ഗവ എച്ച് എസ് എസ് , കലവൂർ/എന്റെ വിദ്യാലയം (മൂലരൂപം കാണുക)
21:27, 14 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരി 2023ഖണ്ഡിക ഉൾപ്പെടുത്തി
(തലക്കെട്ട് ഉൾപ്പെടുത്തി) |
(ഖണ്ഡിക ഉൾപ്പെടുത്തി) |
||
വരി 1: | വരി 1: | ||
'''എന്റെ വിദ്യാലയം''' | |||
ഒരു മനുഷ്യന്റെ ജീവിതത്തിൽ പ്രധാന വഴിത്തിരിവാകുന്ന കാലമാണ് വിദ്യാലയ കാലം. ഒരു വിദ്യാർത്ഥിയെ ഏറ്റവും മെച്ചപ്പെട്ട രീതിയിൽ പഠനത്തിലേയ്‍ക്കും സമൂഹത്തിലേയ്ക്കും ജീവിതത്തിലേയ്ക്കും ഒരു പോലെ വഴിതിരിച്ചുവിടുമ്പോഴാണ് മികവാർന്ന ഒരു വിദ്യാലയം രൂപം കൊള്ളുന്നത്. പഠനത്തോടൊപ്പം കലാ കായിയ മേഖലകളിലും സാമൂഹിക പ്രവർത്തനങ്ങളിലും ഇടപഴകുവാനാകുന്ന തരത്തിൽ ഏതൊരു വിദ്യാർത്ഥിയേയും ഒരു സാമുഹ്യജീവിയായി കൂടി മാറ്റിയെടുക്കാൻ വിദ്യാലയത്തിനു കഴിയണം. ഇതിനായ് ഇന്ന് സമൂഹത്തിൽ നേരിടുന്ന പ്രധാന വെല്ലുവിളികളേയും പ്രശ്നങ്ങളേയുംപറ്റി സ്‍ക്കൂൾ തലത്തിൽ ചർച്ച ചെയ്യപ്പെടണം. | |||
സ്‍ത്രീ പുരുഷ സമത്വത്തിനായ് ആലപ്പുഴ കലവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്കൂളിൽ ജൻഡർ ന്യൂട്രൽ യൂണിഫോം നിലവിൽ വന്നതുപോലെ, വിദ്യാർത്ഥികൾ നേരിടുന്ന ലഹരി, സോഷ്യൽ മീഡിയ ദുരുപയോഗം തുടങ്ങിയ സാമൂഹ്യ പ്രതിസന്ധികളിൽക്കൂടി വിദ്യാലയം ഇടപെടുകയും സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുകയും ചെയ്യണം. കലവൂർ സ്‍ക്കൂളിനെ സംബന്ധിച്ചിടത്തോളം ജൻഡർ ക്ലബ്ബ്, സുരക്ഷാക്ലബ്ബ് തുടങ്ങി വിദ്യാർത്ഥി പ്രാതിനിധ്യമുള്ള നിരവധി ക്ലബ്ബുകൾ നിലനിൽക്കുന്നുണ്ട്. ഇത്തരം ഇടപെടലുകൾ സ്‍ക്കൂൾ തലത്തിൽ നിർബന്ധമായും ഉണ്ടായിരിക്കണം.ഇത്തരം ആശയങ്ങൾ സമൂഹത്തിലേയ്‍ക്ക് വ്യാപരിക്കപ്പെടുവാൻ വിദ്യാർത്ഥി നേതൃത്വം ഉപകരിക്കപ്പെടണം. ഓരോ വിദ്യാർത്ഥിയും തന്റെ ചുറ്റുപാടിനെപ്പറ്റിയും സമൂഹത്തെപ്പറ്റിയും വ്യക്തമായ ധാരണ ജനിപ്പിക്കുവാൻ ഇത്തരം പ്രവർത്തനങ്ങൾക്ക് കഴിയും. പഠനമികവിനടിസ്ഥാനമാക്കിയുള്ള വിലയിരുത്തലുകൾക്കപ്പുറം ഒരു വിദ്യാർത്ഥിയെ സമൂഹത്തിലേയ്‍ക്ക് കൂടുതൽ ഇടപഴകാൻ വിദ്യാലയം പ്രേരിപ്പിക്കണം. സാമുഹിക പ്രതിബദ്ധതയുള്ള വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുവാനും മികച്ച ഒരു തലമുറയെ സൃഷ്ടിക്കുവാനും ഓരോ വിദ്യാലയത്തിനും കഴിയണം. | |||
ആതിരമോഹൻ 9 A, ജി.എച്ച്.എസ്.എസ്. കലവൂർ |