ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/വൊക്കേഷണൽ ഹയർസെക്കന്ററി/മികവുമായ് പദ്ധതികളും ക്ലബുകളും
എൻ.എസ്.എസ്
കാരുണ്യവും സാമൂഹികപ്രതിബന്ധതയുമുള്ള ഒരു യുവതലമുറയെ വാർത്തെടുക്കുന്നതിനു വേണ്ടി സാമൂഹികസേവനം ലക്ഷ്യമാക്കി നാഷണൽ സർവീസ് സ്കീം യൂണിറ്റ് സജീവമായി പ്രവർത്തിച്ചുവരുന്നു.കഷ്ടതയും ദുരിതവും അനുഭവിക്കുന്നവർക്കും അശരണർക്കും പാർശ്വവത്ക്കരിക്കപ്പെട്ടവർക്കും കൈത്താങ്ങായി പ്രവർത്തിക്കാൻ എൻ.എസ്.എസ് യൂണിറ്റിന് സാധിച്ചിട്ടുണ്ട്.വിവിധ ദിനാചരണങ്ങളും വിശേഷദിവസങ്ങളും അതാതിന്റെ പ്രാധാന്യത്തോടെ നടത്താറുണ്ട്.എൻ.എസ്.എസ് കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുന്ന ശ്രീമതി.അനന്തലക്ഷ്മി ടീച്ചറിന്റെ മികവുറ്റ നേതൃത്വത്തിലാണ് യൂണിന്റെ സജീവമായ പ്രവർത്തനം നടക്കുന്നത്.വിശദവിവരങ്ങൾക്കായി ക്ലിക്ക് ചെയ്യണേ.എൻ.എസ്.എസിന്റെ പ്രവർത്തനങ്ങൾ
അസാപ്
ഹയർസെക്കൻഡറിയിൽ നടപ്പിലാക്കിയ അസാപ് വിഎച്ച്എസ്ഇ യിലും പ്രവർത്തിക്കുന്നു. ഇതിലൂടെ കുട്ടികൾക്ക് അധിക തൊഴിൽ സാധ്യത ഉറപ്പുവരുത്തുന്നു.ഗ്രാമീണമേഖലയിൽ കുട്ടികളിലെ സ്കിൽ ഡെവലപ്പ്മെന്റിന് അസാപിന് വലിയ പങ്കുണ്ട്.സ്കൂളിൽ വി.എച്ച്.എസ്.സി വിഭാഗത്തിൽ അസാപ് വലിയ മാറ്റങ്ങൾക്ക് കാരണമായി.ഇംഗ്ലീഷ് ഭാഷയിലുള്ള ഇന്ററാക്ഷൻ,വിവിധ സ്കില്ലുകളുടെ പ്രോത്സാഹനം എന്നിവ കുട്ടികളിൽ ആത്മവിശ്വാസം വളർത്തി.
കരിയർ ഗൈഡൻസ്
എത്ര പഠിച്ചാലും യുവാക്കളുടെ മുന്നിലെ ചോദ്യമാണ് ജോലിസംബന്ധമായ തീരുമാനങ്ങളുമായി ബന്ധപ്പെട്ടത്.ഏത് വിഷയും പഠിക്കണം ഏതാണ് ജോലിസാധ്യതയുള്ളത്,അല്ലെങ്കിൽ തങ്ങൾക്ക് അനുയോജ്യമായതേത് എന്നിങ്ങനെയുള്ള കാര്യങ്ങൾ തിരിച്ചറിയാൻ കരിയർ ഗൈഡൻസ് സഹായിച്ചു വരുന്നു.ജോലിസാധ്യതകൾ പരിചയപ്പെടാനും ഇതുവഴി സാധ്യമാകും. സൗഹൃദ ക്ലബ്
ടീനേജ് എന്നത് സൗഹൃദത്തിന് വലിയ പ്രാധാന്യം നൽകുന്ന പ്രായമാണെങ്കിലും ശരിയായ സൗഹൃദം തിരഞ്ഞെടുക്കുകയെന്നത് വലിയ വെല്ലുവിളി നിറഞ്ഞ കാര്യമാണ്.ഈ സാഹചര്യത്തിലാണ് സൗഹൃദക്ലബിന്റെ പ്രാധാന്യം.ക്രിയാത്മകമായ ഇടപെടലും പരസ്പരം വളരാൻ സഹായിക്കുന്ന കരുതലും കുട്ടികൾക്ക് നൽകലാണ് ക്ലബിന്റെ ലക്ഷ്യം.
ലഹരിവിരുദ്ധ ക്ലബ്
സമൂഹം ഇന്ന് വെല്ലുവിളി നേരിടുന്ന ഒരു വിഷയമാണ് ലഹരിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ.ലഹരി കുടുംബങ്ങളിൽ മാത്രമല്ല താളപ്പിഴയ്ക്ക് കാരണമാകുന്നത്,സ്കൂളുകളും സമൂഹവും കൂടെ ഇതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരുന്നുവെന്നതിനാൽ തന്നെ അടിയന്തരപ്രാധാന്യമുള്ള ഒരു വിഷയമാണിത് എന്നതിനാൽ ക്ലബിന്റെ പ്രവർത്തനങ്ങളും പ്രാധാന്യമർഹിക്കുന്നു.കൗമാരപ്രായമെന്നത് വിവേകത്തെക്കാളുപരി വികാരത്തിന് പ്രാധാന്യം നൽകുന്നതായതിനാൽ സുഹൃത്വലയങ്ങളും നൈരാശ്യവുമൊക്കെ വേഗത്തിൽ ഈ പ്രായക്കാരെ ലഹരിയിലേയ്ക്ക് തള്ളിവിടാം.ജീവിതം തന്നെ നശിച്ചുപോകാവുന്ന തരത്തിൽ ലഹരിയ്ക്കടിമയായി ജീവിതം നശിപ്പിക്കാതിരിക്കാൻ കുട്ടികൾക്ക് വേണ്ട മുൻകരുതൽ നൽകലാണ് ക്ലബിന്റെ ഉദ്ദേശ്യം.
സംരഭകത്വ വികസനക്ലബ്
വൊക്കേഷണൽ കോഴ്സുകൾ കഴിഞ്ഞിറങ്ങുന്നവർക്ക് സംരഭകത്വം ഏറ്റെടുക്കാനും വളരാനും ഒരു പ്രേത്സാഹനമാണിത്.