"ഗവ. യു പി എസ് ഈഞ്ചയ്ക്കൽ/അക്ഷരവൃക്ഷം/നമ്മുടെ സമ്പത്ത്-ആരോഗ്യം(ഉപന്യാസം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (DivyaRS എന്ന ഉപയോക്താവ് ഗവ. യു പി എസ് ഈഞ്ചക്കൽ/അക്ഷരവൃക്ഷം/നമ്മുടെ സമ്പത്ത്-ആരോഗ്യം(ഉപന്യാസം) എന്ന താൾ ഗവ. യു പി എസ് ഈഞ്ചയ്ക്കൽ/അക്ഷരവൃക്ഷം/നമ്മുടെ സമ്പത്ത്-ആരോഗ്യം(ഉപന്യാസം) എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
12:05, 28 ഒക്ടോബർ 2023-നു നിലവിലുള്ള രൂപം
എന്റെ സമ്പത്ത് - ആരോഗ്യം (ഉപന്യാസം)
- ആരോഗ്യമുണ്ടെങ്കിലേ ഭൂമിയിൽ എന്തും നേടാനും അനുഭവിക്കാനുമാവൂ - "അതിനാൽ ഏറ്റവും പ്രധാനം ആരോഗ്യം തന്നെ" ആരോഗ്യ ദൃഢഗാത്രരായ വ്യക്തികളാണ് സമൂഹത്തിന്റെ സമ്പത്ത് . നമ്മുടെ ആരോഗ്യപരിപാലനത്തിന് ഏറ്റവും അത്യാവശ്യമായത് പോഷകസമ്പന്നവും ആരോഗ്യകരവുമായ ഒരു ഭക്ഷണരീതിയാണ് . ഭക്ഷണരീതിയുടെ ക്രമമില്ലായ രോഗത്തിലേയ്ക്കാണ് നമ്മെ നയിക്കുക . ഇതിന് പല കാരണങ്ങളുണ്ട് . അതിൽ ആദ്യത്തേത് നമ്മുടെ ഭക്ഷണ ശീലങ്ങളിലുള്ള കുഴപ്പങ്ങളാണ് . രണ്ടാമത്തേത് നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ അകത്തു ചെല്ലുന്നതും നമ്മുടെ ശരീരത്ത പ്രതികൂലമായി ബാധിക്കുന്നതുമായ ഘടകങ്ങളാണ് . കാലാകാ ലങ്ങളിൽ അതായത് സമയാസമയങ്ങളിൽ മിതമായ ആഹാരം കഴിക്കുന്നവൻ. പഴയകാലത്ത് ഈ ക്രമം കൃത്യമായി പാലിക്കപ്പെട്ടിരുന്നു . എന്നാൽ ആധുനിക ലോകത്ത് ഇത്തരമൊരു സമയക്രമം പാലിക്കാൻ കൂടുതൽ പേർക്കും സാധിക്കുന്നില്ല . വിശക്കുമ്പോഴെല്ലാം തിന്നുക , കിട്ടുമ്പോഴെല്ലാം തിന്നുക , എപ്പോഴെങ്കിലും തിന്നുക എന്നതാണ് നമ്മുടെ ശീലം . ഇത് നമ്മുടെ ദഹനവ്യവസ്ഥയെ തകരാറിലാക്കുന്നു . രണ്ട് ഭക്ഷണസമയങ്ങൾക്കിടയി ലുള്ള ദൈർഘ്യക്കുറവ് ആമാശയത്തിന്റെ പ്രവർത്തനത്തിൽ പ്രശ്നങ്ങളുണ്ടാകുന്നു . ദഹിക്കാത്ത ഭക്ഷണം ഒരു മാലിന്യമെന്നോണം ശരീരത്തെ വിഷമയമാക്കുകയും അത് ഗുരുതരമായ രോഗങ്ങളിലേയ്ക്ക് നമ്മെ നയിക്കുകയും ചെയ്യുന്നു . - പ്രകൃതിക്കിണങ്ങിയ ഭക്ഷണമാണ് നമ്മുടെ പൂർവ്വികർ കഴിച്ചിരുന്നത് . ധാരാളം പച്ചക്കറികളും ഇലകളും പഴവർഗ്ഗങ്ങളും അവർ ആഹാരമാക്കി . ആരോഗ്യസമ്പന്നരായി നൂറ്റാണ്ട് വാഴാൻ അവർക്കായി . പോഷകസമ്പന്നമായ അവരുടെ ' കഞ്ഞി ' ഇന്ന് അധമ ആഹാരമാണ് . നമുക്ക് നൂഡിൽസും പിസയും സമൂസയും മതി . പഴ വർഗ്ഗങ്ങളിലും പച്ചക്കറികളിലുമാണെങ്കിൽ സർവ്വത്ര മായവും . ജൈവകൃഷിയെ ക്കുറിച്ചുള്ള ദർശനങ്ങൾ നാം പുച്ഛിച്ചു തള്ളുന്നു . ഫലമോ , ഒരു തലമുറയാക മാനം വിവിധ രോഗങ്ങൾ ബാധിച്ച് അല്പായുസ്സുകളായി ഒടുങ്ങിപ്പോകുന്നു . - "ആരോഗ്യം നേടിയെടുക്കാൻ ആഹാരം ശരിയാക്കണം . വയറു ശരിയായാൽ എല്ലാം ശരിയായി" മായം ചേർക്കലിനെതിരെ നിയമങ്ങൾ ശക്തമായി നടപ്പാക്കാൻ ആരോഗ്യവകുപ്പ് ശ്രദ്ധിക്കേണ്ടതാണ് . കൊക്കോകോളയ്ക്കും പെപ്സിയ്ക്കും പകരം കരിക്കും സംഭാരവും കരി മ്പിൻനീരും ഉയർന്നു വരണം . അല്ലാത്ത പക്ഷം ഭാവിയിൽ ഏതെല്ലാം മാരകരോഗ ങ്ങളാകാം നമ്മെ കീഴ്പ്പെടുത്തുകയെന്ന് ഊഹിക്കാൻ പോലും കഴിയുകയില്ല . നന്ദി,നമസ്കാരം
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 10/ 2023 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 28/ 10/ 2023ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം