"മാതാ എച്ച് എസ് മണ്ണംപേട്ട/സയൻസ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ശൂന്യമായ താൾ സൃഷ്ടിച്ചു |
No edit summary |
||
| വരി 1: | വരി 1: | ||
2023-24 അധ്യയന വർഷത്തിലെ മാതാ എച്ച് എസ് മണ്ണപേട്ട സ്കൂളിലെ സയൻസ് ക്ലബ് പ്രവർത്തനങ്ങൾക്ക് ആഗസ്ത് 14 തിങ്കളാഴ്ച 1.30 pm ന് ആരംഭം കുറിച്ചു. സയൻസ് ക്ലബ്ബിലേക്ക് പുതിയതായി വന്ന അംഗങ്ങളെ സ്വാഗതം ചെയ്യാനും ശാസ്ത്രകൗതുകം അവരിലുണർത്താനും ഉതകുന്ന രീതിയിലാണ് സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചത്.ആഷ ടീച്ചർ സമ്മേളനത്തിൽ എത്തിച്ചേർന്നവർക്ക് സ്വാഗതം പറഞ്ഞു. തുടർന്ന് ക്ലബ്ബിന്റെ ഉദ്ഘാടനം ഈ വിദ്യാലയത്തിന്റെ പ്രധാന അധ്യാപകൻ ശ്രീ കെ ജെ തോമസ് മാസ്റ്റർ നിർവഹിച്ചു. ശാസ്ത്ര വിഷയങ്ങളിൽ കുട്ടികൾക്കുള്ള മികവ് പ്രോത്സാഹിപ്പിക്കുന്ന ഒരു കൂട്ടം സയൻസ് അദ്ധ്യാപകരാണ് നമുക്കുള്ളതെന്നും ഉദ്ഘാടനവേളയിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ വർഷവും ഇത്തരം മികവുകൾ ഈ ക്ലബ് അംഗങ്ങളിൽനിന്നും ഉണ്ടാകട്ടെയെന്നും ആശംസിച്ചു. രസതന്ത്ര ത്തിലെ സൂചകങ്ങളെ ഉപയോഗിച്ചുള്ള ഒരു ലഘുപരീക്ഷണത്തിലൂടെ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിക്കപ്പെട്ടു. തുടർന്ന് കുട്ടികൾക്ക് ഏറ്റവും കൗതുകം ഉണർത്തുന്ന മനുഷ്യ ശരീരത്തിന്റെ അസ്ഥികൂടത്തെ ബീന ടീച്ചർ കുട്ടികൾക്ക് പരിചയപ്പെടുത്തി. പിന്നീട് രസതന്ത്രത്തിലെ ഒരു ലഘു പരീക്ഷണം മഗ്നീഷ്യം ഹൈഡ്രോക്ലോറിക് ആസിഡുമായി പ്രവർത്തിച്ച് ഹൈഡ്രജൻ ഗ്യാസ് ഉണ്ടാകുന്നത് യുപി വിദ്യാർഥികളായ തരുണും ആൻ മരിയയും കൂടി അവതരിപ്പിച്ചു. അദ്വൈത് കൃഷ്ണ സ്വയം നിർമ്മിച്ച വാട്ടർ പമ്പും വാക്വo ക്ലീനറും കുട്ടികൾക്ക് മുന്നിൽ പ്രവർത്തിപ്പിച്ച് അതിന്റെ പ്രവർത്തനതത്വം വിശദീകരിച്ചു. | |||
15:19, 3 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
2023-24 അധ്യയന വർഷത്തിലെ മാതാ എച്ച് എസ് മണ്ണപേട്ട സ്കൂളിലെ സയൻസ് ക്ലബ് പ്രവർത്തനങ്ങൾക്ക് ആഗസ്ത് 14 തിങ്കളാഴ്ച 1.30 pm ന് ആരംഭം കുറിച്ചു. സയൻസ് ക്ലബ്ബിലേക്ക് പുതിയതായി വന്ന അംഗങ്ങളെ സ്വാഗതം ചെയ്യാനും ശാസ്ത്രകൗതുകം അവരിലുണർത്താനും ഉതകുന്ന രീതിയിലാണ് സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചത്.ആഷ ടീച്ചർ സമ്മേളനത്തിൽ എത്തിച്ചേർന്നവർക്ക് സ്വാഗതം പറഞ്ഞു. തുടർന്ന് ക്ലബ്ബിന്റെ ഉദ്ഘാടനം ഈ വിദ്യാലയത്തിന്റെ പ്രധാന അധ്യാപകൻ ശ്രീ കെ ജെ തോമസ് മാസ്റ്റർ നിർവഹിച്ചു. ശാസ്ത്ര വിഷയങ്ങളിൽ കുട്ടികൾക്കുള്ള മികവ് പ്രോത്സാഹിപ്പിക്കുന്ന ഒരു കൂട്ടം സയൻസ് അദ്ധ്യാപകരാണ് നമുക്കുള്ളതെന്നും ഉദ്ഘാടനവേളയിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ വർഷവും ഇത്തരം മികവുകൾ ഈ ക്ലബ് അംഗങ്ങളിൽനിന്നും ഉണ്ടാകട്ടെയെന്നും ആശംസിച്ചു. രസതന്ത്ര ത്തിലെ സൂചകങ്ങളെ ഉപയോഗിച്ചുള്ള ഒരു ലഘുപരീക്ഷണത്തിലൂടെ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിക്കപ്പെട്ടു. തുടർന്ന് കുട്ടികൾക്ക് ഏറ്റവും കൗതുകം ഉണർത്തുന്ന മനുഷ്യ ശരീരത്തിന്റെ അസ്ഥികൂടത്തെ ബീന ടീച്ചർ കുട്ടികൾക്ക് പരിചയപ്പെടുത്തി. പിന്നീട് രസതന്ത്രത്തിലെ ഒരു ലഘു പരീക്ഷണം മഗ്നീഷ്യം ഹൈഡ്രോക്ലോറിക് ആസിഡുമായി പ്രവർത്തിച്ച് ഹൈഡ്രജൻ ഗ്യാസ് ഉണ്ടാകുന്നത് യുപി വിദ്യാർഥികളായ തരുണും ആൻ മരിയയും കൂടി അവതരിപ്പിച്ചു. അദ്വൈത് കൃഷ്ണ സ്വയം നിർമ്മിച്ച വാട്ടർ പമ്പും വാക്വo ക്ലീനറും കുട്ടികൾക്ക് മുന്നിൽ പ്രവർത്തിപ്പിച്ച് അതിന്റെ പ്രവർത്തനതത്വം വിശദീകരിച്ചു.