"ജി യു പി എസ് പൂതാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 46: | വരി 46: | ||
=== '''''9.ആശംസാ കാർഡ് നിർമാണം.''''' === | === '''''9.ആശംസാ കാർഡ് നിർമാണം.''''' === | ||
=== പുതുവത്സരത്തോടനുബന്ധിച്ച്, വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾ ആശംസാ കാർഡുകൾ | === പുതുവത്സരത്തോടനുബന്ധിച്ച്, വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾ ആശംസാ കാർഡുകൾ നിർമ്മിച്. === | ||
====== കഥാരചന ,ചിത്രരചനാ .കവിതാരചന എന്നിവ ഈ വര്ഷം നടത്തി . ====== | |||
=== '''''10. വേറിട്ട അനുഭവവുമായി പൂതാടിയിലെ കുട്ടികൾ .''''' === | === '''''10. വേറിട്ട അനുഭവവുമായി പൂതാടിയിലെ കുട്ടികൾ .''''' === |
21:01, 21 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
![](/images/thumb/d/de/15373_21_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%AE%E0%B5%87%E0%B4%B3_.jpg/24px-15373_21_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%AE%E0%B5%87%E0%B4%B3_.jpg)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സയൻസ് ക്ലബ് സ്കൂളിൽ ഉണ്ട് .ശാസ്ത്ര പ്രദർശനങ്ങൾ , ക്വിസ് ,ലൈബ്രറി എന്നിവ ഇതിന്റെ ഭാഗമായി സ്കൂളിൽ ഉണ്ട്.സ്കൂളിൽ മികച്ച രീതിയിലുള്ള ഐ ടി ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഐ ടി ക്വിസ്, എസ് ടി കുട്ടികൾക്കായി ലാപ്ടോപ്പ് പരിശീലനവും നടത്തി.വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനങ്ങൾ
1 .വായന ദിനാചരണം
ജൂൺ 19 ന് വായനദിനവുമായി ബന്ധപ്പെട്ട്, പ്രശസ്ത കവയിത്രിയും അദ്ധ്യാപികയുമായ ശ്രീമതി പി ആസിയ ടീച്ചർ കുട്ടികൾക്ക് വായനദിന സന്ദേശം നൽകി.
പ്രവർത്തങ്ങൾ
* പോസ്റ്റർ രചന
* വീട്ടിലൊരു വായനാമൂല സജ്ജീകരണം
* ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ
*ക്വിസ് മത്സരം
*Slide show presentation
2ബഷീർ ദിനാചരണം
ക്വിസ്സ് മത്സരം വിജയികൾ
ഫസ്റ്റ് -ശലഭ ഗോവിന്ദ്
സെക്കന്റ്- നിരഞ്ജന
തേർഡ് -ആശ്ചര്യ ജൈന
3.വിദ്യാരംഗം കലാസാഹിത്യ വേദി, സ്കൂൾതല ഉദ്ഘാടനം.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾതല ഉദ്ഘാടനം 15/07/21 ന് രാവിലെ 11:30 ന് ഗൂഗിൾ മീറ്റ് വഴി നടത്തി. പ്രശസ്ത കവയിത്രിയും പനങ്കണ്ടി സ്കൂളിലെ അദ്ധ്യാപികയുമായ ശ്രീമതി പി ആസിയ ടീച്ചർ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സർഗ്ഗാത്മക പ്രകടനങ്ങൾക്ക് അവസരം നൽകി.
4.വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ക്ലാസ്സ്‌തല യൂണിറ്റും സ്കൂൾതല യൂണിറ്റും രൂപീകരിച്ചു.
5ഡിജിറ്റൽ മാഗസിൻ
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. LP തലത്തിൽ " പരിസ്ഥിതിയെ മുറിവേൽപ്പിക്കാതിരിക്കാം ", UP തലത്തിൽ " പരിസ്ഥിതി സംരക്ഷണത്തിൽ കലയുടെയും സാഹിത്യത്തിന്റെയും പങ്ക് " എന്നിവയായിരുന്നു വിഷയങ്ങൾ.
6.ഓൺലൈൻ ശില്പശാല
04/09/21 ശനിയാഴ്ച, വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ ശില്പശാല നടത്തി.
7.സർഗ്ഗ സായാഹ്നം
26/09/21 ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ, അദ്ധ്യാപകർക്കായി നടത്തിയ സർഗ്ഗ സായാഹ്നത്തിൽ സ്കൂളിലെ എല്ലാ അദ്ധ്യാപകരും പങ്കെടുത്തു.
8. സബ്ജില്ലാതല ശില്പശാല
17/10/21 ന് വിദ്യാരംഗം കലാ സാഹിത്യവേദിയുടെ സബ്ജില്ലാതല ശില്പശാല നടന്നു. സ്കൂളിലെ കുട്ടികൾ പങ്കെടുത്തു.
9.ആശംസാ കാർഡ് നിർമാണം.
പുതുവത്സരത്തോടനുബന്ധിച്ച്, വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾ ആശംസാ കാർഡുകൾ നിർമ്മിച്.
കഥാരചന ,ചിത്രരചനാ .കവിതാരചന എന്നിവ ഈ വര്ഷം നടത്തി .
10. വേറിട്ട അനുഭവവുമായി പൂതാടിയിലെ കുട്ടികൾ .
കൃഷ്ണഗിരി ക്രിക്കറ്റ് സ്‌റ്റേഡിയവും അവിടെ നിന്നുള്ള മനോഹര കാഴ്ചകളും വ്യത്യസ്ത അനുഭവം നൽകി കുട്ടികൾക്ക്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രത്യേക അനുമതിയോടെ കുട്ടികൾ സ്റ്റേഡിയം സന്ദർശിച്ചു. സ്കൂൾ സ്പോർട്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. കോവിഡ് കാലത്തിനു ശേഷമുള്ള പുറത്തേക്കുള്ള ഈ യാത കുട്ടികൾ വളരെയധികം ആസ്വദിച്ചു. പ്രധാനാധ്യാപകൻ കെ.കെ സുരേഷ് കായിക അദ്ധ്യാപികയായ ദീപ്തി , ഷീബ, സുനിത നജ എന്നിവർ നേതൃത്വം നൽകി.
സ്റ്റേഡിയം സന്ദർശിക്കാൻ അനുമതി നൽകിയ KCA ഭാരവാഹികൾക്ക് സ്കൂളിന്റെ പേരിൽ നന്ദി അറിയിച്ചു.
![](/images/thumb/b/b4/15373_20%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%A8%E0%B5%81%E0%B4%AD%E0%B4%B5%E0%B4%82_.jpg/300px-15373_20%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%A8%E0%B5%81%E0%B4%AD%E0%B4%B5%E0%B4%82_.jpg)
11- കോവിഡ് കാലഘട്ടത്തിലും യോഗ ക്ലാസ്സ് നടത്തി മാതൃകയായി .
![](/images/thumb/a/a0/15373_22%E0%B4%AF%E0%B5%8B%E0%B4%97%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B6%E0%B5%80%E0%B4%B2%E0%B4%A8%E0%B4%82_.jpg/350px-15373_22%E0%B4%AF%E0%B5%8B%E0%B4%97%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B6%E0%B5%80%E0%B4%B2%E0%B4%A8%E0%B4%82_.jpg)
പൂതാടി ഗവൺമെൻറ് യു പി സ്കൂളിൽ കായിക അദ്ധ്യാപികയായ ദീപ്തി ടീച്ചറിന്റെയും ഷീജ ടീച്ചറിന്റെ യും നേതൃത്വത്തിൽ യോഗാ ക്ലാസും മെഡിറ്റേഷൻ ക്ലാസ്സും ആരംഭിച്ചു. കോവീഡ് എന്ന മഹാമാരിയിൽ നിന്നും മാനസികവും ശാരീരികവുമായ ഉത്സാഹം കുട്ടികളിൽ വളർത്താൻ പ്രയോജനപ്പെട്ടു എന്ന് പ്രധാനാദ്ധ്യാപകനായ കെ.കെ സുരേഷ് സാർ സീനിയർ അദ്ധ്യാപകരായ ബിന്ദു ടീച്ചർ പത്മനാഭൻ സാർ മറ്റ് അദ്ധ്യാപകർ അഭിപ്രായപ്പെട്ടു വളരെ ഉത്സാഹത്തോടെയാണ് കുട്ടികൾ ഇതിൽ പങ്കെടുത്തത്
![](/images/thumb/d/de/15373_21_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%AE%E0%B5%87%E0%B4%B3_.jpg/517px-15373_21_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%AE%E0%B5%87%E0%B4%B3_.jpg)
![](/images/thumb/d/de/15373_25_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%AE%E0%B5%87%E0%B4%B3_.jpg/190px-15373_25_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%AE%E0%B5%87%E0%B4%B3_.jpg)
12-കലോത്സവം
3-2022 school അങ്കണത്തിൽ വച്ച് ശ്രീ റെജി ഗോപിനാഥ് ഉദ്ഘാടനം നിർവ്വഹിച്ചു. പിറ്റി എ പ്രസിണ്ടൻറ് ശ്രീ സലീം അദ്ധ്യക്ഷനും MPTA പ്രസിണ്ടൻറ് ശ്രീമതി ഷീജാ അനീഷ് സീനിയർ അസിന്റെന്റ് ആയ ബിന്ദു ടീച്ചർ, സ്റ്റാഫ് സെക്രട്ടറി പത്മനാഭൻ സാർ തുടങ്ങിയവരുടെ മഹനീയ സാനിദ്ധ്യത്തിൽ ആയിരുന്നു കലാമേളക്ക് തുടക്കം കുറിച്ചത്
ഈ കോവിഡ് കാലത്തും നമ്മുടെ സ്കൂളിൽ നടന്ന കലോത്സവം കുട്ടികൾക്ക് ഒരു വേറിട്ട അനുഭവം ആയിരുന്നു. Lkg മുതൽ 7ആം ക്ലാസ്സ് വരെ ഉള്ള കുട്ടികൾക്ക് അവരുടെ കഴിവുകൾ വിവിധ രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞു. സ്കൂളുകൾ അടഞ്ഞു കിടന്നതിനാൽ ശേഷം കിട്ടിയ ഈ കലോത്സവം അവരെ കൂടുതൽ സന്തോഷത്തിലേയ്ക്ക് എത്തിച്ചു. ഈ ദിവസം കുട്ടികൾ സന്തോഷത്തോടെ സ്കൂളിൽ നിന്നും രക്ഷകർത്താക്കളുമൊത്ത് ഭക്ഷണം കഴിച്ചു. എല്ലാപരിപാടികളിലും പങ്കെടുത്തു
13-കളിക്കാം പഠിക്കാം ഇ പഠനം രസകരമാക്കാം "
![](/images/thumb/9/9a/15373_44-%E0%B4%95%E0%B4%B3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%82_%E0%B4%AA%E0%B4%A0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%82_%E0%B4%87_%E0%B4%AA%E0%B4%A0%E0%B4%A8%E0%B4%82_%E0%B4%B0%E0%B4%B8%E0%B4%95%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%82_%22.jpg/238px-15373_44-%E0%B4%95%E0%B4%B3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%82_%E0%B4%AA%E0%B4%A0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%82_%E0%B4%87_%E0%B4%AA%E0%B4%A0%E0%B4%A8%E0%B4%82_%E0%B4%B0%E0%B4%B8%E0%B4%95%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%82_%22.jpg)
. പൂതാടി ഗവ. യു. പി സ്കൂളിൽ HM ശ്രീ സുരേഷ് സാറിന്റെ നേതൃത്വത്തിൽ' കളിക്കാം പഠിക്കാം ഇ പഠനം രസകരമാക്കാം ' എന്ന വിഷയത്തെക്കുറിച്ച് 29-01-2022 ന് ഒരു ശിൽപ്പശാല നടത്തി. ശ്രീ സൗമേന്ത്രൻ കണ്ണം വള്ളി സാറാണ് ശില്പശാല നയിച്ചത്. സുൽത്താൻബത്തേരി എ ഇ ഒ ശ്രീമതി റോസ്മേരി ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. രണ്ടുമണിക്കൂറോളം നീണ്ടുനിന്ന ഓൺലൈൻ പരിപാടിയിൽ 90% ത്തോ ളം രക്ഷിതാക്കളും കുഞ്ഞുങ്ങളും പങ്കെടുത്തു. വളരെയധികം രസകരം മാർന്ന ഒരു ഗ്ലാസ് ആയിരുന്നു ഇത്, കോവിഡ പിരിമുറുക്കങ്ങൾ ക്കിടയിൽ കുഞ്ഞുങ്ങൾ രണ്ടുമണിക്കൂറോളം സാറിനൊപ്പം, സാറിന്റെ വാക്കുകൾക്കൊപ്പം പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. കുട്ടികൾക്കും, രക്ഷിതാക്കൾക്കും, അധ്യാപകർക്കും പുതുമയാർന്ന ഒരു ക്ലാസ്സ് തന്നെയായിരുന്നു ഇത്.
14-സ്മാർട്ട് എനർജി പ്രോഗ്രാം (SE P)
നമ്മുടെ വിദ്യാലയങ്ങൾ കാലത്തിനൊത്ത പാഠ്യ പദ്ധതികളും അടിസ്ഥാന സൗകര്യവുമൊരുക്കി മികവിൻ്റെ കേന്ദ്രങ്ങളായി മാറി. വിദ്യാർത്ഥികളെ ഊർജ്ജ സംരക്ഷണമെന്ന മഹത്തായ ആശയത്തിൻ്റെ പ്രചാരകരും പ്രവർത്തകരുമായി മാറ്റേണ്ടതും കാലത്തിൻ്റെ ആവശ്യമാണ്. ഇതിൻ്റെ ഭാഗമായി കേരള സംസ്ഥാനത്തെ എല്ലാ സ്കൂൾ വിദ്യാർത്ഥികൾക്കും വേണ്ടിയുള്ള ഊർജ്ജ സംരക്ഷണ ബോധവൽക്കരണ പരിപാടിയാണ് സ്മാർട്ട് എനർജി പ്രോഗ്രാം (SEP).ഇതിൻ്റെ ഭാഗമായ ഊർജ്ജ ഉത്സവത്തിൻ്റെ ഭാഗമായി ജില്ലാതലത്തിൽ നടത്തിയ മത്സരങ്ങളിൽ പൂതാടി Gup സ്കൂളിലെ വിദ്യാർത്ഥികൾ വിവിധ പരിപാടികളിൽ പങ്കെടുത്തു. പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളും വളരെ മികച്ച നിലവാരം പുലർത്തി. 13.01.2022 വ്യാഴാഴ്ച്ച വൈകുന്നേരം 7.30 ന് ഓൺലൈനായി നടന്ന Up വിഭാഗം പ്രസംഗ മത്സരത്തിൽ Gup സ്കൂൾ പൂതാടിയിലെ വിദ്യാർത്ഥിനിയായ ശലഭഗോവിന്ദ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. മികച്ച അവതരണ ശൈലിയിലൂടെ ശലഭ ഗോവിന്ദിൻ്റെ പ്രസംഗം മികച്ച നിലവാരം പുലർത്തി. ഇത്തരത്തിൽ SEP നടത്തുന്ന എല്ലാ പരിപാടികളിലും വയനാട്ടിലെ തന്നെ മികച്ച സ്കൂളായ Gup പൂതാടി സ്കൂൾ വളരെ അധികം ശ്രദ്ദിക്കപ്പെടുന്ന ഒരു വിദ്യാലയമായി മാറിക്കഴിഞ്ഞിരിക്കുന്നു.
15-മാതൃഭാഷാദിനാചരണം 21 -൦2 -2023
സ്കൂളിൽ ലോക മാതൃഭാഷ ദിനാചരണം നടത്തി പ്രദനാധ്യാപകൻ രാമകൃഷ്ണൻ മാസ്റ്റർ പരിപാടി ഉദ്ഘടാനം ചെയ്തു
16-സ്കൂൾ സോഷ്യൽ സർവീസ് സ്‌കീം
സോഷ്യൽ സർവീസ് സ്കീമിന്റ പ്രവർത്തനോദ്‌ഘാടനം 5 / 1 2023 നു പ്രധാനാധ്യാപകന്റ അധ്യക്ഷതയിൽ പി ടി എ പ്രസിഡന്റ് ശ്രീ സലിം പൂതാടി നിർവഹിച്ചു .ഇതിനെ തുടർന്ന് ബഡ്‌സ് സ്കൂൾ സന്ദർശനം 9 / 1 / 2023 നു നടത്തി .20 / 1 / 2023 നു കുട്ടികളെയും കൊണ്ട് പഴശ്ശി സ്മാരക സന്ദർശനം നടത്തി .ഇതുമായി ബന്ധപ്പെട്ടു 3 ദിവസത്തെ സഹവാസ ക്യാമ്പ് 2023 ഫെബ്രുവരി 24 ,25 ,26 തീയതികളിൽ മാണ്ടാട് ഗവ .എൽ പി സ്കൂളിൽ വച്ച് നടത്തി .സ്കൂൾ പ്രധാനാധ്യാപിക ചിന്നമ്മ ടീച്ചർ ഉദ്ഘാടനവും പൂതാടി സ്കൂൾ പ്രധാനാധ്യാപകൻ സ്വാഗതവും സോഷ്യൽ സർവീസ് സ്‌കീം കോർഡിനേറ്റർ സുനിത പി എസ് നന്ദിയും രേഖപ്പെടുത്തി .ക്യാമ്പ് ന്റ ഭാഗമായി തൃകൈപ്പറ്റ ഉറവ് ,കാരാപ്പുഴ ഡാം എന്നിവ സന്ദർശിച്ചു .ക്യാമ്പ് ഫയർ കുട്ടികൾക്ക് വേറിട്ട അനുഭവം ആയിരുന്നു .ദീപ്തി ടീച്ചർ ന്റ നേതൃത്വത്തിൽ യോഗപരിശീലനം നടന്നു .ശ്രീ സജേഷ് സാർ നയിച്ച അഭിനയത്തിന്റ രസതന്ത്രം കുട്ടികൾക്ക് ഏറെ ഇഷ്ടം ആയി .ശേഷം ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടന്നു .കുട്ടികളിൽ സഹജീവനം പരസ്പരാശ്രയത്വം സ്നേഹം സമത്വം സാമൂഹിക ബോധം എന്നിവ വളർത്തി എടുക്കാൻ ക്യാമ്പ് ലൂടെ സാധിച്ചു
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |