"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് കാലിക്കറ്റ് ഗേൾസ് എച്ച്. എസ്സ്. എസ്സ്./എന്റെ ഗ്രാമം എന്ന താൾ കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
18:26, 25 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെ നാട്
വടക്കേ മലബാറിന്റെ ചരിത്രപരവും സാംസ്കാരികവുമായ തനിമകൾ സൂക്ഷിക്കുന്ന കോഴിക്കോട്. ഫ്രഞ്ചുകാർ, ബ്രിട്ടീഷുകാർ,ജൂതന്മാർ, കാപ്പിരികൾ തുടങ്ങി ഇവിടെയെത്തിയവർ എത്രയെത്ര... രാജാകീയ ഐശ്വര്യങ്ങൾ നിറഞ്ഞുനിൽക്കുന്ന സാമൂതിരി കോവിലകവും തളിക്ഷേത്രവും വിസ്മരിച്ചുകൊണ്ട് കോഴിക്കോടിന്റെയും തെക്കേപ്പുറത്തിന്റെയും ചരിത്ര വഴികളിലൂടെ യാത്ര ചെയ്യാൻ ആവില്ല. അറബിക്കടലിലെ നിലയ്ക്കാത്ത തിരമാലകളുടെ സംഗീതം കേട്ട് ഉണരുകയും ഉറങ്ങുകയും ചെയ്യുന്ന തെക്കേപ്പുറം...
മിശ്കാൽ പള്ളി
കോഴിക്കോട്ടെ പുരാതനമായ മുസ്ലിം പള്ളിയാണ് മിശ്കാൽ സുന്നി ജുമാഅത്ത് പള്ളി.കോഴിക്കോട് കുറ്റിച്ചിറയിൽ സ്ഥിതി ചെയ്യുന്ന ഈ മുസ്ലിംപള്ളിക്ക് 7 നൂറ്റാണ്ടോളം പഴക്കമുണ്ട്. അറേബ്യൻ വ്യാപാരിയായ നഖൂദ മിശ്കാൽ എഡി.1300 നും 1330 നും ഇടയിലാണ് പള്ളി പണിതത്. നിർമ്മിച്ച പള്ളി പിന്നീട് അദ്ദേഹത്തിന്റെ പേരിൽ തന്നെ അറിയപ്പെടുകയായിരുന്നു.1510 ജനുവരി മൂന്നിന് പോർച്ചുഗീസുകാർ വാസ്കോഡ ഗാമയുടെ പിൻഗാമിയായത്തെിയ അൽബുക്കർക്കിൻെറ നേതൃത്വത്തില് പള്ളി ആക്രമിച്ചു.
റമദാൻ 22നായിരുന്നു കല്ലായിപ്പുഴയിലൂടെ വന്ന പോർചുഗീസ് അക്രമികൾ ചരിത്രത്തിൽ തലയുയർത്തിനിന്ന പള്ളിക്ക് നേരെ ആക്രമണം നടത്തിയത്. പള്ളിക്ക് തീവെക്കുകയായിരുന്നുവെന്നാണ് ചരിത്രം രേഖപ്പെടുത്തിയത്. മുസ്ലിംകളെ തുരത്തുകയായിരുന്നു ആക്രമണത്തിൻെറ ലക്ഷ്യം. നാലു തട്ടുകളിലായി മരം കൊണ്ട് നിർമിച്ച പള്ളിക്ക് നാശനഷ്ടങ്ങളുണ്ടായി. പള്ളിയുടെ രണ്ടും മൂന്നും നിലകൾ കത്തി നശിക്കുകയും 'മിഅ്‌റാബ്' തകർക്കപ്പെടുകയും ചെയ്തു. സാമൂതിരിയുടെ നായർ പടയാളികളും മുസ്ലിംകളും ചേർന്നാണ് ആക്രമണം ചെറുത്തത്. പോർചുഗീസ് ആക്രമണത്തിൻെറ മുറിപ്പാടുകൾ ഇപ്പോഴും പള്ളിയുടെ മുകൾതട്ടിലുണ്ട്.
ചാലിയം യുദ്ധത്തിൽ ചാലിയം കോട്ട തകർത്ത ശേഷം കോട്ട തകർത്തതിൻെറ മരങ്ങളും മറ്റും കുറ്റിച്ചിറയിൽ കൊണ്ടുവന്ന് മിശ്കാൽ സുന്നി ജുമാ അത്ത് പള്ളി പുതുക്കിപ്പണിയാനുപയോഗിച്ചിരുന്നു. പ്രകൃതിക്ഷോഭത്താൽ പലതവണ കേടുപാടുകൾ പറ്റിയെങ്കിലും അവയൊക്കെ അറ്റകുറ്റപ്പണികളിലൂടെ ശരിപ്പെടുത്തിയിട്ടുണ്ട്. കേരള വാസ്തു ശിൽപ്പകലയുടെ മേൻമ വിളിച്ചോതുന്ന പള്ളിയുടെ നിർമ്മാണത്തിനുപയോഗിച്ചതു കല്ലിനേക്കാൾ കൂടുതൽ മരമാണ്.
2011ൽ കുറ്റിച്ചിറ മിശ്കാൽ സുന്നി ജുമാഅത്ത് പള്ളി കേന്ദ്ര ഫണ്ട് ഉപയോഗിച്ച് നവീകരിക്കുകയുണ്ടായി. ചരിത്രസ്മാരകങ്ങളുടെ തനിമ ചോരാതെയാണ് നവീകരണം പൂർത്തിയാക്കിയത്. അമൂല്യമായ കർമശാസ്ത്ര ഗ്രന്ഥങ്ങൾ, മാസപ്പിറവി അറിയിക്കാനുള്ള തംബേറ്, ഖാദിമാർ ഉപയോഗിച്ച പുരാതന അംഗവസ്ത്രങ്ങൾ, പല്ലക്ക് തുടങ്ങിയവ പള്ളിയിൽ സൂക്ഷിച്ചിട്ടുണ്ട്.
കുറ്റിച്ചിറ കുളം
വൈകുന്നേരങ്ങളിൽ ഇരുന്ന് സൊറ പറയാനും നീന്തിത്തുടിക്കാനും കാറ്റുകൊണ്ട് നടക്കാനും പാകത്തിൽ കുറ്റിച്ചിറ കുളത്തിന്റെ നവീകരണം അവസാനഘട്ടത്തിലെത്തി. ചരിത്രം പറയുന്ന നടപ്പാതയും അരഭിത്തിയും വിളക്കുകളുമെല്ലാം ചേർന്ന് സുന്ദരമാക്കിയിരിക്കുകയാണ് ഇവിടെ. പൈതൃകസംരക്ഷണപദ്ധതിയുടെ ഭാഗമായാണ് നവീകരണപ്രവർത്തനങ്ങൾ നടത്തുന്നത്. കുളത്തിന്റെ പടവുകളെല്ലാം കെട്ടി. വിശ്രമിക്കാൻ പറ്റുന്നരീതിയിലുള്ള പവിലിയനുകളുടെ പണിയെല്ലാം ഏതാണ്ട് പൂർത്തിയായി. ഇവിടെ വിളക്കുകൾ തെളിയിച്ച് തുടങ്ങിയിട്ടുണ്ട്. ഇരുപതോളം വിളക്കുകാലുകളാണുള്ളത്.......
ലോകസഞ്ചാരി ഇബ്നുബത്തൂത്തയുടെ പേരിലുള്ള നടപ്പാതയാണ് പ്രധാന ആകർഷണങ്ങളിൽ ഒന്ന്. കുളത്തിലേക്കിറങ്ങിനിൽക്കുന്ന രീതിയിലാണ് പാത ഒരുക്കിയിട്ടുള്ളത്. ചരിത്രവും പൈതൃകവുമെല്ലാം വരുന്ന രീതിയിൽ മതിലിന്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ ചുമരിൽ ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. ഇബ്നുബത്തൂത്തയുടെ ചിത്രം, വലിയങ്ങാടി, വ്യാപാരം, കല്ലായി, ഉരുവ്യവസായം, ഒപ്പന, ദഫ്മുട്ട്, കോൽക്കളി കോഴിക്കോടിന്റെ തനത് ഭംഗി കണ്ടാസ്വദിക്കാം.......
കോഴിക്കോട് കടപ്പുറം
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ഒരു കടൽത്തീരമാണ് കോഴിക്കോട് കടപ്പുറം. ഈ കടൽത്തീരം അതിന്റെ പ്രകൃതിസൗന്ദര്യത്തിന് പേരുകേട്ടതാണ്. കുട്ടികൾക്കായി 1934 ൽ ഗാന്ധി കാലിക്കട്ട് സന്ദർശിച്ചതിനുശേഷം 1934 ൽ ബീച്ച് റോഡിന് 'ഗാന്ധി റോഡ്' എന്ന് പുനർനാമകരണം ചെയ്തു. പൊതുയോഗങ്ങൾ നടത്തുന്നതിനുള്ള പ്രധാന സ്ഥലമാണ് കോഴിക്കോട് ബീച്ച്. ഒരു ലയൺസ് പാർക്കും അക്വേറിയവും അടുത്തായി സ്ഥിതിചെയ്യുന്നു.
മിഠായിത്തെരുവ്
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ തെരുവാണ് മിഠായിത്തെരുവ് അഥവാ സ്വീറ്റ് മീറ്റ് സ്ട്രീറ്റ് (എസ്.എം. സ്ടീറ്റ്). തെരുവിന്റെ ഇരുവശങ്ങളും ഹൽവ കടകൾ കൊണ്ടും തുണിക്കച്ചവടങ്ങൾ കൊണ്ടും നിറഞ്ഞിരുന്നു. തെരുവും, തെരുവിനെ മുറിച്ചുപോകുന്ന പാതകളും കോഴിക്കോടിലെ ഏറ്റവും തിരക്കുള്ള കച്ചവടസ്ഥലങ്ങളാണ്. വളരെ പഴക്കമുള്ള ബേക്കറികൾ ഈ തെരുവിലുണ്ട്. ഇവിടെ ലഭിക്കുന്ന കോഴിക്കോടൻ ഹൽവയും നേന്ത്രക്കാ ഉപ്പേരിയും പ്രശസ്തമാണ്