"എ. യു. പി. എസ് മനിശ്ശീരി/2023-24 അധ്യയന വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 34: വരി 34:


ഒറ്റപ്പാലം ഉപജില്ല സ്കൂൾ കലോത്സവത്തിൽ  യു പി ജനറൽ വിഭാഗത്തിൽ രണ്ടാം സ്ഥാനം, ഉർദു കലോത്സവത്തിൽ രണ്ടാം സ്ഥാനം, സംസ്‌കൃതോത്സവത്തിൽ ഒന്നാം സ്ഥാനം, എൽ പി വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി .
ഒറ്റപ്പാലം ഉപജില്ല സ്കൂൾ കലോത്സവത്തിൽ  യു പി ജനറൽ വിഭാഗത്തിൽ രണ്ടാം സ്ഥാനം, ഉർദു കലോത്സവത്തിൽ രണ്ടാം സ്ഥാനം, സംസ്‌കൃതോത്സവത്തിൽ ഒന്നാം സ്ഥാനം, എൽ പി വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി .
ലഹരിക്കെതിരെ ഒന്നിച്ചു പോരാടാം "വിമുക്തി" ചുമർ ചിത്ര രചന മത്സരത്തിൽ ജില്ലാ തലത്തിൽ നമ്മുടെ സ്കൂളിന് മൂന്നാം സ്ഥാനം.
പി ടി ബി ബാലശാസത്രോത്സവത്തിൽ 36 കുട്ടികൾ പങ്കെടുത്തു. ശ്രീലക്ഷ്മി, ഹൃഷികേശ് എന്നിവരെ ജില്ലാ തലത്തിലേക്കും തെരഞ്ഞെടുത്തു.

11:10, 4 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2023- 24 അധ്യയന വർഷത്തെ പ്രവേശനോത്സവം വിപുലമായ രീതിയിൽ ആഘോഷിച്ചു . വായനദിനം പുത്തൻ ആശയങ്ങളോടെ ഡിജിറ്റൽ വായനയിലൂടെ.... വായനദിന പ്രവർത്തനങ്ങളിൽ മുൻ പ്രധാന അധ്യാപകൻ വിനോദ് കുമാരൻ മാസ്റ്റർ, ഒറ്റപ്പാലം ബി ആർ സി കോഡിനേറ്റർ വിശ്വ ദാസ് സർ, ഒറ്റപ്പാലം എക്സൈസ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം വിനോദ് കുമാരൻ മാസ്റ്റർ നിർവ്വഹിച്ചു. നമ്മുടെ സ്കൂളിന്റെ പേരിൽ തയ്യാറാക്കിയിട്ടുള്ള ബ്ലോഗിന്റെയും , കുട്ടികൾ തയ്യാറാക്കിയ രചനകളുടെ ഡിജിറ്റൽ പുസ്തകത്തിന്റെയും ഉദ്ഘാടനം വിശ്വ ദാസ് സർ നിർവഹിച്ചു. തുടർന്ന് വായനയുമായി ബന്ധപ്പെട്ട് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. 2023 - 24 അധ്യയന വർഷത്തെ ആദ്യ ജനറൽബോഡിയോഗം ചേർന്നു. ഒരു ജനാധിപത്യ തെരഞ്ഞെടുപ്പ് എങ്ങനെയാണ് നടത്തുന്നത് എന്ന് കുട്ടികൾ കൂടി അറിഞ്ഞിരിക്കുക എന്ന ഉദ്ദേശത്തോടെ ഡിജിറ്റലായി തന്നെ തെരഞ്ഞെടുപ്പ് നടത്തി.

ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പൂക്കള മത്സരം, വടം വലി എന്നിങ്ങനെ വിവിധ തരത്തിലുള്ള കളികളും, ഓണസദ്യയും ഉണ്ടായിരുന്നു.

സ്കൂൾ തലത്തിൽ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി മേളകൾ, കലോത്സവം, സ്പോർട്സ് എന്നിവ സംഘടിപ്പിച്ചു .

പ്രീ പ്രൈമറി കുട്ടികൾ അവരുടെ അസംബ്‌ളി വിപുലമായ രീതിയിൽ നടത്തി

ഉപജില്ല സ്പോർട്സ് മേളയിൽ സബ് ജൂനിയർ ഗേൾസിൽ ഹൈജമ്പിൽ മൂന്നാം സ്ഥാനം, ഷോട് പുട്ടിൽ ഒന്നാം സ്ഥാനം, 4 * 100 മീറ്റർ റിലേ രണ്ടാം സ്ഥാനവും നേടി.

" വേൾഡ് സ്പേസ് വീക്ക് " സംസ്ഥാനതലത്തിൽ നടത്തിയ പെയിന്റിങ് മത്സരത്തിൽ കുട്ടികൾ പങ്കെടുത്തു.

സബ് ജില്ല വിദ്യാരംഗം കലാസാഹിത്യ വേദി നടത്തിയ സർഗോത്സവം പരിപാടിയിൽ ജില്ലയിലേക്ക് തെരഞ്ഞെടുത്തു.

ജില്ലാ ശിശുക്ഷേമ സമിതി നടത്തിയ വർണോത്സവം പരിപാടിയിൽ എൽ പി വിഭാഗം പ്രസംഗ മത്സരത്തിൽ നാലാം സ്ഥാനം,  യു പി വിഭാഗം ഉപന്യാസ രചനയിൽ ഒന്നാം സ്ഥാനം, പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം, പദ്യം ചൊല്ലലിൽ രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും നേടി

സബ് ജില്ല മാത്‍സ് ടാലെന്റ് സെർച്ച് പരീക്ഷയിൽ ഒന്നാം സ്ഥാനം നേടി .

സബ് ജില്ല ശാസ്ത്രമേളയിൽ ഐ ടി മേള യുപി വിഭാഗം ഒന്നാം സ്ഥാനം, സാമൂഹ്യശാസ്ത്രമേള യുപി വിഭാഗം ഒന്നാംസ്ഥാനം, ശാസ്ത്രമേളയിൽ യുപി വിഭാഗം ഒന്നാം സ്ഥാനം, എൽ പി വിഭാഗം ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം നേടി .

ചാന്ദ്രദിനത്തോടനുബന്ധിച്ച് കാലിഡോസ്കോപ്പ് നൽകുന്ന ആകാശ്മിത്ര പുരസ്ക്കാരം നേടിയ വിദ്യാർത്ഥിക്ക് അനുമോദനവും പുരസ്ക്കാര സമർപ്പണവും നടത്തി . വിദ്യാലയത്തിൽ നടന്ന പുരസ്ക്കാര സമർപ്പണ ചടങ്ങിൽ  എൽ. എസ്. എസ്. , യു .എസ്. എസ്. വിജയികളെയും ആദരിച്ചു.

സബ് ജില്ലാ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് 2023ൽ യു പി വിഭാഗം ഒന്നാംസ്ഥാനം ഹൃഷികേഷ് പിയും മൂന്നാം സ്ഥാനം ശ്രീലക്ഷ്മി എം കരസ്ഥമാക്കി.

ജില്ലാ ശിശുക്ഷേമ സമിതിയിൽ കുട്ടികളുടെ പ്രസിഡന്റ് പി. ഹൃഷികേശ് തെരഞ്ഞെടുത്തു . നവംബർ 14 ന് ശിശുദിനാഘോഷ റാലിയിൽ ജില്ലാ കലക്ടർ ഡോ. എസ്. ചിത്ര മുഖ്യാതിഥിയും  പി. ഹൃഷികേശ് അധ്യക്ഷനുമായിരുന്നു .

സബ് ജില്ല സബ് ജൂനിയർ ഗേൾസ് ഫുട്ബോൾ മത്സരത്തിൽ രണ്ടാം സ്ഥാനം .

സബ് ജില്ലാ സബ് ജൂനിയർ ഗേൾസ് & ബോയ്സ് കബഡി ടൂർണമെന്റിൽ ഒന്നാം സ്ഥാനം. ഗേൾസിൽ നിന്ന് 5 കുട്ടികളെയും ബോയ്സ് ടീം മുഴുവനായും ജില്ലയിലേക്ക് തെരഞ്ഞെടുത്തു .

സബ് ജില്ലയിൽ ഭാസ്കരാചാര്യ സെമിനാർ അവതരിപ്പിച്ചു .

NuMATS പരീക്ഷയിൽ സബ് ജില്ലയിൽ നിന്നും ജില്ലാ തലത്തിലേക്ക് രണ്ടു കുട്ടികളെ തെരഞ്ഞെടുത്തു.

ഒറ്റപ്പാലം ഉപജില്ല സ്കൂൾ കലോത്സവത്തിൽ  യു പി ജനറൽ വിഭാഗത്തിൽ രണ്ടാം സ്ഥാനം, ഉർദു കലോത്സവത്തിൽ രണ്ടാം സ്ഥാനം, സംസ്‌കൃതോത്സവത്തിൽ ഒന്നാം സ്ഥാനം, എൽ പി വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി .

ലഹരിക്കെതിരെ ഒന്നിച്ചു പോരാടാം "വിമുക്തി" ചുമർ ചിത്ര രചന മത്സരത്തിൽ ജില്ലാ തലത്തിൽ നമ്മുടെ സ്കൂളിന് മൂന്നാം സ്ഥാനം.

പി ടി ബി ബാലശാസത്രോത്സവത്തിൽ 36 കുട്ടികൾ പങ്കെടുത്തു. ശ്രീലക്ഷ്മി, ഹൃഷികേശ് എന്നിവരെ ജില്ലാ തലത്തിലേക്കും തെരഞ്ഞെടുത്തു.