"എൽ. വി. എച്ച്.എസ്. പോത്തൻകോട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 34: വരി 34:
== Little kites priliminary Camp ==
== Little kites priliminary Camp ==
[[പ്രമാണം:43018-LVHS-TVPM-Littlekites-1.jpg|ലഘുചിത്രം|LITTLE KITES CAMP]]
[[പ്രമാണം:43018-LVHS-TVPM-Littlekites-1.jpg|ലഘുചിത്രം|LITTLE KITES CAMP]]
Little kites priliminary Camp ൻ്റെ ഉത്‌ഘാടനം നടന്നു .
Little kites priliminary Camp ൻ്റെ ഉത്‌ഘാടനം നടന്നു. എൽ.വി.എച്ച്.എസ് സിലെ ലിറ്റിൽ കൈറ്റ്സിൽ 40 അംഗങ്ങളാണുള്ളത്. ശ്രീമതി. പ്രിയ. പി, ശ്രീമതി.ദിവ്യ.ദിവ്യ. കെ, ഐ   എന്നീ  അദ്ധ്യാപികമാർക്കാണ് ഇതിൻറെ ചുമതല. ഇതിൻറെ പ്രവർത്തനം നല്ല രീതിയിൽ കുട്ടികൾക്ക് പ്രയോജനപ്പെടുന്നുണ്ട്.കൃത്യമായ ക്ലാസ്സുകൾകൾക്കുപരി നല്ല രീതിയിൽ പരിശീലനവും നൽകി വരുന്നു.കുട്ടികളിൽ പഠനത്തോടൊപ്പം IT അധിഷ്ടിത ബോധവത്കരണവും നടത്താറുണ്ട്. ഈ കാലഘട്ടത്തിലെ സോഷ്യൽ മീഡിയകളുടെ അതിപ്രസരണത്തിൽ ഈ വിദ്യാർഥി കൂട്ടത്തിനു നല്ല  കാര്യങ്ങൾ തിരിച്ചറിയാനും മറ്റുള്ളവരിൽ ഇതിനെ കുറിച്ച് അവബോധം ഉണ്ടാക്കുവാനും സാധിക്കുന്നു എന്നത് സന്തോഷകരമായ വസ്തുതയാണ്. 2022-25 batch മുതൽ LK യിൽ 80 അംഗങ്ങളാണുള്ളത്. ഇതിൻ്റെ ചുമതലകൾ നിലവിലുള്ള L K മിസ്ട്രസുമാർക്ക് പുറമേ ശ്രീമതി സബീത, ശ്രീമതി  ശ്രീജ ശിവാനന്ദൻ എന്നീ അധ്യാപികമാർക്കും നൽകിയിട്ടുണ്ട്
 
 
 
 
== പ്രതിഭാ സംഗമം ==
== പ്രതിഭാ സംഗമം ==
[[പ്രമാണം:43018-LVHS-TVPM-Prathbhasangamam2023.jpg|ലഘുചിത്രം|പ്രതിഭാ സംഗമം ]]
[[പ്രമാണം:43018-LVHS-TVPM-Prathbhasangamam2023.jpg|ലഘുചിത്രം|പ്രതിഭാ സംഗമം ]]

09:10, 10 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25


ഹിന്ദി ക്ലബ്ബ് ഉത്‌ഘാടനം

സ്‌കൂളിൽ ഹിന്ദി ക്ലബ്ബ് ഉത്‌ഘാടനം നടന്നു.

Dr. K R ജയചന്ദ്രൻ പൂർവ്വ വിദ്യാർത്ഥിക്ക് ആദരം

Dr. K R ജയചന്ദ്രൻ ആദരം

നമ്മുടെ വിദ്യലയത്തിൽ 1984 SSLC ബാച്ചിൽ പഠിച്ച Dr. K R ജയചന്ദ്രൻ, 4 പുസ്തകങ്ങൾ രചിച്ചു. Dr.KR ജയചന്ദ്രൻ സൗദി അറേബ്യ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ കുട്ടികൾക്കും വിവിധ തലങ്ങളിൽ ജോലി ചെയ്യുന്നവർക്കും മോട്ടിവേഷൻ നല്കുന്നു.




Review Writing Competition

REVIEW WRITING COMPETITION

English club ന്റെ ആഭിമുഖ്യത്തിൽ Reading week മായി ബന്ധപ്പെട്ട് നടത്തിയ Review Writing Competition ൽ സമ്മാനം ലഭിച്ച കുട്ടികൾക്ക് ബഹു: HM Aneesh Jyothi Tr, Dep HM Rajeev Sir ന്റെ സാന്നിധ്യത്തിൽ സമ്മാനങ്ങൾ നൽകി.

ഗണിത ക്ലബ്ബ് ഉത്‌ഘാടനം

ഗണിത ക്ലബ്ബ് ഉത്‌ഘാടനം

സ്‌കൂളിൽ ഗണിത ക്ലബ്ബ് ഉത്‌ഘാടനം നടന്നു.





ബഷീർ ദിനാചരണം

ബഷീർ ദിനാചരണം

ബഷീർ ദിനാചരണം സ്‌കൂളിൽ നടന്നു. സ്കൂളിലെ മലയാളം അദ്ധ്യാപകൻ ബഷീറിന്റെ അതി മനോഹരമായ ചിത്രം വരച്ചു കുട്ടികൾക്കു സമർപ്പിച്ചു. തുടർന്ന് ബഷീറിന്റെ കൃതികളുടെ പോസ്റ്റർ പ്രദർശനവും, ബഷീറിനെ കുറിച്ചുള്ള ചെറു വിവരണവും  സ്കൂളിൽ വച്ച് നടന്നു.

Little kites priliminary Camp

LITTLE KITES CAMP

Little kites priliminary Camp ൻ്റെ ഉത്‌ഘാടനം നടന്നു. എൽ.വി.എച്ച്.എസ് സിലെ ലിറ്റിൽ കൈറ്റ്സിൽ 40 അംഗങ്ങളാണുള്ളത്. ശ്രീമതി. പ്രിയ. പി, ശ്രീമതി.ദിവ്യ.ദിവ്യ. കെ, ഐ   എന്നീ  അദ്ധ്യാപികമാർക്കാണ് ഇതിൻറെ ചുമതല. ഇതിൻറെ പ്രവർത്തനം നല്ല രീതിയിൽ കുട്ടികൾക്ക് പ്രയോജനപ്പെടുന്നുണ്ട്.കൃത്യമായ ക്ലാസ്സുകൾകൾക്കുപരി നല്ല രീതിയിൽ പരിശീലനവും നൽകി വരുന്നു.കുട്ടികളിൽ പഠനത്തോടൊപ്പം IT അധിഷ്ടിത ബോധവത്കരണവും നടത്താറുണ്ട്. ഈ കാലഘട്ടത്തിലെ സോഷ്യൽ മീഡിയകളുടെ അതിപ്രസരണത്തിൽ ഈ വിദ്യാർഥി കൂട്ടത്തിനു നല്ല  കാര്യങ്ങൾ തിരിച്ചറിയാനും മറ്റുള്ളവരിൽ ഇതിനെ കുറിച്ച് അവബോധം ഉണ്ടാക്കുവാനും സാധിക്കുന്നു എന്നത് സന്തോഷകരമായ വസ്തുതയാണ്. 2022-25 batch മുതൽ LK യിൽ 80 അംഗങ്ങളാണുള്ളത്. ഇതിൻ്റെ ചുമതലകൾ നിലവിലുള്ള L K മിസ്ട്രസുമാർക്ക് പുറമേ ശ്രീമതി സബീത, ശ്രീമതി  ശ്രീജ ശിവാനന്ദൻ എന്നീ അധ്യാപികമാർക്കും നൽകിയിട്ടുണ്ട്

പ്രതിഭാ സംഗമം

പ്രതിഭാ സംഗമം

സ്കൂളിൽ 2022 -23 ൽ SSLC എഴുതി ഉന്നത വിജയം കൈവരിച്ച കുട്ടികൾക്ക് ആദരം നൽകി 118 - ഫുൾ  A + ഉം 41 ഒൻപത്  A + ഉം നേടിയ കുട്ടികൾ പങ്കെടുത്തു.ഡോ .അലക്സാണ്ടർ ജേക്കബ് (റിട്ട.ഡി.ജി.പി) യുടെ കുട്ടികൾക്കായുള്ള മാർഗദർശനവും നടന്നു.

IFOS നേടിയ അരവിന്ദ് ജെ യ്ക്ക് ആദരം

IFOS ARAVIND

നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ IFOS നേടിയ അരവിന്ദ് ജെ യ്ക്ക് ആദരം





LV FUTSAL ഇന്റർസ്കൂൾ ഫുട്ബോൾ ടൂർണമെന്റ്

LV FUTSAL 2023

LV FUTSAL ഇന്റർസ്കൂൾ ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി. എല്ലാ ക്ലാസ്സുകളും തമ്മിലുള്ള ഫുട്ബോൾ മത്സരത്തിൽ സബ് ജൂനിയർ, ജൂനിയർ വിഭാഗത്തിലുള്ള കുട്ടികളെ കണ്ടെത്തുവാനും പ്രോത്സാഹിപ്പിക്കുവാനും ഇത് കൊണ്ട് സാധിക്കും


വടംവലി

വടംവലി പെൺകുട്ടികൾ

June 4 2023, തിരുവനന്തപുരം ജില്ലാ തല മത്സരത്തിൽ നമ്മുടെ സ്കൂളിലെ Under 15 & 17 പെൺകുട്ടികളുടെ ടീമിന് നാലാം സ്ഥാനം ലഭിച്ചു

Reading Week

ഇംഗ്ലീഷ് ക്ലബ്ബ് ക്വിസ്സ്

27-06-2023 English ക്ലബിന്റെ ആഭിമുഖ്യത്തിൽ Reading Week നടന്നു. School Library Hall ൽ വച്ച് നടത്തിയ Quiz Competition ലെ വിജയികക്ക് സമ്മാനങ്ങൾ വിതരണം ചെയ്‌തു

കൗൺസിലിംങ് സെന്റർ

കൗൺസിലിങ് സെന്റർ

സ്കൂളിൽ കൗണ്സിലിംഗ് സേവനം സ്കൂളിലെ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും പോത്തൻകോട് നിവാസികൾക്കും വേണ്ടി തുറന്നു





LV Kho-Kho Premier League

LV KHO-KHO PREMIER LEAGUE 2023 -VEERA

വീര എന്ന് നാമധേയം നൽകിയ ലക്ഷ്‌മീ വിലാസം ഖോ-ഖോ പ്രീമിയർ ലീഗ് ടൂര്ണമെന്റ് സ്‌കൂൾ ഖോ-ഖോ ഗ്രൗണ്ടിൽ വച്ച് നടന്നു


International Olympic day Oath

അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം

23-06-2023 സ്കൂളിൽ വച്ച് നടന്ന അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം സത്യാ പ്രതിജ്ഞാ ചടങ്ങ് എച്ച്.എം. അനീഷ് ജ്യോതി ടീച്ചർ ചൊല്ലി കൊടുത്തു

പരിസര ശുചിത്വം

പരിസര ശുചിത്വം

ജൂൺ 23ന് സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ശുചീകരണ പ്രവർത്തനം നടന്ന്. രാവിലെ സ്‌കൂളുകളിൽ ആരോഗ്യ അസംബ്ലി ചേർന്നു. പ്രഥമാദ്ധ്യാപകൻ പരിസര ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളോട് സംസാരിച്ചു. തുടർന്ന് ഉച്ചയ്ക്ക് 12 മണി വരെ സ്കൂൾ ക്യാമ്പസിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

SSLC വിജയികൾക്ക് ആദരം

SSLC ജേതാക്കൾക്ക് ആദരം

22-06-2023 SSLC പരീക്ഷയ്ക്ക് നെടുമങ്ങാട് നിയോജകമണ്ഡലത്തിൽ , ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തിയതിനും ഏറ്റവും കൂടുതൽ Full A+ വാങ്ങി വൻ വിജയം നേടിയതിനും എൽ വി എച്ച് എസ്സ്,പോത്തൻകോടിന് നമ്മുടെ പ്രിയപ്പെട്ട പഞ്ചായത്ത് അദ്ധ്യക്ഷൻ അനിലണ്ണന്റേയും വർണ്ണാ മേഡത്തിന്റേയും സാന്നിധ്യത്തിൽ ബഹുമാനപ്പെട്ട മന്ത്രി ജി.ആർ. അനിൽ സാറിൽ നിന്നുള്ള സ്നേഹോപഹാരം

അന്താരാഷ്ട്ര യോഗാ ദിനം

അന്താരാഷ്ട്ര യോഗ ദിനാചരണം

വിവിധ സേനാ വിഭാഗങ്ങളിലെ കുട്ടികൾ നടത്തിയ അന്താരാഷ്ട്ര യോഗാ ദിനാചരണം രാവിലെ 7 മണി മുതൽ 8 മണി വരെ സ്കൂൾ സ്റ്റേഡിയത്തിൽ നടന്നു


ഫയറിംഗ് പ്രാക്ടീസ്

ഫയറിംഗ് പ്രാക്ടീസ്

നമ്മുടെ സ്കൂളിലെ NCC നേവൽ യൂണിറ്റ് കേഡറ്റുകൾ സൈനിക സ്കൂളിൽ ഇന്ന് നടത്തിയ ഫയറിംഗ് പ്രാക്ടീസ്. നമ്മുടെ സ്കൂളിൽ നിന്നും 3 ആൺകുട്ടികളും, 2 പെൺകുട്ടികളും ഉണ്ടായിരുന്നു.

വായനദിനചരണം

വായനദിനചരണം

19-06-2023 സ്കൂളിൽ നടന്ന വായന ദിനാചാരം.എച്ച്.എം. അനീഷ് ജ്യോതി ടീച്ചറും മാനേജർ രമ ടീച്ചറും കുട്ടികൾക്ക് പുസ്തകങ്ങൾ നൽകി ഉൽഘാടനം ചെയ്‌തു

സ്നേഹത്തണൽ

സ്നേഹത്തണൽ

14-06-2023 നമ്മുടെ വിദ്യാലയത്തിലെ സ്നേഹത്തണലിന്റെ സംരഭമായ RCC യിലേക്കുള്ള ചോറ് പൊതി വിതരണത്തിന്റെ രണ്ടാംഘട്ടം ആദ്യദിവസം. 177 ചോറ്പൊതികൾ നമ്മൾക്ക് അവിടെ എത്തിക്കാൻ കഴിഞ്ഞു.

വായനക്കളരി

വായനകളരി

13-06-2023 വിദ്യാലയങ്ങളിൽ മലയാള മനോരമാ പത്രം നടപ്പിലാക്കിവരുന്ന വായനക്കളരി യിലേക്ക് 10 ദിനപത്രങ്ങൾ,നമ്മുടെ പൂർവ്വവിദ്യാർത്ഥിയും Dhan L4 Lands Kazhakuttom ത്തിന്റെ മാനേജിംഗ് പാർട്ണറുമായ Adv. Vinu Thrivikraman നൽകിയ വിവരം സന്തോഷത്തോടെയറിയിക്കുന്നു.

ഔഷധ തോട്ട നിർമാണം

ഔഷധ തൊട്ടനിർമ്മാണം

പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടന്ന ഔഷധ തോട്ടം.

https://www.youtube.com/watch?v=eIxSGo0Qkxc


പ്രസ്റ്റിക് വിരുദ്ധ പോരാട്ടം

No to Plastic

കുട്ടികൾ പ്ലാസ്റ്റിക് പേനകളും മറ്റും പല സ്ഥലങ്ങളിൽ നിന്നും ശേഖരിച്ച് സ്കൂളിൽ എത്തിക്കുകയും അവയെ പോത്തൻകോട് ഗ്രാമ പഞ്ചായത്തിൽ നിന്ന് വരുന്ന പ്രവർത്തകരെ ഏൽപ്പിക്കുകയും ചെയ്‌തു

https://youtu.be/09B3th4Aj_4

ലഹരി വിരുദ്ധ ദിനം

No to drug

എല്ലാ സേനാ വിഭാഗങ്ങളും ഉൾപ്പെട്ട് ലഹരി വിരുദ്ധ റാലി സ്കൂളിൽ നിന്ന് പോത്തൻകോട് വരെ പോയി തിരിച്ച് സ്കൂളിൽ എത്തിച്ചേർന്നു. എക്‌സ്‌സൈസ് മേധാവി ലഹരി വിരുദ്ധ ബോധവത്കരണം ഉത്‌ഘാടനം ചെയ്‌തു.

https://youtu.be/JuoGrReaM_M

SPC യുടെ 8 മത് ബാച്ചിന്റെ Passing Out parade

SPC Passing Out Parade

അസിസ്റ്റന്റെ കമ്മീഷണർ ഓഫ് പോലീസ് (ACP) ശ്രീ. എസ്.ഷാജി അവർകൾ സല്യൂട്ട് സ്വീകരിച്ചു


രണ്ടാം ഘട്ട പച്ചക്കറി കൃഷി

രണ്ടാം ഘട്ട പച്ചക്കറി കൃഷി

08/06/2023 പഴയ ചെടികൾ നീക്കം ചെയ്ത്, വളമിട്ട് തയ്യാർ ചെയ്ത HD ബാഗുകളിൽ പുതിയ പച്ചക്കറി തൈകൾ പരിസ്ഥിതിക്ലബിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് നട്ടു.


നൂറുമേനി

നൂറുമേനി

മണ്ണിനെ കൊയ്യാം എന്ന ആപ്തവാക്യവുമായി മാതൃ ഭൂമി ഗ്രോ ഗ്രീൻ പദ്ധതിക്ക് തുടക്കം. മാതൃഭൂമിയും ഫെഡറൽ ബാങ്കുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിക്കു വേണ്ടി സംസ്ഥാനത്തെ 25 സ്കൂളുകൾ തിരഞ്ഞുഎടുത്ത്, ഒരു സ്കൂളിലെ 4 കുട്ടികൾക്ക് 1 വൃഷ തൈ വീതം നൽകുന്നതാണ്.  ലക്ഷ്മീ വിലാസം ഹൈസ്കൂളിൽ നടന്ന പരിപാടിയിൽ അർജുൻ S കുമാർ, BS ഹരിനന്ദ്, നന്ദൻ ട ബാബു, അമൽ ദേവ് എന്നീ 4 പേർക്കാണ്  മാതൃഭൂമി സീഡ് ജില്ലാ കോഡിനേറ്റർ ശ്രീമതി വീണ വൃക്ഷ തൈ നൽകിയത്. പ്രസ്തുത പരിപാടിയിൽ സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി അനീഷ് ജ്യോതി, ഡെപ്യൂട്ടി HM ശ്രീ.രാജീവ് അധ്യാപകരായ ശ്രീമതി വിനീത, ശ്രീമതി ഷൈന, ശ്രീമതി ശ്രീജ, ശ്രീ രാഹുൽ എന്നിവർ സന്നിഹിതരായിരുന്നു

ലോക പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ അൻപതാം പിറന്നാൾ പ്രമാണിച്ച് ദേശീയ ഹരിത സേനയുടെ പരിസ്ഥിതി മാസാചരണ പരിപാടികളുടെ

റവന്യൂ ജില്ലാ തല ഉദ്ഘാടനം പോത്തൻകോടി ലെ ലക്ഷ്മീവിലാസം ഹൈസ്കൂൾ  മലയാളത്തിന്റെ പ്രിയ കവി ശ്രീ. മധുസൂദനൻ നായർ നിർവഹിച്ചു.

PTA പ്രസിഡന്റ് ശ്രീ ബിനു പി എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്ക്കൂൾ പ്രഥമാധ്യാപിക

ശ്രീമതി അനീഷ് ജ്യോതി സ്വാഗതം പറഞ്ഞു.

പരിസ്ഥിതി ക്ലബ് വിദ്യാർത്ഥി അർജുൻ പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി കൊടുത്തു.

ഔഷധതൈ നട്ടു കൊണ്ട് പരിസ്ഥിതി ക്ലബ് പദ്ധതിയിടുന്ന ഔഷധ തോട്ടത്തിനും ഫലവൃക്ഷത്തൈ നട്ടു കൊണ്ട് SPC യുടെ മധുരവനം പദ്ധതിയ്ക്കും പ്രൊഫ. വി. മധുസൂദനൻ നായർ തുടക്കമിട്ടു. ഈ പ്രവൃത്തികൾ നടക്കുമ്പോൾ പശ്ചാത്തലത്തിൽ, കവിതകളെ ചേർത്ത് വച്ച് വിദ്യാർത്ഥികൾ  കവിയ്ക്കായി സമർപ്പിച്ച ഗാനാഞ്ജലി ചടങ്ങിന്റെ ചാരുത വർദ്ധിപ്പിച്ചു. പരിസ്ഥിതി ദിനാചരണം ഒരു ചടങ്ങ് മാത്രമാകരുത് എന്നും ജലാശയങ്ങളെ സംരക്ഷിയ്ക്കണം എന്നും കവി ഉദ്ബോധിപ്പിച്ചു

തിരുവന്തപുരം എൻ.ജി.സി കോ-കൺവീനർ

ശ്രീ. വിനോദ്. കെ. ശ്രീധരൻ , കരൂർ വാർഡ് മെമ്പർ

ശ്രീ വിമൽ കുമാർ ,പിറ്റിഎ വൈസ് പ്രസിഡന്റ്

ശ്രീ.ഷംനാദ് ,സ്കൂൾ മാനേജർ

ശ്രീമതി രമ,മാനേജ്‌മെന്റ് പ്രതിനിധി

ശ്രീ. പ്രവീൺ, മാതൃസംഗമം കൺവീനർ

ശ്രീമതി യാസ്മിൻ സുലൈമാൻ , ഫെഡറൽ ബാങ്ക് പ്രതിനിധി

ശ്രീമതി രമ്യ ,സ്കൂൾ പരിസ്ഥിതി ക്ലബ് കൺവീനർ ശ്രീ രാഹുൽ പി എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

പരിസ്ഥിതി ക്ലബിലെ വിദ്യാർത്ഥികൾ, വിവിധ സേനാവിഭാഗങ്ങളിലെ വിദ്യാർത്ഥികൾ , രക്ഷകർതൃ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഔഷധത്തോട്ടം

ഔഷധത്തോട്ടം

58 ഇനം ഔഷധതൈകൾ എന്റെ ഔഷധത്തോട്ടത്തിലേയ്ക്ക് വാങ്ങി നൽകി പ്രവേശനോത്സവത്തിന് നിറവ് പകർന്ന് ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ പരിസ്ഥിതി ക്ലബ് വിദ്യാർത്ഥികൾ . PTA പ്രസിഡന്റ് ശ്രീ പി.എസ് ബിനു അധ്യക്ഷത വഹിച്ച പ്രവേശനോത്സവയോഗം പോത്തൻകോട് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീമതി അനിത ടീച്ചർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പ്രഥമാധ്യാപിക ശ്രീമതി അനീഷ്‌ ജ്യോതി, ഡെപ്യൂട്ടി എച്ച് എം ശ്രീ രാജീവ് സ്കൂൾ മാനേജർ ശ്രീമതി രമ , മാതൃ സംഗമം കൺവീനർ യാസ്മിൻ സുലൈമാൻ , സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഷീജ എന്നിവർ സംബന്ധിച്ചു. പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ജൂൺ 5 ന് , മലയാളത്തിന്റെ പ്രിയ കവി ശ്രീ മധുസൂദനനൻ നായർ ഔഷധതൈ നട്ടു കൊണ്ട് സ്കൂൾ ഔഷധത്തോട്ട നിർമ്മാണത്തിന് തുടക്കമാകും.

ശാസ്ത്ര സമീക്ഷ

ശാസ്ത്ര സമീക്ഷ

25/5/23 വ്യാഴം ,Jawaharlal Nehru Tropical Botanic Garden and Research Institute ൽ വച്ച് Kerala State Council for Science , Technology & Environment സംഘടിപ്പിച്ച ശാസ്ത്ര സമീക്ഷ എന്ന പരിപാടിയിൽ പോത്തൻകോട് ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചു. ഔഷധ സസ്യങ്ങളുടെ സംരക്ഷണം അവയുടെ സുസ്ഥിര ഉപയോഗം ഇവയെ കുറിച്ച് അദ്ദേഹം നൽകിയ വിവരണവും ഫീൽഡ് ട്രിപ്പും ആണ് വിദ്യാലയത്തിലും ഒരു ഔഷധത്തോട്ടം വേണമെന്ന ആവശ്യത്തിലേയ്ക്ക് പോത്തൻകോട് ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ വിദ്യാർത്ഥികളെ എത്തിച്ചത്. ജൂൺ 5 ന് ഔഷധതൈകൾ നട്ട് കൊണ്ട് അത്തരത്തിൽ ഔഷധത്തോട്ടം നിർമ്മിയ്ക്കുവാൻ ഞങ്ങൾ തീരുമാനിച്ചു. അതിൻ പ്രകാരം ഔഷധ ചെടികൾ പാലോട് ബൊട്ടാണിക്കൻ ഗാർഡനിൽ നിന്ന് തന്നെ വിലയ്ക്ക് വാങ്ങി. ഔഷധച്ചെടികൾ ഉൾപ്പെട്ട കവറുകളിൽ നമ്പറിട്ട് അതേ നമ്പറിൽ അവയുടെ പേര് ഉൾപ്പെടെ എഴുതി നൽകാൻ അവിടുത്തെ ജീവനക്കാർ സന്മനസ് കാട്ടി. അവയുടെ ശാസ്ത്രീയ നാമം ഉൾപ്പെടെ എഴുതി നൽകാൻ ഡോ. എം അബ്ദുൾ ജബ്ബാർ അവർകൾ പിന്തുണയും കാട്ടി . ഡോ.എം സലിം (Senior Technical Officer), ഓർക്കിഡ് അത്ഭുതങ്ങളും പ്രാണിഭോജി സസ്യങ്ങളുടെ അതിശയോക്തിയും അവയുടെ പരാഗണം ഉൾപ്പെടെ കാട്ടി

വിമുക്തി വോളീബോൾ ടൂർണമെൻറ്

വിമുക്തി വിന്നേഴ്‌സ് 2023

മാധവ വിലാസം ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന കേരള എക്‌സൈസ് ഡിപ്പാർട്ട്മെന്റിൻറെ ലഹരിക്ക്‌ എതിരെയുള്ള ബോധവത്കരണത്തിനായുള്ള വിമുക്തി വോളിബാൾ ടൂർണമെന്റിൽ എൽ.വി.എച്ച്.എസ്  ഒന്നാം സ്ഥാനം നേടി.