"പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 73: | വരി 73: | ||
== സാങ്കേതികതയുടെ ആതുരാലയം-"ഐ ടി ക്യാഷ്വാലിറ്റി" == | == സാങ്കേതികതയുടെ ആതുരാലയം-"ഐ ടി ക്യാഷ്വാലിറ്റി" == | ||
അയ്യായിരത്തോളം കുട്ടികളുള്ള ഞങ്ങളുടെ വിദ്യാലയത്തിലെ 150 ൽ പരം വരുന്ന കംപ്യൂട്ടറുകളുടെയും ക്ലാസ് റൂമുകളിലെ ഹൈടെക് ഉപകരണങ്ങളുടെയും സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നതിന് സദാ സന്നദ്ധരാണ് ഈ ക്യാഷ്വാലിറ്റി. കൈറ്റ് മാസ്റ്ററുടെ സഹായത്തോടെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ചേർന്നാണ് ക്യാമ്പസ്സിൽ ഈ പ്രവർത്തനം നടത്തുന്നത്. സ്കൂളിലെ കംപ്യൂട്ടറുകളുടെ ഹാർഡ്‌വെയർ , സോഫ്റ്റ്‌വെയർ സംബന്ധമായ തകരാറുകൾ പരിഹരിക്കാൻ ഒരു പരിധി വരെ ഇത് സഹായകമാവുന്നു. | അയ്യായിരത്തോളം കുട്ടികളുള്ള ഞങ്ങളുടെ വിദ്യാലയത്തിലെ 150 ൽ പരം വരുന്ന കംപ്യൂട്ടറുകളുടെയും ക്ലാസ് റൂമുകളിലെ ഹൈടെക് ഉപകരണങ്ങളുടെയും സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നതിന് സദാ സന്നദ്ധരാണ് ഈ ക്യാഷ്വാലിറ്റി. കൈറ്റ് മാസ്റ്ററുടെ സഹായത്തോടെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ചേർന്നാണ് ക്യാമ്പസ്സിൽ ഈ പ്രവർത്തനം നടത്തുന്നത്. സ്കൂളിലെ കംപ്യൂട്ടറുകളുടെ ഹാർഡ്‌വെയർ , സോഫ്റ്റ്‌വെയർ സംബന്ധമായ തകരാറുകൾ പരിഹരിക്കാൻ ഒരു പരിധി വരെ ഇത് സഹായകമാവുന്നു. | ||
[[പ്രമാണം: Ppmhss_it_casuality.jpeg | ചട്ടരഹിത |right | ലിറ്റിൽ കൈറ്റ്സ് | | [[പ്രമാണം: Ppmhss_it_casuality.jpeg | ചട്ടരഹിത |right | ലിറ്റിൽ കൈറ്റ്സ് | 400px]] | ||
[[പ്രമാണം: It_casuality_ppmhss.jpeg| ചട്ടരഹിത |center | ലിറ്റിൽ കൈറ്റ്സ് | | [[പ്രമാണം: It_casuality_ppmhss.jpeg| ചട്ടരഹിത |center | ലിറ്റിൽ കൈറ്റ്സ് | 400px]] | ||
== ക്യാംപസ് ഈ ക്യാമറക്കുള്ളിൽ-"ക്യാംപസ് ഫോട്ടോഗ്രാഫി ക്ലബ്" == | == ക്യാംപസ് ഈ ക്യാമറക്കുള്ളിൽ-"ക്യാംപസ് ഫോട്ടോഗ്രാഫി ക്ലബ്" == |
20:12, 23 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
littlekites
ലിറ്റിൽ കൈറ്റ്സ് അവാർഡ്,ജില്ലയിൽ മൂന്നാം സ്ഥാനം
ലിറ്റിൽകൈറ്റ്സ്
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. നമ്മുടെ സ്കൂളിലും ലിറ്റിൽകൈറ്റ് പ്രവർത്തിക്കുന്നു. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ ഉണ്ടാകും മാസ്റ്ററും മിസ്ട്രസും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.
ഡിജിറ്റൽ പൂക്കളം
ഈ വർഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായി സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പൂക്കള മത്സരം സംഘടിപ്പിച്ചു
ലക്ഷ്യങ്ങൾ
- വിവരവിനിമയ സാങ്കേതികവിദ്യാരംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക.സാങ്കേതികവിദ്യയും സോഫ്റ്റുവെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും അവരിൽ സൃഷ്ടിച്ചെടുക്കുക.
- വിവരവിനിമയ വിദ്യാസങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുളളസാഹചര്യം കുട്ടികൾക്ക് ഒരുക്കുക.അവ നിർമ്മിക്കപ്പെട്ടതിന്റെ അടിസ്ഥാന ആശയങ്ങളും അവയുടെ പ്രവർത്തനപദ്ധതിയുടെ യുക്തിയും ഘടനയുംപരിചയപ്പെടുത്തുക.
- വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികൾ ആക്കുക.
ലിറ്റിൽ കൈറ്റ് അംഗങ്ങൾ
2020-2023 ലിറ്റിൽ കൈറ്റ് അംഗങ്ങൾ
2021-2024 ലിറ്റിൽ കൈറ്റ് അംഗങ്ങൾ
2022-2025 ലിറ്റിൽ കൈറ്റ് അംഗങ്ങൾ
ഭിന്നശേഷി കുട്ടികൾക്കായി ഗെയിം പരിശീലനം
റൂട്ടീൻ ക്ലാസ്
ഡാറ്റാ എൻട്രി
ഹാർഡ്‌വെയർ ക്ലിനിക്
ഹൈടെക് പരിപാലനം
കോവിഡ് കാലത്തെ ഓൺലൈൻ ക്ലാസ്സുകൾ
സബ് ഡിസ്ട്രിക്ട് /ഡിസ്ട്രിക്ട് / സംസ്ഥാന ക്യാമ്പുകൾ
സബ്ജില്ലാ തല ക്യാമ്പ് ജില്ലാ തല ക്യാമ്പ് സംസ്ഥാന തല ക്യാമ്പ്
കൊട്ടുക്കരയുടെ തലച്ചോർ - "കൈറ്റ്സ് കോർണർ"
ആധുനിക സാങ്കേതിക വിദ്യയുടെ പുത്തൻ സാധ്യതകൾ കുട്ടികൾ പരിചയപ്പെടുന്നതും പങ്കു വക്കുന്നതും ഇവിടെയാണ്. സ്കൂളിലെ ഒഴിവു സമയങ്ങളിൽ കുട്ടികൾ ഇവിടെ ഒത്തുകൂടി സാങ്കേതിക മേഖലയിലെ പുതിയ വികാസങ്ങൾ, സാധ്യതകൾ തുടങ്ങിയവയെ കുറിച്ചുള്ള ചർച്ചകളും, പുതിയ കണ്ടത്തലുകളും, സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ വിഷയങ്ങളിലെ സംശയ നിവാരണങ്ങളും നടത്തുന്നു. ഉബുണ്ടു ഇൻസ്റ്റാളേഷൺ ഹെല്പ് ഡെസ്ക് , റോബോട്ടിക് പരീക്ഷണങ്ങൾ, ക്ലാസ് റൂമുകളിലെ ഹൈടെക് ഉപകരണങ്ങളിലെ പ്രശ്നങ്ങൾ തീർക്കുന്നതിനുള്ള ഹെല്പ് ഡെസ്ക് എന്നിവ ഇവിടെ സജ്ജീകരിച്ചിരിക്കുന്നു
മാറ്റങ്ങൾ തൊട്ടറിയാൻ-" ഐ ടി മ്യൂസിയം"
വിവര സാങ്കേതിക വിദ്യയുടെയും വളർച്ചയുടെയും വികാസത്തിന്റെയും നാൾ വഴികൾ കുട്ടികൾ പരിചയപ്പെടുന്നത് ഇവിടെ നിന്നാണ്. എനിയാക്ക് മുതൽ അത്യാധുനിക കംപ്യൂട്ടറുകൾ വരെയുള്ള വിവിധ ഘട്ടങ്ങളിലേക്ക് കുട്ടികളെ കൂട്ടി കൊണ്ട് പോകാൻ പര്യാപതമായ മ്യൂസിയം നിർമിച്ചു
സാങ്കേതികതയുടെ ആതുരാലയം-"ഐ ടി ക്യാഷ്വാലിറ്റി"
അയ്യായിരത്തോളം കുട്ടികളുള്ള ഞങ്ങളുടെ വിദ്യാലയത്തിലെ 150 ൽ പരം വരുന്ന കംപ്യൂട്ടറുകളുടെയും ക്ലാസ് റൂമുകളിലെ ഹൈടെക് ഉപകരണങ്ങളുടെയും സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നതിന് സദാ സന്നദ്ധരാണ് ഈ ക്യാഷ്വാലിറ്റി. കൈറ്റ് മാസ്റ്ററുടെ സഹായത്തോടെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ചേർന്നാണ് ക്യാമ്പസ്സിൽ ഈ പ്രവർത്തനം നടത്തുന്നത്. സ്കൂളിലെ കംപ്യൂട്ടറുകളുടെ ഹാർഡ്‌വെയർ , സോഫ്റ്റ്‌വെയർ സംബന്ധമായ തകരാറുകൾ പരിഹരിക്കാൻ ഒരു പരിധി വരെ ഇത് സഹായകമാവുന്നു.
ക്യാംപസ് ഈ ക്യാമറക്കുള്ളിൽ-"ക്യാംപസ് ഫോട്ടോഗ്രാഫി ക്ലബ്"
ഫോട്ടോഗ്രാഫി വിദഗ്ധ പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ വിദ്യാർത്ഥികൾ ഫോട്ടോഗ്രാഫി അഭിരുചിയുള്ള സ്കൂളിലെ മറ്റു കുട്ടികളെ കണ്ടെത്തി അവർക്ക് പ്രത്യേക പരിശീലനം നൽകുന്ന വേദിയാണിത്. ഈ ക്ലബ്ബിലെ അംഗങ്ങളാണ് ഞങ്ങളുടെ സ്കൂളിലെ എസ് എസ് എൽ സി പരീക്ഷക്ക് ആവശ്യമായ ഫോട്ടോകൾ എടുത്ത് എഡിറ്റ് ചെയ്തത്. മറ്റു ഇതര ക്ലബ് പ്രവർത്തനങ്ങളുടെ ഫോട്ടോകളും എടുത്ത് ആവശ്യമായ എഡിറ്റിങ്ങുകൾ നടത്തി സോഫ്റ്റ് കോപിയായി സൂക്ഷിക്കുന്നതും ഈ ക്ലബ്ബാണ്.
പഠനം എളുപ്പമാക്കാൻ-"ഇന്ററാക്ടിവ് ബോർഡ്"
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് എല്ലാ ബുധനാഴ്ചകളിലും നടത്തുന്ന routine ക്ലാസ്സു്കൾ പരിപൂർണ്ണമായും ഇന്ററാക്ടിവ് ബോർഡിൻറെ സഹായത്തോടെയാണ് നടത്താറുള്ളത്
പി പി എം എച്ച് എസ് എസ് ഫീൽഡ് വിസിറ്റ്
ഓടക്കയം സ്കൂളിന് കംപ്യൂട്ടറുകൾ കൈമാറി
പ്രളയം മൂലം നശിച്ച ഓടക്കയം സ്കൂളിന് കംപ്യൂട്ടറുകൾ പി ടി എയുടെ സഹായത്തോടെ കൈമാറി.
സ്കൂളിലെ മറ്റു ജീവനക്കാർക്ക് കമ്പ്യൂട്ടർ പഠന ക്ലാസ്
കമ്പ്യൂട്ടർ പരിജ്ഞാനമില്ലാത്ത സ്കൂളിലെ അധ്യാപകേതര ജീവനക്കാർക്ക് കമ്പ്യൂട്ടർ ക്ലാസ് സംഘടിപ്പിച്ചു.
ഓൺലൈൻ പരീക്ഷകളുടെ അപ്പ്ലിക്കേഷൻസ് സമർപ്പിച്ചു
എൻ എം എം എസ്, എൻ ടി എസ് ഇ തുടങ്ങിയ എല്ലാ സ്കോളർഷിപ് പരീക്ഷകളുടെയും ഓൺലൈൻ അപ്ലിക്കേഷൻ സമർപ്പിക്കാൻ കുട്ടികളെ സഹായിച്ചു.
സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ഡോക്യുമെന്ററി പ്രദർശനം
കുട്ടികൾക്കായി ക്ലാസ് റൂമിൽ സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ഡോക്യുമെന്ററി പ്രദർശനം നടത്തി
സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമ രജിസ്‌ട്രേഷൻ നടത്തി
സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന നടത്തിയ പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ രജിസ്‌ട്രേഷൻ സമയ ബന്ധിതമായി പൂർത്തീകരിച്ചു.
ചേർത്ത് പിടിക്കാം- കൂട്ടൊരുക്കാം"- അധ്യാപകർക്കായി സിനിമ പ്രദർശനം
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളോട് അധ്യാപകർക്കുള്ള മനോഭാവം മാറ്റുന്നതിന് അധ്യാപകർക്കായി "ചേർത്ത് പിടിക്കാം- കൂട്ടൊരുക്കാം" എന്ന പേരിൽ സിനിമ പ്രദർശനം നടത്തി.
കുട്ടികൾക്കായി ഹാർഡ്‌വെയർ ക്ലാസ്
സ്കൂളിലെ മറ്റു കുട്ടികൾക്കായി ഹാർഡ്‌വെയർ ക്ലാസ് സംഘടിപ്പിച്ചു.
സമീപത്തെ എൽ പി സ്കൂളിലെ കുട്ടികൾക്കായി കമ്പ്യൂട്ടർ ക്ലാസ്
സമീപത്തെ എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്കായി കമ്പ്യൂട്ടർ ക്ലാസ് സംഘടിപ്പിച്ചു.
ഡിജിറ്റൽ മാഗസിൻ താളിലേക്ക്