"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 2: | വരി 2: | ||
== 2022-2023 == | == 2022-2023 == | ||
ഗണിതശാസ്ത്രമേള | |||
ഗണിതശാസ്ത്രമേള നവംബറിൽ നടന്നതിൽ ഗണിതശാസ്ത്രവിഭാഗത്തിൽ നിന്നും 9 ഇനങ്ങളിൽ പങ്കെടുത്തു.വർക്കിംഗ് മോഡലിന് 8 A യിലെ അക്ഷയ് ബി സേവ്യർ സമ്മാനാർഹനായി. | |||
ദേശീയ ഗണിതശാസ്ത്രദിനം | |||
ഡിസംബർ 22 ആഘോഷിച്ചു. | |||
ആസാദീ കാ അമൃത്മഹോത്സവ് 2022 | ആസാദീ കാ അമൃത്മഹോത്സവ് 2022 | ||
15:07, 23 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
ഗണിത ക്ലബ്ബ്
2022-2023
ഗണിതശാസ്ത്രമേള
ഗണിതശാസ്ത്രമേള നവംബറിൽ നടന്നതിൽ ഗണിതശാസ്ത്രവിഭാഗത്തിൽ നിന്നും 9 ഇനങ്ങളിൽ പങ്കെടുത്തു.വർക്കിംഗ് മോഡലിന് 8 A യിലെ അക്ഷയ് ബി സേവ്യർ സമ്മാനാർഹനായി.
ദേശീയ ഗണിതശാസ്ത്രദിനം
ഡിസംബർ 22 ആഘോഷിച്ചു.
ആസാദീ കാ അമൃത്മഹോത്സവ് 2022
സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ദേശീയ പതാക നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം എന്നിവ നടത്തുകയുണ്ടായി. എൽ പി,യു പി ,എച്ച് എസ് സെക്ഷനുകളിൽ നിന്നുമായി 27 ദേശീയപതാകയും 14 പ്ലക്കാർഡും നിർമ്മിച്ചു. ദേശീയ പതാക നിർമ്മാണംത്തിൽ വീതി, നീളം എന്നിവ 2:3 എന്ന അംശബന്ധം, അശോകചക്രത്തിലെ ആരക്കാലുകളുടെ എണ്ണം എന്നിവ കൃത്യമായി എങ്ങനെ നോക്കണം എന്ന് അധ്യാപകർ വിദ്യാർഥികൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തിരുന്നു. ഈ നിർദ്ദേശങ്ങൾ അനുസരിച്ച് കുഞ്ഞുങ്ങൾ വളരെ മനോഹരമായ രീതിയിൽ ദേശീയപതാകകൾ നിർമിച്ച് കൊണ്ടുവന്നു.എൽ പി സെക്ഷനിൽ ജയ ടീച്ചർ, യു പി സെക്ഷനിൽ ബിന്ദു ടീച്ചർ, ഹൈസ്കൂൾ സെക്ഷനിൽ സന്ധ്യ ടീച്ചർ നിമ ടീച്ചർ എന്നിവർ നേതൃത്വം നൽകി.
-
ഗണിത ക്ലബ് അംഗങ്ങൾ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചു തയ്യാറാക്കിയ പതാക, പ്ലക്കാർഡ് എന്നിവയുമായി
2021-2022
ഗണിതപഠനം ഉല്ലാസപൂർണ്ണമാക്കാനും ഗണിതത്തിന്റെ പ്രായോഗികതലങ്ങൾ പരിചയപ്പെടുത്താനുമായി ഗണിതക്ലബിന്റെ പ്രവർത്തനങ്ങൾ തുടർന്നുവരുന്നു.
ഗണിതലാബിനായി ഗണിത രൂപങ്ങൾ കുട്ടികൾ തന്നെ നിർമ്മിച്ചത് അഭിനന്ദനാർഹമായിരുന്നു.ആദ്യമൊക്കെ പൂർണത വന്നില്ലെങ്കിലൂം പിന്നീട് പലതരത്തിലൂള്ള ഗണിത പ്രക്രിയകൾക്ക് വേണ്ടവ കുട്ടികൾ രൂപപ്പെടുത്തി.അവയെല്ലാം ചേർത്ത് ഒരു പ്രദർശനം നടത്തുകയും പിന്നീട് ക്ലാസ് മുറിയുടെ ഒരു ഭാഗം ഗണിതലാബാക്കി മാറ്റി എല്ലാ ഉത്പ്പന്നങ്ങളും അവിടെ പ്രദർശിപ്പിക്കുകയും ചെയ്തു.ശ്രീമതി.ബിന്ദു.കെ.വി ടീച്ചറും ശ്രീമതി ലതാകുമാരി ടീച്ചറും നേതൃത്വം നൽകി.
കുട്ടികളിൽ ഗണിത ത്തോടുള്ള താല്പര്യം വർധിപ്പിക്കുന്നതിന് വേണ്ടിയിട്ടുള്ള പ്രവർത്തനങ്ങൾ നൽകിക്കൊണ്ട് നമ്മുടെ സ്കൂളിൽ ഗണിത ക്ലബ്ബ് നന്നായി പ്രവർത്തിച്ചുവരുന്നു. കുട്ടികളിൽ പൊതുവേ കാണപ്പെടുന്ന ഗണിത തോടുള്ള ഭയം മാറ്റുന്നതിനും രസകരമായ രീതിയിൽ ഗണിതം പഠിക്കുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ നൽകുന്നു. ഗണിതവുമായി ബന്ധപ്പെട്ട് വരുന്ന കളികൾ, ഗണിത ആശയങ്ങൾ ഉൾക്കൊള്ളുന്ന ചാർട്ടുകൾമുതലായവ കുട്ടികൾ തയാറാക്കിക്കൊണ്ട് വരുന്നുണ്ട്. നമ്മുടെ വീടിന്റെ പരിസരത്തും നമ്മുടെ വരുന്ന വഴിയിലും ക്ലാസ് റൂമിലും ഒക്കെ കാണുന്ന ഗണിതവുമായി ബന്ധപ്പെട്ട രൂപങ്ങളും ആശയങ്ങളും തയ്യാറാക്കി നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ നൽകുകയും അതിലൂടെ നമ്മുടെ നിത്യ ജീവിതത്തിൽ ഗണിതത്തിനുള്ള പ്രാധാന്യം കുട്ടികളെ ക്ലബിലൂടെ മനസ്സിലാക്കുകയും ചെയ്തു. ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട നൂതനാശയങ്ങളും ഗണിത ശാസ്ത്രജ്ഞന്മാരെ കുറിച്ചുള്ള വീഡിയോകളും ചിത്രങ്ങളും കുട്ടികൾക്ക് ക്ലാസ് ഗ്രൂപ്പുകളിൽ അയച്ചുകൊടുക്കുന്നു. ഡിസംബർ 22 ദേശീയ ഗണിത ശാസ്ത്രദിനം ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഘോഷിക്കുകയുണ്ടായി. ഗണിത ശാസ്ത്രകാരൻമാർ - കുറിപ്പ്, ഗണിതത്തിലെ കളികൾ( പസിൽസ്), ഗണിത ക്വിസ് എന്നിവ നടത്തുകയുണ്ടായി. ഗണിത ക്വിസ് ഗൂഗിൾ ഫോമിൽ നടത്തിയപ്പോൾ 85 കുട്ടികൾ പങ്കെടുത്തു. ഇത്രയും കുട്ടികൾ ഓരോ പ്രവർത്തനങ്ങളിൽ പങ്കെടുത്തു എന്നത് സൂചിപ്പിക്കുന്നത് കുട്ടികൾക്ക് ഗണിതത്തോടുള്ള താല്പര്യം വർദ്ധിച്ചുതുടങ്ങി എന്നതാണ്. ഗണിത ത്തോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിന് നമ്മുടെ ഗണിത ക്ലബിന് കഴിഞ്ഞു.