"ഗവ. എച്ച്. എസ്. തച്ചങ്ങാട്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. തച്ചങ്ങാട്/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
11:29, 4 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 4 സെപ്റ്റംബർ 2023→സ്കൂൾതല ക്യാമ്പ്- ക്യാമ്പോണം 2023
വരി 105: | വരി 105: | ||
==2022-25 വർഷത്തെ പ്രവർത്തനങ്ങൾ== | ==2022-25 വർഷത്തെ പ്രവർത്തനങ്ങൾ== | ||
===സ്കൂൾതല ക്യാമ്പ്- ക്യാമ്പോണം 2023 === | ===സ്കൂൾതല ക്യാമ്പ്- ക്യാമ്പോണം 2023 === | ||
'''തച്ചങ്ങാട് ഗവൺമെന്റ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് സ്കൂൾതല-ക്യാമ്പോണം 2023 സംഘടിപ്പിച്ചു.''' | |||
ഓണാവധി കാലത്ത് ഓണം എന്ന പ്രധാനതീമിനെ അടിസ്ഥാനമാക്കി ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ യൂണിറ്റ് തല ക്യാമ്പ് തച്ചങ്ങാട് ഗവൺമെന്റ് ഹൈസ്കൂളിൽ സംഘടിപ്പിച്ചു.രാവിലെ 9.30 മുതൽ ആരംഭിച്ച ക്യാമ്പിൽ സ്ക്രാച്ച് പ്രോഗ്രാമിൽ തയ്യാറാക്കിയ റിഥം കമ്പോസ്റ്റിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഓണവുമായി ബന്ധപ്പെട്ട ഓഡിയോ ബീറ്റുകൾ, പൂക്കൾ ശേഖരിച്ച് പൂക്കളം ഒരുക്കുന്ന സ്ക്രാച്ച് പ്രോഗ്രാമിൽ തയ്യാറാക്കിയ കമ്പ്യൂട്ടർ ഗെയിം, സ്വതന്ത്ര അനിമേഷൻ സോഫ്റ്റ്‌വെയർ ആയ ഓപ്പൺ ടൂൺസ് ഉപയോഗിച്ച് അനിമേഷൻ റീലുകൾ, പ്രമോ വീഡിയോ എന്നിവയുടെ പരിശീലനമാണ് നൽകിയത്.ഒമ്പതാം തരത്തിലെ 40 കുട്ടികളാണ് ഓണം ക്യാമ്പിൽ പങ്കെടുത്തത്. ക്യാമ്പിൽ ഹെഡ്മാസ്റ്റർ ഇൻ ചാർജ് ഗംഗാധരൻ വി, പി ടി എ പ്രസിഡണ്ട് ടി.വി നാരായണൻ, മുൻ പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ട്രെയിനർ ശ്രീലക്ഷ്മി അമ്പങ്ങാട്, അധ്യാപകരായ ജയേഷ്, അജിത, ശുഭ, അശ്വിനി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ സ്വാഗതവും സജിത പി നന്ദിയും പറഞ്ഞു.കല്യോട്ട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ ശ്രീലക്ഷ്മിയായിരുന്നു ക്യാമ്പിന്റെ റിസോഴ്സ് പേഴ്സൺ. യൂണിറ്റ് തല ക്യാമ്പിലെ കുട്ടികളുടെ മികച്ച പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് സബ്ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുന്നത്. | |||
<gallery> | <gallery> | ||
പ്രമാണം:12060 camponam 2023 01.jpeg | പ്രമാണം:12060 camponam 2023 01.jpeg |