"വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Header}} | |||
[[പ്രമാണം:Little kit.jpg|ലഘുചിത്രം|കണ്ണി=https://www.manoramanews.com/weekly-programs/nallpadam/2018/01/02/nallapadam-from-trikkaripur-peace-international-school-and-olathanni-victory-vhss.html]] | [[പ്രമാണം:Little kit.jpg|ലഘുചിത്രം|കണ്ണി=https://www.manoramanews.com/weekly-programs/nallpadam/2018/01/02/nallapadam-from-trikkaripur-peace-international-school-and-olathanni-victory-vhss.html]] | ||
23:48, 10 ഡിസംബർ 2023-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
പഠ്യേതര പ്രവർത്തനങ്ങൾ
ഹൈടെക് പഠനം
KITE ന്റെ ഹൈടെക്ക് സ്കൂൾ എന്ന പദ്ധതി പ്രകാരം ഹൈസ്കൂൾതലത്തിലെ 2 ക്ലാസ്സ് റൂമുകളും ഹൈടെക്ക് ആയി . ലാപ് ടോപ് , പ്രൊജക്ടർ , സ്പീക്കർ , സ്ക്രീൻ എന്നിവ ഉപയോഗിച്ചുകൊണ്ടുള്ള പഠനപ്രവർത്തനങ്ങൾ കുട്ടികൾക്ക് വളരെ പ്രയോജനപ്രദമാണ്. എല്ലാ അധ്യാപകരും വിഭവ പോർട്ടലായ സമഗ്രയെ പ്രയോജനപ്പെടുത്തിക്കൊണ്ട് പഠനപ്രവർത്തനങ്ങൾ നടത്തുന്നു.
2019-20 ഈ വർഷം up ക്ലാസ്സുകൾക് 5 ലാപ്‌ടോപ്പും അനുബന്ധ ഉപകരണങ്ങളും കിട്ടി. കൂടാതെ 2 പ്രോജെക്ടറുകളും കിട്ടി.
ഒന്നിക്കാം നമുക്ക് അതിജീവിക്കാം
പ്രളയയ ദുരിതത്തിന് ആശ്വാസമായി ഓലത്താന്നി സ്കൂളിലെ കുട്ടികളും അധ്യാപകരും കഴിഞ്ഞ മാസം നടന്ന പ്രളയദുരിതത്തിൽ മറ്റു ജില്ലകളിലെ സ്കൂൾ കുട്ടികൾക്ക് നമ്മുടെ സ്കൂളിൽനിന്നും ബാഗുകളും ബുക്കുകളും എൻ .എസ് എസ് വോളന്ററ്റീഴ്സിന്റെ നേതൃത്വത്തിൽ 31/8/ 2018 ന് സമർപ്പിച്ചു. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് സംഭവിച്ച മഹാദുരന്തത്തിൽ പ്രളയബാധിതരെ സഹായിക്കാനായി സ്കൂളിലെ എൻ എസ്സ് എസ്സ് യൂണിറ്റിലെ കുട്ടികൾ സജീവമായി മുന്നിട്ട് നിന്നു.കുട്ടികൾ കഴിയുന്നത്ര ക്ലീനിംഗ് വസ്തുക്കൾ ശേഖരിച്ച് ആവശ്യക്കാർക്ക് നൽകി.ദുരിതാശ്വാസ ക്യാമ്പിൽ പുതപ്പുകളും പാത്രങ്ങളും വിതരണം ചെയ്തു.
ഗുരു പൂജ
സെപ്തംബർ 5 അധ്യാപകദിനം സ്കൂളിൽ ഗുരുപൂജ മായി ആചരിച്ചു.ആദരണീയനായ പ്രിൻസിപ്പാൾ , ഹെഡ്മിസ്ട്രസ്സ് ,പിറ്റിഎ പ്രസിഡന്റ് തുടങ്ങിയവർ പങ്കെടുത്തു ചെയ്തു.തുടർന്ന് അധ്യാപകരെ എന്നിവരെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. അദ്യാപകദിനത്തിൽ സ്കൂളിലെ കുട്ടികൾ ക്ലാസ് എടുത്തു.
സ്വാതന്ത്യ ദിനാഘോഷം
2019 വർഷത്തെ സ്വാതന്ത്യദിനം സമുചിതമായ രീതിയിൽ തന്നെ സ്കൂളിൽ ആഘോഷിക്കുകയുണ്ടായി. മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി.W .R .ഹീബ പതാക ഉയർത്തി. തദവസരത്തിൽ വാർഡ് മെമ്പർ, പിറ്റിഎ പ്രസിഡന്റ് ഹെഡ്മിസ്ട്രസ് മാനേജർ , മദർ പിറ്റിഎ പ്രസിഡന്റ് , അധ്യാപകർ , ജെ ആർ സി അംഗങ്ങൾ , എൻ എസ് എസ് മറ്റ് വിദ്യാർത്ഥികൾ എന്നിവർ ഹാജരായിരുന്നു.
സ്വാതന്ത്യദിനം സമുചിതമായ രീതിയിൽ തന്നെ സ്കൂളിൽ ആഘോഷിക്കുകയുണ്ടായി. പ്രിൻസിപ്പൽ പതാക ഉയർത്തി. തദവസരത്തിൽ വാർഡ് മെമ്പർ, പിറ്റിഎ പ്രസിഡന്റ് ഹെഡ്മിസ്ട്രസ് മാനേജർ , മദർ പിറ്റിഎ പ്രസിഡന്റ് , അധ്യാപകർ , ജെ ആർ സി അംഗങ്ങൾ , എൻ എസ് എസ് മറ്റ് വിദ്യാർത്ഥികൾ എന്നിവർ ഹാജരായിരുന്നു. ഭാരതത്തിന്റെ നാനാത്വത്തിൽ ഏകത്വം എന്ന ഒരു സ്റ്റേജ് ഷോ നടത്തി . വിമുക്ത ഭടന്മാരെ ആദരിക്കുകയും ചെയ്തു.
ക്ലബ്ബ് പ്രവർത്തനങ്ങൾ
പഠനം ലളിതവും രസകരവുമാക്കുക,കുട്ടികളെ സംസ്ക്കാര സമ്പന്നരും ഭാഷയോടും ശാസ്ത്രത്തോടും ആഭിമുഖ്യം വളർത്തുക,പഠനനിലവാരം മെച്ചപ്പെടുത്തുക, അവശ്യവിജ്ഞാന നിലവാരം ഉറപ്പുവരുത്തുക, പുതിയ പാഠ്യ പദ്ധതിയും നൂതന മൂല്യ നിർണയസമ്പ്രദായവും പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് വിവിധ ക്ല ബ്ബുകൾക്കുള്ളത്. എല്ലാ മാസവും വിവിധ ക്ല ബ്ബുകൾ കൂടി പല തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തി കുട്ടികളുടെ വ്യ ക്തിത്വ വികാസത്തിനു സഹായിക്കുന്നു.
- ജൂനിയർ റെഡ്‌ക്രോസ്
ജൂനിയർ റെഡ്‌ക്രോസ് പ്രവർത്തനോദ്ഘാടനം അദ്ധ്യയന വർഷത്തെ പ്രവർത്തനങ്ങൾ നെയ്യാറ്റിൻകര ഡിവൈഎസ്പി സുൽഫിക്കർ ഉദ്ഘാടനം ചെയ്തു. പുതുതായി അംഗങ്ങളായ എട്ടാം സ്റ്റാൻഡേർഡിലെ കുട്ടികൾക്ക് അദ്ദേഹം ബാഡ്ജുകൾ വിതരണം ചെയ്തു . ശ്രീമാൻ ബിജു സാറിന്റെ നേതൃത്വത്തിൽ റെഡ് ക്രോസ്സ് വിജയകരമായി മുന്നേറുന്നു. സ്കൂൾ തല പ്രവർത്തനങ്ങളും വിദ്യാർത്ഥികളുടെ എൻവോൾമെന്റും 8 / 6 /18 വെള്ളിയാഴ്ച നെയ്യാറ്റിൻകര excise സർക്കിൾ ഇൻസ്‌പെക്ടർ നിർവഹിച്ചു.കുട്ടികൾക്കു ബാഡ്ജുകൾ വിതരണം ചെയ്തു . മികച്ച കേഡറ്റുകൾക് ബാഡ്ജുകൾ നൽകി.
പ്രവേശനോത്സവം 2018-19
2018-19 അധ്യയനവർഷത്തിലെ പ്രവേശനോത്സവം ബഹുമാനപ്പെട്ട നെയ്യാറ്റിൻകര MLA സഖാവ് ശ്രീമാൻ ആൻസലൻ അവർകൾ ഉദ്ഘാടനം ചെയ്തു.A+ വിജയികളെ ചടങ്ങിൽ അനുമോദിച്ചു.
''''ലഹരി വിരുദ്ധ ബോധവൽക്കരണം''''
ലഹരി വിമുക്ത ദിനത്തിൽ ക്യാമ്പയിൻ മെറ്റീരിയൽസ് പൊതു സ്ഥലങ്ങളിൽ ഒട്ടിച്ചു. ഒരു ഷോർട് ഫിലിം കുട്ടികളെ കാണിച്ചു. കേരള സംസ്ഥാന എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിമുക്തി എന്ന കൈയ്യുറ നാടകം സ്കൂളിൽ അവതരിപ്പിക്കുകയുണ്ടായി. ലഹരി വിരുദ്ധ കേരളത്തിനായി ലഹരി വർജ്ജിക്കൂ , ആരോഗ്യം സംരക്ഷിക്കൂ എന്നതായിരുന്നു , അവരുടെ സന്ദേശം .വിദ്യാർത്ഥികൾ പാവ നാടകത്തിനെ ആവേശത്തോടെയാണ് നെഞ്ചിലേറ്റിയത്. ലഹരി വിരുദ്ധ ബോധവൽക്കരണസെമിനാർ ഓലത്താന്നി പി.എച്ച്.സി യിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടന്നു.
''''മലയാള മനോരമ നല്ലപാഠം''''
നല്ലപാഠം തിരുവനന്തപുരം ജില്ലാ ജേതാക്കൾ സാമൂഹ്യ നന്മകളുടെ നല്ലപാഠങ്ങളുമായി ഓലത്താന്നി വിക്ടറി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ തിരുവനന്തപുരം ജില്ലയിൽ ഒന്നാമതെത്തി
നമ്മുടെ സ്കൂളിലിലെ പാവപ്പെട്ട വിദ്യാർഥിക്ക് നാട്ടുകാരുടെയും അധ്യാപകരുടെയും വിദ്യാർഥികളുടെയും സഹായ സഹകരണത്തോടെ വീട് നിർമിച്ചു നൽകി. ബഹുമാനപ്പെട്ട ശ്രീ ശശി തരൂർ എംപി താക്കോൽ ദാനം നിർവഹിച്ചു .
വായനാ ദിനം
വിദ്യാരംഗം ജൂൺ 19 വായനാ ദിനം നമ്മുടെ സ്ക്കുളിൽ വളരെ ഗംഭീരമായി പ്രവർത്തനങ്ങൾ നടന്നു. ജുൺ 19-ാം തിയതി രാവിലെ 10മണിക്ക് റാലി ഉണ്ടായിരുന്നു. തുടർന്ന് കവിയത്രി അൽഫോൺസാജോയ് വായനാ ദിനം ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾ പതിപ്പുകൾ തയാറക്കി. ക്ലാസുകളിൽ വായനാമൂല തയ്യാറാക്കി. ക്വിസ് മത്സരങ്ങൾ നടത്തുകയും ചെയ്തു.സമ്മാനങ്ങൾ നൽകുകയും ചെയ്തു.