"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/വൊക്കേഷണൽ ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
വൊക്കേഷണൽ ഹയർ സെക്കന്ററി ആരംഭിച്ചതോടെ സ്കൂൾ ചരിത്രത്തിൽ വേറിട്ടൊരു വഴിത്താരയ്ക്കു തുടക്കമായി.തൊഴിലധിഷ്ഠിതമായ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കുട്ടികളും രക്ഷിതാക്കളും തിരിച്ചറിഞ്ഞുതുടങ്ങിയത് ഈ കാലഘട്ടത്തിലാണ്.
വൊക്കേഷണൽ ഹയർ സെക്കന്ററി ആരംഭിച്ചതോടെ സ്കൂൾ ചരിത്രത്തിൽ വേറിട്ടൊരു വഴിത്താരയ്ക്കു തുടക്കമായി.തൊഴിലധിഷ്ഠിതമായ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കുട്ടികളും രക്ഷിതാക്കളും തിരിച്ചറിഞ്ഞുതുടങ്ങിയത് ഈ കാലഘട്ടത്തിലാണ്.
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=വീരണകാവ്
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
|വി എച്ച് എസ് എസ് കോഡ്=901014
|വി എച്ച് എസ് എസ് കോഡ്=901014
|വിക്കിഡാറ്റ ക്യു ഐഡി=Q64035497
|യുഡൈസ് കോഡ്=32140400906
|സ്ഥാപിതദിവസം=01
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
വരി 16: വരി 11:
|സ്കൂൾ ഫോൺ=0471 290429,0471290629
|സ്കൂൾ ഫോൺ=0471 290429,0471290629
|സ്കൂൾ ഇമെയിൽ=gvhssveeranakavuschool@gmail.com
|സ്കൂൾ ഇമെയിൽ=gvhssveeranakavuschool@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കാട്ടാക്കട
|തദ്ദേശസ്വയംഭരണസ്ഥാപനം =പൂവച്ചൽ  പഞ്ചായത്ത് 
|ഭരണവിഭാഗം=സർക്കാർ
|പഠന വിഭാഗം=വൊക്കേഷണൽ ഹയർസെക്കണ്ടറി
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=134
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=134
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=113
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=113
വരി 27: വരി 16:
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=12
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=12
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ശ്രീമതി.രൂപാ നായർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ശ്രീമതി.രൂപാ നായർ
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ.സലാഹുദീൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി.രജിത
|caption=
|caption=
|ലോഗോ=44055_logo.png
|ലോഗോ=44055_logo.png
|logo_size=150px
|logo_size=50px
|എസ്.എം.സി ചെയർമാൻ=ശ്രീ.മുഹമ്മദ് റാഫി
}}  
}}  



00:09, 27 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

വൊക്കേഷണൽ ഹയർ സെക്കന്ററി ആരംഭിച്ചതോടെ സ്കൂൾ ചരിത്രത്തിൽ വേറിട്ടൊരു വഴിത്താരയ്ക്കു തുടക്കമായി.തൊഴിലധിഷ്ഠിതമായ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കുട്ടികളും രക്ഷിതാക്കളും തിരിച്ചറിഞ്ഞുതുടങ്ങിയത് ഈ കാലഘട്ടത്തിലാണ്.

ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/വൊക്കേഷണൽ ഹയർസെക്കന്ററി
വിലാസം
ഗവ.വി.എച്ച്.എസ്.എസ്, വീരണകാവ്
,
വീരണകാവ് പി.ഒ.
,
695572
സ്ഥാപിതം01 - 06 - 1990
വിവരങ്ങൾ
ഫോൺ0471 290429,0471290629
ഇമെയിൽgvhssveeranakavuschool@gmail.com
കോഡുകൾ
വി എച്ച് എസ് എസ് കോഡ്901014
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ134
പെൺകുട്ടികൾ113
ആകെ വിദ്യാർത്ഥികൾ247
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽശ്രീമതി.രൂപാ നായർ
അവസാനം തിരുത്തിയത്
27-03-202344055



വൊക്കേഷണൽ കോഴ്സുകൾ

ഭൗതിക സൗകര്യങ്ങൾ

മികവുമായ് പദ്ധതികളും ക്ലബുകളും

ചിത്രശാല

പ്രവർത്തനങ്ങൾ

2022-2023 പ്രവർത്തനങ്ങൾ

സ്കൂൾതല സ്കിൽ ദിനം

സ്കൂൾ തലത്തിൽ സ്കിൽഡേ കുട്ടികളുടെ മികവും സമൂഹപങ്കാളിത്തവും കൊണ്ട് മികച്ചതായിമാറി.പി.ടി.എയുടെയും പഞ്ചായത്തിന്റെയും പ്രതിനിധികൾ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ആദ്യവസാനം വരെയുണ്ടായിരുന്നുവെന്നത് ഒരു സമൂഹത്തിന്റെ സ്കൂൾതല ശ്രദ്ധയുടെയും പരിഗണനയുടെയും ഉത്തമോദാഹരണമായിരുന്നു.രാവിലെ 10 മണിക്ക് ആനാകോട് വാർഡ് മെമ്പർ ശ്രീ.ജിജിത്ത് ആർ നായർ ഉദ്ഘാടനം ചെയ്ത ശേഷം സ്കിൽ ഡേ പ്രദർശനങ്ങളും ‍ഡെമൊൻസ്ട്രേഷനുകളും ആരംഭിച്ചു.ജിഡിഎ യിലെ വിദ്യാർത്ഥികൾ വിവിധ മെഡിക്കൽ ഉപകരണങ്ങളും സംവിധാനങ്ങളും മറ്റുള്ളവർക്ക് പരിചയപ്പെടുത്തി.രോഗിയെ ശുശ്രൂഷിക്കുന്നതിന്റെ വിവിധ ഘട്ടങ്ങളും വീൽചെയർ,ട്രോളി മുതലായവയുടെ ഉപയോഗവും മറ്റ് മെഡിക്കൽ അപ്പാരറ്റസുകളും ഡെമൊൺസ്ട്രേറ്റ് ചെയ്തത് കൗതുകകരവും വിജ്ഞാനപ്രദവുമായിരുന്നു.ജീവിതശൈലീരോഗനിർണയത്തിനുള്ള അവസരവും ഒരുക്കിയിരുന്നു.ഇത് കുട്ടികളും സ്റ്റാഫും പിടിഎ യും നാട്ടുകാരും പ്രയോജനപ്പെടുത്തി.തികച്ചും സൗജന്യമായി ബി പി നോക്കിനൽകുകയും രക്തപരിശോധന നടത്തി പ്രമേഹത്തിന്റെ നില നിർണയിക്കാൻ സഹായിക്കുകയും ചെയ്തു.വൈകുന്നേരം വരെ തുടർന്ന ക്യാമ്പ് ആസൂത്രണത്തിന്റെ മികവിൽ ഏറ്റവും വിജയപ്രദമായി മാറി.

ഒജെറ്റി@നെയ്യാർ മെഡിസിറ്റി

എല്ലാ വർഷത്തെയും പോലെ വിഎച്ച് എസ് ഇ യിലെ കുട്ടികളുടെ തൊഴിൽ നൈപുണി വികസനം ലക്ഷമാക്കിയുള്ള ഓൺ ദ ജോബ് ട്രെയിനിംഗ് ക്ലാസുകൾ കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കി. ഇത്തവണ ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് (ജിഡിഎ) കുട്ടികൾ കാട്ടാക്കട പട്ടണത്തിൽ സ്ഥിതിചെയ്യുന്ന നെയ്യാർ മെഡിസിറ്റിയിലാണ് പ്രാക്ടീസ് നടത്തിയത്.2023 ജനുവരി 10 മുതൽ 19 വരെ 29 വിദ്യാർത്ഥികളാണ്(10 ആൺകുട്ടികളും 19 പെൺകുട്ടികളും)വിജ്ഞാനപ്രദവും ഗുണകരവുമായ പരിശീലനത്തിൽ പങ്കെടുത്തത്.ഈ പരിശീലനത്തിലൂടെ കുട്ടികൾ ഒരു ആശുപത്രിയുടെ പ്രവർത്തനങ്ങൾ കണ്ട് പരിചയപ്പെട്ടു.ആശുപത്രിയുടെ ഭരണപരമായ ഘടന,രോഗികളുടെ ആവശ്യങ്ങളും പ്രശ്നങ്ങളും,അടിസ്ഥാന നഴ്സിംങ് നടപടികൾ,അത്യാഹിതവിഭാഗത്തിൽ എങ്ങനെ ഒരു എമർജൻസി കൈകാര്യം ചെയ്യണം,പ്രഥമശുശ്രൂഷ നൽകേണ്ട സാഹചര്യങ്ങൾ,രോഗിയെ അഡ്‍മിറ്റ് ചെയ്യുന്നതു മുതൽ ഡിസ്‍ചാർജ് ചെയ്യുന്നതുവരെയുള്ള നടപടിക്രമങ്ങൾ,രോഗിയും കുടുംബവുമായുള്ള ഫലപ്രദമായ ആശയവിനിമയം,ആരോഗ്യപാഠങ്ങൾ,നേതൃത്വഗുണങ്ങൾ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ വിദ്യാർത്ഥികൾക്ക് പരിശീലിക്കാനായിയെന്നത് അവരുടെ തൊഴിൽനൈപുണി വർധിപ്പിക്കുന്നതിനും ആത്മവിശ്വാസം പകർന്നുകിട്ടുന്നതിനും കാരണമായി.കിള്ളിയിലെ നെയ്യാർ മെഡിസിറ്റിയിലെ സ്റ്റാഫിനും മാനേജ്‍മെന്റിനും വിദ്യാർത്ഥികൾ പ്രത്യേക നന്ദി അർപ്പിച്ചു.

വിട ചൊല്ലവേ....

രണ്ടാം വർഷ വി എച്ച് എസ് ഇ കുട്ടികളുടെ സെന്റ്ഓഫ് വേദനയുടെ നേർത്ത തലോടലോടെ 2023 മാർച്ച് 8 ന് നടന്നു.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ലളിതമായ പരിപാടികൾ അകാലത്തിൽ പിരിഞ്ഞുപോയ ആദിത്യകിരണിന്റെ ഓർമകൾക്ക് മുന്നിൽ പൂക്കളായി മാറ്റുകയായിരുന്നു പ്രിയ കൂട്ടുകാർ.

ഇന്നൊവെർട്ട് 2023

രണ്ടാം വർഷ കുട്ടികൾക്കായി കാട്ടാക്കട ബി ആർ സി സംഘടിപ്പിച്ച ഇന്നൊവേഷൻ പ്രോഗ്രാമിൽ കുട്ടികൾ പങ്കെടുക്കുകയും മികവാർന്ന പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്തു.ഈ ദ്വിദിന പരിപാടി കുട്ടികൾക്ക് വളരെ രസകരവും പ്രയോജനപ്രദവുമായിരുന്നു.

മികച്ച വിജയം

കഴിഞ്ഞ വി എച്ച് എസ് ഇ പരീക്ഷയിൽ മുൻവർഷങ്ങളെക്കാൾ മികച്ച വിജയം നേടാനായി.സംസ്ഥാനതലത്തിലെ വിജയശതമാനത്തിൽ നമ്മുടെ സ്കൂളും 85% നേടുക മാത്രമല്ല ഓരോ ക്ലാസിലെയും ടോപ്പർമാർ കൂടുതൽ മാർക്ക് കരസ്ഥമാക്കുകയും ചെയ്തു.വി.എച്ച്.എസ്.ഇ യിൽ പൊതുവായി ടോപ്പറായത് അഞ്ജനയാണ്.




ഞങ്ങളുണ്ട് കൂടെ

  • വിവിധ വെല്ലുവിളികൾ അഭിമുഖീകരിക്കുന്ന കുട്ടികൾ നമ്മുടെയിടയിലുണ്ട്.അവരെ കരുതാനും കൈപിടിച്ചു നമ്മോടൊപ്പം നടത്താനും കഴിയുന്നിടത്താണ് വിദ്യാഭ്യാസം അതിന്റെ പൂർണതയിലെത്തുക.ഗവ.വി.എച്ച്.എസ്.ഇ യിലെ കുട്ടികളും അധ്യാപകരും ഇക്കാര്യത്തിൽ വളരെ ശ്രദ്ധാലുക്കളും കരുതലുള്ളവരുമാണ്.ഭിന്നശേഷിസൗഹൃദവിദ്യാലയമാണിതെന്ന് പറയാം.ഇന്റർവെല്ലിലും മറ്റ് സമയങ്ങളിലും കരുതലിന്റെ കരങ്ങളുമായി കുട്ടികൾ ഓടിയെത്തുന്നതും സഹപാഠിയെ ചേർത്തു പിടിച്ച് ആത്മവിശ്വാസം പകർന്ന് അവനെയും പഠനത്തിന്റെയും കളിയുടെയും ലോകത്തേയ്ക്ക് കൊണ്ടുപോകാനും കുട്ടികൾ മത്സരിക്കാറുണ്ട്.കുട്ടികളുടെ ഇത്തരം സഹായമനസ്ഥിതി യഥാർത്ഥത്തിൽ പ്രശംസിക്കപ്പെടേണ്ടതാണ്.എന്നാൽ കുട്ടികളാരും തന്നെ ഈ പ്രവർത്തനങ്ങൾ ബോധപൂർവം ഏറ്റെടുക്കുന്നതോ മനസിൽ നിന്ന് വരുന്ന പ്രവർത്തനമായി ഏറ്റെടുത്ത് നടത്തുകയോ ചെയ്യുന്നത്.


മുൻപ്രവർത്തനങ്ങളെ കുറിച്ച് കൂടുതലറിയാനായി താഴെയുള്ള പ്രവർത്തനങ്ങളിൽ ക്ലിക്ക് ചെയ്യുക

പ്രവ‍ർത്തനങ്ങൾ 2019-2020

പ്രവ‍ർത്തനങ്ങൾ 2020-2022

അധ്യാപകർ

പേര് വിഷയം
സൂസൻ വിൽഫ്രഡ്[1] ഫിസിക്സ്
മഞ്ജുഷ കെ പി കെമിസ്ട്രി
ജയലക്ഷ്മി ജെ ആർ ബയോളജി
അനന്തലക്ഷ്മി പി[2] കണക്ക്
അനിതകുമാരി ജെ എൽ ഇഡി
ശ്രീജ എൽ എ ഇംഗ്ലീഷ്
മജ്ജുഷ എ ആർ[3] വി.ടി അഗ്രികൾച്ചർ
ആശ വി.ടി.നേഴ്സിംങ്
റീനാ സത്യൻ[4] വി.ടി.എഫ്.ടി.സി.പി
ബിജുകുമാർ വി എൻ വി.ഐ അഗ്രികൾക്കർ
രേണു ജി എൽ വി.ഐ അഗ്രികൾക്കർ
ഷിംന എം വി ഐ എഫ്.ടി.സി.പി
സാബു വി വി എൽ ടി എ അഗ്രികൾച്ചർ
ശ്രീവിദ്യ എൽ ടി എ അഗ്രികൾച്ചർ
സജ്ജീവ്‍കുമാർ എൽ പി എൽ ടി എ എഫ്.ടി.സി.പി
അജിത വി എസ് എൽ ടി എ നേഴ്സിംങ്
പുനിത ജാസ്‍മിൻ എൽ ടി എ നേഴ്സിംങ്
എഡ്‍വിൻ ക്ലർക്ക്
നിഖില രാജു ഒ എ

അവലംബം

  1. സമർപ്പണമനോഭാവത്തോടെ പ്രവർത്തിക്കുന്ന ഈ അധ്യാപിക പ്രിൻസിപ്പൽ എന്ന നിലയിൽ സ്തുത്യർഹമായ സേവനം തുടരുന്നു.
  2. എൻ.എസ്.എസ് യൂണിറ്റിന്റെ കരുത്തുറ്റ സാരഥി
  3. സീനിയർ അസിസ്റ്റന്റ്
  4. എസ്.ഐ.റ്റി.സി