"ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
<u><big>'''2023-24 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ'''</big></u> | <u><big>'''2023-24 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ'''</big></u> | ||
'''<big>July 11- സ്കൂൾ ലൈബ്രറി 'അക്ഷര സദനത്തിൻ്റെ' ഉദ്ഘാടനം</big>''' | |||
<u>'''<big>July 3: പ്രീ പ്രൈമറി കുട്ടികൾക്കുള്ള "കഥോത്സവം" സംഘടിപ്പിച്ചു</big>'''</u> | വായന പക്ഷാചരണത്തിന്റെ സമാപനത്തിന്റെ ഭാഗമായി ജൂലൈ 11ന് നവീകരിച്ച സ്കൂൾ ലൈബ്രറി ആയ 'അക്ഷര സദനത്തിൻ്റെ' ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് യശോദ ടീച്ചറുടെ അധ്യക്ഷതയിൽ പിടിഎ പ്രസിഡണ്ട് ശ്രീഹരീഷ് കെ ആർ ഉദ്ഘാടനം ചെയ്തു.. മലയാളം കന്നട ഇംഗ്ലീഷ് ഹിന്ദി സംസ്കൃതം അറബിക് തുടങ്ങിയ വിവിധ ഭാഷകളിലെ 5000ത്തോളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. റഫറൻസ് പുസ്തകങ്ങളുടെ വലിയ ശേഖരവും കുട്ടികൾക്കായി അക്ഷരസദനത്തിൽ ഒരുക്കിയിട്ടുണ്ട്.<u>'''<big>July 3: പ്രീ പ്രൈമറി കുട്ടികൾക്കുള്ള "കഥോത്സവം" സംഘടിപ്പിച്ചു</big>'''</u> | ||
കഥ പറച്ചിലിന്റെ വൈവിധ്യമാർന്ന സാധ്യതകൾ ഉൾക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും സംഘടിപ്പിക്കുന്ന പ്രീപ്രൈമറി കുട്ടികൾക്കുള്ള കഥോത്സവം ജിയുപിഎസ് അടുക്കത്ത്ബയൽ സ്കൂളിൽ വെച്ച് നടന്നു. കഥപറച്ചിൽ, കഥാവായന എന്നിവയുടെ സംസ്കാരം പ്രീ സ്കൂളുകളിലും, വീടുകളിലും വളർത്തുക, കുട്ടികളിൽ ഭാഷാ വികാസം ഉറപ്പിക്കുക, വിദ്യാലയങ്ങളിലെ സാമൂഹിക ഇടപെടൽ ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംഘടിപ്പിക്കുന്ന കഥോത്സവം ജിയുപിഎസ് കാനത്തൂർ പ്രധാനധ്യാപിക ശ്രീമതി പ്രമീള ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക യശോദ കെ അധ്യക്ഷതവഹിച്ചു. പിടിഎ പ്രസിഡണ്ട് ഹരീഷ് കെ ആർ, എം പി ടി എ പ്രസിഡന്റ് ശ്രീമതി സീമ, ബിആർസി ട്രെയിനർ കാസിം ടി, സീനിയർ അസിസ്റ്റന്റ് ശ്രീമതി ഭാരതി, എസ് ആർ ജി കൺവീനർ ശ്രീമതി വിദ്യ, പ്രീപ്രൈമറി ഇൻ ചാർജ് കുമാരി ലത, സി ആർ സി കോഡിനേറ്റർമാരായ റോഷ്‌ന, അഞ്ജലി, ഹകീം തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെയും, രക്ഷിതാക്കളുടെയും, മുത്തശ്ശിയുടെയും, അധ്യാപകരുടെയും കഥാവതരണം നടന്നു. ശ്രീമതി ശൈലജ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ആശ തല്ലരിയൻ നന്ദിയും പറഞ്ഞു.<gallery> | കഥ പറച്ചിലിന്റെ വൈവിധ്യമാർന്ന സാധ്യതകൾ ഉൾക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും സംഘടിപ്പിക്കുന്ന പ്രീപ്രൈമറി കുട്ടികൾക്കുള്ള കഥോത്സവം ജിയുപിഎസ് അടുക്കത്ത്ബയൽ സ്കൂളിൽ വെച്ച് നടന്നു. കഥപറച്ചിൽ, കഥാവായന എന്നിവയുടെ സംസ്കാരം പ്രീ സ്കൂളുകളിലും, വീടുകളിലും വളർത്തുക, കുട്ടികളിൽ ഭാഷാ വികാസം ഉറപ്പിക്കുക, വിദ്യാലയങ്ങളിലെ സാമൂഹിക ഇടപെടൽ ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംഘടിപ്പിക്കുന്ന കഥോത്സവം ജിയുപിഎസ് കാനത്തൂർ പ്രധാനധ്യാപിക ശ്രീമതി പ്രമീള ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക യശോദ കെ അധ്യക്ഷതവഹിച്ചു. പിടിഎ പ്രസിഡണ്ട് ഹരീഷ് കെ ആർ, എം പി ടി എ പ്രസിഡന്റ് ശ്രീമതി സീമ, ബിആർസി ട്രെയിനർ കാസിം ടി, സീനിയർ അസിസ്റ്റന്റ് ശ്രീമതി ഭാരതി, എസ് ആർ ജി കൺവീനർ ശ്രീമതി വിദ്യ, പ്രീപ്രൈമറി ഇൻ ചാർജ് കുമാരി ലത, സി ആർ സി കോഡിനേറ്റർമാരായ റോഷ്‌ന, അഞ്ജലി, ഹകീം തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെയും, രക്ഷിതാക്കളുടെയും, മുത്തശ്ശിയുടെയും, അധ്യാപകരുടെയും കഥാവതരണം നടന്നു. ശ്രീമതി ശൈലജ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ആശ തല്ലരിയൻ നന്ദിയും പറഞ്ഞു.<gallery> |
22:39, 11 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2023-24 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ
July 11- സ്കൂൾ ലൈബ്രറി 'അക്ഷര സദനത്തിൻ്റെ' ഉദ്ഘാടനം
വായന പക്ഷാചരണത്തിന്റെ സമാപനത്തിന്റെ ഭാഗമായി ജൂലൈ 11ന് നവീകരിച്ച സ്കൂൾ ലൈബ്രറി ആയ 'അക്ഷര സദനത്തിൻ്റെ' ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് യശോദ ടീച്ചറുടെ അധ്യക്ഷതയിൽ പിടിഎ പ്രസിഡണ്ട് ശ്രീഹരീഷ് കെ ആർ ഉദ്ഘാടനം ചെയ്തു.. മലയാളം കന്നട ഇംഗ്ലീഷ് ഹിന്ദി സംസ്കൃതം അറബിക് തുടങ്ങിയ വിവിധ ഭാഷകളിലെ 5000ത്തോളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. റഫറൻസ് പുസ്തകങ്ങളുടെ വലിയ ശേഖരവും കുട്ടികൾക്കായി അക്ഷരസദനത്തിൽ ഒരുക്കിയിട്ടുണ്ട്.July 3: പ്രീ പ്രൈമറി കുട്ടികൾക്കുള്ള "കഥോത്സവം" സംഘടിപ്പിച്ചു
കഥ പറച്ചിലിന്റെ വൈവിധ്യമാർന്ന സാധ്യതകൾ ഉൾക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും സംഘടിപ്പിക്കുന്ന പ്രീപ്രൈമറി കുട്ടികൾക്കുള്ള കഥോത്സവം ജിയുപിഎസ് അടുക്കത്ത്ബയൽ സ്കൂളിൽ വെച്ച് നടന്നു. കഥപറച്ചിൽ, കഥാവായന എന്നിവയുടെ സംസ്കാരം പ്രീ സ്കൂളുകളിലും, വീടുകളിലും വളർത്തുക, കുട്ടികളിൽ ഭാഷാ വികാസം ഉറപ്പിക്കുക, വിദ്യാലയങ്ങളിലെ സാമൂഹിക ഇടപെടൽ ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംഘടിപ്പിക്കുന്ന കഥോത്സവം ജിയുപിഎസ് കാനത്തൂർ പ്രധാനധ്യാപിക ശ്രീമതി പ്രമീള ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക യശോദ കെ അധ്യക്ഷതവഹിച്ചു. പിടിഎ പ്രസിഡണ്ട് ഹരീഷ് കെ ആർ, എം പി ടി എ പ്രസിഡന്റ് ശ്രീമതി സീമ, ബിആർസി ട്രെയിനർ കാസിം ടി, സീനിയർ അസിസ്റ്റന്റ് ശ്രീമതി ഭാരതി, എസ് ആർ ജി കൺവീനർ ശ്രീമതി വിദ്യ, പ്രീപ്രൈമറി ഇൻ ചാർജ് കുമാരി ലത, സി ആർ സി കോഡിനേറ്റർമാരായ റോഷ്‌ന, അഞ്ജലി, ഹകീം തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെയും, രക്ഷിതാക്കളുടെയും, മുത്തശ്ശിയുടെയും, അധ്യാപകരുടെയും കഥാവതരണം നടന്നു. ശ്രീമതി ശൈലജ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ആശ തല്ലരിയൻ നന്ദിയും പറഞ്ഞു.
-
കഥോത്സവം ജിയുപിഎസ് കാനത്തൂർ പ്രധാനധ്യാപിക ശ്രീമതി പ്രമീള ടീച്ചർ ഉദ്ഘാടനം ചെയ്തു
-
പ്രധാനധ്യാപിക യശോദ കെ അധ്യക്ഷതവഹിച്ചു
ജൂൺ 26: ലോക ലഹരി വിരുദ്ധ ദിനം
സ്‌കൂൾ സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലി, മാഗസിൻ നിർമ്മാണ മത്സരം എന്നിവ സംഘടിപ്പിച്ചു. സ്കൂൾ പിടിഎ പ്രസിഡന്റ് ഹരീഷ് കെ ആർ റാലി ഉദ്ഘാടനം ചെയ്തു. സോഷ്യൽ ക്ലബ്ബ് കൺവീനർ മീനാക്ഷി ടീച്ചർ, ഭാരതി ടീച്ചർ നേതൃത്വം നൽകി
ജൂൺ 26- ശാസ്ത്ര രംഗം ക്ലബ്ബുകളുടെ ഉദ്ഘാടനം
26-06-2023 ന് ശാസ്ത്ര രംഗം ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു. HM അധ്യക്ഷത വഹിച്ച ഈ പരിപാടി ശ്രീ ദിനേഷ് കുമാർ തെക്കുമ്പാട് ഉദ്ഘാടനം ചെയ്തു. PTA പ്രസിഡൻറ് ഹരീഷ് സർ, സീനിയർ അസിസ്റ്റൻറ് ഭാരതി ടീച്ചർ എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു കൊണ്ട് സംസാരിച്ചു. ക്ലബ്ബ് കൺവീനർമാരായ മീനാക്ഷി ടീച്ചർ, ബിന്ദു ടീച്ചർ,റിനിടീച്ചർ, സൗമ്യ ടീച്ചർ എന്നിവരും ആശംസകൾ അറിയിച്ചു. തുടർന്ന് ദിനേഷ് കുമാർ സാറിന്റെ ശാസ്ത്ര ക്ലാസും സംഘടിപ്പിച്ചു. കുട്ടികൾക്ക് ഏറെ വിജ്ഞാനപ്രദവും ഉല്ലാസകരവുമായിന്നു ശാസ്ത്ര ക്ലാസ്സ് . ശാസ്ത്ര രംഗം കൺവീനർ സൗമ്യ ബാലൻ ടീച്ചർ നന്ദി പറഞ്ഞു കൊണ്ട് പരിപാടി സമാപിച്ചു.
ജൂൺ 21 - അന്താരാഷ്ട്ര യോഗ ദിനം
അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി 2023 ജൂൺ 21ന് ജി യു പി എസ് അടുക്കത്ത് ബയലിൽ യോഗ പ്രദർശനവും യോഗ ദിന സന്ദേശവും നടന്നു.. ദിനാചരണം സ്കൂൾ ഹെഡ്മിസ്ട്രസ് കെ എ യശോദ ടീച്ചറുടെ അധ്യക്ഷതയിൽ പിടിഎ പ്രസിഡണ്ട് ഹരീഷ് കെ ആർ ഉദ്ഘാടനം ചെയ്തു. ആർട്ടിസ്റ്റിക് പെയറിൽ ദേശീയതലത്തിൽ മത്സരിച്ചിട്ടുള്ള ഭവൻ രാജ്, സ്റ്റേറ്റ് പാർട്ടിസിപ്പൻറ് ദേവപ്രിയ ടിവി എന്നീ സ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് യോഗപ്രദർശനം നടന്നത്. യോഗപ്രദർശനത്തിൽ 50 ഓളം കുട്ടികൾ പങ്കെടുത്തു
ജൂൺ 19-വായനദിനം
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനദിനം ആഘോഷിച്ചു.നാടൻപാട്ട് കലാകാരൻ ശ്രീ അഭിരാജ് ഉദ്ഘാടനംചെയ്ത വേദിയിൽ ശ്രീ സദാശിവ എൽക്കാനാ മുഖ്യാഥിതി ആയിരുന്നു. ഈ വർഷത്തെ വായനാ മാസാചാരണവുമായി ബന്ധപ്പെട്ടുള്ള വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ചു. മലയാളം, കന്നട, ഹിന്ദി, സംസ്കൃതം, അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ വിവിധ പരിപാടികൾക്കും തുടക്കം കുറിക്കപ്പെട്ടു.
ജൂൺ 13- സ്കൂൾ ബസ് ഉദ്ഘാടനെ
എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച പുതിയ സ്കൂൾ ബസിന്റെ ഉദ്ഘാടനം കാസർകോട് MLA Sri N A Nellikkunnu sir ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് നടത്തി. നഗരസഭാ ചെയർമാൻ അഡ്വ. വി.എം.മുനീർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ബാസ് ബീഗം തുടങ്ങിയവർ പങ്കെടുത്തു.
ജൂൺ 5 ലോക പരിസ്ഥിതി ദിനം
സ്കൂൾ ഇക്കോ ക്ലബ്ബിന്റെയും സീഡ് ക്ലബ്ബിന്റെയും ഉദ്ഘാടനം ജൂൺ 5 ന് നടന്നു.റിട്ട. AEO കുമാരൻ സാർ ഉദ്ഘാടനം നിർവഹിച്ചു. പീപ്പിൾ ഫോറം വിജയൻ മുഖ്യാതിഥിയായിരുന്നു. സ്കൂൾ എച്ച്.എം.യശോദ ടീച്ചർ അധ്യക്ഷയായി. ഇക്കോ ക്ലബ്ബ് കൺവീനർ ശാന്ത ടീച്ചർ സ്വാഗതവും സീഡ് കോ ഓർഡിനേറ്റർ ലത ടീച്ചർ നന്ദിയും പറഞ്ഞു. സ്‌കൂൾ പരിസരത്ത് വിവിധയിനം ചെടികൾ നട്ടുപിടിപ്പിച്ചു. ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരം ശുചീകരിച്ചു
ജൂൺ 1 : സ്കൂൾ പ്രവേശനോത്സവം , കാസർകോട് വികസന പാക്കേജിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം
ജൂൺ ഒന്നിന് അധ്യാപകരുടെയും പി.ടി.എ.യുടെയും നേതൃത്വത്തിൽ സ്കൂൾ പ്രവേശനോത്സവം വിപുലമായി തന്നെ ആഘോഷിച്ചു. പ്രധാനധ്യാപിക കെ. എ.യശോദ ടീച്ചറുടെ അധ്യക്ഷതയിൽ വാർഡ് കൗൺസിലർ അശ്വിനി. ജി.നായ്ക്ക് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ഹരീഷ് . കെ.ആർ, മദർ പി.ടി.എ. പ്രസിഡണ്ട് ഷീമ എന്നിവർ സംബന്ധിച്ചു . പുതുതായി എത്തിയ കുട്ടികളെ വർണ്ണ കിരീടം ബലൂണുകൾ നൽകിയാണ് സ്വീകരിച്ചത്.
തുടർന്ന് KDP യുടെ 1 കോടി രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മുൻസിപ്പൽ ചെയർമാൻ അഡ്വ : വി.എം മുനിറിന്റെ അധ്യക്ഷതയിൽ ബഹു: MLA എൻ.എ. നെല്ലിക്കുന്ന് നിർവഹിച്ചു. പി.ടി.എ.യുടെ നേതൃത്വത്തിൽ മധുരം വിതരണം ചെയ്തു.
മേയ് 23-പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം
കീഫ്ബി അനുവദിച്ച ഒരു കോടി രൂപ ചെലവിൽ നിർമിച്ച പുതിയ കെട്ടിടം മേയ് 23ന് ഉദ്ഘാടനം ചെയ്തു.ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സാർ ഇത് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി അധ്യക്ഷനായിരുന്നു.സ്കൂൾ തലത്തിൽ നടന്ന പരിപാടിയിൽ MLA ശ്രീ എൻ എ നെല്ലിക്കുന്ന് സർ ശിലാഫലകം അനാച്ഛാദനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ അഗസ്റ്റിൻ ബർണാഡ് സർ, വാർഡ് കൗൺസിലർ, അശ്വിനി ജി. നായിക്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ രജനി, ഡയറ്റ് പ്രിൻസിപ്പൽ രഘുറാം ഭട്ട്, പി ടി എ പ്രസിഡന്റ് ഹരീഷ് കെ ആർ, എസ്എംസി ചെയർമാൻ രമേഷ് പി, MPTA പ്രസിഡന്റ് ഷീമ, ഹെഡ് മിസ്ട്രസ് യശോദ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.
-
ONLINE INAUGURATION
-
-
-
2022-23 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ
- 2022 ജൂൺ 1 : സ്കൂൾ പ്രവേശനോത്സവം
അടുക്കത്ത് ബയൽ: ജി യു പി എസ് അടുക്കത്ത് ബയൽ സ്കൂളിൻറെ 2022 - 23 അധ്യായന വർഷത്തെ പ്രവേശനോത്സവം നടത്തി. രാവിലെ 10 മണിക്ക് വർണാഭമായ കുട്ടികളുടെ റാലി നടത്തി. പുതിയതായി പ്രവേശനം നേടിയ കുട്ടികളെ മധുര പലഹാരങ്ങളും ബലൂണുകളും നൽകി വരവേറ്റു. എസ്സ് എം സി ചെയർമാർ പി. രമേശ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ് മിസ്ട്രസ്സ് യശോദ ടീച്ചർ, പി ടി എ പ്രസിഡന്റ് ശ്രീ ഹരീഷ് , വാർഡ് കൗൺസിലർ ശ്രീമതി അശ്വിനി ജി നായിക് എന്നിവർ സംസാരിച്ചു.
- ജൂൺ 3 : ഇക്കോ ക്ലബ് ഉദ്ഘാടനം ചെയ്തു
അടുക്കത്ത്ബയൽ ജി യു പി സ്കൂളിൽ ഇക്കോ ക്ലബ് ഉദ്ഘാടനo സംസ്ഥാന പരിസ്ഥിതി വിലയിരുത്തൽ കമ്മറ്റിയംഗം പ്രൊഫസർ വി. ഗോപിനാഥൻ നിർവഹിച്ചു. ഉച്ച കഴിഞ്ഞ് 3 മണിക്ക് നടന്ന യോഗത്തിൽ SRG കൺവീനർ ശ്രീമതി സജിത സ്വാഗതവും സ്കൂൾ ഹെഡ് മിസ്ട്രസ്സ് ശ്രീമതി യശോദ ടീച്ചർ അധ്യക്ഷതയും വഹിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ ഹരീഷ്, സീനിയർ അസിസ്റ്റന്റ് ശ്രീമതി ലീലാവതി ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. ഇക്കോ ക്ലബ് കൺവീനർ രൂപശ്രീ ടീച്ചർ നന്ദി പറഞ്ഞു. യോഗത്തിനു ശേഷം നടന്ന പരിസ്ഥിതി സൗഹാർദ്ദ ചിത്രരചന ശ്രീ പ്രദീപ് സാർ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ മുഴുവൻ അധ്യാപകരും കുട്ടികളും അതിൽ പങ്കെടുത്തു.
- ജൂൺ 5 :'ഞങ്ങളും കൃഷിയിലേക്ക് 'നമുക്ക് ഒരു തൈ നടാം പരിപാടി സംഘടിപ്പിച്ചു.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി അടുക്കത്ത് ബയൽ ജി യു പി സ്കൂളിൽ നമുക്ക് ഒരു തൈ നടാം പരിപാടി സംഘടിപ്പിച്ചു.N A നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കാസർഗോഡ് നഗരസഭ ചെയർമാൻ അഡ്വ V M മുനീർ അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ അനിത K മേനോൻ പദ്ധതി വിശദീകരണം നടത്തി. ആത്മാ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടർ K P സെലീനാമ്മ ആത്മാ പദ്ധതി വിശദീകരിച്ചു. നഗരസഭ കൗൺസിലർമാരായ P രമേശ് , അശ്വിനി ജി നായിക്, മുൻസിപ്പൽ സെക്രട്ടറി എസ്സ് ബിജു പിടി എ പ്രസിഡന്റ് കെ ആർ ഹരീഷ് എന്നിവർ സംസാരിച്ചു. വികസന സ്റ്റാർഡിങ് കമ്മറ്റി ചെയർമാൻ അബ്ബാസ് ബീഗം സ്വാഗതവും സ്കൂൾ HM കെ എ യശോദ നന്ദിയും പറഞ്ഞു.
- ജൂൺ 16 :കവയിത്രി സുഗതകുമാരി ടീച്ചർ നട്ട 'പയസ്വിനി'മാവ് ഇനി അടുക്കത്ത്ബയൽ സ്ക്കൂളിലെ കുട്ടികൾക്ക് .
അടുക്കത്ത്ബയൽ : കാസർഗോഡ് ടൗണിൽ കവിയത്രി സുഗതകുമാരി ടീച്ചർ നട്ട പയസ്വിനി മാവ് ഇനി അടുക്കത്ത് ബയൽ സ്കൂളിലെ കുട്ടികൾക്ക് മാങ്കനിയും തണലും നൽകും . ദേശീയപാത വികസനത്തിന് വഴിയൊരുക്കാനാണ് ഓർമ്മകൾ ഒരുപാട് പേറുന്ന മാവിനെ മാറ്റി നട്ടത്. കാസർഗോഡ് പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് മരങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി 2006 ഡിസംബറിലാണ് സുഗതകുമാരി ടീച്ചർ മാവിന്റെ തൈ നട്ടത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നിരവധി മരങ്ങൾ മുറിച്ചപ്പോഴും സുഗതകുമാരി ടീച്ചറുടെ വൈകാരികബന്ധം നിലനിൽക്കുന്ന പയസ്വിനി മാവ് മുറിക്കാൻ മനസ്സ് വന്നില്ല. ഈ സമയം മാവിനെ സംരക്ഷിക്കാൻ അടുക്കത്ത്ബയൽ സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങൾ മുന്നോട്ടു വന്നു. തുടർന്ന് വനം വകുപ്പ് , സാമൂഹിക പരിസ്ഥിതി ഇൻസ്റ്റിറ്റ്യൂട്ട്, കൃഷി വകുപ്പ് എന്നിവരോട് കൂടിയാലോചിച്ച് മാവിനെ സ്കൂൾ അങ്കണത്തിൽ മാറ്റി നടാൻ തീരുമാനിച്ചത്. ബുധനാഴ്ച രാവിലെ പത്തുമണിയോടെയാണ് മരത്തിന്റെ നടീൽ പ്രവൃത്തി ആരംഭിച്ചത്. നടീലിനായി സ്കൂളിലെത്തിച്ച മാവിനെ പുഷ്പവൃഷ്ടിയോടെ ആയിരത്തോളം വരുന്ന വിദ്യാർത്ഥികൾ സ്വീകരിച്ചു. തുടർന്ന് ഏറെ ശ്രമകരമായി രണ്ടര മീറ്റർ ആഴമുള്ള കുഴിയിൽ മാവ് നട്ടുപിടിപ്പിച്ചു. N A നെല്ലിക്കുന്ന് എംഎൽഎ, ഉത്തരമേഖല ഫോറസ്റ്റ് കൺസർവേറ്റർ ആർ കീർത്തി, ഡി എഫ് ഒ ബിജു, അസിസ്റ്റന്റ് കൺസർവേറ്റർ ധനേഷ്, ഊരാളുങ്കൽ സൊസൈറ്റി ഡയറക്ടർ പി പ്രകാശൻ , കെ ടി കെ അജി, പി കെ സുരേഷ് ബാബു, കെ ടി രാജൻ, കാസർഗോഡ് പീപ്പിൾസ് ഫോറം പ്രതിനിധികൾ , ദേശീയ പാത അതോറിറ്റി പ്രതിനിധികൾ എന്നിവരും മാവ് മാറ്റി നടുന്നതിന് സാക്ഷ്യം വഹിക്കാനെത്തി.
- JULY 21- CALLISTO"22 ചാന്ദ്രദിനാഘോഷം
ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി GUPS അടുക്കത്ത്ബയൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപിച്ചു. കാലിസ്റ്റോ' 22 എന്ന പേരിൽ മെഗാ ക്വിസ്, സെമിനാർ അവതരണം, പോസ്റ്റർ പ്രദർശനം എന്നിവ നടത്തി. പ്രധാന അദ്ധ്യാപിക യശോദ ടീച്ചർ ഉദ്ഘാടനം നടത്തി. ബാല വേദി ജില്ലാ കൺവീനർ വിജയൻ പനയാൽ മുഖ്യാതിഥിയായി. ISRO ബംഗ്ലൂർ റിട്ട. ജനറൽ മാനേജർ ഡോ.കെ.ഗണേഷ് കുമാർ ചാന്ദ്ര ദിന സന്ദേശം നൽകി.
- JANUARY 10- ലോക ഹിന്ദി ദിനം
അടുക്കത്ത്ബയൽ ജി.യു.പി.സ്കൂളിൽ ജനുവരി 10 ന് ലോക ഹിന്ദി ദിനം ആചരിച്ചു. രാവിലെ കുട്ടികളുടെ ഹിന്ദി അസംബ്ലി നടന്നു മുഹമ്മദ് സല്ലാക്ക്, അക്തർ റാസ, ശ്രേയ തുടങ്ങിയ കുട്ടികൾ ലോക ഹിന്ദി ദിനത്തെക്കുറിച്ച് സംസാരിച്ചു. രാഷ്ട്രഭാഷ ഹിന്ദിയുടെ മഹത്വത്തെക്കുറിച്ച് പ്രധാനധ്യാപിക ശ്രീമതി യശോദ ടീച്ചറും സീനിയർ ഹിന്ദി അധ്യാപിക ശ്രീമതി ലീലാവതി ടീച്ചറും സംസാരിക്കുകയും എല്ലാവർക്കും ഹിന്ദി ദിനാശംസകൾ നേരുകയും ചെയ്തു. തുടർന്ന് കുട്ടികളുടെ പോസ്റ്റർ രചന മത്സരവും പ്രസംഗവും കലാപരിപാടികളും നടന്നു. ഹിന്ദി അധ്യാപിക ബിന്ദു ടീച്ചർ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.
2021 - 22 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ
- ജൂൺ 1 ന് ഓൺലൈനായി തന്നെ സ്കൂൾ പ്രവേശനോൽസവും നടന്നു. പ്രവേശനോൽസവം ഉദ്ഘാടനം എം.എൽ. എ. എൻ. എ നെല്ലിക്കുന്ന് നിർവഹിച്ചു. പ്രിയ കവി കുരിപ്പുഴ ശ്രീകുമാർ , അഗസ്റ്റിൻ ബർണാഡ് (എ ഇ ഒ എന്നിവർ മുഖ്യാതിഥിയായി കുട്ടികൾക്ക് ആശംസകൾ നേർന്നു. സപ്ത ഭാഷകളിലെ (കന്നട, മലയാളം, ഉറുദു, കൊങ്കണി , തുളു, മറാഠി, ബ്യാരി ) പ്രമുഖരും കുട്ടികൾക്ക് ആശംസ നേർന്നു. അധ്യാപകർ കുട്ടികളുടെ വീടുകളിൽ എത്തി പഠനോപകരണങ്ങൾ നല്കി. പുതുതായി ചേർന്ന കുട്ടികൾ വീടുകളിൽ ഓർമ മരം നട്ടു.
- ജൂൺ 5 പരിസ്ഥിതി ദിനാഘോഷം അധ്യാപകരും കുട്ടികളും സ്വന്തം വീടുകളിൽ തൈ നടുകയും പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. കൂടാതെ ക്ലാസ് തലത്തിൽ വിവിധ മൽസരങ്ങൾ സംഘടിപ്പിച്ചു. read more....