"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 26: വരി 26:

ജൂൺ 14 ന് സ്കൂൾ അസംബ്ലിയിൽ ദേശാഭിമാനി പത്രത്തിൻറെ വിതരണോദ്ഘാടനം നടന്നു. പ്രശസ്ത ചരിത്രകാരനും ഗ്രന്ഥകാരനുമായ ശ്രീ.വെളളനാട് രാമചന്ദ്രൻ സാർ പ്രാദേശിക ചരിത്ര രചനയിൽ എൽ പി, യു പി, എച്ച് എസ് വിഭാഗം കുട്ടികൾക്ക് ക്ലാസ്സുകൾ സംഘടിപ്പിച്ചു.  

=='''ജൂൺ 19 - ദേശാഭിമാനി പത്രം - ഉദ്ഘാടനം'''==

=='''ജൂൺ 19 - വായനാപക്ഷാചരണം'''==
=='''ജൂൺ 19 - വായനാപക്ഷാചരണം'''==

ജൂൺ 19 വായനാപക്ഷാചരണത്തിൻറെ ജില്ലാതല ഉദ്ഘാടനം ഗേൾസ് ഹയർസെക്കൻ്‍റി സ്കൂളിൽ ബഹു. ഭക്ഷ്യ സിവിൽസപ്ളൈസ് മന്ത്രി ജി. ആ‍ർ. അനിൽ ഉദ്ഘാടനം ചെയ്തു. ഇതിനോടനുബന്ധിച്ച് 42 കൈയ്യെഴുത്ത് മാസികകൾ പ്രകാസനം ചെയ്തു. അതോടൊപ്പം 10 ബി  ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ ‍ഡിജിറ്റൽ മാഗസിനും പ്രകാശനം ചെയ്തു.
ജൂൺ 19 വായനാപക്ഷാചരണത്തിൻറെ സംസ്ഥാനതല ഉദ്ഘാടനം ഗേൾസ് ഹയർസെക്കൻ്‍റി സ്കൂളിൽ മന്ത്രി ജി ആർ അനിൽ നിർവ്വഹിച്ചു. വായനാദിനത്തോടനുബന്ധിച്ച് വായനാപക്ഷാചരണം സംഘടിപ്പിക്കുകയും വിദ്യാരംഗം കലാസാഹിത്യവേദി, വായനാമത്സരം സംഘടിപ്പിക്കുയും ഇംഗ്ലീഷ് ക്ലബ്ബിൻറെ നേതൃത്വത്തിൽ കഥാരചനാ മത്സരവും പ്രസംഗമത്സരവും കഥപറയൽ മത്സരവും കുട്ടികൾക്കായി നടത്തി. വിവിധ ഭാഷാക്ലബ്ബുകൾ വായനയോടുള്ള ആഭിമുഖ്യം വള‍ർത്തുന്നതിനായി വായനാമൂലകൾ സജ്ജമാക്കുകയും ചെയ്തു. ഹിന്ദി ക്ലബ്, പോസ്റ്റർ രചന മത്സരവും സംഘടിപ്പിച്ചു.

=='''ജൂൺ 23 - വിജയഭേരി'''==
=='''ജൂൺ 23 - വിജയഭേരി'''==

എസ് എസ് എൽ സി, ഹയർസെക്കൻ്‍റി  പരീക്ഷയിൽ ഉന്നത  വിജയം കരസ്ഥമാക്കിയ ഉജ്ജ്വല കൗമാരങ്ങൾക്ക് അനുമോദനം നൽകിയ പരിപാടിയായിരുന്നു '''വിജയഭേരി'''. ഈ ചടങ്ങ് ഉദ്ഘാടനം ചെയ്തത് എൽ പി എസ് സി ഡയറക്ടർ ഡോ. വി. നാരായണനായിരുന്നു.  മുനിസിപ്പൽ  ചെയർമാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖർ പലരും ആശംസകൾ നേർന്നു. എസ് എസ് എൽ സി  പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 71 വിദ്യാർത്ഥികൾക്കും  ഹയർ സെക്കൻ്റി വിഭാഗത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 40 വിദ്യാർത്ഥികൾക്കും  പാരിതോഷികങ്ങൾ നൽകി അനുമോദിച്ചു. ഹയർ സെക്കൻ്റി വിഭാഗത്തിൽ    മുഴുവൻ മാ‍ർക്കും കരസ്ഥമാക്കിയ കുമാരി മാളവിക ഗിരീഷിൻറെ നേട്ടം അനുമോദനീയമാണ്.

=='''ജൂലൈ 5 - ബഷീർ ദിനം'''==
ജൂലൈ 5 ന്  ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ കൃതിയായ ബാല്യകാലസഖിയുടെ ദൃശ്യാവിഷ്ക്കാരം നടത്തി. കൂടാതെ ബഷീർദിന ക്വിസ്  വിദ്യാരംഗത്തിൻറെ ആഭിമുഖ്യത്തിൽ നടത്തി.

=='''ചന്ദ്രയാൻ വിജയാഘോഷം'''==
=='''ചന്ദ്രയാൻ വിജയാഘോഷം'''==

12:00, 11 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ജൂൺ 1 - പ്രവേശനോത്സവം- 2023

നെടുമങ്ങാട് ഗേൾസ് ഹയ‍ർ സെക്കൻ്‍ററി ഹൈസ്ക്കൂളിലെ സ്കൂൾതല പ്രവേശനോത്സവം പ്രശസ്ത സിനിമാ പിന്നണി ഗായകൻ ഡോ. പന്തളം ബാലൻ ഉദ്ഘാടനം ചെയ്തു.മുഖ്യാതിഥിയായി ഹയർസെക്കൻ്‍റി പരീക്ഷയിൽ മുഴുവൻ മാർക്ക് നേടിയ മാളവിക ഗിരീഷ് എത്തുകയും ആ കുട്ടിയെ ആ ചടങ്ങിൽ ആദരിക്കുകയും ചെയ്തു. പ്രഥമാധ്യാപകൻ, പി ടി എ പ്രസിഡൻറ്, എം പി ടി എ പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, സ്റ്റാഫ് സെക്രട്ടറി മുതലായർ ചടങ്ങിൽ പങ്കെടുത്തു.

ജൂൺ 5-പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി, സ്കൂൾ എൻ എസ് എസ് യൂണിൻറെ നേതൃത്വത്തിൽ, അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ മുംതാസ് ടീച്ചർക്കായി ഓർമ്മമരം പ്രിൻസിപ്പൽ ശ്രീമതി. നിത നായർ വിദ്യാലയമുറ്റത്ത് നട്ടു. ഇക്കോ ക്ലബ് അംഗങ്ങൾ സ്കൂൾ പരിസരത്ത് വിവിധയിനം വൃക്ഷത്തൈകൾ നട്ടു. അതോടൊപ്പം കുഞ്ഞുങ്ങൾക്ക് ഇത് പരിപാലിക്കുന്നതിവാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. തുടർന്ന് വിവിധ ക്ലബുകൾ പരിസ്ഥിതിദിന ക്വിസ്, ക്യാമ്പസ് ശുചീകരണം, വൃക്ഷത്തൈ നടീൽ, ക്ലാസ്‍തല ബോധവത്കരണം, ശലഭപാർക്ക് ഉദ്ഘാടനം, ഔഷധത്തോട്ട നിർമ്മാണം, പോസ്റ്റർ രചനാമത്സരം എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചു.

ജൂൺ 5- കെ ഫോൺ - സംസ്ഥാനതല ഉദ്ഘാടനം

കെ ഫോണിൻറെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 5 ന് മന്ത്രി ജി ആർ അനിൽ  ഉദ്ഘാടനം ചെയ്തു. ഈ പരിപാടിയിൽ നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു.

ജൂൺ 14- ദേശാഭിമാനി പത്രം - ഉദ്ഘാടനം

ജൂൺ 14 ന് സ്കൂൾ അസംബ്ലിയിൽ ദേശാഭിമാനി പത്രത്തിൻറെ വിതരണോദ്ഘാടനം നടന്നു. പ്രശസ്ത ചരിത്രകാരനും ഗ്രന്ഥകാരനുമായ ശ്രീ.വെളളനാട് രാമചന്ദ്രൻ സാർ പ്രാദേശിക ചരിത്ര രചനയിൽ എൽ പി, യു പി, എച്ച് എസ് വിഭാഗം കുട്ടികൾക്ക് ക്ലാസ്സുകൾ സംഘടിപ്പിച്ചു.

ജൂൺ 19 - വായനാപക്ഷാചരണം

ജൂൺ 19 വായനാപക്ഷാചരണത്തിൻറെ സംസ്ഥാനതല ഉദ്ഘാടനം ഗേൾസ് ഹയർസെക്കൻ്‍റി സ്കൂളിൽ മന്ത്രി ജി ആർ അനിൽ നിർവ്വഹിച്ചു. വായനാദിനത്തോടനുബന്ധിച്ച് വായനാപക്ഷാചരണം സംഘടിപ്പിക്കുകയും വിദ്യാരംഗം കലാസാഹിത്യവേദി, വായനാമത്സരം സംഘടിപ്പിക്കുയും ഇംഗ്ലീഷ് ക്ലബ്ബിൻറെ നേതൃത്വത്തിൽ കഥാരചനാ മത്സരവും പ്രസംഗമത്സരവും കഥപറയൽ മത്സരവും കുട്ടികൾക്കായി നടത്തി. വിവിധ ഭാഷാക്ലബ്ബുകൾ വായനയോടുള്ള ആഭിമുഖ്യം വള‍ർത്തുന്നതിനായി വായനാമൂലകൾ സജ്ജമാക്കുകയും ചെയ്തു. ഹിന്ദി ക്ലബ്, പോസ്റ്റർ രചന മത്സരവും സംഘടിപ്പിച്ചു.

ജൂൺ 23 - വിജയഭേരി

എസ് എസ് എൽ സി, ഹയർസെക്കൻ്‍റി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഉജ്ജ്വല കൗമാരങ്ങൾക്ക് അനുമോദനം നൽകിയ പരിപാടിയായിരുന്നു വിജയഭേരി. ഈ ചടങ്ങ് ഉദ്ഘാടനം ചെയ്തത് എൽ പി എസ് സി ഡയറക്ടർ ഡോ. വി. നാരായണനായിരുന്നു. മുനിസിപ്പൽ ചെയർമാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖർ പലരും ആശംസകൾ നേർന്നു. എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 71 വിദ്യാർത്ഥികൾക്കും ഹയർ സെക്കൻ്റി വിഭാഗത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 40 വിദ്യാർത്ഥികൾക്കും പാരിതോഷികങ്ങൾ നൽകി അനുമോദിച്ചു. ഹയർ സെക്കൻ്റി വിഭാഗത്തിൽ മുഴുവൻ മാ‍ർക്കും കരസ്ഥമാക്കിയ കുമാരി മാളവിക ഗിരീഷിൻറെ നേട്ടം അനുമോദനീയമാണ്.

ജൂലൈ 5 - ബഷീർ ദിനം

ജൂലൈ 5 ന് ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ കൃതിയായ ബാല്യകാലസഖിയുടെ ദൃശ്യാവിഷ്ക്കാരം നടത്തി. കൂടാതെ ബഷീർദിന ക്വിസ് വിദ്യാരംഗത്തിൻറെ ആഭിമുഖ്യത്തിൽ നടത്തി.

ചന്ദ്രയാൻ വിജയാഘോഷം

ചന്ദ്രയാൻ 3 വിക്ഷേപിച്ച ജൂലൈ 14 ന് സ്കൂളിലെ 2300 കുട്ടികൾക്കും വിക്ഷേപണം തൽസമയം കാണാനുള്ള സൗകര്യം സ്കൂളിൽ ഒരുക്കിയിരുന്നു. ആഡിറ്റോറിയത്തിൽ വലിയ സ്ക്രീനിലും വിക്ഷേപണം തത്സമയമായി കാണിച്ചിരുന്നു. സ്കൂൾ അന്തരീക്ഷത്തിൽ ഉത്സവലഹരിയിലാക്കിയ ഒരു പ്രവർത്തനമായിരുന്നു അത്. നമ്മുടെ രാജ്യത്തെ കുറിച്ചും ഭാരതത്തിൻറെ മിടുമിടുക്കന്മാരായ ശാസ്ത്രജ്ഞന്മാരെ കുറിച്ചും, അതിന് നേതൃത്വം നൽകിയ ഐ എസ് ആർ ഒ യെയും അതിൻറെ അമരക്കാരനും മലയാളിയുമായ ഡോ. സോമനാഥിനേയും ഓർത്ത് നമ്മുടെ വിദ്യാർത്ഥികളും അധ്യാപകരും അഭിനമാന പുളകിതരായി. നമ്മുടെ വിദ്യാർത്ഥികളിൽ ബഹിരാകാശ ഗവേഷണത്തിൻറെ സാധ്യതകളെ കുറിച്ചുള്ളസ്വപ്നങ്ങൾ വിതയ്ക്കാൻ ഇത് നിമിത്തമായി.

അന്താരാഷ്ട്ര യോഗ ദിനാചരണം

അന്താരാഷ്ട്ര യോഗ ദിനത്തിൻറെ ഭാഗമായി കുട്ടികൾക്ക് യോഗ പരിശീലനം നൽകി.

സ്വാതന്ത്ര്യ ദിനം

എഴുപത്തിയേഴാം സ്വാതന്ത്ര്യദിനം എസ് പി സി പരേഡ് ,പതാക ഉയർത്തൽ, ജെ ആർ സി ഫസ്റ്റ് എയ്ഡ്ബോക്സ് സമർപ്പണം,ദേശഭക്തിഗാനാലാപനം, എയ്റോബിക്സ് എന്നിവയോടെ സമുചിതമായി ആഘോഷിച്ചു .