ലാം തന്നെ പിറ്റിഎ അംഗങ്ങളും അധ്യാപകരും ചേർന്ന് അലങ്കരിച്ചു. ജൂൺ 1-ാം തിയതി രാവിലെ സ്ക്കൂൾ കാണുമ്പോൾ പൂത്തുലഞ്ഞു നില്ക്കുന്ന പൂന്തോട്ടത്തിലേക്ക് തേനീച്ചകൾ ഇരമ്പി വരുന്നതുപോലെ തോന്നും. രണ്ടു മാസത്തിനുശേഷം കൂട്ടുകാരെ വീണ്ടും കണ്ടുമുട്ടിയതിന്റെ ആകാംഷയും സന്തോഷങ്ങളും എങ്ങും കാണാമായിരുന്നു. അന്നേ ദിവസം രാവിലെ കുട്ടികളെ അവരവരുടെ ക്ലാസുകളിൽ തന്നെ ഇരുത്തി. പുതിയതായി സ്ക്കൂളിൽ വന്നു ചേർന്ന കുട്ടികളെ അവരുടെ രക്ഷിതാക്കളുടെ കൂടെ സ്ക്കൂൾ ഹാളിലേക്ക് ആനയിച്ചിരുത്തി.
സംസ്ഥാന തലത്തിൽ മുഖ്യമന്ത്രി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തതിനുശേഷം സ്ക്കൂൾ തലത്തിൽ പ്രവേശനോത്സവം ഉദ്ഘാടനം നടത്തി. പ്രാർത്ഥനാ ഗാനത്തോടെ പരിപാടികൾ ആരംഭിച്ചത്. ഞങ്ങളുടെ പ്രധാനാധ്യാപിക ഏവർക്കും സ്വാഗത് ആശംസിച്ചു. പുതിയ അധ്യയന വർഷം ഉദ്ഘാടനം ചെയ്തത് ഇടപ്പള്ളി ഫോറോന പള്ളിയിലെ അസിസ്റ്റന്റ് വികാരിയായ ഫാ. ജോൺ പോൾ തെറ്റയിൽ ആണ്. ഉദ്ഘാടനത്തിന് ശേഷം വിദ്യയുടെ പ്രകാശം പരത്തുന്നതിനെ പ്രതിനിധീകരിച്ച് അവർ കത്തിച്ച തിരികൾ കൈകളിലേന്തി. ആ സമയം പ്രവേശനോത്സവ ഗാനം പിന്നണിയിൽ പാടിക്കുകയും ചെയ്തു. മാനേജ്മെന്റ് ട്രസ്റ്റി ശ്രീ ജോയ് അമ്പാട്ട്, വാർഡ്കൗൺസിലർ ശ്രീമതി ശാന്താ വിജയൻ എന്നിവർ കുട്ടികൾക്ക് പുതിയ അധ്യയന വർഷത്തേക്കുള്ള ആശംസകളർപ്പിച്ചു.
പുതിയ കുട്ടികളെ അവരുടെ ക്ലസ് ടീച്ചർ പേര് വിളിച്ച് മധുര പലഹാരം നൽകി അവരവരുടെ ക്ലസുകളിലിരുത്തി. പഴയ കുട്ടികളേയും ക്ലാസ് ടീച്ചർ പേര് വിളിച്ച് പുതിയ ക്ലാസുകളിലേക്ക് കൊണ്ടു പോകുകയും മധുര പലഹാരങ്ങൾ നൽകുകയും ചെയ്തു. മീറ്റിങ്ങിനിടെ കുട്ടികൾ സർവമത വായന നടത്തുകയുണ്ടായി. അധ്യാപക പ്രതിനിധി ആയ ശ്രീമതി മറിയമ്മ ഐസക്ക് എല്ലാവർക്കം നന്ദ പറയുകയും ചെയ്തു. ഉച്ചഭക്ഷണം കൊടുത്തതിനുന ശേഷം കുട്ടികളെ വീടുകളിലേക്ക് വിട്ടു.