"കാവാലം യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,023 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 ഏപ്രിൽ 2023
(ചെ.)
No edit summary
വരി 53: വരി 53:


ചെയ്തതായും പറയപ്പെടുന്നു.
ചെയ്തതായും പറയപ്പെടുന്നു.
രാജവാഴ്ച്ചയുടെ അന്ത്യവും ജനാധിപത്യത്തിന്റെ ആവിർഭാവവും സ്കൂളിനെ സംബന്ധിച്ചിടത്തോളം ഒരുപാട് മാറ്റങ്ങൾക്ക് അവസരമൊരുക്കി. 1950ൽ
പ്രധാനാദ്ധ്യാപികയായി ചുമതലയേറ്റ ഗ്രാജുവേറ്റ് അദ്ധ്യാപികയായ ശ്രീമതി. ഗോമതിയമ്മയുടെ നേതൃത്വത്തിൽ ചിട്ടയായ അദ്ധ്യാപന രീതി
കൈവരിക്കുവാൻ സ്കൂളിന് സാധിച്ചു.കുട്ടികളുടെ ആരോഗ്യപരിപാലനത്തിനായി കഞ്ഞിയും, പാൽപ്പൊടി കലക്കി തയ്യാറാക്കിയ പാലും കുട്ടികൾക്ക് നല്കിയിരുന്നു. കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിനായി സ്കൂൾ മുറ്റത്ത് കിണർ കുഴിച്ചു. ശ്രീ. പട്ടംതാണു പിള്ള മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ സ്കൂളിന് ധാരാളം ലൈബ്രറി പുസ്തകങ്ങളും പഠനോപകരണങ്ങളും ലഭിച്ചിരുന്നു. അദ്ധ്യാപകരെ തമ്പുരാൻ, തമ്പുരാട്ടി എന്നിങ്ങനെ അഭിസംബോധന ചെയ്തിരുന്ന ശീലങ്ങൾ ശ്രീമതി. ഗോമതിയമ്മ ടീച്ചറുടെ ഇടപെടലുകളുടെ ഫലമായി അവസാനിപ്പിക്കുവാൻ സാധിച്ചു.
1964ൽ ശ്രീമതി. ഗോമതിയമ്മ ടിച്ചർ സ്ഥലം മാറിപ്പോയതിനെ തുടർന്ന് ശ്രീ.എൻ.രാമചന്ദ്രൻനായർ പ്രധാനാദ്ധ്യാപകനായി ചുമതലയേറ്റു.
ഇക്കാലയളവിൽ ഒട്ടേറെ നേട്ടങ്ങൾ സ്കൂളിന് കൈവരിക്കുവാൻ സാധിച്ചു.1970ൽ സ്കൂൾ കെട്ടിടത്തിന്റെ പടിഞ്ഞാറേ ഭാഗത്ത്
ഇടിമിന്നലേറ്റതിനെത്തുടർന്ന് കേടുപാടുകൾ സംഭവിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ പൊതുയോഗം വിളിച്ചു ചേർക്കുകയും, യോഗതീരുമാനപ്രകാരം അദ്ധ്യാപകരും രക്ഷിതാക്കളും ചേർന്ന് പിരിവെടുത്ത് പത്തു ദിവസം കൊണ്ട് ഷെഡ്ഡ് പൂർത്തിയാക്കുകയും പതിനൊന്നാം ദിവസം ക്ലാസ്സ് ആരംഭിക്കുകയും ചെയ്തു. സുരക്ഷിതമല്ലാത്ത കെട്ടിടങ്ങൾ പൊളിച്ചു നീക്കി പകരം പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു. പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം അന്നത്തെ മന്ത്രി ശ്രീ. ബേബി ജോൺ നിർവ്വഹിച്ചു.എല്ലാ ക്ലാസ്സുകളും രണ്ടു മൂന്നു ഡിവിഷനുകൾ നിലനിർത്തുവാനും സ്കൂൾ സൊസൈറ്റി ആരംഭിക്കുവാനും കലാകായിക
മേളകളിൽ മിക്ക വർഷങ്ങളിലും ഒന്നാംസ്ഥാനം കരസ്ഥമാക്കുന്നതിനും ഇക്കാലയളവിൽ സ്കൂളിന് സാധിച്ചു. കേരളാ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ
ഇടപെടൽ അക്കാദമിക് നിലവാരം ഉയർത്തുന്നതിനും കലാശാസ്ത്ര സാഹിത്യരംഗങ്ങളിൽ മികവ് പുലർത്തുന്നതിനും സഹായകരമായിട്ടുണ്ട്. സ്കൂളിന്റെ ശതാബ്ദിയാഘോഷ കാലയളവിൽ (2006-2007) ശ്രീ.എ.പി.ധർമ്മാംഗദൻ ആയിരുന്നു പ്രധാനാദ്ധ്യാപകൻ.
== സ്കൂൾ ശതാബ്ദി ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
156

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1899234" എന്ന താളിൽനിന്ന് ശേഖരിച്ചത്