"ഗവ. എച്ച് എസ് പുളിഞ്ഞാൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 80: | വരി 80: | ||
https://www.youtube.com/watch?v=90kvJHtwcsY | https://www.youtube.com/watch?v=90kvJHtwcsY | ||
[[{{PAGENAME}} / വെള്ളമുണ്ട|വെള്ളമുണ്ട]] | |||
</blockquote> | </blockquote> | ||
23:01, 18 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
പ്രദേശികചരിത്രം
ഒരോരോ ജനതയുടെയും രൂപ പരിണാമചരിത്രമാണ് അവരുടെആത്യന്തികമായ സംസ്കാരം രൂപപ്പെടുത്തുന്നത് വിഭിന്നാചാരങ്ങളും വിഭിന്നവിശ്വാസങ്ങളും ഉളള വിഭിന്നവിഭാഗങ്ങളെ കോർത്തിണക്കുന്ന സംസ്ക്കാരമാണ് വയനാടിനുളളത്. കേരളത്തിലെ ഗോത്ര സംസ്ക്കാരത്തിന്റെയും ,ചരിത്രത്തിന്റെയും സംഗമഭൂമിയാണ് വയനാട്. വയനാട്ടിലെ ഓരോ പ്രദേശവും തനതാചാര സംസ്ക്കാരിക ചരിത്രം നിറം കെടാതെ സൂക്ഷിക്കുന്നുണ്ട്. അതാകട്ടെ ഐതിഹ്യവുമായി ഇടകാലർന്നതായിരിക്കും . വയനാട് ജില്ലയിലെ വടക്ക്പടിഞ്ഞാറുഭാഗത്ത് സ്ഥിതി ചെയ്യുന്ന വെളളമുണ്ടയ്ക്ക് പ്രാചീനവും സുപ്രധാനവുമായ സാമൂഹിക ചരിത്ര പശ്ചാത്തലമാണ് ഉളളത്.
==പുളിഞ്ഞാൽ ==
ഇതിഹാസ പരാമർശിയായ ബാണാസുരന്റെ കഥയുമായി
ബന്ധമുളള പടിഞ്ഞാറു ഭാഗത്ത് പർവ്വതനിരയുടെ താഴ്വരയിലെ ഈ പ്രദേശത്തിന് പൗരാണിക പാരമ്പര്യം തന്നെ അവകാശപ്പെടുന്നുണ്ട്. കൊട്ടാരം കാക്കാൻ നിയോഗിക്കപ്പെട്ട ശിവൻ അതിന് വേണ്ടി മലകയറി (മലക്കാരി ) ദൈവമായി മാറി . കിരാത വേഷധാരിയായി കാവൽ നിന്ന് ശ്രീകൃഷ്ണനോട് ഏറ്റുമുട്ടുകയും പരാജയപ്പെട്ട് പിൻവാങ്ങുകയും ചെയ്തു . ബാണയുദ്ധത്തിൽ അദ്ധേഹത്തിന്റെ കരങ്ങൾ ഛേദിച്ച സ്ഥലമത്രെ പുളിഞ്ഞാൽ പരിസരത്തുളള കരബാണ ചേദി (കരുവണശ്ശേരി ).
പുളിയ രാജവംശത്തിലെ പിൻമുറക്കാരനായ പുളിയൻ നായർ - വിഭാഗത്തിന്റെ അധീനതയിലായിരുന്നു പുളിയൻ ചാല – പുളിയൻ ചാലയാണ് പിന്നീട് പുളിഞ്ഞാൽ ആയതെന്ന് പറയപ്പെടുന്നു . പുളിഞ്ഞാൽ കോട്ടയും , കോട്ടമൈതാനവും പ്രസിദ്ധമാണ്. ഈ പ്രദേശത്ത് പ്രാചീനമായ ക്ഷേത്രാവശിഷ്ടങ്ങൾ കാണാനുണ്ട്. പുളിയവംശത്തിന്റെ ദുർഭരണവും ജനദ്രേഹവും കൂടിവന്നപ്പോൾ അതിൽ നിന്ന് രക്ഷക്കായി മംഗലശ്ശേരി, വട്ടത്തോട, ചെറുകര , കരിങ്ങാരി, തരുവണ തുടങ്ങിയ നായർ നാടുവാഴികൾ അടങ്ങുന്ന വെളളായ്മ (പെരുന്നന്നൂർ) സ്വരൂപം കോട്ടയം സ്വരൂപത്തോട് (പഴശ്ശി ) അപേക്ഷിച്ചത് അനുസരിച്ച് പുളിയവംശത്തെ പഴശ്ശി രാജ തോൽപ്പിച്ചു . വെളളയ്മ അഥവാ പെരുന്നന്നൂർ സ്വരൂപം പഴശ്ശിരാജയുടെ അധീനത്വം സ്വീകരിച്ചു എന്ന് ചരിത്രം .
കൂടുതൽ അറിയാൻ ലിങ്കിൽകട്ടികൂട്ടിയ എഴുത്ത് ക്ലിക്ക് ചെയൂ https://www.youtube.com/watch?v=90kvJHtwcsY