"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ദീപം തെളിയിക്കൽ) |
(ചെ.) (added Category:Say No To Drugs Campaign using HotCat) |
||
വരി 80: | വരി 80: | ||
പ്രമാണം:SNTD22-EKM-26056-10.JPG|ലഹരി വിരുദ്ധ പ്രതിജ്ഞ | പ്രമാണം:SNTD22-EKM-26056-10.JPG|ലഹരി വിരുദ്ധ പ്രതിജ്ഞ | ||
</gallery> | </gallery> | ||
[[വർഗ്ഗം:Say No To Drugs Campaign]] |
22:47, 14 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
ലഹരി വിമുക്ത കേരളം
ഒരു സാമൂഹ്യ വിപത്തെന്നരീതിയിൽ സമൂഹത്തിലെ എല്ലാവരേയും നേരിട്ടോ അല്ലാതെയോ ബാധിക്കുന്ന പ്രശ്നമായി ലഹരി വസ്തുക്കളുടെ ഉപയോഗം മാറിക്കൊണ്ടിരിക്കുന്നു.വർത്തമാനകാല സാഹചര്യങ്ങളെ വെല്ലുവിളിയായി ഏറ്റെടുത്ത് സമൂഹം ഒരുമിച്ചുനിന്ന് ഈ സാമൂഹ്യ ദുരന്തത്തിനെതിരായ മനോഭാവവും പ്രതിരോധവും അതിജീവനവും സാധ്യമാക്കേണ്ടതുണ്ട്.ഇതിനായി ആരോഗ്യ, തദ്ദേശസ്വയംഭരണ, പൊതുവിദ്യാഭ്യാസ വകുപ്പുകളേയും ഇതര വകുപ്പുകളേയും ഒരു കുടക്കീഴിലാക്കി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ സുദീർഘമായ കർമ്മ പദ്ധതിയാണ് ലഹരി വിമുക്ത കേരളം.ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും അധ്യാപകരേയും ലഹരിക്കെതിരായ പ്രവർത്തനത്തിൽ ഏകോപിപ്പിക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. ഇതോടനുബന്ധിച്ച് സ്കൂൾ തലത്തിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന കർമ്മ പദ്ധതികൾ.
സംസ്ഥാനതല ഉദ്ഘാടനം
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ക്യാമ്പെയിൻ സംസ്ഥാന തല ഉദ്ഘാടനം ഒക്ടോബർ ആറാം തീയതി രാവിലെ പത്തുമണിക്ക് കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ബഹു.മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുകയുണ്ടായി.കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ വിദ്യാർത്ഥികൾ തൽസമയം ഉദ്ഘാടനപ്രസംഗം വീക്ഷിച്ചു.ഹെഡ്മിസ്ട്രസ് എസ്. ആർ ശ്രീദേവി കുട്ടികളോട് പ്രവർത്തനങ്ങളുടെ ഗൗരവം വിശദീകരിച്ചു.ബി.ആർ.സി കോഓർഡിനേറ്റർ സി.പി പ്രിൻസ് ചടങ്ങിൽ സന്നിഹിതനായിരുന്നു.
-
ഉദ്ഘാടനപ്രസംഗം
-
പ്രവർത്തന വിശദീകരണം
ക്ലാസ് പി.ടി.എ ലഹരി വിരുദ്ധ ബോധവൽക്കരണം
യു.പി തലം ക്ലാസ് പി.ടി.എ
വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച് രക്ഷിതാക്കളെ ബോധവാൻമാരാക്കുന്നതിനുവേണ്ടി ഒക്ടോബർ ആറാം തീയതി ഉച്ചക്ക് രണ്ട് മണിക്ക് സംഘടിപ്പിച്ച ക്ലാസിൽ പകുതിയോളം രക്ഷിതാക്കൾ പങ്കെടുക്കുകയുണ്ടായി.ഹെഡ്മിസ്ട്രസ് എസ്.ആർ ശ്രീദേവി രക്ഷിതാക്കളെ ക്ലാസിന്റെ ഗൗരവം മനസിലാക്കികൊടുക്കുകയും കുട്ടികളെ അതീവ ജാഗ്രതയോടെ വീക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.റിസോഴ്സുകളായി നൽകപ്പെട്ട വീഡിയോകൾ ഉപയോഗിച്ചാണ് അധ്യാപകർ ക്ലാസുകൾ കൈകാര്യം ചെയ്തത്.
ക്ലാസ് പി.ടി.എ എച്ച് എസ് തലം
വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച് രക്ഷിതാക്കളെയും കുട്ടികളെയും ബോധവാൻമാരാക്കുന്നതിനുവേണ്ടി ഒക്ടോബർ ഏഴാം തീയതി ഉച്ചക്ക് രണ്ട് മണിക്ക് രക്ഷകർത്താക്കളുടെ യോഗം സെമിനാർ ഹാളിൽ വെച്ച് നടത്തുകയുണ്ടായി.ഭൂരിഭാഗം രക്ഷിതാക്കളും മീറ്റിംഗിൽ പങ്കെടുക്കുകയുണ്ടായി.ബഹു.മുഖ്യമന്ത്രിയുടെ ലഹരി വിമുക്തകേരളം കർമ്മപദ്ധതിയുടെ ഉദ്ഘാടന പ്രസംഗം ഏവരേയും കേൾപ്പിച്ചു.തന്നിട്ടുള്ള റിസോഴ്സ് വീഡിയോകൾ കാണിച്ച് കാര്യങ്ങളുടെ ഗൗരവം മനസിലാക്കികൊടുത്തതിനുശേഷം ക്ലാസ് ടീച്ചർമാർ അതാതുക്ലാസുകളിൽ ആരോഗ്യപരിപാലനത്തെക്കുറിച്ചും ലഹരിയുടെ ഉപയോഗം കുട്ടികളിലുണ്ടാക്കുന്ന ശാരീരിക,മാനസിക വ്യതിയാനങ്ങളെക്കുറിച്ചും രക്ഷകർത്താക്കളെ ബോധവാൻമാരാക്കി.എക്സൈസ്,പോലീസ് സഹായത്തിനുള്ള ഫോൺ നമ്പറുകളും നൽകി.രക്ഷിതാക്കൾക്ക് മുന്നിൽ കുട്ടികൾ അവതരിപ്പിച്ച സ്‍കിറ്റും ശ്രദ്ധേയമായിരുന്നു.
ക്ലബ്‍തല ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ
ലിറ്റിൽകൈറ്റ്‍സ് പ്രവർത്തനങ്ങൾ പോസ്‍റ്റർ
ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചിത്രകലാധ്യാപകനായ പ്രജീഷിന്റെ സഹായത്തോടെ നോ ടു ഡ്രഗ്സ് മുദ്രാവാക്യത്തോടുകൂടിയ പോസ്റ്ററുകൾ നിർമ്മിക്കുകയുണ്ടായി.
-
ലഹരിവിരുദ്ധ വിളംബരജാഥ
-
സൗഹൃദ ഫുട്ബോൾ മൽസരം ലഹരിക്കെതിരേ
-
ലഹരിവിരുദ്ധ ക്യാമ്പെയിൻ
-
ലഹരിവിരുദ്ധ മനുഷ്യചങ്ങല
ദീപം തെളിയിക്കൽ
ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ദീപാവലി ദിവസം വിദ്യാർത്ഥികളും സ്റ്റാഫ് അംഗങ്ങളും നോ ടു ഡ്രഗ്സ് എന്ന സന്ദേശത്തോടുകൂടി ദീപം തെളിയിക്കുകയുണ്ടായി.
ലഹരിവിരുദ്ധ വിളംബര ജാഥ
ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഒക്ടോബർ മുപ്പതിന് എൻസിസി,ജെ ആർസി,ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശവുമായി ഒരു വിളംബര ജാഥ നടത്തുകയുണ്ടായി.
-
വിളംബര ജാഥ
-
ലഹരിക്കെതിരേ ക്ലബുകൾ
സൗഹൃദ ഫുട്ബോൾ മൽസരം
ലഹരി വിരുദ്ധ സന്ദേശവുമായി ഒക്ടോബർ മുപ്പത്തൊന്നിന് വൈകിട്ട് മൂന്നുമണിക്ക് സ്കൂൾ മൈതാനത്ത് അധ്യാപകരും സ്കൂൾഫുട്ബോൾ ടീമും ചേർന്ന് സൗഹൃദ ഫുട്ബോൾ മൽസരം നടത്തുകയുണ്ടായി.പള്ളുരുത്തി എഎസ്ഐ സിനോ ടി.കെ മൽസരം ഉദ്ഘാടനം ചെയ്തു.
-
സൗഹൃദ ഫുട്ബോൾ മൽസരത്തിന് ആശംസകൾ
-
ഫുട്ബോൾ പ്രേമികൾ ലഹരിക്കെതിരേ
-
അധ്യാപക-വിദ്യാർത്ഥി സൗഹൃദം
ഫ്ലാഷ് മോബ്
ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി യു.പി വിദ്യാർത്ഥികൾ സ്കൂൾ മൈതാനത്ത് ഒരു ഫ്ലാഷ് മോബ് അവതരിപ്പിക്കുകയുണ്ടായി.മനുഷ്യചങ്ങലക്ക് തൊട്ടുമുമ്പ് നടത്തിയ ഫ്ളാഷ് മോബ് ഏറെ ശ്രദ്ധേയമായി.
-
ഫ്ലാഷ് മോബ്
മനുഷ്യചങ്ങലയോടൊപ്പം ലഹരി വിരുദ്ധ പ്രതിജ്ഞ
ലഹരി വിമുക്ത കേരളം ക്യാമ്പെയിന്റെ ഭാഗമായി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളേയും അധ്യാപകരേയും അണിനിരത്തിക്കൊണ്ട് കേരളപിറവി ദിനത്തിൽ മനുഷ്യചങ്ങല നിർമ്മിക്കുകയുണ്ടായി.സ്കൂൾ ലീഡർ മുഹമ്മദ് യാസിർ ചൊല്ലിക്കൊടുത്ത ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികളും അധ്യാപകരും ഏറ്റുചൊല്ലി.
-
മനുഷ്യചങ്ങലയിൽ
-
ചങ്ങലയിലെ കുട്ടികണ്ണികൾ
-
ലഹരിക്കെതിരേ പോരാടാം
-
ലഹരി വിരുദ്ധ പ്രതിജ്ഞ