"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/2022-2023 PART2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 407: വരി 407:


=== നിയമസഭാ അന്താരാഷ്ട്രപുസ്തകോത്സവത്തിന്റെ ഭാഗമായ കാവ്യപാരായണമത്സരത്തിൽ മാറ്റുരച്ച് നമ്മുടെ വിദ്യാലയത്തിലെ പ്രതിഭകൾ ===
=== നിയമസഭാ അന്താരാഷ്ട്രപുസ്തകോത്സവത്തിന്റെ ഭാഗമായ കാവ്യപാരായണമത്സരത്തിൽ മാറ്റുരച്ച് നമ്മുടെ വിദ്യാലയത്തിലെ പ്രതിഭകൾ ===
കേരളനിയമസഭഅന്താരാഷ്ട്രപുസ്‌തോകോത്സവത്തിന്റെ ഭാഗമായി നടന്ന ഓൺലൈൻ പദ്യപാരായണമത്സരത്തിൽ പങ്കെടുത്ത നമ്മുടെ വിദ്യാലയത്തിലെ അധ്യാപകൻ ജയചന്ദ്രമാഷിന്റെ കവിത പുസ്തകോത്സവം [https://youtu.be/LMnZrtRZjq0 വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചപ്പോൾ]  
കേരളനിയമസഭഅന്താരാഷ്ട്രപുസ്‌തോകോത്സവത്തിന്റെ ഭാഗമായി നടന്ന ഓൺലൈൻ പദ്യപാരായണമത്സരത്തിൽ പങ്കെടുത്ത നമ്മുടെ വിദ്യാലയത്തിലെ അധ്യാപകൻ ജയചന്ദ്രമാഷിന്റെ കവിത പുസ്തകോത്സവം [https://youtu.be/LMnZrtRZjq0 വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചപ്പോൾ]


കേരളനിയമസഭഅന്താരാഷ്ട്രപുസ്‌തോകോത്സവത്തിന്റെ ഭാഗമായി നടന്ന ഓൺലൈൻ പദ്യപാരായണമത്സരത്തിൽ പങ്കെടുത്ത നമ്മുടെ വിദ്യാലയത്തിലെ വിഘ്‌നേഷ്. S(10A) പാരായണം ചെയ്തകവിത പുസ്തകോത്സവം [https://youtu.be/LMnZrtRZjq0 വെബ്സൈറ്റിൽ പ്രസിദ്ധീകരിച്]ചപ്പോൾ
കേരളനിയമസഭഅന്താരാഷ്ട്രപുസ്‌തോകോത്സവത്തിന്റെ ഭാഗമായി നടന്ന ഓൺലൈൻ പദ്യപാരായണമത്സരത്തിൽ പങ്കെടുത്ത നമ്മുടെ വിദ്യാലയത്തിലെ വിഘ്‌നേഷ്. S(10A) പാരായണം ചെയ്തകവിത പുസ്തകോത്സവം [https://youtu.be/LMnZrtRZjq0 വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചപ്പോൾ]  
{| class="wikitable"
{| class="wikitable"
![[പ്രമാണം:21060-mv2.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-mv2.jpg|ലഘുചിത്രം|.]]

15:47, 27 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

KHSS MOOTHANTHARA അധ്യയന വർഷത്തെ പ്രധാന വാർത്തകൾ 2022-23 രണ്ടാം ഭാഗം

നവംബർ മാസത്തെ വിദ്യാലയ വാർത്തകൾ തുടർച്ച

സംസ്ഥാന ഗണിത ശാസ്ത്രമേളയിൽ തിളങ്ങി കർണ്ണകയമ്മൻ ഹയർസെക്കണ്ടറിസ്കൂൾ  

സംസ്ഥാന ശാസ്ത്ര മേളയിൽ പാലക്കാട് ജില്ലക്ക് കിരീടം

.
.
.
.

ശിശുദിനം

ശിശുദിനം പ്രത്യേക അസംബ്ലി നടത്തി .ക്വിസ്സ് മത്സരവും വിദ്യാർത്ഥികൾക്കായി നടത്തി

സെപ്റ്റംബർ ,ഒക്‌ടോബർ മാസത്തെ സ്കൂൾ വാർത്തകൾ

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബും,ഇംഗ്ലീഷ് ക്ലബ്ബും സംയുക്തമായി കൊണ്ട് ഒക്ടോബർ സെപ്റ്റംബർ മാസത്തെ സ്കൂൾ വാർത്തകൾ കർണ്ണകി ടിവി ചാനലിൽ അവതരിപ്പിച്ചു. സ്കൂൾവാർത്തകൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക . വാർത്തകൾ വായിക്കുന്നത് വിഷ്‌ണു(9A) &ഫർസാന (9C).

.

സ്കൂൾ പാഠ്യപദ്ധതി പരിഷ്‌ക്കരണം ജനകീയ ചർച്ച നവംബർ 15

സ്കൂൾ പാഠ്യപദ്ധതി പരിഷ്‌ക്കരണം ജനകീയ ചർച്ച നവംബർ 15 നു വിദ്യാലയത്തിൽ നടന്നു

.

തുറന്നവായന

വിദ്യാലയത്തിലെ ലൈബ്രറിപൊതുജങ്ങൾക്കുകൂടി വായിക്കുവാൻ സാധിക്കുന്ന പദ്ധതി യാണ് തുറന്നവായന .വിദ്യാലയത്തിലെ പത്രങ്ങൾ ,ആനുകാലികങ്ങൾ ...തുടങ്ങിയവ പൊതുജനങ്ങൾക്ക് കൂടി വായിക്കാൻ സൗകര്യം ചെയ്തിരിക്കുന്നു .ആരോഗ്യഗണിതത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ നടക്കാൻ വരുന്നവർ തുറന്നവായനയിൽ പങ്കാളികൾ ആകുന്നു

.

വൺ മില്യൺ വൺ ഗോൾ

ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ ഭാഗമായി "വൺ മില്ല്യൺ വൺ ഗോൾ "

.

QR CODE

.
.
.
.
.

ഹരിത വിദ്യാലയം റിയാലിറ്റി ഷോവിൽ പ്രാഥമിക റൗണ്ടിൽ നമ്മുടെ വിദ്യാലയത്തിന് സെലക്ഷൻ ലഭിച്ചു

.
.
.

സ്കൂൾ പാഠ്യപദ്ധതി പരിഷ്‌ക്കരണംകുട്ടികളുടെചർച്ച November 17

.
.

പാലക്കാട് ഉപജില്ലാ കലോത്സവത്തിൽ തിളങ്ങി നമ്മുടെ വിദ്യാലയം

കാണിക്കമാതാ ഹയർസെക്കന്ററി സ്ക്കൂളിൽ വച്ച് നടക്കുന്ന പാലക്കാട് ഉപജില്ലാ കലോത്സവത്തിൽ തിളങ്ങി നമ്മുടെ വിദ്യാലയം

.
.
.
.

പാലക്കാട് ഉപജില്ലാ കലോത്സവത്തിൽ തുടർച്ചയായി അഞ്ചാം തവണയും സംസ്കൃതോത്സവത്തിൽ കിരീടം ചൂടി 19-11-2022

പാലക്കാട് ഉപജില്ലാ കലോത്സവത്തിൽ തുടർച്ചയായി അഞ്ചാം തവണയും സംസ്കൃതോത്സവത്തിൽ കിരീടം ചൂടിയ കർണ്ണകയമ്മൻ ഹൈർസെക്കണ്ടറിസ്കൂൾ വിദ്യാർത്ഥികൾ ബഹുമാനപ്പെട്ട എം എൽ എ ഷാഫിപറമ്പ് അവർകളിൽ നിന്നും ട്രോഫി ഏറ്റുവാങ്ങുന്നു

.
.

ഫുട്ബോൾ (പെൺകുട്ടികൾ

വനിതാ ഫുട്ബാളിൽ പാലക്കാട് ഉപജില്ലയിൽനിന്നും ജില്ലാടീമിലേക്ക് സെലക്ഷൻ ലഭിച്ച ദിവ്യ 

.

ബോധവത്ക്കരണക്ലാസ്സ്

ലിറ്റിൽ കൈറ്റ്സ് ആഭിമുഖ്യത്തിൽ കർണ്ണക സീനിയർ ബേസിക് സ്കൂളിൽ സൈബർ സുരക്ഷയെ കുറിച്ചു ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

.

ഹരിത വിദ്യാലയം

ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ സെലക്ഷൻ ലഭിച്ച വിദ്യാലയങ്ങളുടെ ഓൺലൈൻ മീറ്റിങ് പാലക്കാട് ജില്ലാ kite കേന്ദ്രത്തിൽ അൻവർ സാദത്ത് സാറിന്റെ നേതൃത്വത്തിൽ നടന്നു

.

രാമാനുജൻ പേപ്പർ പ്രസന്റേഷൻഗണിതം

പാലക്കാട് ജില്ലാ തല രാമാനുജൻ പേപ്പർ പ്രസന്റേഷനിൽ നമ്മുടെ വിദ്യാലയത്തിലെ വിഷ്ണു .എൻ മൂനാംസ്ഥാനവും എ ഗ്രേഡും നേടി

.

ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ karnakayamman school

കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ ( KITE) നേതൃത്വം വഹിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ പ്രാഥമിക റൗണ്ട് ഫ്ലോർ ഷൂട്ടിങ്ങ് 2022  ഡിസംബർ 6 തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ.✨️✨️✨️✨️

.

പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ആദരം

നമ്മുടെ വിദ്യാലയത്തിലെ സംസഥാന ഗണിത ശാസ്ത്രമേളയിൽ വിജയികളായ ഗണിതപ്രതിഭകളെ പാലക്കാട് ജില്ലാ പഞ്ചായത്ത്ആദരിച്ചു

.
.
.

മാതൃകയായി ഗണിതലാബ്

കർണ്ണകയമ്മൻ ഹയർ സെക്കണ്ടറി വിദ്യാലയത്തിലെ ഗണിതലാബ്.വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

.
.

പാവനാടകത്തിലൂടെ പഠനം

ഹിന്ദി ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ പാവനാടകം സംഘടിപ്പിച്ചു .വിദ്യാർത്ഥികൾ പാഠഭാഗങ്ങൾ നാടകത്തിലൂടെ രസിച്ചു പഠിച്ചു .അധ്യാപകരായ ജയചന്ദ്രൻ മാഷ് ,സവിത ടീച്ചർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി .വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക .

.
.

മാതൃകയായി സാമൂഹ്യശാസ്ത്ര ലാബ്

വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക്‌ ചെയ്യുക

.
.

നവംബർ 25 International Day for the Elimination of Violence against Women കർണ്ണിക റേഡിയോ

ദിനാചരണങ്ങളുടെ ഭാഗമായി കർണ്ണിക റോഡിയോയിൽ വിദ്യാർത്ഥികളുടെ പരിപാടികൾ ഓഡിയോ file ആക്കി റേഡിയോയിൽ അപ്‌ലോഡ്   ചെയാറുണ്ട്. നവംബർ 25 ന് കർണ്ണിക റേഡിയോ യിൽ കൃഷ്‌ണേന്ദുവിന്റെ പ്രസംഗം ആയിരുന്നു. റേഡിയോ ലിങ്ക് ക്ലാസ്സ്‌ ഗ്രൂപ്പിൽ അയക്കുകയും ചെയ്തു.

.

കർണ്ണകി TV

കർണ്ണകി TV യിൽ 4മത്തെ സ്കൂൾ വാർത്തയാണ് publish ചെയ്തിരിക്കുന്നത്. English ക്ലബ്ബും, kites ഉം ചേർന്നു നടത്തിയ പ്രവർത്തനമാണ്. 9th ലെ kites വിദ്യാർത്ഥികൾ kinemaster റിൽ എഡിറ്റിംഗ് ചെയ്ത ശേഷം, free സോഫ്റ്റ്‌വെയർ ആയ k denlive ൽ mp4 ആക്കി മാറ്റി യാണ് ചാനലിൽ അപ്‌ലോഡ് ചെയുന്ന വാർത്തകൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

കർണ്ണികാരം പത്രം

ഒക്ടോബർ മാസത്തെ സ്കൂൾ വാർത്തകൾ ഉള്ള കർണ്ണികാരം ഇ പത്രം ത്തിന്റെ ലക്കം 5 ബഹുമാനപ്പെട്ട HM ലത ടീച്ചർ പ്രകാശനം ചെയ്തു.8th ലെ kites വിദ്യാർഥികളാണ് തയ്യാറാക്കിയത്.പത്രം വായിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക

little kites യൂണിഫോം വിതരണം ചെയ്തു.

120 ത്തോളം വിദ്യാർത്ഥികൾ ആണ് little kites യൂണിറ്റിൽ ഉള്ളത്. അതിൽ 8th,9th ക്ലാസുകാർക്ക് ബഹുമാനപ്പെട്ട HM ലത ടീച്ചർ  little kites യൂണിഫോം വിതരണം ചെയ്തു.

.

ലൈബ്രറി digitalization

ലൈബ്രറി digitalization ന്റെ ഭാഗമായി,10th ലെ little kites വിദ്യാർത്ഥികൾ database എന്ന free software ഉപയോഗിച്ച് കൊണ്ട് സ്കൂൾ ലൈബ്രറിയിലെ book register, issue register എന്നിവ ഡിജിറ്റൽ ആയി തയാറാകിവരുന്നു.

.

കയ്യെഴുത്ത് മാസികകൾ ഡിജിറ്റൽ ആക്കുകയും, അതിനായി web page നിർമ്മിക്കുകയുംചെയ്തു.

വിദ്യാലയത്തിലെ മലയാളം, ഇംഗ്ലീഷ്, സോഷ്യൽ, സയൻസ്, maths, IT ക്ലബുകൾ സംയുക്തമായികൊണ്ട്, വിദ്യാർത്ഥികളുടെ കയ്യെഴുത്ത് മാസികകൾ ഡിജിറ്റൽ ആക്കുകയും, അതിനായി web page നിർമ്മിക്കുകയും  ചെയ്തു.   ഡിജിറ്റൽ വായനയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം.                           GK വായനക്ക് താല്പര്യം ഉണ്ടാകുന്നതിനു വേണ്ടി, scrath എന്ന ഫ്രീ software ഉപയോഗിച്ച് കളിയിലൂടെ കാര്യം എന്ന game programming, digital ലൈബ്രറി യുടെ ഭാഗമാക്കി വച്ചിരിക്കുന്നു . 9th ലെ kite വിദ്യാർത്ഥികളാണ്  ഈ സംരംഭത്തിന് വേണ്ടി പ്രയത്നിച്ചത്.

വിദ്യാർത്ഥികളുടെ കയ്യെഴുത്ത് പതിപ്പുകൾ ഡിജിറ്റൽ ആയി തയ്യാറാക്കിയിരിക്കുന്നു.               

 ഗണിതം ലളിതമാക്കുന്നതിനായി ജിയോജിബ്ര maths ലാബ് പ്രവർത്തനം കൂടി ഇതിൽ നൽകിയിരിക്കുന്നു.

മാത്രമല്ല GK കളിയിലൂടെ പഠിക്കുന്നതിന് ഗെയിമുകൾ തയ്യാറാക്കിയിട്ടുണ്ട്. ,                               

കൂട്ടുകാർ എല്ലാവരും open ചെയ്യാൻ മറക്കരുത്. ഇനിയും updation വന്ന് കൊണ്ടിരിക്കും.,,,✨✨✨✨✨✨.                                          by LITTLE KITEs
https://khs-digital-library.netlify.app/

DIGITAL GATEPASS

Little kites ലെ വിദ്യാർത്ഥികളുടെ കൂട്ടായ്മയിലൂടെ ഉച്ചക്ക്  ഭക്ഷണം കഴിക്കാനും പള്ളിയിൽ പോകാനും പ്രത്യേകം അനുമതി കൊടുക്കുന്നതിനുള്ള GATE PASS ID CARD  ക്യു ആർ കോഡ് സഹിതം റെഡിയാക്കി വരുന്നു. കർണ്ണകയമ്മൻ  സ്കൂളിലെ കൈറ്റ് വിദ്യാർഥികളുടെ ഒരു സ്വപ്ന പദ്ധതി കൂടിയാണ് ഐഡി കാർഡ് തയ്യാറാക്കൽ. ഇതിനുവേണ്ടി കുട്ടികൾ സ്കൂൾ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് വിദ്യാർത്ഥികളുടെ ഫോട്ടോ തയ്യാറാക്കുകയും, data തയാറാക്കുകയും , ഫ്രീ സോഫ്റ്റ്‌വെയർ  ആയ liberoffice word ൽ ഐഡി കാർഡിന്റെ ഡിസൈൻ ചെയ്യുകയും, അതിൽ mail merge സാങ്കേതം ഉപയോഗിച്ച് എല്ലാ കുട്ടികളുടെയും ഡീറ്റെയിൽസ് ആഡ് ചെയ്തു കൊണ്ട് ഫോട്ടോ insert ചെയ്താണ് ക്യു ആർ കോഡ് സഹിതം ഉള്ള ഈ ഐഡി കാർഡ് തയ്യാറാക്കുന്നത്.ഡിജിറ്റൽ ലൈബ്രറിയുടേയും ഡിജിറ്റൽ ഗേറ്റ് പാസ്സിന്റെയും ഉദ്ഘാടനം പ്രധാനഅധ്യാപിക ആർ. ലത ടീച്ചർ നിർവ്വഹിച്ചു.. ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾആണ് ഇവനിർമ്മിച്ചത് .എല്ലാക്ലബ്ബ്കളും നിർമ്മിച്ച കയ്യെഴുത്തു മാസികകൾ ഡിജിറ്റൽ ആകുകയും ചെയ്തു . അധ്യാപകരായ പ്രസീജ ടീച്ചർ, മഞ്ജുഷ ടീച്ചർ, സുജാത ടീച്ചർ എന്നിവർ നേതൃത്വം നൽകി

.
.
.

ചെറുധാന്യങ്ങളുടെ വർഷം

ചെറുധാന്യങ്ങളുടെ വർഷമായി ആഘോഷിക്കുന്നതിനാൽ വിദ്യാർത്ഥികൾ ചെറുധാന്യങ്ങൾ കൊണ്ട് നിർമ്മിക്കുന്ന ഭക്ഷണവിഭവങ്ങൾ ഉണ്ടാക്കി ഫോട്ടോ എടുത്ത് സയൻസ് അധ്യാപകർക്ക് അയച്ചുനൽകി.

.
.
.

മാതൃകയായി  ഉച്ചഭക്ഷണശാല

.
,

മുളക്കൊട്ടുനൃത്തം 

മൂത്താൻതറയുടെ പ്രാദേശിക നൃത്തമായ മുളക്കൊട്ടു വിദ്യാർത്ഥികൾ വിദ്യാലയമുറ്റത്ത് അവതരിപ്പിച്ചു

ഗ്രാമങ്ങളിൽ ആഘോഷിക്കുന്ന ഒരു ഗ്രാമോത്സവമാണ് മുളയ്‌ക്കോട്ട്. അങ്ങനെ ചെയ്യുന്നതിലൂടെ അവളുടെ അനുഗ്രഹവും മെച്ചപ്പെട്ട കൃഷിക്ക് മതിയായ മഴയും ലഭിക്കുമെന്ന് അവർ വിശ്വസിക്കുന്നു. ഏത് തമിഴ് മാസമായ പംഗുനി മുതൽ പുരട്ടാശി വരെയുള്ള സമയത്താണ് ഈ ഉത്സവം പൊതുവെ ആഘോഷിക്കുന്നത്. ഉത്സവം 11 ദിവസം നീണ്ടുനിൽക്കും. (ആദ്യ ആഴ്ചയിലെ ഞായർ മുതൽ രണ്ടാം ആഴ്ചയിലെ ബുധൻ വരെ)

ഗ്രാമോത്സവത്തിന്റെ ശുഭാരംഭത്തിൽ, മുളയ്‌ക്കോട്ട് ആഘോഷത്തിന് ഏറ്റവും അനുയോജ്യമായ തീയതി നിശ്ചയിക്കാൻ ഗ്രാമയോഗം വിളിക്കും. ഏതെങ്കിലും തീയതി നിശ്ചയിക്കുന്നതിന് മുമ്പ് , ഗ്രാമത്തിലെ പ്രധാനും സെക്രട്ടറിയും ഏതെങ്കിലും വിവാഹത്തെക്കുറിച്ചോ ചിക്കൻ പോക്‌സ് ബാധിച്ച ആരെയെങ്കിലും സംബന്ധിച്ചോ ഗ്രാമവാസികളിൽ നിന്ന് കുറച്ച് വിവരങ്ങൾ ശേഖരിക്കുന്നു. ആർക്കെങ്കിലും ചിക്കൻ പോക്‌സ് ബാധിച്ചാൽ, എന്തെങ്കിലും പെട്ടെന്നുള്ള മരണം സംഭവിക്കുകയോ ആരുടെയെങ്കിലും വിവാഹം നടക്കുകയോ ചെയ്‌താൽ. യോഗത്തിലെ പൊതുജനാഭിപ്രായം അനുസരിച്ച് മുളയ്‌ക്കോട്ടിന്റെ തീയതി മാറ്റിവെക്കുകയോ റദ്ദാക്കുകയോ ചെയ്യും. തമിഴിൽ തണ്ടൽ എന്ന് വിളിക്കപ്പെടുന്ന ഒമ്പത് വ്യത്യസ്ത തരം ധാന്യവിത്തുകൾ ഓരോ വീട്ടിൽ നിന്നും ശേഖരിച്ചാണ് ആഘോഷം ആരംഭിക്കുന്നത് . ഞായറാഴ്ച വളർപിറയിൽ തണ്ടൽ നടക്കും. അടുത്ത ചൊവ്വാഴ്ചയാണ് തണ്ടലിന്റെ രണ്ടാം ദിവസമെന്ന് വിളിക്കപ്പെടുന്നത്പരി പറപ്പുതൽ . അടുത്ത ചൊവ്വാഴ്‌ച മുളയ്‌ക്കൊട്ട്‌ എന്ന ദിവസമാണ്‌ പ്രധാന ചടങ്ങ്‌ . അടുത്ത തണ്ടൽ ദിവസം ക്ഷേത്രക്കമ്മിറ്റി എല്ലാ വീടുകളിലും പരിപ്പ് സ്ഥാപിക്കുന്നതിനുള്ള ധാന്യങ്ങൾ വിതരണം ചെയ്യും.വിശാലമായ വായയും ഇടുങ്ങിയ അടിത്തറയും അടിയിൽ ദ്വാരവുമുള്ള ഒരു മൺപാത്രമാണ് പരി. ഈ പാത്രം ഇതിനായി പ്രത്യേകം നിർമ്മിച്ച് മാർക്കറ്റിൽ വിൽക്കുന്നു. ഗ്രാമവാസികൾ അവരുടെ വീട്ടിൽ സജ്ജീകരിക്കാൻ ആഗ്രഹിക്കുന്നതിനാൽ മാർക്കറ്റ് സന്ദർശിക്കുകയും പാരിസിന്റെ എണ്ണം വാങ്ങുകയും ചെയ്യുന്നു.

തണ്ടലിന്റെ രണ്ടാം ദിവസം പാരീസും അവരുടെ വീടും വൃത്തിയാക്കുക എന്നതാണ് അവരെ സജ്ജീകരിക്കുന്നതിനുള്ള ആദ്യപടി. ആളുകൾ ആട്ടിൻ ചാണകവും കുറച്ച് വൈക്കോലും ശേഖരിക്കാറുണ്ടായിരുന്നു. പരിയുടെ ദ്വാരം തടയാൻ പുല്ല് ഉപയോഗിക്കുന്നു. ആട്ടിൻ ചാണകത്തിന്റെ ഒരു പാളി വൈക്കോലിന് മുകളിൽ വിതറി ചാണകം നനയ്ക്കുന്നു. പരി സജ്ജീകരിക്കുന്നതിനുള്ള നടപടിക്രമമാണിത്.

ഇതിന്റെ അടുത്ത പടിയായി ക്ഷേത്രക്കമ്മിറ്റിയിൽ നിന്ന് ലഭിച്ച ഒമ്പതിനം ധാന്യങ്ങൾ പാറിയിലെ ആട്ടിൻ കാഷ്ഠത്തിൽ സുഗമമായി വിതറുന്നു. തുടർന്ന് പരിക്ക് വിജയകരമാക്കാൻ ദേവിയെ പ്രാർത്ഥിച്ച് പൂജയും നടത്തും. ഓരോ വീട്ടിലും രണ്ടിൽ കൂടുതൽ പാരികളുണ്ടാകും. ഈ പാരികളെ അവരുടെ വീട്ടിലെ ഇരുണ്ടതും ഒറ്റപ്പെട്ടതുമായ മുറിയിലേക്ക് കൊണ്ടുപോയി. അടുത്ത ഏഴു ദിവസത്തേക്ക് അവർ തൈകൾ ഒരു ചെടിയായി വളർത്തണം. ഈ കാലയളവിൽ ഉച്ചഭാഷിണി, പടക്കം എന്നിവയുടെ ഉപയോഗം പൂർണമായും നിരോധിച്ചിരിക്കുന്നു. വൈകുന്നേരങ്ങളിൽ, ഗ്രാമവാസികളെല്ലാം മാരിയമ്മൻ ക്ഷേത്രത്തിന് മുന്നിൽ ഒത്തുകൂടി മാരി പാട്ട് എന്നറിയപ്പെടുന്ന നാടൻ പാട്ടുകൾ ആലപിക്കുന്നു , മുളയ്‌ക്കൊട്ട് ( കുമ്മിക്ക് സമാനമായി), അമ്മൻ ഓയിൽ തുടങ്ങിയ നാടോടി നൃത്തങ്ങൾ നൃത്തം ചെയ്യുന്നു. തണ്ടൽ ഞായർ (ഒന്നാം ദിവസം) മുതൽ അടുത്ത ഞായറാഴ്ച (എട്ടാം ദിവസം) വരെ എല്ലാ ദിവസവും ഇത് പിന്തുടരുന്നു. ഒമ്പതാം ദിവസം വിളിച്ചുതങ്ങൾ , ക്യാമ്പിംഗ് എന്നാണ് അർത്ഥമാക്കുന്നത്. ഈ ദിവസം ക്ഷേത്രം അടച്ചിടുകയും നാടൻ പൂജകളും നൃത്തങ്ങളും നിരോധിക്കുകയും ചെയ്യുന്നു. ഗ്രാമത്തിലെ ജലാശയത്തിലാണ് അമ്മൻ കരഗം നിർമ്മിക്കുന്നത്, ആ 10 ദിവസങ്ങളിൽ ഉപവസിക്കുന്ന വ്യക്തിയെ അമ്മാദി (അമ്മനായി ചിത്രീകരിച്ച വ്യക്തി) എന്ന് വിളിക്കുന്നു. അമ്മണ്ടി കരഗമെടുത്ത് ക്ഷേത്രത്തിൽ കൊടുത്തു. എല്ലാ പാരികളും തണ്ടലിന്റെ പത്താം ദിവസം വീടുകളിൽ നിന്ന് അമ്മൻ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നു. പാരിസ് ഒരു രാത്രിയും അടുത്ത ദിവസവും (അവസാന ദിവസം, പതിനൊന്നാം ദിവസം, ബുധൻ) അമ്മൻ ക്ഷേത്രത്തിൽ തുടരും, ഒരു പൂജയ്ക്ക് ശേഷം, പാരീസ് അതത് അംഗത്തിന് തിരികെ നൽകും. അമ്മാദി വീണ്ടും കരഗവും മുളപ്പാരിയുംഅമ്മാദി (അമ്മനായി ചിത്രീകരിച്ച വ്യക്തി) എന്ന് വിളിക്കുന്നു. അമ്മണ്ടി കരഗമെടുത്ത് ക്ഷേത്രത്തിൽ കൊടുത്തു. എല്ലാ പാരികളും തണ്ടലിന്റെ പത്താം ദിവസം വീടുകളിൽ നിന്ന് അമ്മൻ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നു. പാരിസ് ഒരു രാത്രിയും അടുത്ത ദിവസവും (അവസാന ദിവസം, പതിനൊന്നാം ദിവസം, ബുധൻ) അമ്മൻ ക്ഷേത്രത്തിൽ തുടരും, ഒരു പൂജയ്ക്ക് ശേഷം, പാരീസ് അതത് അംഗത്തിന് തിരികെ നൽകും. അമ്മാദി വീണ്ടും കരഗവും മുളപ്പാരിയും എടുക്കുന്നുക്ഷേത്രത്തിൽ നിന്നും എടുത്തവയുമാണ്. ഒടുവിൽ അമ്മൻ കരഗവും മുളപ്പരികളും ഗ്രാമക്കുളത്തിൽ മുക്കി. തമിഴ് മാസമായ ആദിയിൽ മധുര അമ്മൻ ക്ഷേത്രത്തിലും ഇത് ആഘോഷിക്കപ്പെടുന്നു.

.

നവംബർ 26 ദേശീയ നിയമദിനം

നവംബർ 26 ദേശീയ നിയമ ദിനവുമായി ബന്ധപ്പെട്ട് ഭരണഘടനയുടെ ആമുഖം വിദ്യാർത്ഥികൾക്കായി 10 Aയിലെ വിഘ്നേഷ് വായിക്കുന്നു.

.
,

“Elimination of all kinds of violence against women" എന്ന വിഷയത്തിൽ ചിത്രരചന മൽസരം

സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനായി ORANGE THE WOLRD CAMPAIGN ന്റെ ഭാഗമായി നവംബർ 25 (International day for the elimination of all kinds of violence against women) am ഡിസംബർ 10 (Human rights day) പരിപാടികൾ സംഘടിപ്പിക്കുന്നതിന് സൂചന പ്രകാരം തീരുമാനിച്ചിട്ടുണ്ട്. ആയതുമായി ബന്ധപ്പെട്ട് 28/11/2012 ന് ഹൈസ്ക്കൂൾ ഹയർസെക്കണ്ടറി (സർക്കാർ/പ്രൈവറ്റ്) സ്ക്കൂളികളിലെ വിദ്യാർത്ഥികൾക്ക് "Elimination of all kinds of violence against women" എന്ന വിഷയത്തിൽ ചിത്രരചന മൽസരം നടത്തുവാനും ഐ.സിഡി.എസ് പ്രോജക്ട് തലത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാർത്ഥിയെ ജില്ലാതല ചിത്രരചന മൽസര പരിപാടിയിലേയ്ക്ക് നോമിനേറ്റ് ചെയ്യുവാനും അറിയിച്ചിട്ടുണ്ട്.ഈ സാഹചര്യത്തിൽ താങ്കളുടെ സ്കൂളിലെ വിദ്യാർത്ഥികൾക്ക് “Elimination of all kinds of violence against women" എന്ന വിഷയത്തിൽ ചിത്രരചന മൽസരം നടത്തി.

.
.
.
.

ഡിസംബർ മാസത്തെ വാർത്തകൾ

നിറക്കൂട്ട് ചിത്രകലാ ക്ലബ്ബ് വാർത്തകൾ

കർണ്ണയമ്മൻ ഹയർ സെക്കൻഡറി സ്കൂളിലെ ചിത്രകല ക്ലബ്ബാണ് നിറക്കൂട്ട്.

കർണ്ണകിയമ്മ ൻ ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ  ബഹുമാനപ്പെട്ട HM (R.  ലത ടീച്ചർ), സ്കൂൾ മാനേജർ കൈലാസ് മണി സർ , മറ്റ് അധ്യാപകർ. എന്നിവരുടെ പിന്തുണയോടു കൂടി വിദ്യാലയത്തിലെ ചിത്രകല അധ്യാപകനായ അനൂപ് മാഷിന്റെ നേതൃത്വത്തിലാണ് നിറക്കൂട്ട് എന്ന ചിത്രകല ക്ലബ്ബ് പ്രവർത്തിച്ചുവരുന്നത്.ചിത്ര കലയോട് താൽപര്യമുള്ള 65 ഓളം വിദ്യാർത്ഥികൾ ഈ ക്ലബ്ബിൽ അംഗങ്ങളാണ്.ക്ലാസ് റൂം പ്രവർത്തനങ്ങൾക്ക് പുറമെ  ചിത്രകല ക്ലബ്ബിന്റെ  നേതൃത്വത്തിൽ  ധാരാളം ചിത്രരചന മത്സരങ്ങളും, പോസ്റ്റർ രചന മത്സരങ്ങളും സംഘടിപ്പിച്ചു വരുന്നു.സമൂഹത്തിൽ വർദ്ധിച്ചു വരുന്ന തിന്മകൾക്കെതിരെ ചിത്രങ്ങളിലൂടെയും പോസ്റ്റർ രചനകളിലൂടെയും ബോധവൽക്കരണം നടത്തുന്നതിന് ക്ലബ് അംഗങ്ങൾക്ക് സാധിച്ചിട്ടുണ്ട്.

ഉദാഹരണമായി ലഹരിക്കെതിരെയും, ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായും, സൈബർ സുരക്ഷയോടെ അനുബന്ധിച്ചും, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമം തടയുന്നതിന്റെ ഭാഗമായും വിദ്യാർത്ഥികൾക്കിടയിലും സമൂഹത്തിലും ബോധവൽക്കരണം നടത്തുന്നതിന് വേണ്ടി ധാരാളം ചിത്രരചനയും പോസ്റ്റർ രചനയും സംഘടിപ്പിച്ചു.കൂടാതെ സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികത്തിന്റെ ഭാഗമായി നടന്ന ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ബിഗ് ക്യാമ്പസിൽ ചിത്രരചന നടത്തി.

കൂടാതെ ചിത്രകലയിൽ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് ബുധൻ വ്യാഴം ദിവസങ്ങളിൽ ക്ലാസ് സമയത്തിന് ശേഷവും, വെള്ളിയാഴ്ച ലഞ്ച് ബ്രേക്കിന്റെ സമയത്തും, മാസത്തിലെ രണ്ടു ശനിയാഴ്ചകളിൽ  മുഴുവൻ സമയവും ചിത്രകല പ്രാക്ടീസ് ക്ലാസുകൾ  നൽകിവരുന്നു. പെൻസിൽ ഡ്രോയിങ്, വാട്ടർ കളർ, ഓയിൽ പെയിന്റിംഗ്, കാർട്ടൂൺ, കൊളാഷ്, ക്ലേ മോഡലിംഗ്, എന്നീ വിഷയങ്ങളിൽ പ്രത്യേക പരിഗണന നൽകി പരിശീലന ക്ലാസുകൾ നൽകിവരുന്നു. സബ്ജില്ലാ, ജില്ലാതലങ്ങളിൽ ധാരാളം നേട്ടങ്ങൾ കൈവരിക്കാൻ ചിത്രകല ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്.

ചിത്രകല ക്ലബ്ബിലെ വിദ്യാർത്ഥികൾക്ക് മാത്രമല്ല മറ്റു വിദ്യാർത്ഥികൾക്കും ചിത്രകലയിൽ അഭിരുചി ഉണ്ടാക്കുവാൻ ക്ലബ്ബിന് സാധിച്ചിട്ടുണ്ട്.

കുട്ടികളിൽ ചിത്രകലയോടുള്ള അഭിരുചി വളർത്തുവാനായി ധാരാളം ഇന്ത്യൻ ചിത്രകാരന്മാരെയും അവരുടെ ചിത്രങ്ങളെയും ലോക ചിത്രകാരന്മാരെയും അവരുടെ ചിത്രങ്ങളെയും ഡിജിറ്റൽ ക്ലാസ് റൂമിലെ സഹായത്തോടുകൂടി കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുന്നുണ്ട്.

കൂടാതെ ചിത്രകലയിൽ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് ബുധൻ വ്യാഴം ദിവസങ്ങളിൽ ക്ലാസ് സമയത്തിന് ശേഷവും, വെള്ളിയാഴ്ച ലഞ്ച് ബ്രേക്കിന്റെ സമയത്തും, മാസത്തിലെ രണ്ടു ശനിയാഴ്ചകളിൽ  മുഴുവൻ സമയവും ചിത്രകല പ്രാക്ടീസ് ക്ലാസുകൾ  നൽകിവരുന്നു. പെൻസിൽ ഡ്രോയിങ്, വാട്ടർ കളർ, ഓയിൽ പെയിന്റിംഗ്, കാർട്ടൂൺ, കൊളാഷ്, ക്ലേ മോഡലിംഗ്, എന്നീ വിഷയങ്ങളിൽ പ്രത്യേക പരിഗണന നൽകി പരിശീലന ക്ലാസുകൾ നൽകിവരുന്നു. സബ്ജില്ലാ, ജില്ലാതലങ്ങളിൽ ധാരാളം നേട്ടങ്ങൾ കൈവരിക്കാൻ ചിത്രകല ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്.

സസ്കൂളിലെ എല്ലാ പൊതു പരിപാടികളിലും, പ്രധാന ദിനാചരണങ്ങളുടെ ഭാഗമായുള്ള പരിപാടികളിലും ചിത്രകല ക്ലബ്ബിന്റെ പ്രവർത്തനങ്ങളും, ചിത്രങ്ങളുടെ പ്രദർശനവും സംഘടിപ്പിക്കാറുണ്ട്. കുട്ടികൾ വരച്ച ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിനായി ചിത്രകല സ്പേസും, ആർട് ഗാലറിയും നമ്മുടെ വിദ്യാലയത്തിൽ സജ്ജമാക്കിയിരിക്കുന്നു.

ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും, രക്ഷിതാക്കളുടെയും പ്രോത്സഹനർഹമായ പിന്തുണയും ഉണ്ട് എന്ന് തികഞ്ഞ ചാരിതാർത്ഥ്യത്തോടെ അറിയിക്കട്ടെ. ചിത്രകല  പഠിക്കുന്നതിലൂടെ മനുഷ്യത്വവും,സ്നേഹവും, നല്ല ശീലങ്ങളും ഉള്ള  വിദ്യാർത്ഥികളെ സൃഷ്ടിക്കുക എന്നതിലൂടെ  സമൂഹത്തിലെ തിന്മകൾ അകറ്റുന്നതിനും സമൂഹ നന്മയ്ക്കായ് പ്രവർത്തിക്കാനും

പുതിയൊരു നവലോകം പടുത്തുയർത്തുന്നതിനും അവരെ പ്രാപ്തരാക്കുകാ എന്ന മഹനീയ കർത്തവ്യം കൂടി നിറവേറ്റപ്പെടുന്നു.

ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഹൈസ്കൂൾ വിദ്യാർഥികളെ ഉൾക്കൊള്ളിച്ചു കൊണ്ട് "ലഹരി മുക്ത ഭിന്നശേഷി സൗഹൃദ സമൂഹം" എന്ന ആശയം ഉൾക്കൊള്ളിച്ചുകൊണ്ട്  പോസ്റ്റർ രചന മത്സരം നടത്തുകയുണ്ടായി.

.
.
.

ലോകഭിന്നശേഷിദിനം 01-12-2022

ലോകഭിന്നശേഷി ദിനത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ പ്രത്യേക അസംബ്ലി നടത്തി .വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി ."ഞാനും നിങ്ങളിൽ ഒരുവൻ "എന്ന നമ്മുടെ വിദ്യാർത്ഥികൾ നിർമ്മിച്ച ലഘു ചിത്രം പ്രദർശിപ്പിച്ചു .ഒപ്പ് ശേഖരണവും നടത്തി .

.

പത്രഭംഗി

.

സന്ദർശനം 02-12-2022

ഇന്ന് കർണ്ണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിന് വിശിഷ്ടമായ ഒരു ദിവസമായിരുന്നു. 1970കളിൽ മലയാളം അധ്യാപിക ആയിരുന്ന മോഹന പി മാത്യു അവരോടൊപ്പം സോഷ്യൽ സയൻസ് അദ്ധ്യാപിക ആയിരുന്ന കരുണാംബിക ടീച്ചർ എന്നിവർ നമ്മുടെ വിദ്യാലയം സന്ദർശിക്കുകയും അവരുടെ അദ്ധ്യാപക ജീവിതത്തിലെ മധുരതരമായ ഓർമ്മകൾ പുതിയ തലമുറയുമായി പങ്കുവെക്കുകയും ചെയ്തു. അവരുടെ വിദ്യാർഥികളായിരുന്ന സത്യനാഥൻ, സേതുമാധവൻ, രഘുനാഥ്, ഷണ്മുഖൻ എന്നിവർ അവരുടെ ആശീർവാദവും അനുഗ്രഹവും ഏറ്റുവാങ്ങാനായി നേരത്തെ തന്നെ സ്കൂളിൽ എത്തിയിരുന്നു. മാനേജർ യു കൈലാസമണി, ഹെഡ് മിസ്ട്രസ് ആർ ലതടീച്ചർ, സീനിയർ ടീച്ചർ കെ വി നിഷ, മറ്റു അദ്ധ്യാപകർ എന്നിവർ വിശിഷ്ടാതിഥികളെ സ്വീകരിച്ചു.

.
.

ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് 03-12-2022

രാവിലെ 10 മണിക്ക് ക്യാമ്പ് ആരംഭിച്ചു ബഹുമാനപ്പെട്ട HM ലത ടീച്ചറാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. ക്യാമ്പിൽ  ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ് ,mit app എന്നി ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. ഇതിൽ നിന്നും സെലക്ട് ചെയ്യുന്ന എട്ടു കുട്ടികൾക്ക് സബ്ജില്ലാ ക്യാമ്പിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കുന്നു.

.

കൈത്താങ്ങ്

പത്താംതരത്തിൽ പഠനത്തിൽ ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർത്ഥികൾക്കായി "കൈത്താങ്ങ് "എന്ന പേരിൽ പഠനപിന്തുണാ സംവിധാനം ഉണ്ട് .കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിലെ അധ്യാപക കൂട്ടായ്മ നിർമ്മിച്ച സ്റ്റഡിമെറ്റീരിയൽ വിദ്യാർത്ഥികൾക്ക് പി ടി എ സഹായത്തോടെ സൗജന്യമായി വിതരണം ചെയ്തു .പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് മോട്ടിവേഷണൽ ക്ലാസ്സുകളും നൽകുന്നു .എല്ലാദിവസവും സ്കൂൾ വിട്ടതിനുശേഷം ഒരുമണിക്കൂർ കൈത്താങ്ങ് ക്ലാസ്സുകളും നടക്കുന്നു .

.
.

World cup football 2022

ലോകകപ്പ് ഫുട്ബോൾ ആവേശം വിദ്യാർത്ഥികളിൽ എത്തിക്കുന്നതിനായി വിദ്യാലയത്തിലെ ചിത്രകലാ ക്ലബ്ബായ നിറക്കൂട്ടും സ്പോർട്സ് ക്ലബ്ബും സംയുക്തമായി "ഫിഫ വേൾഡ് കപ്പ് ഖത്തർ 2022" എന്ന ക്യാപ്ഷനിൽ പോസ്റ്റർ രചന മത്സരം സംഘടിപ്പിക്കുകയുണ്ടായി. മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു.പ്രവർത്തനങ്ങൾക്ക് അനൂപ് മാഷ് നേതൃത്വം നൽകി.

.
.
.

ഹരിതവിദ്യാലയം റിയാലിറ്റി ഷോ ഫ്ലോർ ഷൂട്ട് തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോവിൽ വച്ച് നടന്നു 06-12-2022

ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ ഫ്ലോർ ഷൂട്ടിനായി ഞങ്ങൾ പതിനെട്ടുപേർ യാത്രയായി .വേറിട്ട ഒരനുഭവം തന്നെയായിരുന്നു ചിത്രാഞ്ജലി .ചിത്രാഞ്ജലിയിൽനിന്ന് ചില ഫോട്ടോകൾ ...ഹരിത വിദ്യാലയം റിയാലിറ്റി ഷോ യുടെ യാത്രയിൽ ലിറ്റിൽ kites വിദ്യാർത്ഥികൾ തയ്യാറാക്കിയ റിപ്പോർട്ടിലെ ചില ദൃശ്യങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക ....ഹരിതവിദ്യാലയം ഇൻസ്റ്റഗ്രാം പേജ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

.
.
.
.
.
.
.
.
.
.
.
.

റോബോട്ടിക് കിറ്റുകളുടെ പ്രവർത്തനോദ് ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു.....ലിറ്റിൽകൈറ്റ്സ് യൂണിറ്റ് കൾക്ക് റോബോട്ടിക് കിറ്റ്സ്

സംസ്ഥാനത്തെ ഹൈ സ്കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലൂടെ വിന്യസിക്കുന്ന റോബോട്ടിക് കിറ്റുകളുടെ പ്രവർത്തനോദ്ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ . പിണറായി വിജയൻ അവർകൾ 8/12/2022 ന് നിർവ്വഹിക്കുന്ന തിന്റെ തത്സമയ പ്രദർശനം, കർണ്ണകയമ്മൻ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ നടത്തിയപ്പോൾ.സുജാത ടീച്ചർ, പ്രസീജ ടീച്ചർ, മഞ്ജുഷ ടീച്ചർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

.
.
.

ജിത്ത് (9B) നിർമ്മിച്ച മനോഹരമായ മോഡലിനൊപ്പം

.
.

14-12-2022 രണ്ടാംപാദവാർഷിക പരീക്ഷ ആരംഭിച്ചു

രണ്ടാംപാദവാർഷിക പരീക്ഷ ആരംഭിച്ചു

ഊർജ്ജ സംരക്ഷണ പ്രതിഞ്ജ 15-12-2022

ലോകകപ്പ് പ്രവചനമത്സരം ആരംഭിച്ചു വിദ്യാർത്ഥികൾ ഊർജ്ജ സംരക്ഷണ പ്രതിഞ്ജ എടുത്തു

.

ലോകകപ്പ് പ്രവചനമത്സരം ആരംഭിച്ചു

വിദ്യാർത്ഥികൾക്ക് ആവേശമായി ലോകകപ്പ് പ്രവചനമത്സരം ആരംഭിച്ചു.

.

ഊർജ്ജസംരക്ഷണദിനം

ഊർജ്ജസംരക്ഷണദിനത്തിൽ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു

.

ദേശീയ ഗണിതശാസ്‌ത്രദിനം 22-12-2022

ഭാരതം കണ്ട ഏറ്റവും മഹാനായ ഗണിത ശാസ്ത്രജ്ഞന്റെ ജന്മദിനമാണത്. ശ്രീനിവാസ രാമാനുജനാണ് ആ പ്രതിഭ. ലോകത്തെ പ്രഗത്ഭരായ ഗണിതശാസ്ത്രജ്ഞരുടെ പട്ടികയെടുത്താൽ അവരിലൊരാൾ ശ്രീനിവാസ രാമാനുജനായിരിക്കും എന്ന് നമുക്ക് ഉറപ്പിച്ചു പറയാൻ കഴിയും. ആധുനിക ഇന്ത്യയിൽ അദ്ദേഹത്തെ വെല്ലാൻ മറ്റൊരു ഗണിതജ്ഞൻ ഇല്ല എന്നുതന്നെ പറയാം. കേവലം 33 വർഷം മാത്രം ജീവിച്ച ഈ മഹാപ്രതിഭ തന്റെ കണക്കിലെ പ്രാവീണ്യം കൊണ്ടുമാത്രം ബ്രിട്ടനിലെ റോയൽ സൊസൈറ്റിയിൽ അംഗത്വം നേടി എന്നത് അസൂയാവഹമായ നേട്ടം തന്നെയാണ്. കണക്കിന്റെ ഈ കളിത്തോഴന്റെ ഹ്രസ്വജീവിതം വളർന്നുവരുന്ന പ്രതിഭകൾക്കെല്ലാം വലിയ പ്രചോദനം ഏകുന്നതാണ്.

ഗണിതശാസ്ത്ര മേഖലയിലെ ഈ അദ്ഭുത പ്രതിഭ ജനിച്ചത് നമ്മുടെ അയൽ സംസ്ഥാനമായ തമിഴ് നാട്ടിലാണ്. 1887 ഡസംബർ 22ന് ഈറോഡിലാണ് അദ്ദേഹത്തിന്റെ ജനനം. അച്ഛൻ ശ്രീനിവാസ അയ്യങ്കാർ. അമ്മ കോമളത്തമ്മാൾ. തികച്ചും പിന്നാക്കമായ സാമ്പത്തിക ചുറ്റുപാടിലാണ് രാമാനുജൻ ജനിച്ചത്. ഒരു തുണിക്കടയിലെ കണക്കെഴുത്തുകാരനായിരുന്നു രാമാനുജന്റെ അച്ഛൻ. ഈറോഡിലെ ഒരു കുടിപ്പള്ളിക്കൂടത്തിലാണ് കൊച്ചുരാമനുജൻ ആദ്യക്ഷരം കുറിച്ചത്. തുടർന്ന് കുംഭകോണത്തുള്ള ടൗൺ ഹൈസ്കൂളിൽ പഠിച്ചു. പഠനത്തിൽ, പ്രത്യേകിച്ച് ഗണിതത്തിൽ അതി സമർഥനായിരുന്നു ഈ വിദ്യാർഥി. സാമ്പത്തികമായി പിന്നാക്കമായിരുന്ന രാമാനുജന്റെ പഠനമികവു കണ്ട് സ്കൂൾ അധികൃതർ ഫീസിളവ് നൽകിവന്നു.

ഈ സ്കൂൾജീവിതത്തിലും ഏറെ രസകരമായ സംഭവങ്ങൾ ഉണ്ടായിരുന്നു. പലപ്പോഴും ഉയർന്ന ക്ലാസിലെ കുട്ടികൾക്ക് കണക്കിലെ സംശയങ്ങൾ പറഞ്ഞുകൊടുത്തിരുന്നത് രാമാനുജനായിരുന്നു. അധ്യാപകർ പോലും കണക്കിലെ രാമാനുജന്റെ താത്പര്യത്തിനും മികവിനും മുൻപിൽ അതിശയിച്ചു പോയിട്ടുണ്ട്. എത്ര വലിയ സംഖ്യയുടേതായാലും വർഗമൂലം നിമിഷം കൊണ്ട് പറയാനുള്ള രാമാനുജന്റെ കഴിവ് ആരെയും അമ്പരപ്പിക്കുന്നതാണ്.

13 വയസ്സുള്ളപ്പോൾ എസ്.എൽ. ലോണിയുടെ ട്രിഗ്ണോമെട്രിയെ കുറിച്ചുള്ള പുസ്തകം രാമാനുജന്റെ പ്രിയപ്പെട്ട സുഹൃത്തായിത്തീർന്നു. കുറേനാൾ കഴിഞ്ഞപ്പോൾ ജി.എസ്. കാർ എഴുതിയ 'എ സിേനാപ്സിസ് ഓഫ് എലിമെന്ററി' റിസൽട്സ് ഇൻ പ്യുവർ ആൻഡ് അപ്ലൈഡ് മാത്തമാറ്റിക്സ്' എന്ന ഗ്രന്ഥം അദ്ദേഹത്തിന് ലഭിച്ചു. അധികം വിശദീകരണമൊന്നുമില്ലാത്ത ആ ഗണിത പുസ്തകത്തിലെ കണക്കുകൾ ഓരോന്നായി വിശദമാക്കുന്ന ജോലി രാമാനുജൻ ഏറ്റെടുത്തു. മാസങ്ങളോളം അതിനു പിന്നാലെയായിരുന്നു രാമാനുജൻ. അദ്ദേഹത്തിലെ ഗണിതപ്രതിഭയെ ഒരിക്കൽക്കൂടി ഊട്ടിയുറപ്പിക്കാൻ ആ പുസ്തകം ഏറെ സഹായകമായി.

സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം കുംഭകോണം ഗവണ്മെന്റ് കോളേജിൽ സ്കോളർഷിപ്പോടെ പഠിക്കാൻ രാമാനുജന് അവസരം ലഭിച്ചു. ഈ കാലമായപ്പോഴേക്കും രാമാനുജന്റെ മനസ്സ് ഗണിതത്തിൽ മാത്രം മുഴുകി. ബാക്കി വിഷയങ്ങൾക്കൊന്നും ഒരു പ്രധാന്യവും അദ്ദേഹം നൽകിയില്ല. ഫലമോ ഗണിതത്തിലൊഴികെ ബാക്കി എല്ലാ വിഷയങ്ങളിലും രാമാനുജൻ പരാജയപ്പെട്ടു. അതോടെ ആ പഠനം അവസാനിച്ചു.

സ്വന്തമായി ഗണിതശാസ്ത്ര ഗവേഷണങ്ങൾ നടത്തി പല കണ്ടുപിടിത്തങ്ങളും അദ്ദേഹം നടത്തി. എന്നാൽ, ഗണിതശാസ്ത്ര മേഖലയിലെ സമകാലിക പ്രവണതകളോ പഠനങ്ങളോ ഒന്നും അറിയാൻ മാർഗമില്ലാതിരുന്ന രാമാനുജന് വേണ്ടത്ര ഉയരാനായില്ല. സംശയം തീർക്കാൻ കഴിവുള്ള ഒരു ഗുരുവിന്റെ അഭാവവും പട്ടിണിയും ദാരിദ്ര്യവുമെല്ലാം രാമാനുജന് തടസ്സങ്ങളായി നിന്നു.

മദ്രാസിലെ പച്ചയ്യപ്പാസ് കോളേജിൽ ചേർന്ന് പഠനം പുനരാരംഭിച്ചെങ്കിലും അതും പല കാരണങ്ങളാൽ പൂർത്തിയാക്കാനായില്ല. എന്നാൽ, രാമാനുജൻ കണക്കിനെ ഉപേക്ഷിക്കാൻ തയ്യാറല്ലായിരുന്നു. സ്വയം പഠനം തുടർന്നു. കാറിന്റെ പുസ്തകം തന്നെയായിരുന്നു കളിത്തോഴനായി ഉണ്ടായിരുന്നത്. 'പൈ' യുടെ മൂല്യം എട്ട് ദശാംശസ്ഥാനം വരെ കൃത്യമായും വേഗത്തിലും നിർണയിക്കുന്നതിൽ രാമാനുജൻ വിജയിച്ചു എന്നത് എടുത്തുപറയേണ്ട കാര്യമാണ്.

അക്കാലത്താണ് ഇന്ത്യൻ മാത്തമാറ്റിക്കൽ സൊസൈറ്റിയുടെ ജേണലിൽ രാമാനുജന്റെ ഒരു പ്രബന്ധം പ്രസിദ്ധീകരിക്കപ്പെട്ടത്. അത് രാമാനുജനെ പ്രസിദ്ധനാക്കി. രാമാനുജൻ അക്കൗണ്ടന്റ് ജനറലോഫീസിൽ ക്ളർക്കായി ജോലി ചെയ്തുവന്നു. രാമാനുജനിലെ ഗണിതപ്രതിഭയെ തിരിച്ചറിഞ്ഞ സർ ഫ്രാൻസിസ് സ്പ്രിങ്ങും ഡോ. ഗിൽബർട്ട് വാക്കറും തുടർന്ന് പഠിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. രാമാനുജന്റെ സമസ്യകൾക്ക് ഉത്തരം കണ്ടെത്താനും മനസ്സിലാക്കാനും പ്രതിഭയുള്ളവർ ചുരുക്കമാണെന്നറിഞ്ഞ ഇവർ, വിദേശത്തുള്ള ഗണിതജ്ഞരുമായി കത്തിലൂടെ ബന്ധപ്പെടാൻ രാമാനുജനെ നിർബന്ധിച്ചു. അങ്ങനെ ലോകപ്രശസ്ത ഗണിതജ്ഞനായ ജി.എച്ച്. ഹാർഡിക്ക് തന്റെ പ്രബന്ധങ്ങളും പഠനങ്ങളും അയച്ചുകൊടുക്കാൻ രാമാനുജൻ തയ്യാറായി. അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു അത്. ശരിയായ പരിശീലനവും ഉന്നത വിദ്യാഭ്യാസവും ഉണ്ടെങ്കിൽ രാമാനുജൻ ഇനിയും ഉയരങ്ങൾ താണ്ടുമെന്നും ഗണിതശാസ്ത്ര മേഖലയ്ക്ക് വലിയ മുതൽക്കൂട്ടാകുമെന്നും മനസ്സിലാക്കിയ ഹാർഡി, അദ്ദേഹത്തെ ഇംഗ്ളണ്ടിലേക്ക് ക്ഷണിച്ചു. ഹാർഡിയോടൊപ്പം ഗവേഷണം ആരംഭിച്ച രാമാനുജൻ പല തിയറികളും കണ്ടുപിടിക്കുകയും തെളിയിക്കുകയും ചെയ്തുകൊണ്ട് ഹാർഡിയെ വിസ്മയിപ്പിച്ചു.

''രാമാനുജനെ പഠിപ്പിച്ചതിനെക്കാൾ അധികമായി, തനിക്ക് രാമാനുജനിൽ നിന്ന് പഠിക്കാൻ കഴിഞ്ഞു'' -എന്നാണ് തന്റെ പ്രിയ ശിഷ്യനെക്കുറിച്ച് ഹാർഡി പറഞ്ഞത്.

കാര്യങ്ങൾ ഇങ്ങനെ മുന്നോട്ടു പോയെങ്കിലും ഒരു യാഥാസ്ഥിതിക ബ്രാഹ്മണ യുവാവിന് ഇംഗ്ളണ്ടു പോലുള്ള നാട്ടിൽ ജീവിക്കുക ബുദ്ധിമുട്ടായിരുന്നു. ആരോഗ്യസ്ഥിതിയും മെച്ചമായിരുന്നില്ല. പലപ്പോഴും വംശീയ അധിക്ഷേപങ്ങളും നേരിടേണ്ടതായി വന്നു. എന്നാൽ, ഹാർഡിയുടെയും രാമാനുജന്റെയും ബന്ധം സുദൃഢമായിരുന്നു.

തികഞ്ഞ ഒരു ഈശ്വര വിശ്വാസിയായിരുന്നു രാമാനുജൻ. 1918-ൽ അദ്ദേഹത്തിന് റോയൽ സൊസൈറ്റി ഫെലോഷിപ്പ് ലഭിച്ചു. അധികം വൈകാതെ ട്രിനിറ്റി കോളേജിൽ വിശിഷ്ടാംഗത്വവും അദ്ദേഹത്തിന് ലഭിച്ചു. രോഗംമൂലം അവശനായ അദ്ദേഹം 1919-ൽ ഇന്ത്യയിലേക്ക് മടങ്ങി. ഇന്ത്യൻ മാത്തമാറ്റിക്കൽ സൊസൈറ്റി വിശിഷ്ടാംഗത്വം നൽകി അദ്ദേഹത്തെ ആദരിച്ചു. കണക്കിന്റെ അദ്ഭുതലോകത്തു നിന്ന് ലോകത്തെ വിസ്മയിപ്പിച്ച ഈ പ്രതിഭ 1920 ഏപ്രിൽ 26ന് ഈ ലോകത്തു നിന്ന് യാത്രയായി.

കണക്കിലെ കളികൾ കൊണ്ട് നമ്മെ വിസ്മയിപ്പിച്ച ഈ ഗണിതജ്ഞന്റെ ജീവിതവും നമ്മെ വിസ്മയിപ്പിക്കുന്നതാണ്.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട് മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പുകൾ

പ്രവർത്തനങ്ങൾ

കർണ്ണിക റേഡിയോവിലൂടെ രാമാനുജന്റെ ജീവചരിത്രം പ്രക്ഷേപണം ചെയ്തു .ആദർശ് ആണ് അവതരിപ്പിച്ചത് .എല്ലാക്ലാസ്സുകളിലെ വിദ്യാർത്ഥികളും,തങ്ങളുടെ ജനന തിയ്യതിക്ക് അടിസ്ഥാനപ്പെടുത്തിയുള്ള മന്ത്രികചതുരം നിർമ്മിക്കുകയും ഗണിത നോട്ട്ബുക്കിൽ വരക്കുകയും ചെയ്തു

ആദർശ് പറയുന്നത് കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക .വിഷ്ണു പറയുന്നത് കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

.
.

ജൈവമാലിന്യങ്ങൾ നമുക്ക് വീട്ടിൽ തന്നെ വളമാക്കാം

ദേശീയഹരിതസേനയിലെ വിദ്യാർത്ഥികൾ വീടുകൾ സന്ദർശിച്ച് ജൈവമാലിന്യങ്ങൾ എങ്ങനെ സംസ്ക്കരിക്കാം എന്നതിനെക്കുറിച്ച് ബോധവത്കരണ ക്ലാസ്സ് നൽകി .ചെടികൾക്ക് അത്യുത്തമവളമായ ഇക്കോ എൻസെയ്എം എങ്ങനെ നിർമ്മിക്കാം എന്നും ബോധവത്കരണം നടത്തി

.

പവിത്ര(10A) വരച്ച മനോഹരമായ ഒരു ചിത്രം

.
.

നിയമസഭാ അന്താരാഷ്ട്രപുസ്തകോത്സവത്തിന്റെ ഭാഗമായ കാവ്യപാരായണമത്സരത്തിൽ മാറ്റുരച്ച് നമ്മുടെ വിദ്യാലയത്തിലെ പ്രതിഭകൾ

കേരളനിയമസഭഅന്താരാഷ്ട്രപുസ്‌തോകോത്സവത്തിന്റെ ഭാഗമായി നടന്ന ഓൺലൈൻ പദ്യപാരായണമത്സരത്തിൽ പങ്കെടുത്ത നമ്മുടെ വിദ്യാലയത്തിലെ അധ്യാപകൻ ജയചന്ദ്രമാഷിന്റെ കവിത പുസ്തകോത്സവം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചപ്പോൾ

കേരളനിയമസഭഅന്താരാഷ്ട്രപുസ്‌തോകോത്സവത്തിന്റെ ഭാഗമായി നടന്ന ഓൺലൈൻ പദ്യപാരായണമത്സരത്തിൽ പങ്കെടുത്ത നമ്മുടെ വിദ്യാലയത്തിലെ വിഘ്‌നേഷ്. S(10A) പാരായണം ചെയ്തകവിത പുസ്തകോത്സവം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചപ്പോൾ

.
.