"പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 8: | വരി 8: | ||
==വിക്ടർസ് നൈറ്റ് == | ==വിക്ടർസ് നൈറ്റ് == | ||
[[പ്രമാണം:18083Victors night.jpg||500px| ]] | [[പ്രമാണം:18083Victors night.jpg||500px| ]] | ||
===കോട്ടുക്കരക്കു വേണ്ടി സംസ്ഥാനത്തു പോയി സംഭാവനകൾ നൽകിയ മക്കളെ ആദരിക്കുന്ന രാത്രി === | |||
== കായികമേള == | == കായികമേള == |
09:35, 15 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്പോർട്സ് ക്ലബ്ബ്
സ്കൂൾ ഫിറ്റ്നസ് സെന്റർ
വിക്ടർസ് നൈറ്റ്
കോട്ടുക്കരക്കു വേണ്ടി സംസ്ഥാനത്തു പോയി സംഭാവനകൾ നൽകിയ മക്കളെ ആദരിക്കുന്ന രാത്രി
കായികമേള
കൊട്ടുകരയിലെ ഈ വർഷത്തെ ആവേശംകൊള്ളിക്കുന്ന കായികമേള
ജൂഡോ റസലിങ് ചാമ്പ്യൻമാർ
കോട്ടുക്കരയിലേ ഗുസ്തി ചാമ്പ്യന്മാർ
കരുത്തിലും കോട്ടുക്കര ഒന്നാമത്
കൊട്ടുകരക്കു അഭിമനും കൊണ്ട് വന്ന കരുത്തന്മാർ
ഫുട്ബോളിലും ബാസ്കെട്ബോളിലും കോട്ടുക്കര മുന്നിൽ തന്നെ
ഫുട്ബോളിലും ബാസ്കെട്ബോളിലും ഒന്നാമതായ കൊട്ടുക്കരയുടെ പൊന്നു മക്കൾ
നേട്ടങ്ങൾ
കൊട്ടുക്കര സൗഹൃദ ഫുട്ബോൾ
കുട്ടികളും കായിക വിദ്യാഭ്യാസവും
ഒരു വ്യക്തിയുടെ വികസന പ്രക്രിയയിൽ ആരോഗ്യ കായിക വിദ്യാഭ്യാസത്തിന് അതുല്യമായ സ്ഥാനമാണുള്ളത്. കുട്ടിയുടെ ശാരീരികവും മാനസീകവും സാമൂഹികവും വൈകാരികവുമായ വികാസത്തിന് കായിക വിദ്യാഭ്യാസം അവസരം ഒരുക്കുന്നു. ആധുനീക സമൂഹം ഏറ്റവും പ്രാധാന്യത്തോടെ പരിഗണിക്കേണ്ട ഒന്നാണ് ആരോഗ്യ കായിക വിദ്യാഭ്യാസം. മാറിയ ജീവിത ശൈലി നമ്മെ വളരെ വലിയ വിപത്തുകളിലേക്ക് കൊണ്ടെത്തിക്കുന്നു. കായിക പ്രവർത്തനങ്ങളിൽ സ്ഥിരമായി ഏ൪പെടേണ്ടതി൯െറ ആവശ്യം കുട്ടികളിലേക്ക് എത്തിക്കുക എന്നതാണ് ആരോഗ്യമുള്ള സമൂഹത്തെ വാ൪ത്തെടുക്കാ൯ ആദ്യപടിയായി ചെയ്യേണ്ടത്.വിവിധങ്ങളായ വ്യായാമ മുറകൾ ശാസ്ത്രീയമായ രീതിയിൽ കുട്ടികൾ പഠിക്കുന്നതിലൂടെ വരും സമൂഹത്തിന് ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കാ൯ സാധിക്കും.കായിക ക്ഷമതക്ക് പുറമേ കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങൾ, ശാരീരിക വളർച്ച, കൗമാര പ്രശ്‌നങ്ങൾ, എന്നിവ സംബന്ധി ച്ച അവബോധവും ആരോഗ്യ കായിക വിദ്യാഭ്യാസത്തി൯െറ ഭാഗമാണ്.പരസ്പരം ഇടപഴകാനും പങ്ക് വെക്കാനും പ്രതിസന്ധികൾ തരണം ചെയ്ത് മുന്നേറാനുമുള്ള സാംസ്കാരികത കൂടിയാണ് ആരോഗ്യ കായിക വിദ്യാഭ്യാസം പ്രധാനം ചെയ്യുന്നത്. ഉചിതമായ സമയത്ത് തീരുമാനങ്ങളെടുത്ത് നടപ്പാക്കാനും വൃത്തിയും ചിട്ടയുമുള്ള ജീവിതം നയിക്കാനും കുട്ടികൾക്ക് കായിക വിദ്യാഭ്യാസത്തിലൂടേയും, പരിശീലനത്തിലൂടെയും സാധ്യമാകുന്നു.
ഞങ്ങളുടെ കായിക ലോകം
വ൪ഷം പിന്നിടുന്ന പിപിഎം ഹയർ സെക്കന്റി സ്കൂൾ എന്ന ഞങ്ങളുടെ സ്ഥാപനം ഇന്ന് വിവിധ രംഗങ്ങളിൽ അഭിമാനകരമായ വള൪ച്ചയാണ് കൈവരിച്ചിട്ടുള്ളത്.കായിക രംഗത്തും സ്കൂളി൯െറ വള൪ച്ചയോടൊപ്പം സഞ്ചരിക്കാ൯ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്.എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരേയുള്ള ഈ സ്കൂളിൽ അയ്യായിരത്തിൽ പരം കുട്ടികൾ പഠിക്കുന്നു. മുഴുവൻ കുട്ടികളേയും കായിക രംഗത്തേക്ക് ആക൪ഷിക്കുന്ന തരത്തിൽ വ്യത്യസ്തങ്ങളായ പദ്ധതികളാണ് ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്തുന്നത്.
സ്കൂൾ കായിക വേദി
സ്കൂളിൽ കായിക വിദ്യാഭ്യാസം സജീവമാക്കുന്നതിനായി അധ്യാപകരും വിദ്യാർത്ഥികളുമടങ്ങുന്ന ഒരു ബോഡി രൂപീകരിച്ച് പ്രവ൪ത്തിക്കുന്നുണ്ട്. സ്പോട്സിൽ തൽപരരായ അധ്യാപകരിൽ നിന്നും ഏഴംഗങ്ങളുള്ള സമിതിക്കാണ് രൂപം നൽകിയിരിക്കുന്നത്, സ്കൂളി൯െറ കായിക വികസന പ്രവർത്തനങ്ങൾക്ക് ഈ സമിതി നേതൃത്വം നൽകുന്നു. കായികാധ്യാപക൯ ചെയ൪മാനായ സമിതിയുടെ കൺവീന൪ ഓരോ അക്കാദമിക വർഷവും സമിതിയിലുള്ള ഓരോ അധ്യാപകരും ഏറ്റെടുത്ത് കുട്ടികളുടെ കായിക ഭാവിക്ക് ഉപകാരപെടുന്ന വ്യത്യസ്തമായ പദ്ധതികൾ ചർച്ച ചെയ്ത് നടപ്പിൽ വരുത്തുന്നു.ഹൈസ്കൂൾ തലത്തിൽ നിന്നും നാലും ഹയർ സെക്കന്റി തലത്തിൽ നിന്നും രണ്ടും അധ്യാപകരാണ് സമിതിയിലുള്ള അംഗങ്ങൾ.
സ്കൂൾ ഓഫ് സ്പോട്സ്
കായിക വിദ്യാഭ്യാസം കൂടുതൽ കുട്ടികളിൽ എത്തിക്കുന്നതിനായി സ്കൂൾ ഓഫ് സ്പോർട്സ് എന്ന പേരിൽ സമിതി രൂപീകരിച്ചിട്ടുണ്ട്. ഹൈസ്കൂൾ, ഹയർ സെക്കന്റി തലത്തിൽ നിന്നും സ്കൂൾ ക്യാപ്റ്റ൯, അസിസ്റ്റന്റ് ക്യാപ്റ്റ൯ എന്നിങ്ങനെ നാല് വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത് കായിക രംഗത്ത് കൂടുതൽ കഴിവുള്ള കുട്ടികളെ കൂടി ഉൾപ്പെടുത്തി സ്കൂൾ ഓഫ് സ്പോർട്സിന് രൂപം നൽകിയിരിക്കുന്നു. ഇ൯റാമോറൽ മത്സരവും സ്കൂൾ സ്പോർട്സ് മീറ്റ് ഹൗസ് തലത്തിൽ നടത്തുന്നതിനും ഇവ൪ മുഖ്യ പങ്ക് വഹിക്കുന്നു.
വിദ്യാർത്ഥികൾക്ക് മികച്ച കായിക പരിശീലനം
എട്ട് മുതൽ പന്ത്രണ്ട് വരേയുള്ള ക്ലാസുകളിലായി അയ്യായിരത്തോളം കുട്ടികൾ പഠിക്കുന്ന ഞങ്ങളുടെ സ്കൂളിൽ കായിക രംഗത്ത് കഴിവുറ്റ കുട്ടികളെ കണ്ടെത്തി അവരുടെ കഴിവനുസരിച്ചുള്ള ഗെയ്മുകളിൽ ശാസ്ത്രീയമായി പരിശീലനം നൽകിവരുന്നു. ഫുട്ബോൾ, ക്രിക്കറ്റ്,കബഡി,ബാസ്ക്കറ്റ് ബോൾ, ഹാ൯ബോൾ, വോളിബോൾ, ഖൊ-ഖോ, ഷട്ടിൽ ബാട്മി൯റൺ, നീന്തൽ, മാ൪ഷ്യൽ ആട്സ് എന്നീ ഗെയ്ം ഇനങ്ങൾക്ക് പരിശീലനം നൽകുന്നുണ്ട്. സ്കൂൾ കായികാധ്യാപക൯െറ നേതൃത്വത്തിൽ എട്ടിൽ കുറയാത്ത പരിശീലകരാണ് കുട്ടികളുടെ പരിശീലനത്തിന് നേതൃത്വം നൽകി വരുന്നത്. പരിശീലന രംഗത്ത് വൈദഗ്ദ്ധ്യം തെളീയിച്ച പൂ൪വ്വ വിദ്യാർത്ഥികളടങ്ങുന്ന ടീമാണ് പരിശീലകരായി വരുന്നത്.2018 - 19 വ൪ഷത്തിൽ മാത്രം 9 ദേശീയ താരങ്ങളേയും 65 സംസ്ഥാന താരങ്ങളെയും വാ൪ത്തെടുക്കാ൯ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്.
സ്കൂൾ ഫുട്ബോൾ അക്കാദമി
മലപ്പുറം ജില്ലയിൽ ഏറ്റവും ജനകീയമായ കായിക ഇനമായ ഫുട്ബോൾ കൂടുതൽ കുട്ടികളിലേകെത്തിക്കുന്നതിനായി അക്കാദമി രൂപീകരിച്ച് പ്രവ൪ത്തിക്കുന്നു. കഴിഞ്ഞ വ൪ഷം ആരംഭിച്ച അക്കാദമിയിൽ നിന്നും നിരവധി കുട്ടികളാണ് കേരളത്തിന് അകത്തും പുറത്തുമുള്ള പ്രഫഷനൽ ടീമുകളിൽ ഇടം നേടിയിരിക്കുന്നത്. മറ്റു സ്കൂളുകളിൽ പഠിക്കുന്ന ഫുട്ബോളിൽ താൽപര്യമുള്ള കുട്ടികളും ഈ അക്കാദമിയിൽ പരിശീലനം നേടുന്നുണ്ട് എന്നതും ഞങ്ങളുടെ ഈ അക്കമിയെ വ്യത്യസ്തമാക്കുന്നു.
സ്പോർട്സ് ഫോ൪ ആൾ
സ്കൂളിലെ അയ്യായിരത്തോളം വരുന്ന കുട്ടികൾക്ക് കായിക വിദ്യാഭ്യാസവും, വ്യായാമവും എത്തിക്കുന്നതിനായി പുതിയ പദ്ദതിക്ക് രൂപം നൽകിയിരിക്കുന്നു. ഓരോ ക്ലാസിലെ കുട്ടികളുടേയും ബോഡി മാസ് ഇ൯റക്സ് കണ്ടെത്തി ചാ൪ട്ട് തൂക്കുന്നു. ഭാരം കൂടുതലും കുറവുമുള്ള കുട്ടികൾക്ക് പ്രത്യേകം പരിശീലനം നൽകുന്നു. ആഹാര ക്രമീകരണം പാലിക്കേണ്ടതി൯െറ ആവശ്യകത ബോധ്യപെടുത്തികൊടുക്കുകയും ചെയ്യുന്നു. കായിക വിദ്യാഭ്യാസ പാഠഭാഗങ്ങൾ തിരഞ്ഞെടുക്കപെടുന്ന കുട്ടികളെ പഠിപ്പിക്കുകയും ഒഴിവ് പിരിയഡുകളിലും മറ്റു സാധ്യമാകുന്ന സമയങ്ങളിലുമെല്ലാം വ്യത്യസ്ത ക്ലാസുകളിലെ കുട്ടികൾക്ക് ഇവ൪ പഠിപ്പിക്കുന്നതിന് നേതൃത്വം നൽകുന്നു.