"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('മജീദ് പി ഹനീഫ
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച നടനുള്ള അവാർഡിനു അർഹരായിരുന്നു. ലിറ്റിൽ എർത്ത് നാടക ഗ്രൂപ്പിൽ പ്രവ‍ർത്തിക്കുന്നു.
മറഡോണ മീൻകൊട്ടയിലെ സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 1: വരി 1:
മജീദ് പി ഹനീഫ

<gallery widths="200" heights="200">
പ്രമാണം:20002-majeed.jpg
</gallery>മജീദ് പി ഹനീഫ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച നടനുള്ള അവാർഡിനു അർഹരായിരുന്നു. ലിറ്റിൽ എർത്ത് നാടക ഗ്രൂപ്പിൽ പ്രവ‍ർത്തിക്കുന്നു.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച നടനുള്ള അവാർഡിനു അർഹരായിരുന്നു. ലിറ്റിൽ എർത്ത് നാടക ഗ്രൂപ്പിൽ പ്രവ‍ർത്തിക്കുന്നു.

11:31, 8 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം

മജീദ് പി ഹനീഫ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച നടനുള്ള അവാർഡിനു അർഹരായിരുന്നു. ലിറ്റിൽ എർത്ത് നാടക ഗ്രൂപ്പിൽ പ്രവ‍ർത്തിക്കുന്നു.

മറഡോണ മീൻകൊട്ടയിലെ സുബർക്കം ഫ്രീക്കൻ കാകപക്ഷം തുടർച്ചയായി നാലാം തവണയും സംസ്ഥാന തലത്തിൽ കളിക്കൂട്ടം തിയേറ്റർ വട്ടേനാടിന്റെ നാടകത്തിന് A ഗ്രേഡ്... എന്നാൽ ഇതിനേക്കാൾ ഏറെ സന്തോഷം നൽകുന്നത് കഴിഞ്ഞ കുറേ വർഷങ്ങളായി കളിക്കൂട്ടത്തിലൂടെ നാടകം കളിച്ചു വന്ന ഒരുപാട് കുട്ടികൾ ഇന്നും നാടകവുമായി മുന്നോട്ടുപോകുന്നുണ്ട് എന്നുള്ളതാണ്. പുതിയ തലമുറക്ക്‌ നാടകം പരിചയപ്പെടുത്തുന്നതിലും അത് ജീവിതത്തിന്റെ ഭാഗമാക്കുന്നതിലും കളിക്കൂട്ടത്തിന് വലിയ പങ്ക് വഹിക്കാൻ കഴിഞ്ഞിട്ടുണ്ട്. കളിക്കൂട്ടം കലോത്സവത്തിനായി ചെയ്യുന്ന നാടകം, കലോത്സവത്തിന് ശേഷം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരുപാട് വേദികളിൽ അവതരിപ്പിക്കാറുണ്ട്. മത്സരത്തിനപ്പുറത്തു ഗ്രാമങ്ങളിൽ നാടകം കളിക്കുകയും നാടകവുമായി സഞ്ചരിക്കുമ്പോഴുണ്ടാകുന്ന സന്തോഷവും എന്താണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. ഇത്‌ കുട്ടികളുടെ സാമൂഹിക സാംസ്‌കാരിക കാഴ്ചപ്പാടുകളിൽ വലിയ മാറ്റം കൊണ്ടുവരാറുണ്ട്... ഓരോ വർഷം കഴിയുംതോറും ഈ കുട്ടികളുടെ സംഘം വലുതായികൊണ്ടിരിക്കുകയാണ്.ഈ വലിയ യാത്രയിൽ ഒരുപാട് പേരുടെ പിന്തുണ ഞങ്ങൾ കുട്ടികൾക്ക് ലഭിക്കുന്നുണ്ട്. ആരേയും എടുത്ത് പറയുന്നില്ല എന്നിരുന്നാലും റിട്ടേയർമെന്റ് കാലയളവിലേക്ക് കടന്നിട്ടും രഘുമാഷ് തന്നെയാണ് ഈ സംഘത്തിനെ നയിക്കുന്നത്. കാകപക്ഷം ഇനി മത്സരതിനപ്പുറത്തേക്ക്‌ പറക്കുകയാണ്... ബുക്കിങ്ങ് ആരംഭിച്ചിരിക്കുന്നു... 🎭