ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/ലിറ്റിൽകൈറ്റ്സ്/2021-24

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
12060 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 12060
യൂണിറ്റ് നമ്പർ LK/2018/12060
അധ്യയനവർഷം 2021_24
അംഗങ്ങളുടെ എണ്ണം 41
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
റവന്യൂ ജില്ല കാസറഗോഡ്
ഉപജില്ല ബേക്കൽ
ലീഡർ മൊഹമ്മദ് ജസ്സാർ കെ.സി
ഡെപ്യൂട്ടി ലീഡർ ശ്രേയ എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 അഭിലാഷ് രാമൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 സജിത.പി
17/ 12/ 2023 ന് 12060
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2021-2024

ക്രമനമ്പർ അംഗത്തിന്റെ പേര് ഫോട്ടോ
1 മുഹമ്മദ് ജസ്സാർ
2 ഇസ്മയിൽ നിഹാൽ എ ബി
3 ജ്യോതിക സി വി
4 പാർവതി ഗോപിനാഥൻ
5 ശ്രേയ എം
6 സ്വരാഗ് ബി
7 ആരോമൽ എൻ
8 കാശിനാഥ് പി
9 ആയിഷത്ത് ഷാദിയ
10 അമൃത് ടി
11 ഘനശ്യാം കെ
12 ശ്യാം പ്രസാദ് ബി
13 സൈനബത്ത് സന എം
14 മുഫീദ കെ എം
15 മുഹമ്മദ് ഇർഫാൻ എംഎം
16 ഹനാൻ ഇബ്രാഹിം
17 ഫാത്തിമത്ത് ശബാന
18 അനന്യ ജെ
19 ഹർഷിത് കെ
20 ആദികൃഷ്ണ
21 ആയിഷ മഫ്‍ല
22 ഫാത്തിമത്ത് റഫ എം കെ
23 ഫാത്തിമത്ത് ഷിബില
24 ആയിഷത്ത് ഷിഫാന
25 ആയ്ഷത്ത് റിൻസ
26 അയ്സത്ത് ഷിമ എ എം
27 ആയിഷത്ത് നാഹില ടി എം
28 കെ കെ ഷർമീന
29 സ്നേഹ വി
30 ആദില
31 ഫാത്തിമ
32 വിഷ്ണുദേവ് ​​എ
33 ഫാത്തിമത്ത് റഫീന
34 ആകാശ് എം
35 ആയിഷത്ത് ഷമീമ എസ് കെ
36 സഫിയ കെ
37 സിദ്ധാർത്ഥ് ശശിധരൻ
38 അനാമിക അശോകൻ
39 വി സൂര്യദേവ്
40 അക്ഷര കെ
41 അർജുൻ പ്രവീൺ

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ(2021 - 24)

മാർച്ച്_3_2022_ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

2021-24 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള അഭിരുചി പ്രവേശന പരീക്ഷ 19/3/22 ന് ഓൺലൈൻ ആയി നടന്നു. അഭിരുചി പ്രവേശന പരീക്ഷപരീക്ഷയിൽ 90 കുട്ടികൾ പങ്കെടുത്തു.ഏറ്റവും കൂടുതൽ സ്കോർ നേടിയ 40 കുട്ടികളെ 2021-2024 ബാച്ചിലെ അംഗങ്ങളായി തെരഞ്ഞെടുത്തു. അവരുടെ വാട്ട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും കുട്ടികളുടെ മീറ്റിംഗ് വിളിച്ച് എല്ലാ കുട്ടികളെയും പരിചയപ്പെടുകയും ചെയ്തു.തിരിച്ചറിയൽ കാർഡിനാവശ്യമായ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.

സ്മാർട്ട് ഫോൺ വിതരണോദ്ഘാടനം_23-06-2021

കൈത്താങ്ങ്

ഓൺലൈൺ പഠനസൗകര്യമില്ലാതെ വിഷമിക്കുന്ന വിദ്യാർഥികൾക്ക്‌ സന്നദ്ധസംഘടനകളും അധ്യാപകരും വ്യക്തികളും ചേർന്ന് സ്വരൂപിച്ച സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു.സ്മാർട്ട് ഫോൺ വിതരണത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഉദുമ എം.എൽ.എ സി.എച്ച് കുഞ്ഞമ്പു നിർവ്വഹിച്ചു.പള്ളിക്കര ഗ്രാമപഞ്ചായത്ത് . പ്രസിഡന്റ് എം.കുമാരൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ സുരേശൻ പി.കെ സ്വാഗതവും പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

പ്ലസ് വൺ അഡ്മിഷൻ ഹെൽപ്പ് ഡെസ്ക്ക്_25_03_2021

പ്ലസ് വൺ ഹെൽപ്പ് ഡസ്ക്ക്

എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച വിദ്യാർത്ഥികൾക്ക് പ്ലസ് വൺ അഡ്മിഷന്റെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സഹായക കേന്ദ്രം (helpdesk) ഒരുക്കി. തച്ചങ്ങാട് ഗവഹൈസ്കൂളിൽ തയ്യാറാക്കിയ ഹെൽപ്പ് ഡസ്കിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപകൻ സുരേശന പി.കെ നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത പി, വിദ്യാർത്ഥികളായ കീർത്തന വി, ജിസ്‍ന എസ്.ജെ, അഞ്ജന ടി, അഭിഷേക് എന്നിവർ ഹെൽപ്പ് ഡസ്ക്കിന് നേതൃത്വം നൽകി. തച്ചങ്ങാട് സ്കൂളിലെയും പുറമെയുള്ള കുട്ടികളുടെയും പ്ലസ് വൺ അപേക്ഷാ സമർപ്പണം ഹെൽപ്പ് ഡെസ്ക്ക് മുഖേന നടത്തി.

തച്ചങ്ങാട്ടെ കുട്ടിറേഡിയോ സംപ്രേഷണം പുനരാരംഭിച്ചു.11_11_2021

ഹൈസ്കൂളിലെ കുട്ടിറേഡിയോയുടെ പുനസംപ്രേഷണം പ്രധാനാധ്യാപകൻ പി.കെ സുരേശൻ ഉദ്ഘാടനം ചെയ്യുന്നു.

കോവിഡ്19 സമ്മർദ്ദത്തിനിടെ കർശനമായ മാർഗനിർദ്ദേശങ്ങളോടെ വിദ്യാലയങ്ങൾ പ്രവർത്തനമാരംഭിച്ചു വെങ്കിലും കടുത്ത മാനസികസംഘർഷങ്ങൾ കുട്ടികളെ പൂർണ്ണമായും വിട്ടൊഴിഞ്ഞില്ല. ഈ സാഹചര്യത്തെ മറികടക്കാനായി വിനോദവും വിജ്ഞാനവും കോർത്തിണക്കിക്കൊണ്ടുള്ള തച്ചങ്ങാട് ഗവ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് മെമ്പർമാർത്തന്നെ കൈകാര്യം ചെയ്യുന്ന കുട്ടി റേഡിയോയുടെ സംപ്രേഷണം പുനരാരംഭിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ റേഡിയോയിലൂടെ സ്കൂൾതലപ്രവർത്തനങ്ങളെക്കുറിച്ചും സ്വീകരിക്കേണ്ടുന്ന മുൻകരുതലുകളെ കുറിച്ചും സംസാരിച്ചു കൊണ്ട് സംപ്രേഷണം ഉദ്ഘാടനം ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ പ്രാർത്ഥന, ഇന്നത്തെ ചിന്താവിഷയം, വാർത്താവതരണം, പ്രതിജ്ഞ തുടങ്ങിയവ നടത്തും. ഉച്ചയ്ക്ക് ശേഷം കുട്ടികൾ അവതരിപ്പിക്കുന്ന കവിതാലാപനം, ഗാനാലാപനം, കഥാവതരണം, പുസ്തകപരിചയം തുടങ്ങിയവ അവതരിപ്പിക്കും.ഓരോ ദിവസവും ഓരോ ക്ലാസ്സുകൾക്കാണ് പരിപാടി അവതരിപ്പിക്കാൻ അവസരം നൽകുന്നത്. കാസറഗോഡ് ജില്ലാ കളക്ടർ ആയിരുന്ന ഇപ്പോഴത്തെ പൊതു വിദ്യാഭ്യാസ ഡയരക്ടർ കെ. ജീവൻ ബാബു IAS ആണ് 2018 ജനുവരി 17ന് തച്ചങ്ങാട് ഹൈസ്കൂളിലെ കുട്ടിറേ‍ഡിയോ പദ്ധതി ഉദ്ഘാടനം ചെയ്തത്. കുട്ടികളുടെ സർഗ്ഗാത്മകതയ്ക്ക് റേ‍ഡിയോ ആവിഷ്ക്കാരം എന്നതാണ് ഈ പദ്ധതിയുടെ സന്ദേശം

കുട്ടിറേഡിയോയിൽ ഏഴാം തരം എ ക്ലാസ്സിലെ വിദ്യാർത്ഥികൾ_30_11_2021

തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ കുട്ടിറേഡിയോയിൽ 2021_നവംബർ_30ന് ഏഴാം തരം എ ക്ലാസ്സിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രഭാത പരിപാടികളുടെ പ്രസക്ത ഭാഗങ്ങൾ കാണാം.https://youtu.be/iqk6zNDqchc

തിരികെ വിദ്യാലയത്തിലേക്ക് ഫോട്ടോ ഗ്രാഫി മത്സരം തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് ഒന്നാം സ്ഥാനം_02_12_2021

തിരികെ വിദ്യാലയത്തിലേക്ക് ഫോട്ടോഗ്രാഫി മത്സരത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് ഒന്നാം സ്ഥാനം നേടിക്കൊടുത്ത് ഫോട്ടോഗ്രാഫ്

കോവിഡ് കാല അടച്ചിടലിനുശേഷം സ്കൂളുകൾ തുറന്നപ്പോഴത്തെ നിമിഷങ്ങൾ രേഖപ്പെടുത്തുന്നതിന് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എജൂക്കേഷൻ (കൈറ്റ്) സ്കൂളുകൾക്കായി നടത്തിയ ഫോട്ടോ ഗ്രാഫി മത്സരത്തിൽ കാസറഗോഡ് ജില്ലയിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ഒന്നാം സ്ഥാനം നേടി. എ.സി.കെ.എൻ.എസ് ജി.യു.പി സ്കൂൾ മേലങ്കോട്ടിനാണ് രണ്ടാം സ്ഥാനം. ജി.എൽ.പി.സ്കൂൾ മുളി‍ഞ്ജ മൂന്നാം സ്ഥാനം പങ്കിട്ടു. ജില്ലാതലത്തിലെ കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത്, പി.ആർ.ഡി ചീഫ് ഫോട്ടോ ഗ്രാഫർ വിനോദ് വി, ഫോട്ടോ ഗ്രാഫർ ബി.ചന്ദ്രകുമാർ, കാർട്ടൂണിസ്റ്റ് ഇ.സുരേഷ് , കെ.മനോജ് കുമാർ എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ നിശ്ചയിച്ചത്. കാസറഗോഡ് ജില്ലയിലെ സ്കൂളുകളിൽ നിന്നും 515 എൻട്രിയാണ് മത്സരത്തിനായി എത്തിയത്.ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയവർക്ക് 5000 രൂപയും സർട്ടിഫിക്കറ്റുമാണ് സമ്മാനം. 3000, 2000 എന്നിവയാണ് രണ്ടും മൂന്നും സ്ഥാനക്കാർക്ക്.ഡിസംബർ 5ന് ഞായർ രാവിലെ 10.30 ന് തിരുവനന്തപുരം മഹാത്മ അയ്യങ്കാളി ഹാളിൽ (വി.ജെ.ടി) വെച്ചുനടക്കുന്ന കൈറ്റ് വിക്ടേർസിലെ പത്ത് പുത്തൻ പരമ്പരകൾക്ക് തുടക്കം കുറിക്കുന്ന ചടങ്ങിൽവെച്ച് പൊതു വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി ശ്രീ.വി.ശിവൻകുട്ടി അവാർഡുകൾ വിതരണം ചെയ്യും. ചടങ്ങിൽ കൈറ്റ് വിക്ടേർസ് പരമ്പരകളുടെ അവതാരകരായ മുൻമന്ത്രി ഡോ.തോമസ് ഐസക്, ചീഫ് സെക്രട്ടറി ഡോ.വി.പി ജോയ്, ആരോഗ്യ ശാസ്ത്രജ്ഞൻ ഡോ.ബി.ഇക്ബാൽ, വൈശാഖൻ തമ്പി, നേഹ തമ്പാൻ, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, ഡയരക്ട‍ർ ജീവൻ ബാബു കെ എന്നിവർ പങ്കെടുക്കും.ഫോട്ടോ ഗ്രാഫുകളുടെ പ്രദർശനവും ഉണ്ടാകും. ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയ തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് ഇതിനോടകം തന്നെ മികച്ച ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അവാർഡ്, ശബരീഷ് സ്മാരക വിക്കി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.

വിദ്യാകിരണം പദ്ധതി-ലാപ്ടോപുകൾ വിതരണം ചെയ്തു

സംസ്ഥാന സർക്കാരിന്റെ വിദ്യാ കിരണം ലാപ്ടോപ് വിതരണ പദ്ധതിയുടെ ഭാഗമായി വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ അർഹരായ പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ് ടോപുകൾ വിതരണം ചെയ്തു. 4 ലാപ്ടോപുകളാണ് വിതരണം ചെയ്തത്. വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് പിന്തുണ നൽകാനാണ് വിദ്യാകിരണം പദ്ദതി ആവിഷ്കരിച്ചിരിക്കുന്നത്.ലാപ്ടോപ്പിന്റെ വിതരണം പ്രധാനാധ്യാപകൻ പി.കെ സുരേശൻ നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ വിദ്യാർത്ഥികൾക്ക് ലാപ്‍ടോപ്പിന്റെ പ്രവർത്തനം വിവരിച്ചുകൊടുത്തു.

റോൾപ്ലേ അരങ്ങേറി_09_12_2021

സൈബർ യുഗത്തിലെ ചതിക്കുഴികൾ ഓർമ്മപ്പെടുത്തുന്ന തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ 9-ാം ക്ലാസ്സിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച റോൾ പ്ലേ സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറി. ഇതിന്റെ രചന നിർവ്വഹിച്ചത് അഭിലാഷ് രാമനും ആയ്ഷ ബിന്ദി അബ്ദുൾ ഖാദറും ചേർന്നാണ്. സംവിധാനം ചെയ്തത് ജയേഷ് കൃഷ്ണയും. വിദ്യാർത്ഥികളായ അരുണിമ ചന്ദ്രൻ,നിവേദ്യകൃഷ്ണൻ, ഗോപിക ബി, പ്രിയ, ഗോപിക ജി എന്നിവരാണ്. റോൾ പ്ലേ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.https://youtu.be/Eh0LLEWKjDE

തിരികെ സ്കൂളിലേക്ക് ഫോട്ടോ ഗ്രാഫി അവാർഡ് ഏറ്റുവാങ്ങി_23_12_2021

തിരികെ സ്കൂൾ ഫോട്ടോ ഗ്രാഫി അവാർഡ് ഏറ്റുവാങ്ങുന്നു

കോവിഡ് കാല അടച്ചിടലിനുശേഷം സ്കൂളുകൾ തുറന്നപ്പോഴത്തെ നിമിഷങ്ങൾ രേഖപ്പെടുത്തുന്നതിന് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എജൂക്കേഷൻ (കൈറ്റ്) സ്കൂളുകൾക്കായി നടത്തിയ ഫോട്ടോ ഗ്രാഫി മത്സരത്തിൽ കാസറഗോഡ് ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ അവാർഡ് ഏറ്റുവാങ്ങി.തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ കൈറ്റ് ജില്ലാ കോർഡിനേറ്റർ എം.പി രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. 2020-23 വർഷത്തെ ലിറ്റിൽ കൈറ്റ്സ് യൂനിറ്റിന്റെ ഉദ്ഘാടനവും നടന്നു. ശ്രീ. മണികണ്ഠൻ (വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, പള്ളിക്കര ഗ്രാമപഞ്ചായത്ത്), ശ്രീ.കുഞ്ഞബ്ദുള്ള മവ്വൽ (മെമ്പർ, പള്ളിക്കര ഗ്രാമപഞ്ചായത്ത്), ശ്രീ.നാരായണൻ ടി.വി (എസ്.എം.സി ചെയർമാൻ), ശ്രീമതി. അനിത രാധാകൃഷ്ണൻ (മദർ പി.ടി.എ പ്രസിഡണ്ട്), ശ്രീ.വിജയകുമാർ (സീനിയർ അസിസ്റ്റന്റ്), ശ്രീമതി.അജിത.ടി ( സ്റ്റാഫ് സെക്രട്ടറി), ശ്രീമതി.പ്രഭാവതി പെരുമന്തട്ട (എസ്.ആർ.ജി കൺവീനർ-എച്ച്.എസ്), ശ്രീ.ജയേഷ് കെ (എസ്.ആർ.ജി കൺവീനർ-യു.പി), ശ്രീമതി.സുജിന പി (എസ്.ആർ.ജി കൺവീനർ-എൽ.പി), ശ്രീ.ഡോ.സുനിൽ കുമാർ കോറോത്ത് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. പ്രധാനാധ്യാപകൻ ശ്രീ. സുരേശൻ പി.കെ സ്വാഗതവും പി.ടി.എ പ്രസിഡണ്ട് ശ്രീ. ഉണ്ണികൃഷ്ണൻ പൊടിപ്പളം അദ്ധ്യക്ഷനായിരുന്നു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത പി നന്ദിയും പറഞ്ഞു. കൈറ്റ് മാസ്റ്റർ ശങ്കരൻ കെ മുഖ്യാതിഥി ആയിരുന്നു.

ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങൾക്കുള്ള ഓറിയന്റേഷൻ ക്ലാസ്സ്_23_12_2021

ലിറ്റിൽ കൈറ്റ്സ് ഓറിയന്റേഷൻ ക്ലാസ്സ് കൈറ്റ് മാസ്റ്റർ ട്രെയിനർ ശങ്കരൻ മാസ്റ്റർ നേതൃത്വം നൽകുന്നു.

ലിറ്റിൽ കൈറ്റ്സ് ഓറിയന്റേഷൻ ക്ലാസ്സ് 23.12.2021ന് സംഘടിപ്പിച്ചു. സ്കൂളുകളിൽ രൂപീകൃതമായ 'ലിറ്റിൽ കൈറ്റ്സ് ' ഐടി ക്ലബുകളിൽ അംഗമായ ജി.എച്ച്.എസ്.തച്ചങ്ങാടിൽ ഈ വർഷം ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി ഓറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.സ്കൂളുകളിലെ ഹാർഡ്‍വെയർ പരിപാലനം,രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക പരിശീലനം,പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്ട്‍വെയർ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, വിക്ടേഴ്സിലേക്കുള്ള ഉള്ളടക്ക നിർമ്മാണം, സ്കൂൾതല വെബ് ടിവികൾ എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് ക്ലബുകൾ സംഘടിപ്പിക്കുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തമാക്കാൻ വേണ്ടി കൂടിയാണിത്. ക്ലാസ്സുകൾ കൈകാര്യം ചെയ്തത് കൈറ്റ് മാസ്റ്റർ ട്രെയിനറായ കെ.ശങ്കരനാണ്. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ, മിസ്ട്രസ്സ് സജിത.പി എന്നിവർ നേതൃത്വം നൽകി.

തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ യൂനിറ്റ് തല ക്യാംമ്പ് സംഘടിപ്പിച്ചു.(19_01_2022)

യൂനിറ്റ് ക്യാംപിന്റെ ഔപചാരികമായ ഉദ്ഘാടനം യുവശാസ്ത്രപ്രതിഭയും വനിത- ശിശു വികസനവകുപ്പിന്റെ ഉജ്വലബാല്യം പുരസ്കാര ജേതാവുമായ പി.കെ ആദിത്യൻ നിർവ്വഹിക്കുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി വിദ്യാർത്ഥി കൂട്ടായ്മയായ 'ലിറ്റിൽ കൈറ്റ്‌സ്' ഐ.ടി ക്ലബ്ബുിന്റെ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ യൂനിറ്റ് തല ക്യാമ്പ് സംഘടിപ്പിച്ചു. ക്യാംപിന്റെ ഔപചാരികമായ ഉദ്ഘാടനം യുവശാസ്ത്രപ്രതിഭയും വനിത- ശിശു വികസനവകുപ്പിന്റെ ഉജ്വലബാല്യം പുരസ്കാര ജേതാവുമായ പി.കെ ആദിത്യൻ നിർവ്വഹിച്ചു. പാഴ്‍വസ്തുക്കൾക്കൊണ്ട് വിമാനം ഉണ്ടാക്കി പറപ്പിച്ച് ശ്രദ്ധേയനായ ആദിത്യൻ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ രൂപമായ ഹായ് കൂട്ടിക്കൂട്ടം മെമ്പറുമായിരുന്നു.തന്റെ പരീക്ഷണങ്ങൾക്കും നേട്ടങ്ങൾക്കും പ്രേരകമായത് ഹായ് കൂട്ടിക്കൂട്ടം ഐ.ടി ക്ലബ്ബിൽ അംഗത്വം നേടിയതുകൊണ്ടാണെന്ന് ഉദ്ഘാടന വേളയിൽ ആദിത്യൻ പി.കെ പറഞ്ഞു. യോഗത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പ്രധാനാധ്യാപകൻ സുരേശൻ പി.കെ അദ്ധ്യക്ഷനായിരുന്നു.സീനിയർ അസ്സിസ്റ്റന്റ് വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി ടി.അജിത എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത പി നന്ദിയും പറഞ്ഞു. കൈറ്റസ് മാസ്റ്റർ ട്രെയിനർ കെ.ശങ്കരൻ മുഖ്യാതിഥി ആയിരുന്നു. യൂനിറ്റ് ക്യാമ്പിൽ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിലെ 35 വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ആനിമേഷൻ, സ്ക്രാച്ച്, മൊബൈൽ ആപ്പ് എന്നിവയായിരുന്നു യൂനിറ്റ് തല ക്യാമ്പിലൂടെ വിദ്യാർത്ഥികൾ പരിചയപ്പെടുകയും പ്രായോഗിക പരിശീലനം നേടിയതും. പരിശീലത്തിന്റെ ഇടവേളകളിൽ ആദിത്യൻ നിർമ്മിച്ച വിമാനം പറത്തുകയും അതിന്റെ നിർമ്മാണവും പ്രവർത്തനവും വിശദീകരിച്ചുകൊടുക്കുകയും ചെയ്തു. ആദിത്യനുള്ള സ്കൂളിന്റെ ഉപഹാരം ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സും റിസോഴ്സ് പേഴ്സണുമായ സജിത പി. നൽകി. സ്‌കൂളുകളിലെ ഹാർഡ്വെയർ പരിപാലനം, രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഏകജാലകം ഹെൽപ്‌ഡെസ്‌ക്, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഐടി പരിശീലനം, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, ഡിജിറ്റൽ മാപ്പിങ്, സൈബർ സുരക്ഷാ പരിശോധനയും ബോധവൽക്കരണവും, സ്‌കൂൾ വിക്കിയിലെ വിവരങ്ങൾ പുതുക്കൽ, ഐടി മേളകളുടെയും ക്യാമ്പുകളുടെയും സംഘാടനം, വിക്ടേഴ്‌സിലേക്ക് ആവശ്യമായ വാർത്തകളുടെയും ഡോക്യുമെന്ററികളുടെയും നിർമാണം, സ്‌കൂൾതല വെബ് ടിവികൾ, മൊബൈൽ ആപ്പുകളുടെ നിർമാണം എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനം ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും.പരിശീലനങ്ങൾക്കുപുറമെ മറ്റ് വിദഗ്ധരുടെ ക്ലാസുകൾ, ക്യാമ്പുകൾ, ഇൻഡസ്ട്രി വിസിറ്റുകൾ തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടത്തും. യൂനിറ്റ് ക്യാംപിന്റെ വാർത്താ പരിപാടി കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക .https://www.youtube.com/watch?v=FMnv3aWtrwM&t=16s

കുട്ടിറേഡിയോയിൽ ഏഴാം തരം എ ക്ലാസ്സിലെ വിദ്യാർത്ഥികൾ_30_11_2021

തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കുട്ടിറേഡിയോയിൽ 2021_നവംബർ_30ന് ഏഴാം തരം എ ക്ലാസ്സിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രഭാത പരിപാടികളുടെ പ്രസക്ത ഭാഗങ്ങൾ കാണാം.https://youtu.be/iqk6zNDqchc

കോവിഡ് വാക്സിൻ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു_02_01_2022

ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജനുവരി 3 മുതൽ വിദ്യാർത്ഥികൾക്കുനൽകുന്ന കോവിഡ് വാക്സിനേഷനുള്ള രജിസ്ട്രേഷൻ ക്യാംപ് സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ സുരേശൻ പി.കെ രജിസ്ട്രേഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളായ രസ്ന, ജിസ്ന, എന്നിവർ രജിസ്ട്രേഷൻ ക്യാമ്പിന് നേതൃത്വം നൽകി.

സിനിമാ പ്രദർശനം സംഘടിപ്പിച്ചു.

കളക്ടേഴ്സ് @ സ്കൂൾ പദ്ധതി പ്രകാരം ശുചിത്വബോധവൽക്കരണ സിനിമയായ "എന്റെ പരിസരങ്ങളിൽ "സംഘടിപ്പിച്ചു. ആദ്യഘട്ടത്തിൽ അധ്യാപകരും പിന്നീട് വിദ്യാർത്ഥികളും സിനിമ കണ്ടു.ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിലാണ് സിനിമാ പ്രദർശനം സംഘടിപ്പിച്ചത്.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം_15_03_2022

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം പ്രധാനാധ്യാപകൻ സുരേശൻ പി.കെ നിർവ്വഹിക്കുന്നു.
2020_23 ബാച്ച് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്

തച്ചങ്ങാട് ഗവ. ഹൈസ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് വിദ്യാർത്ഥികൾക്ക് (2020_23 ബാച്ച്)കൈറ്റ് (KITE -Kerala Infrastructure and Technology for Education) നൽകുന്ന തിരിച്ചറിയൽ കാർഡിന്റെ വിതരണം നടത്തി . ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയാവുന്നവർക്കാണ് തിരിച്ചറിയൽ കാർഡ് ലഭിക്കുക. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ 2020_23 ബാച്ച് 40 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് അംഗങ്ങളായിട്ടുള്ളത്. തിരിച്ചറിയൽ കാർഡിന്റെ ഔപചാരികമായ വിതരണം പ്രധാനാധ്യാപകൻ സുരേശൻ പി.കെ നിർവ്വഹിച്ചു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എം.അഭിലാഷ്, ലൈബ്രറി കൗൺസിൽ കൺവീനർ ഡോ.കെ.സുനിൽ കുമാർ, .ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത.പി എന്നിവരും പ്രസ്തുത ചടങ്ങിൽ സന്നിഹിതരായി.