"ജി.വി.എൽ.പി.എസ് ചിറ്റൂർ /ELA" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
===ശാസ്ത്രത്തിന്റെ അത്ഭുതങ്ങൾ=== | ===ശാസ്ത്രത്തിന്റെ അത്ഭുതങ്ങൾ=== | ||
{| class="wikitable" | |||
|- | |||
[[പ്രമാണം:21302-ela23 2.jpg|200px]]|| | |||
[[പ്രമാണം:21302-ela23 1.jpg|200px]] | |||
|- | |||
|} | |||
ഇലയുടെ ആദ്യ പ്രവർത്തനം 2023 ഫെബ്രുവരി 2 വ്യാഴാഴ്ച രാവിലെ 10:30 ന് സ്കൂൾ ഹാളിൽ നടന്നു. റിട്ട. പ്രധാനാധ്യാപകൻ CP സുനന്ദൻ നയിച്ച ക്ലാസിൽ കുട്ടികൾ പങ്കെടുത്തു. മഴവില്ലിനെക്കുറിച്ചുള്ള രസകരമായ കഥയിലൂടെ നമുക്കു ചുറ്റുമുള്ള ഓരോ വസ്തുവും ശാസ്ത്ര പരീക്ഷണത്തിന് അനുയോജ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഗ്ലാസ്, വെള്ളം, കടലാസ്, തുണി, തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ച് വെള്ളം വായു എന്നിവയുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ചെയ്തു കാണിച്ച് കുട്ടികൾക്ക് മുന്നിൽ ശാസ്ത്രത്തിന്റെ അത്ഭുതങ്ങളെ പരിചയപ്പെടുത്തി. പരിപാടിയിൽ പിടിഎ പ്രസിഡന്റ് ബി മോഹൻദാസ് അധ്യക്ഷനായിരുന്നു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ K സുമതി സന്നിഹിതയായിരുന്നു. BRC ട്രെയിനർ കൃഷ്ണമൂർത്തി, CRC കോർഡിനേറ്റർ ശ്രീജ, പിടിഎ വൈസ് പ്രസിഡന്റ് G സുഗതൻ, SMC ചെയർമാൻ രഞ്ജിത്ത്, പ്രധാനധ്യാപികയുടെ ചുമതല വഹിക്കുന്ന സുനിത, SRG കൺവീനർ ശ്രീജ തുടങ്ങിയവർ സംസാരിച്ചു. അതുപോലെ തന്നെ കുട്ടികൾ അസംബ്ലിയിൽ പരീക്ഷണങ്ങൾ നടത്തി പരീക്ഷണക്കുറിപ്പുകൾ തയ്യാറാക്കുന്ന പ്രവർത്തനം തുടർന്നു നടത്തി വരുന്നു. | ഇലയുടെ ആദ്യ പ്രവർത്തനം 2023 ഫെബ്രുവരി 2 വ്യാഴാഴ്ച രാവിലെ 10:30 ന് സ്കൂൾ ഹാളിൽ നടന്നു. റിട്ട. പ്രധാനാധ്യാപകൻ CP സുനന്ദൻ നയിച്ച ക്ലാസിൽ കുട്ടികൾ പങ്കെടുത്തു. മഴവില്ലിനെക്കുറിച്ചുള്ള രസകരമായ കഥയിലൂടെ നമുക്കു ചുറ്റുമുള്ള ഓരോ വസ്തുവും ശാസ്ത്ര പരീക്ഷണത്തിന് അനുയോജ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഗ്ലാസ്, വെള്ളം, കടലാസ്, തുണി, തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ച് വെള്ളം വായു എന്നിവയുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ചെയ്തു കാണിച്ച് കുട്ടികൾക്ക് മുന്നിൽ ശാസ്ത്രത്തിന്റെ അത്ഭുതങ്ങളെ പരിചയപ്പെടുത്തി. പരിപാടിയിൽ പിടിഎ പ്രസിഡന്റ് ബി മോഹൻദാസ് അധ്യക്ഷനായിരുന്നു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ K സുമതി സന്നിഹിതയായിരുന്നു. BRC ട്രെയിനർ കൃഷ്ണമൂർത്തി, CRC കോർഡിനേറ്റർ ശ്രീജ, പിടിഎ വൈസ് പ്രസിഡന്റ് G സുഗതൻ, SMC ചെയർമാൻ രഞ്ജിത്ത്, പ്രധാനധ്യാപികയുടെ ചുമതല വഹിക്കുന്ന സുനിത, SRG കൺവീനർ ശ്രീജ തുടങ്ങിയവർ സംസാരിച്ചു. അതുപോലെ തന്നെ കുട്ടികൾ അസംബ്ലിയിൽ പരീക്ഷണങ്ങൾ നടത്തി പരീക്ഷണക്കുറിപ്പുകൾ തയ്യാറാക്കുന്ന പ്രവർത്തനം തുടർന്നു നടത്തി വരുന്നു. | ||
വരി 15: | വരി 21: | ||
===കഥ, കവിത ശില്പശാല=== | ===കഥ, കവിത ശില്പശാല=== | ||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-ela mal 1.jpg|200px]]|| | |||
[[പ്രമാണം:21302-ela mal 2.jpg|200px]] | |||
|- | |||
|} | |||
ഭാഷാ പഠനം രസകരമായ ഒരു അനുഭവമാക്കാൻ കവിതകളും കഥകളും വഹിക്കുന്ന പങ്ക് ചെറുതല്ല. ഫെബ്രുവരി 23 ന്, വ്യാഴാഴ്ച ജി വി ജി എച് എസ് എസ്സിലെ അധ്യാപികയായ രഞ്ജുദേവി ആർ നയിച്ച കവിതയും കഥയും നിറഞ്ഞ ശില്പശാല കുട്ടികൾക്ക് വേറിട്ട അനുഭവം നൽകി. നാവു വഴങ്ങുമോ എന്ന് ആശ്ചര്യപ്പെടുന്ന രസികൻ വാചകങ്ങൾ നൽകി കുട്ടികളെ ചിരിപ്പിച്ചു കൊണ്ടായിരുന്നു തുടക്കം. തുടർന്ന് കുഞ്ഞിക്കോഴിയുടെ കഥയെ മുൾമുനയിൽ നിർത്തി കഥാപൂരണത്തിന് അവസരമൊരുക്കി. വ്യത്യസ്തമായ ക്ലൈമാക്സുകൾ ടീച്ചറെ അത്ഭുതപ്പെടുത്തി. കുട്ടികളുടെ ഭാവനയും കഥാ രചനാ പാടവവും എടുത്തു പറയേണ്ടതായിരുന്നു. മറ്റൊരു കഥ കൂടി കുട്ടികൾക്കായി നൽകിയ ശേഷം ടീച്ചർ നാടൻപാട്ടിന്റെ താളാത്മകതയിലേക്ക് കടന്നു. നന്ദനയുടെ സ്വരമാധുര്യവും കുട്ടികളുടെ താളവും ചേർന്ന് ശില്പശാലയ്ക്ക് സമാപനം കുറിച്ചു. പ്രധാനാധ്യാപികയുടെ ചുമതലയുള്ള അദ്ധ്യാപിക സുനിത സ്വാഗതവും അദ്ധ്യാപിക ഹേമാംബിക നന്ദിയും പറഞ്ഞു. | ഭാഷാ പഠനം രസകരമായ ഒരു അനുഭവമാക്കാൻ കവിതകളും കഥകളും വഹിക്കുന്ന പങ്ക് ചെറുതല്ല. ഫെബ്രുവരി 23 ന്, വ്യാഴാഴ്ച ജി വി ജി എച് എസ് എസ്സിലെ അധ്യാപികയായ രഞ്ജുദേവി ആർ നയിച്ച കവിതയും കഥയും നിറഞ്ഞ ശില്പശാല കുട്ടികൾക്ക് വേറിട്ട അനുഭവം നൽകി. നാവു വഴങ്ങുമോ എന്ന് ആശ്ചര്യപ്പെടുന്ന രസികൻ വാചകങ്ങൾ നൽകി കുട്ടികളെ ചിരിപ്പിച്ചു കൊണ്ടായിരുന്നു തുടക്കം. തുടർന്ന് കുഞ്ഞിക്കോഴിയുടെ കഥയെ മുൾമുനയിൽ നിർത്തി കഥാപൂരണത്തിന് അവസരമൊരുക്കി. വ്യത്യസ്തമായ ക്ലൈമാക്സുകൾ ടീച്ചറെ അത്ഭുതപ്പെടുത്തി. കുട്ടികളുടെ ഭാവനയും കഥാ രചനാ പാടവവും എടുത്തു പറയേണ്ടതായിരുന്നു. മറ്റൊരു കഥ കൂടി കുട്ടികൾക്കായി നൽകിയ ശേഷം ടീച്ചർ നാടൻപാട്ടിന്റെ താളാത്മകതയിലേക്ക് കടന്നു. നന്ദനയുടെ സ്വരമാധുര്യവും കുട്ടികളുടെ താളവും ചേർന്ന് ശില്പശാലയ്ക്ക് സമാപനം കുറിച്ചു. പ്രധാനാധ്യാപികയുടെ ചുമതലയുള്ള അദ്ധ്യാപിക സുനിത സ്വാഗതവും അദ്ധ്യാപിക ഹേമാംബിക നന്ദിയും പറഞ്ഞു. | ||
19:49, 15 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം
പഠനത്തിനൊരു തണൽ
സമഗ്ര ശിക്ഷ കേരളം 2022-23 അധ്യയന വർഷം നടപ്പിലാക്കിയ പ്രത്യേക പദ്ധതിയാണ് ഇല (ELA- Enhancing Learning Ambiance). 4, 7 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി തയാറാക്കിയതാണ് ഈ പദ്ധതി. കോവിഡ് കാലത്തിനു ശേഷം കുട്ടികളിലെ പഠന വിടവ് നികത്തുക, അറിവ് നിർമ്മാണത്തിലൂന്നിയ പഠന പ്രവർത്തനങ്ങൾ തിരിച്ചു പിടിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് കൊണ്ട് തയാറാക്കിയ വൈവിധ്യമാർന്ന പാക്കേജാണ് ഇല. തെരഞ്ഞെടുത്ത വിഷയങ്ങളിലെ പ്രവർത്തനങ്ങൾ BRCയുടെ സഹായത്തോടെ ഏറ്റെടുത്തു നടത്താൻ SRG യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനിച്ചു. മലയാളം, പരിസര പഠനം എന്നിവയിൽ വ്യത്യസ്തമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. ഇതിന്റെ ഭാഗമായി കഥ ,കവിത ശില്പശാല, ചരിത്രസ്മാരക സന്ദർശനം, ശാസ്ത്ര പരീക്ഷണങ്ങൾ, പഠനയാത്രകൾ തുടങ്ങിയവ സംഘടിപ്പിച്ചു.
ശാസ്ത്രത്തിന്റെ അത്ഭുതങ്ങൾ
||ഇലയുടെ ആദ്യ പ്രവർത്തനം 2023 ഫെബ്രുവരി 2 വ്യാഴാഴ്ച രാവിലെ 10:30 ന് സ്കൂൾ ഹാളിൽ നടന്നു. റിട്ട. പ്രധാനാധ്യാപകൻ CP സുനന്ദൻ നയിച്ച ക്ലാസിൽ കുട്ടികൾ പങ്കെടുത്തു. മഴവില്ലിനെക്കുറിച്ചുള്ള രസകരമായ കഥയിലൂടെ നമുക്കു ചുറ്റുമുള്ള ഓരോ വസ്തുവും ശാസ്ത്ര പരീക്ഷണത്തിന് അനുയോജ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഗ്ലാസ്, വെള്ളം, കടലാസ്, തുണി, തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ച് വെള്ളം വായു എന്നിവയുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ചെയ്തു കാണിച്ച് കുട്ടികൾക്ക് മുന്നിൽ ശാസ്ത്രത്തിന്റെ അത്ഭുതങ്ങളെ പരിചയപ്പെടുത്തി. പരിപാടിയിൽ പിടിഎ പ്രസിഡന്റ് ബി മോഹൻദാസ് അധ്യക്ഷനായിരുന്നു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ K സുമതി സന്നിഹിതയായിരുന്നു. BRC ട്രെയിനർ കൃഷ്ണമൂർത്തി, CRC കോർഡിനേറ്റർ ശ്രീജ, പിടിഎ വൈസ് പ്രസിഡന്റ് G സുഗതൻ, SMC ചെയർമാൻ രഞ്ജിത്ത്, പ്രധാനധ്യാപികയുടെ ചുമതല വഹിക്കുന്ന സുനിത, SRG കൺവീനർ ശ്രീജ തുടങ്ങിയവർ സംസാരിച്ചു. അതുപോലെ തന്നെ കുട്ടികൾ അസംബ്ലിയിൽ പരീക്ഷണങ്ങൾ നടത്തി പരീക്ഷണക്കുറിപ്പുകൾ തയ്യാറാക്കുന്ന പ്രവർത്തനം തുടർന്നു നടത്തി വരുന്നു.
സോപ്പ് നിർമ്മാണം
കുട്ടികൾക്കെന്ന പോലെ രക്ഷിതാക്കൾക്കും ഉപകാരപ്രദമായ രീതിയിലുള്ള പ്രവർത്തനമായിരുന്നു സോപ്പ് നിർമ്മാണം. 10-2-2023 ന് റിട്ടയേഡ് പ്രധാനാധ്യാപിക ലതയുടെ നേതൃത്വത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി സോപ്പ് നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ പരിചയപ്പെടുത്തി. ഇതിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് വളരെ വിശദമായി പ്രധാനാധ്യാപിക ലത വ്യക്തമാക്കി. ചിറ്റൂർ - തത്തമംഗലം നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സണും MPTA പ്രസിഡണ്ടുമായ സുമതി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീദേവി രഘുനാഥ്, പിടി എ പ്രസിഡണ്ട് ബി മോഹൻദാസ്, വൈസ് പ്രസിഡണ്ട് ജി സുഗതൻ, SMC ചെയർമാൻ രഞ്ജിത്, Hm in charge സുനിത, സ്റ്റാഫ് സെക്രട്ടറി സുപ്രഭ എന്നിവർ സംസാരിച്ചു. മാതൃകാപരമായ ഇത്തരം പ്രവർത്തനങ്ങൾ ഇനിയും ഉണ്ടാകട്ടെ എന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.
പഠനയാത്ര
പരിസര പഠനത്തിൽ ഒഴിവാക്കാനാവാത്ത ഒന്നാണല്ലോ പഠനയാത്ര. കുട്ടികൾക്ക് നേരിട്ടു കണ്ട് അറിവുകൾ ശേഖരിക്കാനുള്ള അവസരമാണിത്. ഫെബ്രുവരി 11 ന് 4ാം ക്ലാസ് വിദ്യാർത്ഥികളും അദ്ധ്യാപകരും പിടിഎ പ്രസിഡണ്ട്, എംപിടിഎ പ്രസിഡണ്ട് എന്നിവരും ചേർന്ന് കഞ്ചിക്കോട് ആര്യവൈദ്യ ഫാർമസി ഔഷധത്തോട്ടം സന്ദർശിച്ചു. വൈവിധ്യം നിറഞ്ഞ ഔഷധ സസ്യങ്ങളും അവയുടെ പേരും ഉപയോഗവും അന്വേഷിച്ചറിയുന്നതിന് അവസരം നൽകുകയായിരുന്നു ഇതിന്റെ ഉദ്ദേശ്യം. അവിടെ അറിവുകൾ പകർന്നു തരുന്നതിനായി അവിടത്തെ സ്റ്റാഫ് ബഞ്ചമിനും സഹായികളും ഉണ്ടായിരുന്നു. നമുക്കുചുറ്റും കാണുന്ന ധാരാളം സസ്യങ്ങൾ നമ്മുടെ ആരോഗ്യത്തിന് എങ്ങനെ പ്രയോജനപ്പെടുന്നു എന്ന് അവർ വ്യക്തമാക്കിത്തന്നു. പുതിയ അറിവുകൾ കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയോജനം ചെയ്തു. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ചെടികളും നക്ഷത്ര വൃക്ഷങ്ങളും കാവും മറ്റും പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കൂടി ഓർമ്മിപ്പിക്കുന്നു.
പഠനയാത്ര അവിടെ നിന്നും പാലക്കാട് ടിപ്പു സുൽത്താൻ കോട്ടയിലേക്കാണ് എത്തിച്ചേർന്നത്. ചരിത്രത്തിന്റെ ഭാഗമായ ഈ കോട്ടയെക്കുറിച്ച് കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. കോട്ടയ്ക്കുള്ളിലെ കാഴ്ചകൾ കണ്ടു കഴിഞ്ഞ് അല്പനേരം അവിടെ കളിച്ചു രസിക്കാനും കുട്ടികൾ സമയം കണ്ടെത്തി. മികച്ച യാത്രാനുഭവം എഴുതി തയ്യാറാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി നൽകി യാത്രാ സംഘം വിദ്യാലയത്തിൽ തിരിച്ചെത്തി. കുട്ടികളുടെ പഠനയാത്രാ അനുഭവക്കുറിപ്പുകളുടെ സമാഹരണവും തയ്യാറാക്കി.
കഥ, കവിത ശില്പശാല
ഭാഷാ പഠനം രസകരമായ ഒരു അനുഭവമാക്കാൻ കവിതകളും കഥകളും വഹിക്കുന്ന പങ്ക് ചെറുതല്ല. ഫെബ്രുവരി 23 ന്, വ്യാഴാഴ്ച ജി വി ജി എച് എസ് എസ്സിലെ അധ്യാപികയായ രഞ്ജുദേവി ആർ നയിച്ച കവിതയും കഥയും നിറഞ്ഞ ശില്പശാല കുട്ടികൾക്ക് വേറിട്ട അനുഭവം നൽകി. നാവു വഴങ്ങുമോ എന്ന് ആശ്ചര്യപ്പെടുന്ന രസികൻ വാചകങ്ങൾ നൽകി കുട്ടികളെ ചിരിപ്പിച്ചു കൊണ്ടായിരുന്നു തുടക്കം. തുടർന്ന് കുഞ്ഞിക്കോഴിയുടെ കഥയെ മുൾമുനയിൽ നിർത്തി കഥാപൂരണത്തിന് അവസരമൊരുക്കി. വ്യത്യസ്തമായ ക്ലൈമാക്സുകൾ ടീച്ചറെ അത്ഭുതപ്പെടുത്തി. കുട്ടികളുടെ ഭാവനയും കഥാ രചനാ പാടവവും എടുത്തു പറയേണ്ടതായിരുന്നു. മറ്റൊരു കഥ കൂടി കുട്ടികൾക്കായി നൽകിയ ശേഷം ടീച്ചർ നാടൻപാട്ടിന്റെ താളാത്മകതയിലേക്ക് കടന്നു. നന്ദനയുടെ സ്വരമാധുര്യവും കുട്ടികളുടെ താളവും ചേർന്ന് ശില്പശാലയ്ക്ക് സമാപനം കുറിച്ചു. പ്രധാനാധ്യാപികയുടെ ചുമതലയുള്ള അദ്ധ്യാപിക സുനിത സ്വാഗതവും അദ്ധ്യാപിക ഹേമാംബിക നന്ദിയും പറഞ്ഞു.
പഠനയാത്ര
കേരളത്തിന്റെ പൂന്തോട്ടമായ മലമ്പുഴയിലേക്കായിരുന്നു ഇലയുടെ ഭാഗമായുള്ള മറ്റൊരു പഠനയാത്ര. നാലാം ക്ലാസിലെ 65 കുട്ടികളും 9അധ്യാപകരും പി.ടി. എ. അംഗങ്ങളും ചേർന്ന് നടത്തിയ യാത്ര കുട്ടികൾക്ക് സന്തോഷമേകി. മലമ്പുഴ ഡാം, പൂന്തോട്ടം എന്നിവയ്ക്കു പുറമേ സ്നേക്ക് പാർക്ക്, അക്വേറിയം തുടങ്ങിയവയും സന്ദർശിച്ചു. പലതരം പാമ്പുകൾ, മീനുകൾ എന്നിവ അത്ഭുതത്തോടെ നോക്കിക്കാണാൻ കഴിഞ്ഞു. പൂന്തോട്ടത്തോടു ചേർന്ന പാർക്കിലെ കളികൾ കുട്ടികൾക്ക് ഏറെ ഇഷ്ട്ടപ്പെട്ടു.
ഉച്ചഭക്ഷണത്തിനു ശേഷം തസ്രാക്കിലേക്കായിരുന്നു യാത്ര തുടർന്നത്. മലയാള സാഹിത്യത്തിൽ പുതിയ വഴിത്താര തീർത്ത ഒ.വി വിജയന്റെ ഇതിഹാസ ഭൂമിയായ തസ്രാക്ക് പഴമയും പ്രൗഢിയും കാത്തുവെച്ച സ്മാരകം തന്നെ. നോവലിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങളും സന്ദർഭങ്ങളും അവിടമാകെ നിറഞ്ഞുനിൽക്കുന്നു. ആർട്ട് ഗ്യാലറിയിലെ ചിത്രങ്ങളും വിജയന്റെ കൃതികളുടെ ശേഖരവും കാർട്ടൂണുകളും കത്തുകളും കുട്ടികൾക്ക് പുതിയ അനുപവമായി. ഒ.വി.വിജയനെക്കുറിച്ചുള്ള കുറിപ്പുകൾ തയ്യാറാക്കുന്ന കുട്ടികൾക്ക് സഹായകമായി നിർദ്ദേശങ്ങളും വിശദീകരണങ്ങളും അവിടത്തെ സ്റ്റാഫ് അരവിന്ദാക്ഷൻ നൽകി. കുട്ടികൾക്ക് കൗതുകവും വിജ്ഞാനവും പകർന്നു നൽകാൻ ഈ പഠനയാത്ര സഹായകമായി.