"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 98: | വരി 98: | ||
[[പ്രമാണം:42086 kera9.jpg|ഇടത്ത്|ലഘുചിത്രം|250x250px|42086_kera9]] | [[പ്രമാണം:42086 kera9.jpg|ഇടത്ത്|ലഘുചിത്രം|250x250px|42086_kera9]] | ||
[[പ്രമാണം:42086 kera10.jpg|ലഘുചിത്രം|235x235px|42086_kera10]] | [[പ്രമാണം:42086 kera10.jpg|ലഘുചിത്രം|235x235px|42086_kera10]] | ||
12:59, 2 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2026-27 |
പ്രവർത്തനങ്ങൾ 2023-2024
പ്രവേശനോത്സവം.
ജവഹർകോളനി സ്കൂളിൽ ഈ വർഷത്തെ പ്രവേശനോൽത്സവം മികച്ച രീതിയിൽ നടന്നു.വാർഡ് മെമ്പർ ഗീതാപ്രിജി ഉദ്ഘാടനംനിർവഹിച്ചു. മാധ്യമ പ്രവർത്തനായ വിനീഷ് ചൂടൽ മുഖ്യാതിഥിയായി. പി ടി എ പ്രസിഡന്റ് റിജു ശ്രീധർ ,മറ്റ് പി.ടി.എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. നവാഗതർക്ക് സമ്മാനപ്പൊതികൾ വിതരണം ചെയ്തു. കുട്ടികൾക്ക് മധുരം നൽകി സ്വീകരിച്ചു. തുടർന്ന് പുതുതായി നിർമ്മിച്ച ടോയിലറ്റിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ഗീതാപ്രിജി നിർവഹിച്ചു.



പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. അതിൽ ബൊട്ടാണിക്കൽ സയന്റിസ്റ്റ് ശ്രീ.അനിൽ കുമാർ വൃക്ഷത്തൈ നട്ട് പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു.പരിസ്ഥിതി ദിനപ്രതിജ്ഞയെടുത്തു.പരിസ്ഥിതി ദിന പ്രസംഗവും "മൈ പ്ലാന്റ്"എന്നപേരിൽകുട്ടികൾഅവർക്ക്ഇഷ്ടപ്പെട്ടചെടികൾപരിചയപ്പെടുത്തുന്നപരിപാടികളുംഉണ്ടായിരുന്നു.പോസ്റ്റർരചനാമത്സരവുംഉണ്ടായിരുന്നു.ഉച്ചയ്ക്ക് പരിസ്ഥിതി ദിന ക്വിസ് നടന്നു.ഹൈസ്കൂളിൽ അഥീന,അക്ഷയും,യു പി യിൽഫാരിസും,ആമിൽമിഹാജ്.എൽ പിയിൽ മുഹമ്മദ് ഫൈസാൻ,നാദിയ എന്നിവർ സമ്മാനത്തിന് അർഹരായി.



ഹിരോഷിമ നാഗസാക്കി ദിനാചരണം
ഹിരോഷിമ നാഗസാക്കി ദിനങ്ങൾ പ്രത്യേക അസംബ്ലിയോടെ സ്കൂളിൽ ആചരിച്ചു. പോസ്റ്റർ നിർമ്മാണം, സഡാക്കോ കൊക്ക് നിർമ്മാണം, യുദ്ധവിരുദ്ധ റാലി ഇവ സംഘടിപ്പിച്ചു.ജെ.ആർ.സി, സ്കൗട്ട് കുട്ടികൾ യുദ്ധത്തിനെതിരെയുള്ള സന്ദേശങ്ങളുമായി റാലിയിൽ പങ്കെടുത്തു. ഹിരോഷിമ നാഗസാക്കി ക്വിസ് മത്സരവും നടത്തുകയുണ്ടായി



സ്വാതന്ത്ര്യദിനാഘോഷം
ഇന്ത്യയുടെ 77-ാമത് സ്വാതന്ത്ര്യ ദിനം ജവഹർ കോളനി സ്കൂളിൽ വിപുലമായി ആഘോഷിച്ചു.രാവിലെ 8.30 ന് ഹെഡ്മിസ്ട്രസ് ആശ ജി.എസ് പതാകയുയർത്തി.തുടർന്ന് സ്കൗട്ട് ആന്റ് ഗൈഡ്സ് പരേഡ് നടന്നു.ജെ.ആർ സി കുട്ടികളുടെ വന്ദേമാതരം ഫെർമോമൻസ് ഉണ്ടായിരുന്നു. തുടർന്ന് സ്വാതന്ത്ര്യ ദിന സമ്മേളനം നടന്നു.ചടങ്ങിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും സൈനികനുമായ അനന്തു കൃഷ്ണനെയും വിരമിച്ച സൈനികൻ നാസറിനെയും പൊന്നാടയണിയിച്ച് ആദരിച്ചു. പല ദിവസങ്ങളായി നടത്തിയ സ്വാതന്ത്രിദിന ക്വിസിന്റെ വിജയികൾക്ക് സമ്മാനം നൽകി. എൽ എസ് എസ് ,യു. എസ് എസ് ജേതാക്കളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സോഫി തോമസ് ഗാന്ധിദർശൻ ക്ലബ്ബ് ഉദ്ഘാടനം നടത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. തുടർന്ന് പായസ വിതരണവും ഉണ്ടായിരുന്നു.



ഓണാഘോഷം 2023
സ്കൂളിലെ ഈ വർഷത്തെ ഓണാഘോഷം ആഗസ്റ്റ് 25 ന് നടന്നു. കുട്ടികളും അധ്യാപകരും കേരളീയ വേഷത്തിലെത്തി. വ്യത്യസ്തങ്ങളായ പരിപാടികൾ കൊണ്ട് ഓണാഘോഷം കെങ്കേമമായി. 9.30 മുതൽ പൂക്കള മത്സരം നടന്നു.എല്ലാ ക്ലാസുകളിലും പൂക്കളങ്ങൾ ഒരുങ്ങി.അതിനു ശേഷം കസേരകളി, സുന്ദരിക്ക് പൊട്ടുകുത്തൽ, വാലൂരൽ എന്നീ കളികൾ നടന്നു.ഉച്ചയ്‌ക്ക് ഓണസദ്യയുമുണ്ടായിരുന്നു.





☢

ശാസ്‍ത്രോത്സവക്കാഴ്ചകൾ












കലോത്സവക്കാഴ്ചകൾ









കേരളപ്പിറവിദിനാഘോഷം
നവംബർ ഒന്ന് കേരളപ്പിറവിയോടനുബന്ധിച്ച് ഒരാഴ്ചക്കാലം വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളാണ് സ്കൂളിൽ നടന്നത്. നവംബർ ഒന്നിന് സ്പെഷ്യൽ അസംബ്ലി ഉണ്ടായിരുന്നു. അസംബ്ലിയിൽ ഭാഷാപ്രതിജ്ഞയെടുത്തു.1 മുതൽ 10 വരെയുള്ള ക്ലാസുകൾ തയ്യാറാക്കിയ കേരളം വിഷയമായ മാഗസിനുകൾ ഹെഡ്മിസ്ട്രസ് ആശ ടീച്ചർ പ്രകാശനം ചെയ്തു. കുട്ടികൾ കേരള ഭാഷാഗാനാർച്ചന നടത്തി. മലയാള ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ കാവ്യാലാപന മത്സരം, നാടൻപാട്ട് . കേട്ടെഴുത്ത് മത്സരം, ഭാഷാ കേളികൾ എന്നിവ നടന്നു.






മാഗസിനുകൾ








ശിശുദിനം



പഠനവിനോദയാത്ര
പത്താംക്ലാസിലെ കുട്ടികൾക്കായി മൂന്ന് ദിവസം നീണ്ടു നിന്ന പഠനവിനോദയാത്ര സംഘടിപ്പിച്ചു.കൊടൈക്കനാൽ,മറയൂർ, വണ്ടർലാ എന്നീ സ്ഥലങ്ങളിലേയ്ക്കായിരുന്നു യാത്ര


